Showing posts with label ഉഷ വർഗ്ഗീസ്. Show all posts
Showing posts with label ഉഷ വർഗ്ഗീസ്. Show all posts

പരിണാമം (കഥ )



പരിണാമ സിദ്ധാന്തം പറഞ്ഞു ,കുരങ്ങാണ് മനുഷ്യനായത് .അതിനുമുൻപ് പലതും പലതുമുണ്ട് .അത് നിൽക്കട്ടെ .കുരങ്ങിൽനിന്ന് ഇന്നത്തെ നിലയിലുള്ള മനുഷ്യനുണ്ടായിട്ട് 
എത്ര കാലമായിക്കാണും? നളിനി എന്ന കുട്ടിയുടെ ചോദ്യം.എന്തുത്തരം കൊടുക്കാൻ പറ്റും ?
അറിഞ്ഞതൊക്കെപ്പറഞ്ഞു .പക്ഷേ എന്റെ ഉത്തരങ്ങളൊന്നും കേട്ടിട്ടു അവൾക്കത്ര പിടിച്ച മട്ടില്ല അവൾ കൂലംകുത്തിയൊഴുകുന്ന ഒരു തോടിന്റെ തീരത്തുള്ള കൊച്ചു കുടിലിൽ നിന്നാണ് വരുന്നത് .അച്ഛൻ ഹെഡ്‍ലോഡ് വർക്കർ,അമ്മ തൊഴിലുറപ്പു പണിക്കാരി. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ നളിനി പത്താം തരം വരെ പഠിച്ച അവളുടെ അമ്മയോട് ചോദിച്ചു .അമ്മേ ,ഈ പരിണാമ സിദ്ധാന്തത്തെപ്പറ്റി വല്ലതും അമ്മക്കറിയാമോ? മോളെ, ഞാനും കേട്ടിട്ടുണ്ട് നിനക്ക് പറഞ്ഞു തരാനൊന്നും എനിക്കറിയില്ല .നളിനി സയൻസു പുസ്തകത്തിൽ തലയിട്ടു പരതി .എങ്ങും അവൾക്കു പരിണാമത്തിന്റെ പൊരുൾ കാണാൻ കഴിഞ്ഞില്ല .
അടുത്ത പീരീഡ് മലയാളം ക്ലാസ്സായിരുന്നു .മലയാള ഭാഷയുടെ പിതാവാര് ?ഗൗരവ ഭാവത്തിലുള്ള മലയാളം സാറിന്റെ ചോദ്യം .ചില കുട്ടികൾ പരസ്പരം നോക്കി ആരാ ?? എന്താ പിള്ളാരെ പന്തം കണ്ട പെരുച്ചാഴിയെപ്പോലിരിക്കുന്നത്?
ഏന്തെങ്കിലും പറ. നളിനി ഉത്തരം പറയാൻ ഒരു ശ്രമം നടത്തി .സാറേ,ഞാനൊരുത്തരം പറയാം സാറതങ്ങു ശരിയാക്കിത്തന്നാ മതി .പിതാവ് എന്നു പറഞ്ഞാ അച്ഛൻ അല്ലിയോ സാറേ? അതേ സാറുത്തരം പറഞ്ഞു .'നാട്ടുമ്പുറത്തു നമ്മൾ പറയുന്ന അച്ഛൻ എന്നല്ല അതിനർത്ഥ൦.എഴുതാനും വായിക്കാനും അങ്ങോട്ടും ഇങ്ങോട്ടുംഒക്കെ പറയാനും ചിട്ടക്കും മട്ടിനും ഒക്കെ ഇണങ്ങി
സംസ്കാരത്തെയും ശൈലികളെയും ഒക്കെ യോജിപ്പിച്ചു നമ്മുടെ മുൻപിൽ എത്തുന്ന ഭാഷയ്ക്ക് എല്ലും മാംസവും തൊലിയും ജീവനും കൊടുത്ത ഒരു വലിയ ത്യാഗി ഉണ്ടായിരുന്നു .എഴുത്തച്ഛൻ എന്നാണ് അദ്ദെഹത്തെ വിളിക്കുന്നത്" .
നളിനിക്ക് സാറു പറഞ്ഞതൊന്നും മനസ്സിലായില്ല .അവൾക്കാണെങ്കിൽ ഈ അച്ഛൻമാരെന്നു പറയുന്നതേ കേട്ടുകൂടാ .കാരണം അവളുടെ അച്ഛൻ ദിവസവും കള്ളുകുടിച്ചിട്ടാണ് വീട്ടിലെത്തുക ."ആദ്യമാദ്യം അച്ഛനെന്നെ തലമുടിക്ക് ചുറ്റിപ്പിടിച്ചു പുറത്തേക്കെറിയുമായിരിന്നു" അവൾപറഞ്ഞു .പിന്നെ പുസ്തക സഞ്ചി ,അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയെ ചവിട്ടി തീക്കനലിലേക്ക് ,ഓർക്കാൻ കഴിയാത്ത ദിവസങ്ങൾ പലപ്പോഴും ഓർത്തിട്ടുണ്ട് എന്റെ അച്ഛൻ ഒരു ചോരകുടിക്കുന്ന ചെകുത്താൻ ആണോ എന്ന്.എത്ര ദിവസമാണ് സ്‌കൂളിൽ പോകാൻ പറ്റാതിരുന്നത് !!അമ്മയുടെ മേലാകെ തീ പൊള്ളിക്കുടുന്ന പാടാണ്!!
ടീച്ചർ പറഞ്ഞ ആ പരിണാമം വേണ്ടായിരുന്നു കുറഞ്ഞ പക്ഷം എന്റെ അച്ഛനെങ്കിലും കുരങ്ങായിരുന്നെങ്കിൽ കാട്ടിലെ പഴങ്ങളുമൊക്കെ തിന്നു അവിടെ കഴിഞ്ഞത്തേനെ,കുരങ്ങു കളിച്ചു നടന്നേനെ. ഈ നാശം പിടിച്ച മനുഷ്യനാകാതെ പരിണാമം കുരങ്ങിൽ അവസാനിച്ചാൽ മതിയായിരുന്നു . ഈ മനുഷ്യനല്ലേ ഈ ലോകം നശിപ്പിക്കുന്നത് .
എന്തൊക്കെ ക്രൂരതകളാണ് ഇവൻ കാട്ടുന്നത് ?
നല്ലതു പറയുന്നവരെ കൊല്ലും .നല്ലതു ചെയ്യുന്നവരെയും കൊല്ലും കൊല്ലാതിരിക്കാൻ അവനു കഴിയില്ല. അവൾ അമ്പരപ്പോടുകൂടി ഇതെല്ലാം ഓർത്തു .
കാര്യങ്ങൾ മനസിലാക്കുന്നതിന് നളിനിക്ക് വലിയ പുസ്തകങ്ങൾ വായിക്കേണ്ട ആവശ്യം ഇല്ലായിരുന്നു .കണ്ടതും കേട്ടതും അറിഞ്ഞതുമെല്ലാം അവൾക്കു പൊള്ളുന്ന അനുഭവങ്ങളായിരുന്നു .ചെറിയ ക്ലാസിൽ ചെറിയ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി,വലിയ ക്ലാസിൽ എത്തിയപ്പോൾ ഒരു ചെറിയ ചോദ്യം പോലും ചോദിക്കാനാവാതെ
പുസ്തകത്തിന്റെയും ചോദ്യക്കടലാസിനേയും ഉത്തരങ്ങളുടെയും ഇടയിൽ അവൾ സ്വയം നിശ്ശബ്ദയായി!!.


By: Usha varghese

പൂത്തിരി -( കഥ )


" പൂക്കാതിരിക്കാനെനിക്കാവതില്ലേ ,
കണിക്കൊന്നയല്ലേ,വിഷുക്കാലമല്ലേ ?"അയ്യപ്പപ്പണിക്കാരുടെ വരികൾ 
ഈണത്തിൽപാടി ക്ലാസ്സെടുക്കുന്നതിനിടയിൽ പിൻ ബെഞ്ചിലേക്ക് കണ്ണോടിച്ചു, എന്ത് ?
അവളുടെ മിഴികൾ ഇപ്പോളും അറിയാതെ തുളുമ്പുന്നുണ്ടല്ലോ. ഈ കുട്ടിക്ക് എന്തു 
പറ്റി .തുള്ളിക്കളിച്ചു നടന്നിരുന്ന കുട്ടി .ക്ലാസ് കഴിഞ്ഞു അവളെ അടുത്തേക്ക് വിളിച്ചു 'എന്തുപറ്റി കുട്ടീ നിനക്ക് ,എന്തായാലും ടീച്ചറിനോട് പറയാം.ഞാൻ ധൈര്യം നൽകി .കഴിഞ്ഞ ദിവസങ്ങളിൽ നീ എന്താണ് ക്ലാസിൽ വരാഞ്ഞത്? അവൾ മിണ്ടാതെ കണ്ണുനീർ വാർത്തു നിന്നു .സ്നേഹപൂർവ്വം
നിർബ്ബന്ധിച്ചപ്പോൾ അവൾ വിങ്ങിപ്പൊട്ടി "അച്ഛനും അമ്മയും വഴക്കായി ,അച്ഛന്റെ അടികൊണ്ട്‌
അമ്മയുടെ തല പൊട്ടി ,അമ്മ പിണങ്ങിപ്പോയി .ഇപ്പം വയ്യാതെ ആശുപത്രിയിലാ .വീട്ടിൽ വേറെ ആരും ഇല്ല" ."പിന്നെ നീ എന്താ ക്ലാസ്സിൽ വരാഞ്ഞത് ?"
"കഴിഞ്ഞ ദിവസങ്ങളിൽ അച്ഛനു പണി ഉണ്ടായിരുന്നു ,എന്നെയും കൂടി കൊണ്ടുപോയി .ഇന്നു പണി ഇല്ല"
"ആട്ടെ എന്ത്‌ പണിക്കാ അച്ഛൻ പോയത് ? "
"അച്ഛന് റോഡ് പണിയാ '
ഉച്ചക്ക് ഞങ്ങൾ അവളുടെ കാര്യ൦ചർച്ച ചെയ്തു അപ്പോളാണ് അവളുടെ അച്ഛന്റെ മദ്യപാനവും മറ്റു കലാപരിപാടികളുമൊക്കെ വിശദമായി അറിഞ്ഞത് എപ്പോളും വഴക്കിടുന്ന മാതാ പിതാക്കൾ
വിവാഹ മോചനത്തിന്റെ വക്കിൽ .എന്തായാലും രണ്ടു പേരെയും വിളിപ്പിച്ചു ആദ്യത്തെ
പൊട്ടിത്തെറികൾക്കു ശേഷം അവർ ഞങ്ങൾ പറയുന്നത് ശ്രദ്ധിച്ചു,രണ്ടു പേരും മിണ്ടിയില്ല
രണ്ടു ദിവസങ്ങൾക്കു ശേഷം ഞാൻ ക്ലാസ്സിലെത്തി ,അതാ മേഘ .എന്നെ കണ്ടതും വിടർന്നു ചിരിച്ചു അവളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ പൂത്തിരി.അതു കണ്ട എന്റെയുള്ളിൽ ആ ശ്വാസത്തിന്റെ നെയ്ത്തിരി !!


By: 
Usha Varghese

പാപങ്ങളുടെ താഴ്വര (കഥ )



ഞാൻ തിരിച്ചറിയുന്നു "
എന്ത് ?
അൻവർ ചോദിച്ചു
"സഹോദര സ്നേഹം "ഞാൻ പറഞ്ഞു.
"സൂക്ഷിക്കണം,വീട്ടിൽ കടം ..........ൽ ചൊറിയും "
അന്യരോടു സംസാരിക്കുമ്പോൾ നാം ഒന്നും നോക്കാറില്ലല്ലോ .
എന്നാൽ സ്വന്തം സഹോദരങ്ങളോടും സമുദായക്കാരോടും സംസാരിക്കുമ്പോൾ
വളരെ ശ്രദ്ധിക്കണം.
കാരണം?ഞാൻ ചോദിച്ചു .
വ്യത്യസ്തനെന്നു തോന്നിക്കരുത് ,അവർക്കതു സഹിക്കാൻ കഴിയില്ല
സംസാരിച്ചും ചിരിച്ചും അടുത്ത് നിന്നവർ പിന്നെ കണ്ടാൽ മിണ്ടാതാവും .
അതിന്റെ പേരെന്താണെന്ന് എനിക്കിതുവരെ അറിയില്ല ,അൻവർ പറഞ്ഞു .
"അതേ ,നമ്മുടെ ഇടയിലെ സാഹോദര്യം തൊലിപ്പുറത്തു പറ്റിയിരിക്കുന്ന ഒരു കറ മാത്രമാണ്
ഞായറാഴ്ചകൾക്കൊക്കെ ദുഃഖ വെള്ളിയുടെ മുഖമാണ്". . "വെള്ളിയാഴ്ച പള്ളിയിൽ പോകുന്ന എന്റെയും അനുഭവം അങ്ങനെയാണ്" .അൻവർ കൂട്ടിച്ചേർത്തു
ഞാൻ തിരിച്ചറിയുന്നു ,എന്ത്?
നമുക്ക് സ്നേഹിക്കാൻ കഴിയില്ല. കാരണം
നമ്മൾ പാവം മൃഗങ്ങളാണ്.
ഇതു പറഞ്ഞു തീരവേ എന്റെ കണ്ണുകളിലാകെ മൂടൽമഞ്ഞു നിറഞ്ഞതുപോലെ,
ഞാൻ വീണ്ടും ഒരവധുതനെ കാണുന്നു.
അദ്‌ദേഹം എന്തോ പറയുന്നു
'നിങ്ങൾ നിങ്ങളുടെ പരിമിതികളിലാണ് സിംഹാസനം തീർക്കുന്നത്.നിങ്ങൾക്ക്
ചെയ്യാൻ കഴിയുന്ന ചെറിയ കാര്യം തമ്മിൽത്തമ്മിൽ തിരിച്ചറിയുകയും നിങ്ങൾക്ക് എന്തില്ല എന്നു
തിരിച്ചറിയുകയുമാണ്. കഴിവ് ആരുടെയുംഅവകാശമല്ല . അത് ദൈവത്തിന്റെ ദാനമാണ് ,അതു മാത്രമാണ്"
പെട്ടെന്ന് എന്റെ കണ്ണുകൾ തുറന്നു.
ഞാൻ തിരിച്ചറിയാൻ തുടങ്ങി ,ഞാൻ പാപങ്ങളുടെ താഴ്വരയിലാണ് നിൽക്കുന്നതെന്ന്.


By: Usha Varghese

മനസ്സ്


മനസ്സൊരു നീണ്ട യാത്രയിലായിരുന്നു .യാത്രയെന്നു പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്,തീർഥയാത്ര .!

ശരീരത്തിൽ തിരികെയെത്തി,അപ്പോൾ ശരീരത്തിന് എന്തോ ഒരു അസ്വസ്ഥത ആരംഭിച്ചു .
അതിന്റെ കാരണം പെട്ടെന്നു മനസ്സിനു മനസ്സിലായി.മനസ്സ് നല്ലതൊന്നും ചെയ്യുന്നതോ ചിന്തിക്കുന്നതോ ശരീരത്തിനിഷ്ടമല്ല .

അതാണ് ഈ അസ്വസ്ഥതക്കുകാരണം .അതുകൊണ്ടന്താണ് എന്ന് ചോദിച്ചാൽ 
മനസ്സു ശരീരത്തിൽ പ്രവേശിച്ചതുമുതൽ ശരീരം അതിവേഗം അലസമാവുകയും പെട്ടന്നുതന്നെ നിദ്രയിലേക്ക് വഴുതിവീഴുകയും ചെയ്തു. ഒരുപോള കണ്ണടക്കാൻ കഴിയാതെ മനസ്സുകുത്തിയിരുന്നു നേരംവെളുപ്പിച്ചു!പ്രഭാതമായപ്പോൾ സുന്ദരനായ 

ഒരുസന്യാസി വഴിയിലൂടെ പോകുന്നതു കണ്ടു.
സന്ന്യാസിയോട് എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ സന്യാസി മനസ്സിനോട് പറഞ്ഞു "നീ ആകെ
തളർന്നിരിക്കുന്നല്ലോ മനസ്സേ ,അതിന്റെ ഏക കാരണം നിന്റെയി വൃത്തികെട്ട ശരീരമാണ് .വെടിപ്പും വിനയവുമുള്ള ഒരു ശരീരത്തിൽ നീ പ്രവേശിക്കുക ,എങ്കിൽ മാത്രമേ നിനക്കുസന്തോഷം ലഭിക്കൂ;ശാന്തിയും ".ആ യുവ സന്യാസി ഖലീൽ ജിബ്രാൻ ആയിരുന്നു


by: 
Usha Varghese

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo