By: Athira Anil
" നക്കാപ്പിച്ച വല്ലോം വേണമെങ്കിൽ വാങ്ങിച്ചോണ്ട് അതിനെയും കൊണ്ട് പോ പെണ്ണെ" അതും പറഞ്ഞ്
അയാൾ അവിടെ നിന്നിറങ്ങി പോയി.
അയാൾ അവിടെ നിന്നിറങ്ങി പോയി.
ഞാൻ ഒന്നൂടെ അവളെ നോക്കി ശരീരം കൗമാരത്തിലേക്ക് ചേക്കേറിയിട്ടും ബാല്ല്യത്തിെന്റ കുറുമ്പ് അവളുടെ നിന്നും മാഞ്ഞിരുന്നില്ല. ആ കണ്ണുകളിൽ ഇപ്പോൾ ഒരു തരം ശൂന്യതയാണ്. അവൾക്ക് എന്താണ് നഷ്ടപെട്ടതെന്ന് അവൾക്കൊന്ന് മനസ്സിലായിരുന്നെങ്കിൽ......
സഹതാപം..... എനിക്കെന്നോട് തന്നെ പുച്ഛം തോന്നി, അവളുടെ മാനത്തിന് ഞാൻ വിലയിട്ടത് സഹതാപം ആണല്ലൊ....
പലരും പറഞ്ഞ് കേട്ടിട്ടുണ്ട് വെറുതെ തമാശക്കാ വായിനോക്കൂന്നെ... കൂട്ടുകാർ കൂടുമ്പോൾ ഒരു രസത്തിനാ കമന്റ് പറയുന്നെ..... ഒരാവേശത്തിൽ കുളി മുറിയിൽ ഒളിഞ്ഞു നോക്കിയതാ.... അവൾക്ക് മാന്യമായിട്ട് തുണി ഉടുക്കാൻ അറിയില്ല അതുകൊണ്ടാ....... ഇതെങ്ങനെ ന്യായീകരിക്കും?? കുറച്ചൂടെ നേരം പോക്ക് വേണമെന്ന് തോന്നിയപോൾ ജീവനോടെ ഒരു പെണ്ണിന്റെ പച്ചയിറച്ചി തിന്നെന്നോ?
പിന്നെയും അവളെ അവിടെ ഒരു കാഴ്ചവസ്തുവായി നിർത്താനുള്ള മനക്കട്ടി എനിക്കുണ്ടായില്ല. ആദ്യം കണ്ട ആട്ടോയ്ക്ക് കൈ കാണിച്ചു
" പോലീസ് സ്റ്റേഷൻ '' ഞാൻപറഞ്ഞു
മുഖത്തൊരു ചോദ്യചിഹ്നം ആവാഹിച്ച് അയാൾ എന്നെയും അവളെയും മാറി മാറി നോക്കി എന്നിട്ട് എന്തോ മനസ്സിലാക്കിയ പോലെ വണ്ടിയെടുത്തു.
മുന്നിൽ ഓടി മറയുന്ന കാഴ്ച്ചകളെ ഒരു സിനിമ കാണുന്നതുപോലെ നോക്കിയിരിക്കുകയാണവൾ , ഒരു പക്ഷെ നല്ല ഒരുറക്കം കഴിഞ്ഞു എഴുന്നേറ്റാൽ അവൾക്ക് സംഭവിച്ചത് എല്ലാം അവൾ മറന്ന് പോകുമായിരിക്കും. നാളെ അവൾ" പീഡനത്തിനിരയായ പെൺകുട്ടി" എന്ന് അറിയപെടും, സമൂഹം അവളെ സഹതപിച്ച് സഹതപിച്ച് ഒറ്റപ്പെടുത്തും.
അവൾ മൃഗീയമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല, കൊല്ലപ്പെട്ടിട്ടില്ല എന്ന കാരണങ്ങളാൽ നിയമം അവന് തൂക്കുകയർ കൊടുക്കില്ല..... രക്ഷപെടുത്തും.
കുറച്ച് വർഷത്തെ 'സുഖവാസത്തിന്' ശേഷം അവൻ വീണ്ടും ഒരു സാധാരണക്കാരനായി ജീവിതം തുടരും.
പിന്നെ എന്തിനാണീ പ്രഹസനം?
അവൻ ഇവിടൊക്കെ തന്നെ നെഞ്ചും വിരിച്ച് നടക്കട്ടെ, ഒരു പെണ്ണിനെ ചവിട്ടി തേച്ചിട്ടും ആരും അവനെ ഒന്നും ചെയ്തില്ല എന്ന അഹങ്കാരവുമായി...

"ദൈവമെന്ന ഒരാളുണ്ടല്ലൊ, അവന് ദൈവം കൊടുത്തോളും" എന്ന ന്യായവാദം വിശ്വസിച്ചിരിക്കാനുള്ള ക്ഷമ എന്നിക്ക് ഉണ്ടായില്ല.
ഞാൻ ആട്ടോ തിരിക്കാൻ പറഞ്ഞു
നേരെ അടുക്കളയിൽ കയറി കൈയ്യിൽ കിട്ടിയ പിച്ചാത്തി എടുത്തു.
അവനെ കണ്ടപാടെ
"വെട്ടേണ്ടടത്തൊക്കെ " വെട്ടി.
" നിന്നെ കൊല്ലാനുള്ള മനക്കരുത്ത് എനിക്കില്ലാഞ്ഞിട്ടല്ല.. നീ ജീവിക്കണമിവിടെ ദാരുണമായി.... മരണം സ്വപ്നം കണ്ട്..... നീ ചവച്ചുതുപ്പി എച്ചിലാക്കി എന്ന് നീ കരുതുന്ന ഒരു പെണ്ണില്ലെ, ഞാൻ അവളെ പഠിപ്പിക്കും... അവളീ സമൂഹത്തിൽ തല ഉയർത്തിപ്പിടിച്ച് അന്തസ്സായി ജീവിക്കും ..... പീഡനശ്രമത്തിനിടയിൽ സ്വയരക്ഷയ്ക്ക് ഞാൻ നിന്നെ വെട്ടി അതേ പുറംലോകം അറിയു... നീ പുച്ഛിച്ച പോലെ ഞാനൊരു പെണ്ണല്ലെ വെറുമൊരു പെണ്ണ്,അതു കൊണ്ട് നമ്മുടെ നീതിന്യായ വ്യവസ്ഥ അതങ്ങ് കണ്ണടച്ചോളും അതാടാ പെണ്ണായി പിറന്നതിന്റെ വില...."

By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക