നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനുരാഗ കരിക്കിൻ വെള്ളം



പ്രണയ വിവാഹം ആയിരുന്നില്ല അവരുടേത് ...പ്രണയം തുടങ്ങിയത് ..വിവാഹം തുടങ്ങിയതിന് ശേഷം ആയിരുന്നു .. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവർ തിരിച്ചറിഞ്ഞു അവർ തമ്മിലുള്ള ..പ്രണയത്തിന്റെ ആഴം ... കാമുകിയും കാമുകനും ആണോ എന്നുപോലും പലർക്കും സംശയം രീതിയിലുള്ള പ്രണയത്തിലേക്ക് അവർ വീണു ...അവർ കുറച്ചു സമയം പോലും പരസ്പരം പിരിഞ്ഞിരിയ്ക്കാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ല ...അവർ പലപ്പോഴും അവരുടേതായ ..ലോകത്തിൽ ആയിരുന്നു ...ഏതു നല്ല കാര്യത്തിനും അധികം ആയുസ്സുണ്ടാവില്ല എന്നു പറയുന്നപോലെ അവരുടെ ജീവിതവും ..മാറി മറഞ്ഞു ...
കഴുത്തിന് താഴെ ചെറിയ ചെറിയ തടിപ്പായിരുന്നു ...ആദ്യം വന്നത് ..ആദ്യമൊന്നു കാര്യമാക്കിയിലെങ്കിലും കുടുംബ സുഹൃത്തായ ഡോക്ടർ പറഞ്ഞിട്ടാണ് മാമോഗ്രഫി ചെയ്തത് ....റിസൾട്ട് അറിയാൻ വേണ്ടി രണ്ടു പേരെയും ഡോക്ടർ ഹോസ്പിറ്റലിലേക്ക് വിളിപ്പിച്ചു ..അവളെ അവളെ പുറത്തിരുത്തി അവൻ ഡോക്ടറുടെ അടുത്തേക്ക് ചെന്നു ...
ഞാൻ കരുതിയ പോലെ തന്നെയാണ് കാര്യം ...അവൾക്കു ഇത് തുടങ്ങിട്ടു കുറച്ചു വർഷങ്ങൾ തന്നെ ആയിട്ടുണ്ട് ..
ആദ്യം ഇത് അവഗണിച്ചതുകൊണ്ടാണ് ...ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിയത് ...ഡോക്ടർ പറഞ്ഞു തുടങ്ങി ...അവൻ ഡോക്ടർ എന്താണ് പറയുന്നതെന്നറിയാതെ പകച്ചു ഇരിക്കുകയായിരുന്നു ...അവൻ ഇടയിൽ കയറി പറഞ്ഞു
"..എനിക്ക് ഒന്നും മനസ്സിലായില്ല ...'"...ഡോക്ടർ അവന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി ...പിന്നെ പറഞ്ഞു ..
."ബ്രെസ്റ് കാൻസർ എന്നു കേട്ടിട്ടുണ്ടോ ..."..നിങ്ങൾ പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ല ചികിൽസിൽച്ചാൽ ഭേദം ആവുന്നതാണ് ...."
അവൻ പാതിയെ കേട്ടുള്ളൂ ...കാൻസർ എന്ന പേര് മാത്രം ചെവിയിൽ മുഴുങ്ങുന്നതായി അവനു തോന്നി .."
ഡോക്ടർ തുടർന്നു ..."ഇമോഷണൽ ആയി എടുക്കരുത് . ഇന്ന് മിക്ക സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ് ഇത് ..ചികിൽസിച്ചാൽ പൂർണമായി ഭേദം ആക്കാം ..പക്ഷെ നിങ്ങളുടെ പൂർണ സപ്പോർട് ഭാര്യക്ക് കൊടുക്കണം ,നിങ്ങൾ ഒരു കാര്യം ചെയ്യൂ .നിങ്ങൾ പുറത്തു ഇരുന്നിട്ട് ഭാര്യയെ ഇങ്ങോട്ട് വീടു ..ഞാൻ ഭാര്യയെ പറഞ്ഞു മനസിലാക്കാം ...പിന്നെ ഞാൻ വേറെ ഒരു ഡോക്ടർക്ക് ഇത് റഫർ ചെയ്യാം ...അദ്ദേഹം നോക്കിക്കൊള്ളും ..."
അവൻ മെല്ലെ എഴുനേറ്റു പുറത്തേക്ക് നടന്നു ..അവളുടെ അടുത്തെത്തി ..അവളെ ഡോക്ടറുടെ അടുത്തേക്ക് കടത്തി വിട്ടു ..പിന്നെ അവൾ ഇരുന്ന സീറ്റിൽ അമർന്നിരുന്നു ..
അവൾ ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ എങ്ങനെ അവളെ ആശ്വസിപ്പിക്കും എന്നറിയാതെ അവൻ കുടുങ്ങി ..കുറച്ചു കഴിഞ്ഞപ്പോൾ അവൾ പുറത്തിങ്ങി ..കണ്ണുകൾ ചുവന്നിരുന്നു .അവൻ എഴുനേറ്റ് അവളുടെ അടുത്തേക്ക് നടന്നു ..അവളുടെ ചുമലിൽ പിടിച്ചു ...പിന്നെ നെഞ്ചോടു ചേർത്തു ,നെറ്റിയിൽ ഉമ്മ വെച്ചിട്ടു പറഞ്ഞു .."പേടിക്കാൻ ഒന്നും ഇല്ല ...എല്ലാം ശരിയാകും ...ഞാൻ ഇല്ലേ എപ്പോഴും കൂടെ "...അവളുടെ മറുപടി കരച്ചിലുടെ ആയിരുന്നു ...
അവർ വീട്ടിൽ എത്തിയപ്പോൾ ....'അമ്മ അവരെ കാത്തു നിൽപ്പുണ്ടായിരുന്നു ,അമ്മയോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കണമെന്ന് അറിയാതെ അവൻ കുടുങ്ങി ...അവൻ ഒരു വിധം കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു ..നിമിഷങ്ങൾ കൊണ്ട് ആ വീട് ദുഃഖം നിറഞ്ഞ വീടായി മാറി ..
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ പഴയ ഡോക്ടർ പറഞ്ഞ ഡോക്ടറെ കാണിക്കാൻ ചെന്നു ,...'അമ്മ കൂടെ വരാമെന്നു പറഞ്ഞിട്ടും അവൻ കൂട്ടിയില്ല ...അവർ രണ്ടു പേരും ഡോക്ടറുടെ അടുത്തെത്തി ..ചെറിയ രണ്ടുമൂന്നു ടെസ്റ്റുകൾ .കൂടി ..ചെയ്തു ..റിസൾട് ഡോക്ടറെ കാണിച്ചു ഡോക്ടർ റിസൾട്ട് എല്ലാം നോക്കിയാ ശേഷം ..പറഞ്ഞു ..
"നമ്മുടെ മുന്നിൽ ഒരു വഴിയേ ഉള്ളു ...ഞാൻ പറയുന്നത് നിങ്ങൾ പക്വതയോടെ കേൾക്കണം ബ്രെസ്റ്
രണ്ടും നീക്കം ചെയ്യേണ്ടി വരും ...." ...നിങ്ങൾ രണ്ടു പേരും മാനസികമായി അതിനു തയ്യാറാവണം .നിങ്ങളാണ് ..ഭാര്യക്ക് ധൈര്യം കൊടുക്കേണ്ടത് ..നിങ്ങളുടെ പൂർണ്ണമായാ സപ്പോർട് ആവശ്യമുണ്ട് ...
അവൻ ഭാര്യയുടെ കൈകൾ ചേർത്ത് പിടിച്ചു ..അവൾ ..സ്‌തംഭിച്ചു ഇരിക്കുകയായിരുന്നു ...ഒരു തുള്ളി കണ്ണുനീർ അവന്റെ കയ്യിൽ വീണപ്പോഴാണ് ..അവൾക്കു ജീവനുണ്ടെന്നുപോലും അവനു തോന്നിയത് ...
അവൻ അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു ...പിന്നെ പുറത്തേക്കു നടന്നു ...അവളെ പുറത്തിരുത്തി അവൻ വീണ്ടും ഡോക്ടറുടെ റൂമിലേക്ക് കയറി ..ഡോക്ടറുടെ മുന്നിലുള്ള കസേരയിൽ ഇരുന്നു ...അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ...
"നിങ്ങൾ കണ്ണ് തുടക്കു ..."..ഡോക്ടർ ..മെല്ലെ പറഞ്ഞു ..
നിങ്ങൾ ഇങ്ങനെ അയാൽ ..എങ്ങനെ ശരിയാകും ...നിങ്ങളല്ലേ ഭാര്യക്ക് സപ്പോർട് കൊടുക്കേണ്ടത് ..ഒന്നാമത് അവളുടെ പ്രായം ...ഇങ്ങനെയുള്ള അവസ്ഥ പെട്ടന്ന് അവൾക്കു താങ്ങാൻ പറ്റില്ല ...സ്ത്രീത്വം ..സൗന്ദര്യം അത് നഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടാവും ..പിന്നെ ഡ്രസ്സ് ധരിക്കുന്ന പ്രോബ്ലം ..പിന്നെ സെക്സ് .കുട്ടികൾ .ഇങ്ങനെയുള്ള ഒരു പാട് ..ചിന്തകൾ അവളിൽ ഉണ്ടാവും ...അതുകൊണ്ടു തന്നെ അവളുടെ കൂടെ നിൽക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം ..."
ഡോക്ടർ പറയുന്നതെല്ലാം അവൻ കേട്ടുനിന്നതല്ലാതെ ..ഒന്നും പറഞ്ഞില്ല ...അടുത്ത ആഴച്ചത്തേക്ക് സർജറി .ചെയ്യനുള്ള ഡേറ്റ് വാങ്ങി അവൻ പുറത്തിറങ്ങി ....അവളുടെ അടുത്ത് എത്തുന്നതിന് മുന്നേ അവൻ ഒന്ന് നിന്നു ..കണ്ണെല്ലാം തുടച്ചു ...മുഖത്ത് സന്തോഷം വരുത്തി ..അവൻ .അവളുടെ അടുത്തേക്ക് ചെന്നു ...
അവൾ ..തലയിലൂടെ സാരി ചുറ്റി ..ദൂരേക്ക്‌ നോക്കി അങ്ങനെഇരിക്കുകയായിരുന്നു ...അവൻ അടുത്ത് ചെന്നതൊന്നും അവൾ അറിഞ്ഞില്ല ...അവൻ അവളെ തൊട്ടു വിളിച്ചു ..അവൾ ഞെട്ടലോടെ ആണ് ..അവനെ നോക്കിയത് ...അവൻ അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു ...അവളെയും കുട്ടി ആശുപത്രീ വരാന്തയിലൂടെ പുറത്തേക്കു നടന്നു ..
ഒരു ആഴ്ചക്കു ശേഷം സർജറി നടന്നു ...കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ ഡിസ്ചാർജ് വാങ്ങി ..വീട്ടിലേക്കു പൊന്നു ...സർജറിക്ക്‌ ശേഷം അവളിൽ കാര്യമായ മാറ്റം തന്നെ ഉണ്ടായി ..അവൾ പിന്നെ പറഞ്ഞിട്ടില്ല ...മുഖത്തു അപ്പോഴും നിർവികാരത ആയിരുന്നു ...
ഒരു ദിവസം അവൾ അവനെ അരികിൽ ചെന്ന് പറഞ്ഞു
"എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട് "....അവൾ ...അവന്റെ മുഖത്തേക്ക് നോക്കാതെ ...പറഞ്ഞു ..
"പറയു .."....അവൻ ..അവളുടെ കൈപിടിച്ചു...
അവൾ മെല്ലെ ..കൈ പിടിവിച്ചുകൊണ്ട് ..ജനലിനരികത്തേക്ക് നടന്നു ...പിന്നെ പറഞ്ഞു
'എനിക്ക് ഡൈവോഴ്സ് വേണം ..."....നമ്മൾ പിരിയുന്നതാണ് നല്ലത്‌ ...അല്ലെങ്കിൽ ഒരു ജന്മം മുഴുവൻ ഞാൻ കുറ്റബോധത്തോടെ ജീവിക്കേണ്ടി വരും
"കുറ്റബോധമോ .."അവൻ നെറ്റി ചുളിച്ചു ...
"കുറ്റബോധം എന്നു പറയാൻ പറ്റില്ല ..പക്ഷെ ..ഒരു കണക്കിന് നോക്കിയാൽ ഞാൻ നിങ്ങളെ ചതിക്കുന്നപോലെ തന്നെയാണ് ...നിങ്ങളുടെ സന്തോഷിപ്പിക്കാൻ ..നിങ്ങളുടെ ആഗ്രഹം സാധിച്ചു താരം ഇനി എനിക്ക് സാധിക്കില്ല ..
പിന്നെ ...നിങ്ങളുടെ മുന്നിൽ ഒരു പാട് സമയം ഉണ്ട് ..ജീവിതത്തിനെ അവസാന നാളിൽ ആയിരുന്നെങ്കിൽ ഒരു പക്ഷെ നമ്മുടെ ജീവിതത്തെ ഇത് ബാധിക്കില്ലായിരുന്നു ,..ഇത് നമ്മുടെ ജീവിതം തുടങ്ങിയിട്ടേ ഉള്ളു ..."
അവൻ ഒന്നും മിണ്ടിയില്ല ..വെറുതെ മൂളുക മാത്രം ചെയ്തു ...
അവന്റെ അടുത്തേക്ക് വന്ന് ..അവന്റെ മുടിയിഴകളെ തലോടിക്കൊണ്ട് പറഞ്ഞു ...
"നിങ്ങൾ ഒരു ത്യാഗം ചെയ്താൽ ..ഒരു പക്ഷെ എന്നെങ്കിലും ..നിങ്ങള്ക്ക് തോന്നും ,,ഞാൻനിങ്ങൾക്ക് ഒരു ബാധ്യത ആണെന്ന് ...അങ്ങനെ അയാൾ എനിക്ക് അത് സഹിക്കാൻ പറ്റില്ല ...ഇപ്പോഴാണെങ്കിൽ ആറുമാസത്തെ ..അടുപ്പമേ ഉള്ളു ...മറക്കാൻ പറ്റുമോ എന്നറിയില്ല ...എന്നാലും ശ്രമിച്ചാൽ സാധിക്കും ...ജീവിതം ഒരു ദുരന്തമായി തിരുന്നതിനേക്കാൾ ...നല്ലത് ..ഒരു ചെറിയ വേദനയോടെ ..പിരിയുന്നതാണ് ...".........അവളുടെ ..കണ്ണുകളിൽ ..നിന്നും ...കണ്ണുനീർ ഒരു കോണിലൂടെ ഒഴുകുന്നുണ്ടായിരുന്നു ...
അവൻ അത് തുടക്കാൻ വേണ്ടി കൈ ഉയത്തിയപ്പോൾ അവൾ മെല്ലെ ഒഴിഞ്ഞു മാറി ...പിന്നെ സാരിത്തലപ്പുകൊണ്ട് ..കണ്ണുകൾ തുടച്ചു ...
പുറമെ ഇങ്ങനെയെല്ലാം പറഞ്ഞുവെങ്കിലും അവൾ മനസ്സുകൊണ്ട് ..അങ്ങനെ ഒന്നും ഉണ്ടാവല്ലേ എന്നു പ്രാർത്ഥിക്കുക ആയിരുന്നു ..
അവൻ ..കുറച്ചു നേരം അങ്ങനെ മിണ്ടാതെ നിന്നിട്ടു ..മെല്ലെ റൂമിൽ നിന്ന് ഇറങ്ങി പോയി ...അവൻ പോവുന്നത് ..അവൾ .നിറ കണ്ണുകളോടെ നോക്കി നിന്നു ,..അവൾ ഫോൺ എടുത്തു ..അമ്മയെ ഡയൽ ചെയ്തു ...
"ഹലോ ..അമ്മെ ...അച്ഛനോട് ,..നാളെ എന്നെ കുട്ടി കൊണ്ടുപോവാൻ പറയണേ ...പിന്നെ ഞാൻ ചേട്ടനോട് എല്ലാം സംസാരിച്ചു ....
"ഇല്ല ....ചേട്ടൻ ഒന്നും പറഞ്ഞില്ല ..."...അമ്മയുടെ ചോദ്യങ്ങൾക്കു അവൾ മറുപടി പറഞ്ഞു ..
"ഇല്ല...ചേട്ടൻ ഒന്നും പറഞ്ഞില്ല .....എന്നോട് പോവണ്ട എന്നും പറഞ്ഞില്ല ..."..എനിക്ക് പറ്റുന്നില്ലമ്മേ ..ഞാൻ ഇല്ലാതായി പോവുകയാ ....അവൾക്കു നിയന്ത്രണം വിട്ടു പോയി .....അവൾ ഫോണിൽ കുടി പൊട്ടി കരഞ്ഞു ..
കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ തിരിച്ചു റൂമിൽ വന്നു ...അവളോട് പറഞ്ഞു ..."'അമ്മ വിളിച്ചിരുന്നു ...നാളെ അച്ഛൻ കൊണ്ട് പോവാൻ വരുമെന്നും പറഞ്ഞു ...എനിക്ക് സമ്മതമാണ് ..ഡിവോസിന് ..ഞാൻ ആദ്യമേ നിന്നോട് പറയണം എന്നു കരുതിയതാ ..എന്തയാലും നിനക്ക് കാര്യങ്ങൾ മനസ്സിലായ സ്ഥിതിക്ക് ..ഇനി വൈകിക്കണ്ട ..നമുക്ക് പിരിയാം ..അതാണ് നമ്മുടെ രണ്ടു പേരുടെ ജീവിതത്തിനും നല്ലത് .."
"പിന്നെ നാളെ വേണ്ട ഞാൻ ഇന്നു തന്നെ നിന്നെ കൊണ്ട് വിടാം ...ഞാൻ കുട്ടി കൊണ്ട് വന്നു ഞാൻ തന്നെ തിരിച്ചു വീട്ടിൽ ആക്കുകയും ചെയ്യാം ..."..വേഗം ഡ്രസ്സ് എല്ലാം പാക്ക് ചെയ്തോളു ...'അമ്മ ചോദിച്ചാൽ കുറച്ചു ദിവസത്തേക്ക് പോവുകയാണെന്ന് പറഞ്ഞാൽ മതി ഞാൻ അമ്മയെ പിന്നീട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊള്ളാം "..ഞാൻ പുറത്തു ഉണ്ടാവും ..അവൻ മെല്ലെ റൂമിന് പുറത്തിറങ്ങി ......
അവൻ പുറത്തിറങ്ങിയപ്പോൾ അവൾ വാതിൽ അടച്ചു ....അവളുടെ ശരീരം കിടന്നു വിറക്കാൻ തുടങ്ങി ...ഇത്രയും പെട്ടന്ന് ..അവൾ പ്രതീക്ഷിച്ചില്ല ....പോവണ്ട എന്നൊരു വാക്ക് അവൾ പ്രതീക്ഷിച്ചിട്ടാണ് ..അങ്ങനെയല്ലാം പറഞ്ഞത് ....പക്ഷെ ...അവളുടെ നെഞ്ച് പിടയാൻ തുടങ്ങി ...കണ്ണുകൾ നിറഞ്ഞൊഴുകി .ഇപ്പോൾ അനുഭവിക്കുന്ന വേദന നോക്കുമ്പോൾ മരണം പോലും ..ചെറിയ ഒരു വേദനയാണെന്ന് അവൾക്കു തോന്നി ...ഭർത്താവിന്റെ കാലുപിടിച്ചു ..എന്നെ ഉപേക്ഷിക്കല്ലേ എന്നു പറഞ്ഞാലോ .അവൾക്കു പലതും ആലോചിച്ചു ....പൊട്ടി പൊട്ടി കരഞ്ഞു...
കുറച്ചു കഴിഞ്ഞപ്പോൾ അവൾ സമനില വീണ്ടടുത്തു ..അവൾ ഡ്രെസ്സെല്ലാം എടുത്തു മുറിയുടെ പുറത്തിറങ്ങി ..'അമ്മയെ അവിടെ നോക്കിയെങ്കിലും കണ്ടില്ല ..അമ്മയോട് യാത്ര പറയണ്ട ...അവൾ മനസ്സിൽ തീരുമാനിച്ചു ..അവൾ ചെന്ന് കാറിൽ കയറി ..അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു ...അവൻ ഒന്നും ചോദിച്ചില്ല വണ്ടി മുന്നോട്ടു എടുത്തു ....മുന്നോട്ടു പോകവേ അവൾ കണ്ണുകൾ മെല്ലെ അടച്ചു ...വിവാഹവും ഹണിമൂൺ ട്രിപ്പ് എല്ലാം അവളുടെ മനസ്സിൽ ഓടിയെത്തി ....ആറു മണിക്കൂർ യാത്രയുണ്ട് ...വീട്ടിലേക്ക് ..അവൾ ഇടയ്ക്കു മയങ്ങി പോയി ....
"വീടെത്തി ...."അവൻ അവളെ തട്ടിയുണർത്തി ...അവൾ ഞെട്ടലോടെ എഴുനേറ്റു ...കാര് വീടിന്റെ മുന്നിൽ എത്തിയിരിക്കുന്നു ...അവൾ മെല്ലെ പുറത്തിറങ്ങി ..അവൾ വാച്ചിൽ നോക്കി ..സമയം രാത്രി എട്ടുമണി ആയിക്കാണും ..അവൻ മെല്ലെ ഡോർ തുറന്നു .ബാഗ് അടുത്തു പുറത്തു വെച്ചു ..പിന്നെ പറഞ്ഞു "ഞാൻ കയറുന്നില്ല ..."...അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ വണ്ടിയിൽ കയറി ഡോർ അടച്ചു ..
ഒരു യാത്ര പോലും പറയാതെ ..ഒന്ന് നോക്കുക പോലും ചെയ്യാതെ ..അവൻ വണ്ടി തിരിച്ചു ...പിന്നെ ഓടിച്ചു പോയി ...അവൾ ഒരു പൊട്ടിക്കരച്ചിലോടെ .വീടിനു .അകത്തേക്ക് ഓടി ..മുൻഭാഗത്തെ ..ഡോർ തള്ളി തുറന്നു അകത്തു കയറി ...
ഡോർ തുറന്നതും ...ഒരു വലിയ ശബ്‌ദത്തോടെ ..ബലൂൺ പൊട്ടി ...നിറയെ വർണ്ണക്കടലാസുകൾ റൂമിൽ പെയ്തിറങ്ങി ....പിന്നെ അവൾ കേട്ടു "ഹാപ്പി ബർത്ത് ഡേ ....അമ്മുക്കുട്ടി ."....അവൾ ഒന്നും മനസ്സിലാകാതെ പകച്ചു നിന്നു ...അവൾ ചുറ്റും നോക്കി ...ഒരു പാട് പേർ റൂമെല്ലാം അലങ്കരിച്ചിരിക്കുന്നു ..നടുക്കത്തെ ടേബിളിൽ ഒരു വലിയ കേക്ക് ...അവൾക്കു ഭൂമി കറങ്ങുന്നപോലെ തോന്നി ..അവളുടെ 'അമ്മ അടുത്ത് ചെന്ന് പറഞ്ഞു ...
ഇതെല്ലം ഭർത്താവിന്റെ ..ബുദ്ധിയാ ...അവൾ മനസ്സികാതെ അമ്മയെ തന്നെ നോക്കി ...'അമ്മ മെല്ലെ ഡോറിനു അടുത്തേക്ക് വിരൽ ചുണ്ടി ..ഒരു പുഞ്ചിരിയോടെ അവൻ നിൽപ്പുണ്ടായിരുന്നു ..അവൾ ഓടി അവന്റെ അരികിലെത്തി ...അവൻ അവളെ നെഞ്ചോടു ചേർത്ത് കൊണ്ട് പറഞ്ഞു ...
"നീയില്ലെങ്കിൽ ..ഞാൻ ഉണ്ടാവില്ല ....എന്റെ സന്തോഷങ്ങളും ...നമ്മുടെ മനസ്സാണ് ..ഒന്നിച്ചത് .ആ മനസ്സിനോളം വരില്ല ഒന്നും ..പിന്നെ നിന്റെ birthday ഞാൻ മറക്കുമോ.. നല്ലൊരു ദിവസം തന്നെ നീ വേദനിപ്പിച്ചതിനുള്ള. ഒരു ചെറിയ പ്രതികാരം.. അങ്ങനെയും എടുക്കാം... .."
ഇനി അവരുടെ ചുണ്ടുകൾ കഥ പറയട്ടെ......
സ്നേഹപൂർവം 

sanju calicut

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot