Slider

അപേക്ഷ

0



കൊച്ചി. ..നിന്നോടു പറയാനുണ്ടെനിയ്ക്ക്..ചില പരിവേദനങ്ങൾ...
നിനക്ക് എന്നെ അറിയില്ലാന്നുണ്ടോ?..
അന്ന് പനമ്പിള്ളി നഗറും മറെൻഡ്രൈവും ,കാക്കനാടും ഒക്കെ ചെറിയ കുട്ടികൾ..
നീ അന്ന് മുടി അഴിച്ചിട്ട് ,വട്ടത്തിലൊരു പൊട്ടും തൊട്ട് ഇത്തിരി പൂവും ചൂടി വന്നതു ഞാൻ എത്ര തവണ നോക്കി നിന്നതാ...
മേനക അന്ന് ഇത്തിരി പോന്ന കൊച്ചല്ലായോ...
കപ്പലുകൾ നങ്കൂരമിട്ട കടലിൽ..കടലാസ് തോണിയുണ്ടാക്കി ഇട്ടപ്പോൾ ദേഷൃത്തിൽ വന്ന തിര അതു തകർത്തത് ..നീ അതുകണ്ട് ചിരിച്ചതു ഓർക്കുന്നുണ്ടോ?..
ഏതോ തെമ്മാടി കാറ്റ് ശലൃം ചെയ്തപ്പോൾ രക്ഷയ്ക്കായി നീ എന്റെ അരികിൽ വന്നു നിന്നത്.....
ഭിക്ഷക്കാരും ,കച്ചവടക്കാരും നിറഞ്ഞ ബഹളങ്ങളിൽ ...
വണ്ടിയുടെ നിർത്താതെയുള്ള ഹോണടികളിൽ ..
കൂറ്റൻ കെട്ടിടങ്ങളിലെ പൊങ്ങച്ചങ്ങളിൽ നിന്നും ഒക്കെ മാറി നീ കേൾക്കാനായി എത്രയെത്ര കവിതകൾ ഞാൻ പാടിയിട്ടുണ്ട്..മറന്നുപോയോ?..
പിന്നെ നീയും മാറി..
വൈറ്റില മാറി..പാലാരിവട്ടം ,തേവര മാറി..
നീ കൂടുതൽ സുന്ദരിയായി...വലിയ നിലയിലായി....
ഞാനും മാറി..
കല്യാണം കഴിച്ചു. .കുഞ്ഞുങ്ങൾ
രണ്ടായി..
പഴയ ഞാൻ പറയുന്നത് ഒന്നു നീ കേൾക്കണം..
ആ അമ്മയില്ലേ..പഠിക്കുന്ന രണ്ട് മക്കളുള്ള ലോട്ടറി വിൽക്കുന്ന അമ്മ.
പ്രായപൂർത്തിയായ മകളെ കാത്തുകൊണ്ട് പോലിസുകാരുടെ കാലുപിടിച്ച് റെയിൽവേ സ്റ്റേഷനിൽ ഉറങ്ങാതിരിക്കുന്ന അമ്മ. തുണി മാറ്റുവാൻ പോലും ഇടമില്ലാത്ത അമ്മയും മക്കളും. .
ഉപേക്ഷിക്കരുത് അവരെ...
കാത്തോണം നീ..
ആരും ഇല്ലാത്തവരല്ലേ..
ഇന്നത്തെ പത്രത്തിലാണ് വാർത്ത കണ്ടത്..മക്കളെ കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോയുമായി..ഭർത്താവ് ഉപേക്ഷിച്ച ഒരു സ്ത്രീ. .
കണ്ടിട്ടും..കാണാതെയിരിക്കാനായില്ല എനിക്ക്. .ഞാൻ നിന്നോടല്ലാതെ ആരോടും പറയും...
ഞാൻ എറണാകുളത്തപ്പനോട് പ്രാർത്ഥിച്ചോളാം..
നീയും ഒരമ്മയല്ലേ...
അറബിക്കടലിന്റെ സ്നേഹലാളനകളിൽ മുഴുകി എന്റെ ഈ അപേക്ഷ മറക്കരുത്..
കാത്തോണേ അവരെ ..നീ...........
.......പ്രേം ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo