മനസ്സൊരു നീണ്ട യാത്രയിലായിരുന്നു .യാത്രയെന്നു പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്,തീർഥയാത്ര .!
ശരീരത്തിൽ തിരികെയെത്തി,അപ്പോൾ ശരീരത്തിന് എന്തോ ഒരു അസ്വസ്ഥത ആരംഭിച്ചു .
അതിന്റെ കാരണം പെട്ടെന്നു മനസ്സിനു മനസ്സിലായി.മനസ്സ് നല്ലതൊന്നും ചെയ്യുന്നതോ ചിന്തിക്കുന്നതോ ശരീരത്തിനിഷ്ടമല്ല .
അതാണ് ഈ അസ്വസ്ഥതക്കുകാരണം .അതുകൊണ്ടന്താണ് എന്ന് ചോദിച്ചാൽ
മനസ്സു ശരീരത്തിൽ പ്രവേശിച്ചതുമുതൽ ശരീരം അതിവേഗം അലസമാവുകയും പെട്ടന്നുതന്നെ നിദ്രയിലേക്ക് വഴുതിവീഴുകയും ചെയ്തു. ഒരുപോള കണ്ണടക്കാൻ കഴിയാതെ മനസ്സുകുത്തിയിരുന്നു നേരംവെളുപ്പിച്ചു!പ്രഭാതമായപ്പോൾ സുന്ദരനായ
ഒരുസന്യാസി വഴിയിലൂടെ പോകുന്നതു കണ്ടു.
സന്ന്യാസിയോട് എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ സന്യാസി മനസ്സിനോട് പറഞ്ഞു "നീ ആകെ
തളർന്നിരിക്കുന്നല്ലോ മനസ്സേ ,അതിന്റെ ഏക കാരണം നിന്റെയി വൃത്തികെട്ട ശരീരമാണ് .വെടിപ്പും വിനയവുമുള്ള ഒരു ശരീരത്തിൽ നീ പ്രവേശിക്കുക ,എങ്കിൽ മാത്രമേ നിനക്കുസന്തോഷം ലഭിക്കൂ;ശാന്തിയും ".ആ യുവ സന്യാസി ഖലീൽ ജിബ്രാൻ ആയിരുന്നു
by:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക