" പൂക്കാതിരിക്കാനെനിക്കാവതില്ലേ ,
കണിക്കൊന്നയല്ലേ,വിഷുക്കാലമല്ലേ ?"അയ്യപ്പപ്പണിക്കാരുടെ വരികൾ
ഈണത്തിൽപാടി ക്ലാസ്സെടുക്കുന്നതിനിടയിൽ പിൻ ബെഞ്ചിലേക്ക് കണ്ണോടിച്ചു, എന്ത് ?
അവളുടെ മിഴികൾ ഇപ്പോളും അറിയാതെ തുളുമ്പുന്നുണ്ടല്ലോ. ഈ കുട്ടിക്ക് എന്തു
പറ്റി .തുള്ളിക്കളിച്ചു നടന്നിരുന്ന കുട്ടി .ക്ലാസ് കഴിഞ്ഞു അവളെ അടുത്തേക്ക് വിളിച്ചു 'എന്തുപറ്റി കുട്ടീ നിനക്ക് ,എന്തായാലും ടീച്ചറിനോട് പറയാം.ഞാൻ ധൈര്യം നൽകി .കഴിഞ്ഞ ദിവസങ്ങളിൽ നീ എന്താണ് ക്ലാസിൽ വരാഞ്ഞത്? അവൾ മിണ്ടാതെ കണ്ണുനീർ വാർത്തു നിന്നു .സ്നേഹപൂർവ്വം
നിർബ്ബന്ധിച്ചപ്പോൾ അവൾ വിങ്ങിപ്പൊട്ടി "അച്ഛനും അമ്മയും വഴക്കായി ,അച്ഛന്റെ അടികൊണ്ട്
അമ്മയുടെ തല പൊട്ടി ,അമ്മ പിണങ്ങിപ്പോയി .ഇപ്പം വയ്യാതെ ആശുപത്രിയിലാ .വീട്ടിൽ വേറെ ആരും ഇല്ല" ."പിന്നെ നീ എന്താ ക്ലാസ്സിൽ വരാഞ്ഞത് ?"
"കഴിഞ്ഞ ദിവസങ്ങളിൽ അച്ഛനു പണി ഉണ്ടായിരുന്നു ,എന്നെയും കൂടി കൊണ്ടുപോയി .ഇന്നു പണി ഇല്ല"
"ആട്ടെ എന്ത് പണിക്കാ അച്ഛൻ പോയത് ? "
"അച്ഛന് റോഡ് പണിയാ '
ഉച്ചക്ക് ഞങ്ങൾ അവളുടെ കാര്യ൦ചർച്ച ചെയ്തു അപ്പോളാണ് അവളുടെ അച്ഛന്റെ മദ്യപാനവും മറ്റു കലാപരിപാടികളുമൊക്കെ വിശദമായി അറിഞ്ഞത് എപ്പോളും വഴക്കിടുന്ന മാതാ പിതാക്കൾ
വിവാഹ മോചനത്തിന്റെ വക്കിൽ .എന്തായാലും രണ്ടു പേരെയും വിളിപ്പിച്ചു ആദ്യത്തെ
പൊട്ടിത്തെറികൾക്കു ശേഷം അവർ ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചു,രണ്ടു പേരും മിണ്ടിയില്ല
രണ്ടു ദിവസങ്ങൾക്കു ശേഷം ഞാൻ ക്ലാസ്സിലെത്തി ,അതാ മേഘ .എന്നെ കണ്ടതും വിടർന്നു ചിരിച്ചു അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ പൂത്തിരി.അതു കണ്ട എന്റെയുള്ളിൽ ആ ശ്വാസത്തിന്റെ നെയ്ത്തിരി !!
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക