Slider

മറവിരോഗം

0

By Vineetha Anil _ Admin nallezhuth
നല്ല മഴ..
ഒരു കാപ്പിയും കുടിച്ചു ഫേസ്ബുക്കിലൊക്കെയൊന്ന് നടന്നുകളയാം..
ഹോ..ഇന്ന് മറവിദിനം ആണെന്ന് മറന്നു പോയല്ലോ ?
മ്മടെ പിള്ളേരൊക്കെ പോസ്റ്റിട്ടിട്ടുണ്ട്
വായിച്ചുകളയാം.പിള്ളേരൊക്കെ പുലികളാണപ്പാ.
ഒരാളെഴുതിയതു നാലു വരി അതിൽ മനസിലാക്കിയെടുക്കാൻ ആയിരം വരികളും..
അതെന്താ അവിടെ കള്ളുഷാപ്പു പോസ്റ്റിന്റെ മുന്നിലൊരു ബഹളം ?എല്ലാരും കപ്പയും ഞണ്ടും തട്ടാൻ ഉള്ള തിരക്കാണ്..രണ്ടു കഷ്ണം ബാക്കിയുണ്ടാവോ ആവൊ..എനിക്കും വേണായിരുന്നു..ആരോ അവിടെ പാടുന്നുണ്ടല്ലോ..മോളെ കാണാത്ത വിഷമത്തിൽ മ്മടെ ചെക്കൻ പോസ്റ്റിലൂടെ പാടണതാ..പാവം
ഇതാരൊക്കെയപ്പാ ?കുറെ പുതിയ കഥകളും ആൾക്കാരും ?കൊള്ളാലോ..എല്ലാം സൂപ്പർ കഥകൾ..ഇരുന്നങ്ങു വായിച്ചു പ്രോത്സാഹിപ്പിച്ചേക്കാം..അല്ലേലേ ലൈക് കുറവാന്നുള്ള പരാതിയെ ഉള്ളു എല്ലാടത്തും..
സൂക്കറണ്ണൻ ആള് പുലിയൊക്കെ തന്നെ പക്ഷെ
ബുദ്ധി പോരാ..അല്ലേൽ ഒരാൾക്ക് പത്തു ലൈക്കടിക്കാനുള്ള വകുപ്പുണ്ടാക്കി വച്ചുണ്ടായിരുന്നോ അങ്ങേർക്കു ?ഇവിടുത്തെ ഒരുവിധം പ്രശ്നങ്ങളൊക്കെ തീർന്നേനെ..
മറവിരോഗത്തെ പറ്റി എല്ലാരും നല്ലോണം എഴുതീട്ടുണ്ടു...ഓരോന്നായങ്ങനെ പോട്ടെ..
ന്താപ്പാ ഒരു കരിഞ്ഞ മണം?ഹും...ആരാണാവോ ഇത്ര ബോധമില്ലാത്ത ആളിവിടെ ?അപ്പുറത്തെ ഫ്ളാറ്റിലെ ആന്റി എന്തോ അടുപ്പിൽ വച്ച് നുണ പറയാൻ പോയിട്ടുണ്ടാവും,.പോയി പറയണോ?
ന്റെ പട്ടി പറയും...കഴിഞ്ഞ ആഴ്ച ആ തള്ള വന്നപ്പോ ആളാരാണെന്നറിയാതെ..എന്താ.?ചോദിച്ചപ്പോ മൂപ്പത്തി കല്യാണം വിളിക്കാൻ വന്നതത്രെ..ന്തായാലും എന്നെയല്ല ..ഓണറുടെ ഫ്ലാറ്റ് പുറകിലാ അങ്ങോട്ട് ചെല്ലു പറഞ്ഞപ്പോ
മൂപ്പത്തിക്കൊരു ഞെട്ടൽ..അയ്യോ മോളെ ഞാൻ
നിന്റെ അയൽക്കാരി ആണെന്ന്..അതിൽപിന്നെ
അവരെ കാണുന്നതേ എനിക്കിഷ്ടല്ലപ്പാ..എന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..ഫോണിൽ നിന്ന്
കണ്ണെടുത്താലല്ലേ കാണു..പാവം ഞാൻ.,.
ഹും..ന്തൊരു നാറ്റം...വീട് കത്തിപോയാൽ
അറിയില്ല ഇവറ്റകളൊക്കെ ..കഷ്ടം.,.
ആരോ ബെല്ലടിച്ചല്ലോ..?ഛെ..വായനയുടെ രസം കളയാൻ...ആരാത്?അപ്പുറത്തെ ആന്റി..
അവിടെന്തോ ഒപ്പിച്ചിട്ടു എന്നെ ഹെല്പിന് വിളിക്കാൻ വന്നതാവും..കാണിച്ചുതരാട്ടാ..
മോളെ ..നിന്റെ അടുക്കളയിലെ വെന്റിലേറ്റർ വഴി പുക വരുന്നുണ്ടല്ലോ...ങ്ങേ...പടച്ചോനെ...
ഓടിക്കോ..റൺ ബേബി റൺ...
ദൈവമേ..പണി പാലും വെള്ളത്തിലാണല്ലോ..
കാപ്പിക്ക് വച്ച പാല് കത്തിക്കരിഞ്ഞു..
പാനടക്കം ഉരുകി ഒട്ടിപ്പോയിരിക്കുന്നു...
ഇനീപ്പോ എന്താ ചെയ്ക..ഗ്യാസ് ഓഫാക്കി
പാനെടുത്തു വെള്ളത്തിലിട്ടു.എല്ലാരോടും
വല്യ കൂട്ടായതുകൊണ്ടു..എപ്പോളും അടച്ചിടാറുള്ള
ജനലൊക്കെ തുറന്നു..നാറ്റം പുറത്തേക്കു പോട്ടെ.
ഇനീപ്പോ ഈ പാത്രം എന്തുചെയ്യും പടച്ചോനെ..?
അടുക്കളപ്പണിക്ക് വരുന്നതാണേലും ആയമ്മക്ക്
കലക്ടറേക്കാൾ തിരക്കാണ്..ഈ പാത്രമെങ്ങാൻ
കണ്ടാൽ അവരതെടുത്തു ന്റെ മോന്തക്കൊരു
തേമ്പ്.വച്ച് തരും..അവരെ പറഞ്ഞിട്ടും കാര്യമില്ല
ഒരീസം പതിനൊന്നു ഫ്ലാറ്റാണ് മുപ്പത്തി വൃത്തിയാക്കുന്നത്...ഞാൻ തേച്ചു വെളുപ്പിക്കാന്ന്
വച്ചാൽ..ഈ ജന്മം ഇത് വെളുക്കുല്ലാ..അങ്ങനാണ്
അവസ്ഥ പാത്രത്തിന്റെ..
എന്താപ്പോ ഒരു വഴി ?ന്റെ ചെക്കൻ ഇപ്പോളെത്തും..ഓനെ കുടിച്ച വെള്ളത്തിൽ വിശ്വസിച്ചുടാ..തെറ്റിയാൽ അപ്പൊ ഫോൺ ചെയ്തു അവന്റച്ഛനോടു പറഞ്ഞുകൊടുക്കും.
അല്ലേൽ തന്നെ ഇടയ്ക്കിടെ.വന്നു ചോദിക്കുന്നുണ്ട്..ദിവസവും എഴുത്താണല്ലോ..
കാശ് വല്ലതും കിട്ടുമോന്നു..മാത്രല്ല ജ്യുസ് ഗ്ലാസ്
പൊട്ടിച്ചപ്പോ ഞാൻ നുള്ളിപ്പറിച്ചതിന്റെ
പ്രതികാരവും ഉണ്ടാവും..ടോം ആൻഡ് ജെറി
ആണിവിടെ ദിവസവും നടക്കുന്നത്..
ന്റെ സേതുരാമയ്യരെ..ഒരു വഴി പറഞ്ഞതാ..
യുറേക്കാ..തെളിവ് നശിപ്പിക്കൽ..അതെ..
അതല്ലാതെ വേറെ.വഴിയില്ല..ക്ഷമിക്കു
ചായപാത്രമേ..ബാ പോകാലോ..ഫ്ലാറ്റിന്റെ
പുറകിൽ ചവറിടാൻ ഉള്ള സ്ഥലമുണ്ട്.
പതുങ്ങിച്ചെന്നു..ആരൂല്ല അവിടെങ്ങും..
ഒറ്റയേറ്..മെല്ലെ പതുങ്ങി ഇങ്ങു പൊന്നു..
ഗ്യാസ് തുടക്കാൻ നിന്നാൽ ന്റെ ലൈക്കടിയും
കഥ വായിക്കലും ആര് ചെയ്യും ?അവിടെ കിടക്കട്ടെ..വേണേ
ആയമ്മ തുടക്കട്ടെ..അല്ലപിന്നെ...
കാപ്പി ഇല്ലേലും സാരോല്ല..ഫേസ്ബുക്കില്ലാതെങ്ങനെ
ജീവിക്കാനാ ന്റെ ഫേസ്ബുക് മുത്തപ്പാ...
അതാ മറവിരോഗത്തെ പറ്റി അടുത്തപോസ്റ്.
വേഗം വായിച്ചു കമന്റട്ടെ...പാവം ഞാൻ
ആരേലും അറിയുന്നുണ്ടോ ന്റെ ത്യാഗങ്ങൾ..
Vineetha Anil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo