Slider

സീയുസിന്റെ പുത്രീ..........

0

ജക്കറാന്തകൾ പൂത്ത് നിൽക്കുന്ന ചാന്ദ്രശവക്കുന്നുകളിൽ നിന്നായിരിക്കാം രാത്രി ശലഭങ്ങൾ കൂട്ടമായി എനിക്ക് ചുറ്റും പാറി വന്നത്.......

ഞാനവയിലേക്ക് നുറുങ്ങി പറന്ന് ലയിക്കുന്നു.......

ഗിലയാദിലേ പോപ്പീ പൂവുകളെ....
.
ഓലീവ് പാടങ്ങളിലെ ഗലീഷ്യൻ ദേശാടന പറവകളേ......

ആഫ്രോഡെറ്റിയോടപേക്ഷിക്കൂ......

സീയുസിന്റെ പുത്രീ,നിന്റെ കിന്നരവീണകൾ പ്രേമ ഗീതികൾ പൊഴിക്കട്ടെ.....


ഞാൻ പ്രചണ്ഡ പ്രണയത്തിന്റെ ഉന്മാദത്തിലാണെന്നവളോട് പറയൂ....


കറുപ്പല്ല ചോരയിൽ നിന്റെ കരിയെഴുതിയ കണ്ണുകൾ....


ചുംബിക്കാതിരിക്കുവാനെന്നെ അനുവദിക്കാത്ത നിന്റെ സ്മിതപ്പൂവുകൾ.


By: 
Hari Kumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo