നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചുടുകാട്



ചുടലയിൽ അഗ്നി മങ്ങി, ഉറഞ്ഞ കനൽ -
കട്ടമാത്രം , അവശേഷിപ്പു പുകച്ചുരുളുകൾ.
ഇരുളിലേതോ മൃഗം മാന്തിപ്പറിച്ചു -
മാറ് പിളർന്നു, പെയ്തു തീർന്നതോ -
ഇരയുടെ സ്വപ്നം കണ്ണുനീർതുള്ളിയായി.......
ചുടുകാട്ടിലേക്കെടുക്കും മുൻപേ -
നെഞ്ചത്തലച്ചു പറഞ്ഞു കരഞ്ഞമ്മ,
ഇതിനു വേണ്ടിയോ മകളെ നിന്നെ-
നെഞ്ചിലെ ചൂടുപകർന്നോമനിച്ചു വളർത്തിയത്..
വിധി വാക്യമോർത്തു വിങ്ങിപ്പിടഞ്ഞച്ചൻ,
വിരലുപിടിച്ചു നടത്തി ഞാൻ ഉരുവാക്കിയത്.
ഇരുളിൽ ഇരയായി നിശബ്ദം പിടഞ്ഞ -
വസാനം ചുടുകാട്ടിൽ ഉറങ്ങിടാനോ..........
ഹൃദയത്തിൽ ആർത്തലക്കും അലമുറകൾ -
കണ്ടു ഒരുമാത്ര നടുങ്ങിയോ സതീർത്യർ.
അരികിലേക്ക് ചേർത്തു നിർത്തിയവർ ഇനിയും -
ചുടുകാട്ടിൽ വിൽക്കാൻ വേറെമകളില്ല..........
പെണ്ണായി പിറന്നുവോ കരുതലോടെ -
കാത്തിടേണം,, നരനിറഞ്ഞവർ മുതൽ,
ഇരന്നു ഉണ്ണുന്നവർ വരെ കഴുകാനായ് -
കാത്തിരിക്കുന്നു മണ്ണിലിവിടെ................
അനിലൻ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot