നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെറുതെ മോഹിക്കുവാൻ .......



വഴുതിമാറുന്ന തോന്നലുകൾ 
ഉടഞ്ഞുവീഴുന്ന ബിംബങ്ങൾ 
കനലായി എരിയുന്ന മൗനവും 
ശിഥിലമായ
തിരിച്ചറിവുകളും
ഒടുവിൽ ഞാനിന്നൊറ്റയാകുന്നു .
കൈവിട്ടു പോയൊരെൻ
ബാല്യവും
പ്രിയതങ്ങളാകുമെന്റെ
കിനാക്കളും
നടന്നു കയറിയ പാതയും
അന്യംനിന്നുപോയൊരെൻ
വ്യാമോഹവും
ഒരുവട്ടംകൂടി ത ഴുകവെ
ഓര്മകളാകുമെന് നാരായമുനകളിൽ
പൂവിട്ടു വീണ്ടുമൊരു
വാസന്തപൗര്ണമി
അതിലൊരു നിശാഗന്ധിയായ് ഞാനും
സൗരഭ്യം തേടിനടന്നൊരു
ശലഭമായ് നീയും ....
സ്വപ്നങ്ങൾക്ക് ഏഴഴകാണെന്നും .
നെയ്തുകൂട്ടാനൊരുപാട് ബാക്കി
ഇടയിലെപ്പോഴോ മനസ്
സ്വഛന്ദംവിഹരിക്കുമ്പോൾ
അറിയവഴികളിലൂടെ
കാണാത്ത തീരങ്ങൾതേടി
യാത്രയാകുന്നു
എനിക്കു ചുറ്റും
വലതീർത്തു വെക്കുന്നു
ഒരോർമ്മപുതുക്കലിനായ് .
അവിടെ നീയും ഞാനും എല്ലാം
വെറും കണ്ണികളായിമാറുന്നു ..
ഉടഞ്ഞുവീഴാത്ത വിഗ്രഹമായി ...
വെറുതെ മോഹിക്കുവാൻ മാത്രം ........

1 comment:

  1. ഞാനിന്നൊറ്റയാകുന്നു (ഈ വാക്കൊന്ന് മാറ്റിയിരുന്നെങ്കിൽ...)
    അറിയവഴികളിലൂടെ (അറിയാവഴികളിലൂടെയാവാം)
    കാണാത്ത തീരങ്ങൾതേടി (കാണാതീരങ്ങൾതേടി യാത്രയകുന്നു, ഞാൻ!)
    എനിക്കു ചുറ്റും
    വലതീർത്തു വെക്കുന്നു
    ഒരോർമ്മപുതുക്കലിനായ് . (എന്തോ പൂർണത തോന്നിയില്ല)

    പക്ഷെ, സൂപ്പർ!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot