Showing posts with label സഞ്ജു കാലിക്കറ്റ്. Show all posts
Showing posts with label സഞ്ജു കാലിക്കറ്റ്. Show all posts

ഭാര്യ


ഭാര്യ
-------------
"ഞാൻ മരിച്ചാൽ ഞാൻ പ്രേതമായി വരും ട്ടോ "
മുഖത്തെ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു ..
"ഇതാണ് നിന്റെ കുഴപ്പം ..മെല്ലെ തിരിച്ചു വരുമ്പോൾ ഓരോന്ന് പറഞ്ഞു വരും .."
"അതല്ല ചേട്ടാ ..ഇപ്പോൾ ഞാൻ മരണത്തിനും ജീവിതത്തിനും നടുക്കാണ് ..ഒരു നൂലിഴയുടെ വ്യത്യസം മാത്രമേ ഉള്ളു ..ഒന്ന് കണ്ണടക്കാൻ പേടിയാണ് ...പിന്നെ കണ്ണ് തുറന്നില്ലെങ്കിലോ എന്ന് "
"എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ ..ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്ടർ മാർ പറഞ്ഞില്ലേ "
"എം ..പിന്നെ എനിക്ക് കുട്ടുവിനെ ഓർത്താണ് പേടി ..ഞാൻ ഇല്ലെങ്കിൽ അവൻ എന്തു ചെയ്യും ..എന്നെ പോലെ ആവുമോ മറ്റുള്ളവർ ..എനിക്ക് അവനെ കൊഞ്ചിച്ചു കൊതി തീർന്നില്ല ഏട്ടാ "
അവൾ കരയാൻ തുടങ്ങി ...
നീ എന്തിനാ പേടിക്കുന്നെ ..അവൻ എപ്പോഴും നിന്റെ കൂടെ ഉണ്ടാവും ദൈവം നിന്നെ കൈ വിടില്ല
അവളുടെ വിരലുകളിൽ അവൻ പിടിച്ചമർത്തി ...പിന്നെ മെല്ലെ എഴുനേറ്റു തിരിഞ്ഞു നടന്നു ..
"ഏട്ടാ ..നാളെ വരുമ്പോൾ മോനെ കൂടി കൊണ്ട് വരുമോ നാളെ അവനു അവധിയല്ലേ .."
അവൻ ഒന്ന് നിന്നു ...പിന്നെ അവളെ നോക്കാതെ തലയാട്ടി ..മെല്ലെ മുറിക്കു പുറത്തിറങ്ങുമ്പോൾ അവളുടെ അമ്മയുണ്ട് പുറത്ത് ..
"ഞാൻ വീട്ടിൽ പോയി വരാം ..അവിടെ ആദി മോനും അച്ഛനും മാത്രമാണ് അച്ഛന് അവനെ നോക്കാൻ കഴിയില്ല ..വലിയേച്ചി അവരുടെ വീട്ടിൽ പോയി .."
അവർ ഒന്നും പറഞ്ഞില്ല ..മെല്ലെ തലയാട്ടുക മാത്രം ചെയ്തു ..
ആശുപത്രിയിലെ വരാന്തയിലൂടെ അവൻ വേഗത്തിൽ നടന്നു ... ആറു മാസം മുൻപാണ് ജീവിതം മാറി മറിഞ്ഞത് ..ആദിയെയും കൊണ്ട് നഴ്സറിയിൽ നിന്നും വീട്ടിലേക്കു വരുകയായിരുന്നു ..അവൻ മിടായി ക്കു വേണ്ടി വാശി പിടിച്ചു കരഞ്ഞപ്പോൾ ..അവൾ വണ്ടി നിർത്തി ..വണ്ടി നിർത്തിയതും അവൻ ഒന്നും ആലോചിക്കാതെ റോഡ് മുറിച്ചു കടന്ന് അടുത്തുള്ള ബേക്കറിയിലേക്ക് ഓടി ..ഒരു നിമിഷം പകച്ചു പോയ അവൾ പുറകെ ഓടി അവളെയും അവനെയും ..പക്ഷെ എതിരെ വന്ന ഒരു വണ്ടി അവളെ തട്ടി തെറിപ്പിച്ചു ....അവൻ തെറിച്ചു കാവയിൽ വീണു ..അവൾ റോഡിലും ..അവൾക്കാണ് പരുക്ക് പറ്റിയത് ..അവനാകട്ടെ ഒരു പോറൽ പോലൂം പറ്റിയതുമില്ല
അര മണിക്കൂറോളം അവൾ രക്തത്തിൽ കുളിച്ചു റോഡരികിൽ കിടന്നു ..അരികിൽ അമ്മേയെന്നു കരഞ്ഞു കൊണ്ട് ആദിയും ..തിരക്ക് പിടിച്ചു ഓടുന്ന ഒരു മനുഷ്യനും അവനെയെയോ അവളെയോ കണ്ടില്ല ..അവസാനം .ഏതോ ഒരു ഓട്ടോ ക്കാരൻ വിളിച്ചു പറഞ്ഞു പോലീസ് എത്തി ഹോസ്പിറ്റലിൽ എത്തിച്ചു ..
അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു ..തലച്ചോറിൽ ബ്ലഡ് കോട്ടായി അവൾ കോമയിലേക്കു മാറി .പിന്നെ ജീവൻ നിലനിർത്താൻ ഉള്ള പരിശ്രമങ്ങൾ ..വിജയിച്ചോ ഇല്ലയോ എന്ന് ഇപ്പോളും പറയാൻ പറ്റാത്ത അവസ്ഥ ..പക്ഷെ ശരീരം അരക്കു താഴെ തളർന്നെങ്കിലും .സംസാരിക്കാൻ ഉള്ള ശേഷി ചെറുതായി തിരിച്ചു കിട്ടി
സംസാരം ശേഷി കിട്ടിയപ്പോൾ അവൾ ആദ്യം ചോദിച്ചത് ആദിയെ കുറിച്ചാണ് ..പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് ..ഒരു കുട്ടി ജനിച്ചത് ..അതുകൊണ്ടു തന്നെ ഒരു പാട് ലാളിച്ചു തന്നെയാണ് അവനെ വളർത്തിയതും
ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ ആദി ഉണ്ട് മുഖം വീർപ്പിച്ചു ഇരിക്കുന്നു ..
"കുട്ടു ...." അവൻ മെല്ലെ നീട്ടി വിളിച്ചു
"ഞാൻ പപ്പയോടു പിണക്കമാണ് .."
"അതെന്താ ..പാപ്പയോടു പിണക്കം "
"മുത്തശ്ശൻ പറഞ്ഞല്ലോ ..അമ്മയെ കാണാൻ പോയതാണെന്ന് ..എന്നെ കൊണ്ട് പോയില്ലല്ലോ "
"അതാണോ പ്രശ്നം ..നാളെ പോകാമല്ലോ "
"വേണ്ട ..എനിക്ക് ഇപ്പോൾ കാണണം "
"വാശി പിടിക്കല്ലേ ..കൂട്ടു ...നാളെ എന്തയാലും പോകാം "
"വേണ്ട എനിക്കിപ്പോൾ കാണണം ..നാളെ മോന് അമ്മയെ കാണാൻ പറ്റൂല്ല ..എനിച് ഇപ്പോൾ അമ്മയെ കാണണം "
"വാശി പിടിച്ചാൽ നല്ല അടികിട്ടും ..ഇന്ന് പോയാൽ അമ്മയെ കാണാൻ പറ്റൂല്ല ..ഡോക്ടർമാർ സമ്മതിക്കില്ല "
അവൻ കരച്ചിൽ തുടങ്ങി ...വാശി പിടിച്ചു ഏങ്ങി എങ്ങി കരയാൻ തുടങ്ങി ..."കുട്ടൂന് അമ്മയെ കാണണം ..നാളെ പറ്റൂല്ല .."
കയ്യിൽ ..കിട്ടിയ വടിയെടുത്ത് ഒന്ന് കൊടുത്തു ..ഉള്ളിൽ ഒരു പാട് പാട് സങ്കടങ്ങൾ കിടക്കുന്നു ..അതിന്റെ ഇടയിൽ ഇവനും ..
"നീ ഒറ്റരുത്തൻ കാരണമാണ് 'അമ്മ അങ്ങനെ കിടക്കുന്നെ ..നിന്നോട് പല തവണ പറഞ്ഞിട്ടുള്ളതാണ് റോഡിൽ കുടി ഓടരുതെന്ന് ..നിന്റെ പുറകെ ഓടിയതുകൊണ്ടല്ലേ അമ്മക്ക് അങ്ങനെ പറ്റിയത് ..കുരുത്തക്കേട് കാണിച്ചു അമ്മയെ ആശുപത്രയിൽ ആക്കി "
"അടികൊണ്ട വേദനയിൽ അവൻ നിലവിളിച്ചപ്പോൾ സങ്കടം അല്ല തോന്നിയത് ദേഷ്യം ..ആണ് ..പിന്നെയും തല്ലി ദേഷ്യം തീരുവോളം .."
അവസാനം അച്ഛൻ ഓടി വന്നു വടി പിടിച്ചു വാങ്ങിയപ്പോഴാണ് ബോധം വന്നത് .."നീ എന്താണ് കാണിക്കുന്നേ ..അവനെ തല്ലി കൊല്ലുവാണോ "
അവനെ അച്ഛൻ കോരിയെടുത്തു നെഞ്ചോടു ചേർത്തു "സാരമില്ലടാ ...അപ്പൂപ്പൻ ഇല്ലേ ..കുട്ടുവിന് ഇനി അച്ഛൻ അടിക്കില്ല ട്ടോ "
"എം " അവൻ ചെറുതായി തേങ്ങി ..
"കുട്ടു പോകാണ് ...പാപ്പയോടു പിണക്കം ആണ് .."
നീ എങ്ങോട്ടെങ്കിലും പൊയ്ക്കോ ..അവൻ വടി നിലത്തറിഞ്ഞു അകത്തേക്ക് കയറി പോയി
"അപ്പൂപ്പനും വരാം ട്ടോ ..കുട്ടുവിന്റെ കൂടെ ..നമുക്ക് ഒരുമിച്ചു പോകാം .."
"വേണ്ട ..'അമ്മ വരും കുട്ടുവിനെ അമ്മക്ക് ഒരു പാട് ഇഷ്ടമാണ് "
"ശരി ...അപ്പൂപ്പനെ വേണ്ട എല്ലേ സാരമില്ല ..." അവനെയും കൊണ്ട് ..അയാൾ അവന്റെ മുറിയിലേക്ക് നടന്നു
രാത്രി മുഴുവൻ കഥകൾ പറഞ്ഞു അവനെ ഒരു വിധം അയാൾ ഉറക്കി ...
പിറ്റേ ദിവസം ആറുമണി ആയപ്പോൾ അവന്റെ ഫോണിലേക്കു ആശിപത്രിയിൽ നിന്നും അവളുടെ 'അമ്മ വിളിച്ചു ...കരച്ചിലോടെ ഒന്നും വേഗം വരാൻ മാത്രമാണ് പറഞ്ഞത് ..എന്തോ ഒരു പന്തിയില്ലായ്മ തിരിച്ചറിഞ്ഞ അവൻ ..പരിഭ്രാന്തിയിൽ ചാടി എഴുനേറ്റു ..
കുട്ടുവിന്റെ മുറിയിൽ ചെന്നപ്പോൾ അവൻ നല്ല ഉറക്കത്തിൽ ആണ് ..അവനെ കൂട്ടണമോ വേണ്ടയോ ..ഒരു നിമിഷം ആലോചിച്ചു ..പിന്നെ മുടി പുതച്ചു കിടക്കുന്ന അവനെ അങ്ങനെ തന്നെ തോളിൽ ഇട്ടു പുറത്തിറങ്ങി ..അച്ഛനോട് പറയാൻ പോലും തോന്നിയില്ല ..അവനെ പുറകിൽ കിടത്തി കാറിൽ ആശുപത്രിയിലേക്ക് കുതിച്ചു ..
എങ്ങനെ അവിടെ വരെ ഡ്രൈവ് ചെയ്തെന്നു ഓർമ്മയില്ല ..ആശുപത്രി എത്തിയതും ചാടി ഇറങ്ങി കുട്ടുവിനെയും കൊണ്ട് അവളുടെ മുറിയുടെ നേർക്ക് ഓടി ..അവിടെ ചെന്നപ്പോൾ കുറെ പേരുണ്ട് ..ചെറിയാൻ ഡോക്ടർ ആരോടോ സംസാരിച്ചു നില്കുന്നു ...അവനെ കണ്ടതും അവന്റെ നേരെ തിരിഞ്ഞു
അവന്റെ നേരെ നോക്കി ..ഒന്ന് കണ്ണടച്ചു ..എന്തോ പറയാൻ എന്നപോലെ ..അതോടെ അവനു കാര്യം ഏകദേശം പിടികിട്ടി ..അവന്റെ കയ്യിൽ നിന്നും കുട്ടിയെ വാങ്ങിയത് ഡോക്ടർ ആണ് ..പിന്നെ മെല്ലെ അരികിലേക്ക് മാറി നിന്നു
അവൻ അത് കണ്ടു ..വെള്ളയിൽ പുതച്ചു കിടക്കുന്നു ...അവൻ സൂക്ഷിച്ചു നോക്കി ..ശരീരം വിറക്കുന്നപോലെ പെട്ടന്നാണ് ..എന്തോ ഒരു ശബ്ധം കേട്ടത് ..നോക്കുമ്പോൾ ഡോക്ടർ കുട്ടുവിനെയും കൊണ്ട് പുറത്തേക്കു ഓടുന്നു ..
എന്താണ് സംഭവിക്കുന്നത് എന്നറിയാതെ എല്ലാവരും പുറകെ ഓടി ..എന്തു ചെയ്യണം എന്നറിയാതെ അവൻ അവളുടെ അരികിൽ ചേർന്ന് നിന്നു ..
കുറെ സമയത്തിനു ശേഷം ...ഒരു സ്ട്രുച്ചർ തള്ളി കൊണ്ട് ആരൊക്കയോ റൂമിലേക്ക് വന്നു ..ഒരു കുഞ്ഞു ശരീരം വെള്ള പുതപ്പിച്ചു ..അതിൽ ഉണ്ടായിരുന്നു ..
അവർ മെല്ലെ അവളുടെ അരികിൽ അവനെ കിടത്തി ..
അവർ ഒരുമിച്ചാണത്രെ പോയത് ...കുട്ടു പറഞ്ഞപോലെ ..അമ്മക്ക് അവനെ ഒരു പാട് ഇഷ്ടം ആയിരുന്നു ..

സങ്കടത്തോടെ sanju calicut

ആ പെൺകുട്ടി ജീവിച്ചിരിപ്പുണ്ടോ ?


കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് ...ഞാൻ കോട്ടയം ജോലി ചെയ്യുന്ന കാലം ..കിട്ടുന്ന ശമ്പളം സ്വന്തം ആർഭാട ജീവിതത്തിന് വേണ്ടി ചിലവഴിക്കുന്ന കാലം എന്നും പറയാം ......
വൈകുന്നേരം പതിവുപോലെ .ബേക്കറി ജംക്ഷനിൽ ..അച്ചായത്തി കുട്ടികളുടെ ..എണ്ണം എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു പഴയ സുഹൃത്ത് ഫോണിൽ വിളിച്ചത് കാര്യം തിരക്കിയപ്പോൾ അവന് ഒരു സഹായം വേണം .അവന്റെ സുഹൃത്ത് കുറച്ചകലെയുള്ള തിരുവല്ല റെയിവേ സ്റ്റേഷനിൽ ഉണ്ട് കയ്യിൽ പണം ഇല്ല .പേഴ്‌സ് കളഞ്ഞു പോയി കുറച്ചു പണം അവിടെ എത്തിക്കണം ..അതാണ് ആവശ്യം ....
ആവശ്യം കേട്ടയുടനെ ..നല്ലവനായ ഞാൻ ...പറഞ്ഞു
"..എടാ ...ഞാൻ കുറെ ദൂരയാ .ഇവിടെ ആണെങ്കിൽ നല്ല മഴയും ..ബൈക്കാനാണെങ്കിൽ സ്റ്റാർട്ട് ആവാതെ ...കിടക്കുകയാ ..."എങ്ങനെയെങ്കിലും ..ഒഴിവാകുകയായിരുന്നു .എന്റെ ലക്‌ഷ്യം
"ഇപ്പൊ എന്താ ചെയ്യാ .."ഞാൻ ...സഹായിക്കാൻ പറ്റാത്തതിൽ ..അൽപം വിഷമം അഭിനയിച്ചു ...
"അവളോട് ...ഇപ്പൊ എന്താ പറയാ ..."..അവൻ നിരാശ കലർന്ന ശബ്ദത്തോടെ മെല്ലെ പറഞ്ഞു ..
"അവൾ ".....എന്റെ ഉള്ളൊന്ന് കത്തി ...അപ്പൊ സുഹൃത്ത് പെണ്ണാണ് എന്റെ ഉള്ളിലെ കാമുകനുണർന്നു ..ഇനി പെട്ടന്ന് പോവാൻ ...എന്നുപറയുന്നത് നാണക്കേടാണ് ..സ്റ്റാർട്ട് ആവാത്ത വണ്ടി പെട്ടന്ന് എങ്ങനെ സ്റ്റാർട്ട് ആവും കരുതും ...
ഞാൻ ..ശബ്ദം മയപ്പെടുത്തി പറഞ്ഞു ..
"നീ ..എന്നെ വിളിച്ചിട്ട് ഒരു കാര്യം പറഞ്ഞാൽ എങ്ങനെയാ ഒഴിവാക്കുക ..ഞാൻ എന്തെങ്കിലും വഴികാണാം ..നീ പേടിക്കണ്ടാ ...ഞാൻ ഫ്രണ്ട് ന്റെ വണ്ടിയെടുക്കാൻ പറ്റുമോ എന്നു നോക്കട്ടെ ..നീ ധൈര്യമായി വിളിച്ചു പറഞ്ഞോ ഒരു മണിക്കൂർ കൊണ്ട് നിന്റെ സുഹൃത്ത് വരും എന്ന് ".....
അവൻ ..പറഞ്ഞ നന്ദി വാക്കുകൾ ഒന്നും ഞാൻ കേട്ടില്ല ...അതിനുമുമ്പേ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്‌തു മുന്നോട്ട് കുതിച്ചിരുന്നു ..കോട്ടയത്തുനിന്ന് തിരുവല്ലക്ക് ഇരുപത്തിയഞ്ചു കിലോമീറ്റർ കാണും ...
എനിക്ക് അത് അപ്പോൾ വെറും അഞ്ചു കിലോമീറ്റർ ആയി ...അവളെ പറ്റിയുള്ള ..സ്വപ്നങ്ങൾ ആയിരുന്നു മനസ്സുമുഴുവൻ .....
തിരുവല്ല എത്തിയ ശേഷം ...ബൈക്കിന്റെ കണ്ണാടിയുടെ മുന്നിൽ പത്തുമിനിറ്റോളം ചലവഴിച്ചു മേക്കപ്പ് എല്ലാം ചെയ്‌ത്‌ ...ഞാൻ പ്ലാറ്റഫോമിലേക്ക് നടന്നു ..അവൻ പറഞ്ഞ അടയാളം രണ്ടാം നമ്പർ പ്ലാറ്റഫോമിൽ ബുക്ക് സ്റ്റാളിൽ ന്റെ മുന്നിൽ റോസ് നിറമുള്ള ചുരിദാറിട്ട ..പെൺകുട്ടി ആണെന്നായിരുന്നു ..അതുകൊണ്ടുതന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല ...
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു ,.എന്നെ കണ്ടപ്പോഴേ അവൾ മനസ്സിലായ പോലെ എഴുനേറ്റു ,ഞാൻ അവളെ ഒന്നു കണ്ണുകൊണ്ട്‌ സ്കാൻ ചെയ്തു ,ഞാൻ പ്രതീക്ഷിച്ചപോലെ പോലെ ആയിരുന്നില്ല ..സുന്ദരി ആണെങ്കിലും ...അവളുടെ മുഖത്തെ ഭാവം കണ്ടാൽ ..സഹതാപമേ വരൂ ,..
ഞാൻ എന്നെ പരിചയപ്പെടുത്തി ..അവളുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാൻ ഞാൻ അവളെ ചായ കുടിക്കാൻ ക്ഷണിച്ചു ,..ആദ്യം മടിച്ചെങ്കിലും പിന്നെ വന്നു ..
ഹോട്ടലിൽ കയറി ...ഞാൻ ചായ ഓർഡർ ചെയ്തു ,..കൂടെ മസാല ദോശയും ..വേറെ ഒന്നും കൊണ്ടല്ല ഭക്ഷണം കഴിക്കുകയാണെങ്കിൽ ഒരു മുപ്പത് മിനുട്ടോളം സംസാരിക്കാം അതായിരുന്നു ഉദ്ദേശം ..
എങ്ങനെ അവിടെയെത്തി എന്ന ചോദ്യമാണ് ഞാൻ ആദ്യം ഉന്നയിച്ചത് ...ഒരു ചെറിയ ജോലിയുടെ ആവശ്യമായി വന്നതാണെന്ന് പക്ഷെ കയ്യിലെ പണം കളഞ്ഞു പോയി ....അവൾ മറുപടി പറഞ്ഞെങ്കിലും അതിൽ കൂടുതൽ പറയാൻ താൽപര്യം ഇല്ലെന്ന് ..മറുപടിയിലേ ട്യൂണിൽ നിന്ന് എനിക്ക് മനസ്സിലായി ..
"വീട് എവിടെയാ .."ഞാൻ ....മെല്ലെ തുടങ്ങി
"പാലക്കാട് "......ചേട്ടന്റെ ..പേര് സഞ്ജു അല്ലെ
ഞാൻ ..മെല്ലെ ..മൂളി ...
എന്നെ പറ്റി ..ആ ദുഷ്ടൻ മോശമായി എന്തെങ്കിലും പറഞ്ഞിരിക്കുമോ ...പൊതുവെ ചില .ആളുകൾ അങ്ങനെയാണല്ലോ ...നമ്മൾ വളക്കാതിരിക്കാൻ ..ഒരു മുൻകൈ എടുക്കുമല്ലോ ...
ഞാൻ മെല്ലെ വിഷയം മാറ്റി .".ഇയാൾ ..കഴിച്ചോളൂ ...ട്രെയിൻ പെട്ടന്ന് വന്നാലോ "...
അവൾ കഴിക്കാൻ തുടങ്ങി ...അവൾ കഴിക്കുന്ന രീതിയിൽ നിന്നും ഒന്ന് എനിക്ക് മനസ്സിലായി ..അവൾ ഇന്ന് ഭക്ഷണം കഴിച്ചിട്ടില്ല ..ഒരു പെൺകുട്ടി അങ്ങനെ ഭക്ഷണം കഴിക്കുന്നത് ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു
നെഞ്ചിൽ എവിടേയോ ..ഒരു ചെറിയ ..നൊമ്പരം ..ഞാൻ മുന്നിൽ ഇരുന്നാൽ അവൾക് .ഒരു ചമ്മൽ ഉണ്ടായാലോ എന്നുകരുതി ഞാൻ ഭക്ഷണം മതിയാക്കി എഴുനേറ്റു ...പിന്നെ പറഞ്ഞു ..
ഇയാൾ മെല്ലെ കഴിച്ചോളൂ ..എനിക്ക് ഒരു സാധനം വാങ്ങിക്കാനുണ്ട് ...പിന്നെ ഞാൻ ബില്ല് കൊടുത്തിട്ടാ പോവുന്നെ .."
ഞാൻ ബില്ല് കൊടുത്തു ...പിന്നെ ഒരു മസാല ദോശ പാർസൽ അവളെ ഏൽപ്പിക്കാനും പറഞ്ഞു ഞാൻ ഇറങ്ങി പിന്നെ പുറത്തു അവളെ വെയിറ്റ് ചെയ്തു...കുറച്ചുകഴിഞ്ഞപ്പോൾ .അവൾ വന്നു ...
"ചേട്ടന്റെ പാർസൽ .."..അവൾ എന്റെ നേരെ പൊതി നീട്ടി ..
ഇത് എനിക്കല്ല നിനക്ക് ട്രെയിനിൽ നിന്ന് കഴിക്കാനാണ് .എനിക്കാണെങ്കിൽ മസാല വലിയ ഇഷ്ടമൊന്നും അല്ല നീ അത് ബാഗിൽ വെച്ചോളൂ ..ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ..
അപ്പോൾ ..അവളുടെ മിന്നിമറഞ്ഞ ഭാവങ്ങൾ വാക്കുകൾ കൊണ്ട് ഒപ്പിയെടുക്കാൻ ..എനിക്ക് ഇപ്പോഴും സാധിക്കുന്നില്ല ..
സത്യത്തിൽ ..എനിക്കത് വലിയ തിരിച്ചറിവായിരുന്നു ..വിശക്കുന്നവന് ഭക്ഷണം വാങ്ങിക്കൊടുക്കുന്ന ശീലം ഞാൻ ആരംഭിച്ചത് തന്നെ . ഇ ഒരു സംഭവത്തിൽ നിന്നായിരുന്നു ..
ഞങ്ങൾ ട്രെയിൻ വിവരം അനേഷിക്കാൻ വേണ്ടി ഓഫീസിൽ എത്തി ...പക്ഷെ ആ സമയത്ത് പാലക്കാട്ടേക്ക് ട്രെയിൻ ഒന്നും ഉണ്ടായിരുന്നില്ല ...പിന്നെയുള്ളത് മുന്ന് മണിക്കൂർ കഴിഞ്ഞിട്ടാണ് .ഓഫിസിലെ ചേട്ടൻ തന്നെയാണ് വഴി പറഞ്ഞത് ..കോട്ടയം പോയാൽ നേരിട്ട് ബസ് കിട്ടും എന്ന് ..അതായിരിക്കും നിങ്ങൾക്ക് കൂടുതൽ സ്വകര്യം എന്നും പറഞ്ഞു
അങ്ങനെ ഞങ്ങൾ കോട്ടയം പോവാൻ തീരുമാനിച്ചു ,..അവിടുന്ന് നേരിട്ട് ബസ് കിട്ടും പക്ഷെ അവളെ ഒറ്റയ്ക്ക് വിടാൻ ഒരു മടി ...ഞാൻ പറഞ്ഞു
"എന്റെ കൂടെ ബൈക്കിന് വരാൻ മടിയില്ലെങ്കിൽ ഞാൻ കൊണ്ടുവിടാം .."
അവൾ . സമ്മതിച്ചു .ഞാൻ അവളെയും കൊണ്ട് കോട്ടയത്തേക്ക് പുറപ്പെട്ടു ...അവൾ ഇരുന്ന് എന്റെയും അവളുടെയും ഇടയിൽ ബാഗും വെച്ചു ...അതോടെ ഞാൻ തീർത്തും നിരാശനായി ,..
ഞാൻ സിനിമയിലെ ..ബൈക്ക് യാത്ര മനസ്സിൽ കണ്ട് കൊണ്ടാണ് ..അങ്ങനെ പ്ലാൻ ചെയ്തത് ...പെട്ടന്നാണ് ഒരു ഐഡിയ മനസ്സിൽ തോന്നിയത് ...ഞാൻ കൈ കൊണ്ട് പുറത്തു തടവി ..ബാഗ് ഒരു ബുദ്ധിമുട്ടാണ് എന്ന രീതിയിൽ അഭിനയിച്ചു ...അത് ഏറ്റു ...അവൾ ചോദിച്ചു ...
"ബാഗ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നോ എന്ന് ..."അങ്ങനെ ബാഗ് എടുത്ത് എന്റെ മുന്നിൽ വെച്ചു ...പിന്നെ ...കോട്ടയം വരെയുള്ള റോഡിലെ ഒരു കുഴിയും ഞാൻ വിട്ടില്ല ...മുഴുവൻ ചാടിച്ചു ..പക്ഷെ ...കാര്യമുണ്ടായില്ല .....
കോട്ടയം സ്റ്റാന്റിൽ എത്തിയപ്പോൾ ..ഒരു പാലക്കാട് ബസ് ഉണ്ടായിരുന്നു ...ഞാൻ അവളെ ബസിൽ കയറ്റി ടിക്കറ്റും എടുത്തുകൊടുത്തു ..പിന്നെ കയ്യിൽ അഞ്ഞുറു രൂപയും കൊടുത്തു,..കണ്ടക്ടറോട് അവളെ നോക്കാൻ ഏൽപിച്ചാണ് ഞാൻ പുറത്തിറങ്ങിയത് ..പെട്ടന്ന് തോന്നി നമ്പർ കൊടുക്കാം എന്ന് ...ഞാൻ നമ്പർ കൊടുത്തു ..പിന്നെ പറഞ്ഞു
.."അവിടെയെത്തിയാൽ വിളിക്കണം ...പിന്നെ യാത്രക്കിടയിൽ എന്തു പ്രശ്നം ഉണ്ടായാലും വിളിക്കാൻ മടിക്കേണ്ട "...ബസ് മെല്ലെ മുന്നോട്ട് പോവുമ്പോൾ ..അവൾ ഷാളുകൊണ്ട് കണ്ണുകൾ തുടക്കുകയായിരുന്നു ......
അന്നു രാത്രി ..ഞാൻ കുറെ സമയം അവളുടെ കാൾ പ്രതീക്ഷിച്ചിരുന്നു ..പക്ഷെ വിളിച്ചില്ല പിറ്റേ ദിവസം ഒരു ഏഴുമണിയായപ്പോൾ അവൾ വിളിച്ചു ,..
"ഞാൻ എത്തിയപ്പോൾ വൈകി അപ്പോൾ ചേട്ടൻ ഉറങ്ങി കാണുമെന്ന് കരുതിയാണ് വിളിക്കാതിരുന്നത് ,.പിന്നെ ചേട്ടാ താങ്ക്‌സ് ...ഞാൻ ചേട്ടന്റെ പൈസാ ഫ്രണ്ടിനെ ഏല്പിക്കാം ട്ടോ .."...
ഞങ്ങൾ കുറച്ചു സമയം സംസാരിച്ചു ....ബൈ ..പറഞ്ഞു പിരിയുകയും ചെയ്തു
പിന്നെ അവളെക്കുറിച്ചു ഒരു അറിവും ഉണ്ടായിരുന്നില്ല ..ഞാൻ അവളെ വിളിക്കാൻ ശ്രമിച്ചതുമില്ല ..അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും അവൾ വിളിച്ചു ...അവൾക്കു എന്നെ കാണണം എന്ന് ..അവൾ ശനിയാഴ്ച്ച എറണാക്കുളം വരുന്നുണ്ട് ..ഞാൻ സമ്മതിച്ചു ...
ഞാൻ ശനിയാഴ്ച്ച ..രാവിലെ തന്നെ എറണാകുളം എത്തി ...ബസ് സ്റ്റാൻഡിൽ കാത്തിരുന്നു ..കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ വന്നു ...ഒരു മാറ്റവും ഉണ്ടായിരുന്നില്ല അതെ ഡ്രസ്സ് ..അതെ ബാഗ് ,..ഞാൻ ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു
."..എന്താ എന്നെ കാണണം എന്നു പറഞ്ഞെ .."ഞാൻ നേരിട്ട് വിഷയത്തിലേക്ക് വന്നു ..
അവൾ പേഴ്‌സ് തുറന്ന് അഞ്ഞുറു രൂപയെടുത്ത് എനിക്കു നേരെ നീട്ടി ...പിന്നെ പറഞ്ഞു ഞാൻ ചേട്ടന്റെ കയ്യിൽ നേരിട്ട് തരാമെന്ന് കരുതിയിട്ടാ വിളിച്ചേ ..
സത്യത്തിൽ ഞാൻ പകച്ചുപോയി മറ്റൊന്നും കൊണ്ടല്ല ..അവിടെ വന്നു പോകാൻ മുന്നൂറു രൂപയാകും ..അവളെ കാണാൻ വേണ്ടി മുഖം ഫേഷ്യൽ ചെയ്യാൻ ചെലവാക്കിയത് ആയിരം ആണ് ..ഞാൻ ..മെല്ലെ പുഞ്ചിരിയിൽ ഉള്ളിലെ വികാരം ഒതുക്കി ..
എനിക്ക് വൈകുനേരം പോയാൽ മതി ..ചേട്ടൻ ഫ്രീ ആണോ ...അവൾ ചോദിച്ചു ...ഞാൻ ഫ്രീയാണെന്ന് പറഞ്ഞു ..അങ്ങനെ ഞങ്ങൾ മറൈൻ ഡ്രൈവിലേക്ക് പോയി ...കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവിട്ടു ..എന്റെ സംസാര ശൈലി കൊണ്ടാവാം ..അവൾക്ക് എന്നിൽ ഒരു വിശാസ്വം ഉണ്ടാക്കിയെടുക്കാൻ എനിക്ക് പെട്ടന്ന് സാധിച്ചു ,....ഞാൻ മെല്ലെ അവളുടെ കാര്യങ്ങൾ ചോദിച്ചു ....
ഞാൻ അറിയാൻ ആഗ്രഹിച്ചത് അവളുടെ പ്രണയത്തെ പറ്റിയായിരുന്നു .പക്ഷെ .ഞാൻ കേട്ടത് എന്നെ ..തികച്ചും അസ്വസ്ഥനാക്കിമാറ്റുന്ന ...ചില സത്യങ്ങൾ ആയിരുന്നു ...അവൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ കരയുകയായിരുന്നു ..
ഒരു പാലക്കാടൻ ഉൾഗ്രാമത്തിലെ ചെറിയ ...കുടുംബമാണ് അവളുടേത്‌ ...അവൾ ഒരു ഹോം നേഴ്‌സായി ജോലി ചെയ്യുന്നു ...അച്ഛൻ 'അമ്മ അനിയത്തി എല്ലാവരും ഉണ്ട് ...അച്ഛൻ എന്നുപറയാൻ പറ്റില്ല ..'അമ്മ രണ്ടാമതും വിവാഹം കഴിച്ചപ്പോൾ ..ഉണ്ടായ ബന്ധമാണ് ഇത് ,..അനിയത്തി അയാളുടെ മകളാണ് ..കഥകളിലും സിനിമയിലും കാണുന്നപോലെ ..അച്ഛൻ തന്നെയായിരുന്നു അവളുടെയും ...പ്രശ്നം ..
സ്വന്തമായി വീടുപോലും ഇല്ലാതെ അയാളുടെ ജോലിയുടെ വരുമാനം കൊണ്ട് വീടുവാടകയും മുന്ന് നേരെത്തെ ഭക്ഷണം കിട്ടുന്നതുകൊണ്ട് അയാളുടെ ഏതു അതിക്രമത്തെയും കണ്ടില്ല എന്നു വെക്കേണ്ടി വരുന്ന മൂന്നു ജീവിതങ്ങൾ ...അവൾ നിറഞ്ഞ കണ്ണുകളോടെ പലതും പറഞ്ഞു ..അച്ഛനിൽ നിന്ന് സഹിക്കേണ്ടി വന്ന ക്രൂരതയെ പറ്റിയെല്ലാം ...ഞാൻ എല്ലാം കേട്ടുകൊണ്ട് അങ്ങനെ നിന്നു ...ഇടക്ക് ഞാൻ ചോദിച്ചു .
".നീയെങ്ങനെ ..അന്ന്‌ തിരുവല്ല അത്തി "
"ഞാൻ വീട് വിട്ട് ഇറങ്ങിയിട്ട് ഒരു വർഷം ആയി ...'...ഞാൻ കണ്ണുമിഴിച്ചു അവളെ നോക്കി ..
അവൾ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു ..."ഒരു വർഷം മുൻപ് ..അച്ഛൻ ..ഒരു തുണിമില്ലിൽ ജോലി ശരിയാക്കി തരാം എന്നുപറഞ്ഞു ..ചെന്നൈയിൽ കൊണ്ടുപോയി ...അവിടെ ഒരു വീട്ടിലാക്കി ..അച്ഛൻ പോയി ...അവിടെയുള്ള ചേച്ചിയാണ് പറഞ്ഞത് ..അച്ഛൻ എന്നെ വിറ്റിട്ട് പണവും വാങ്ങി പോയതാണ് എന്ന് ,ആ ചേച്ചിയാണ് കുറച്ചു പൈസ തന്ന് അവിടുന്ന് രക്ഷപെടുത്തിയത് ..."
ഞാൻ വിശ്വാസം ആവാതെ ..അവളെ തന്നെ നോക്കി .."..എന്നിട്ട് നീ എന്തു ചെയ്തു ..വീട്ടിലേക്ക് പോയില്ലേ "
ഇല്ല ..ചേട്ടന്റെ ഫ്രണ്ട് ഇല്ലേ ...അയാളുടെ ഫ്രണ്ട് നെ എനിക്ക് പരിചയം ഉണ്ട് ..ഞാൻ ജോലി ശരിയാക്കി തരാമോ എന്നു ചോദിച്ചപ്പോൾ ...ആ ചേട്ടൻ ആണ് ..ഹോം നേഴ്‌സായി ജോലി വാങ്ങി തന്നത് ..അതാവുമ്പോൾ താമസിച്ചുകൊണ്ട് ജോലി ചെയ്യാമല്ലോ ...
'അപ്പൊ നീ ഇതുവരെ വീട്ടിൽ പോയില്ലേ ...നിന്നെ ഞാൻ അന്നു പാലക്കാട്ടേക്ക് ബസ് കയറ്റി തന്നതല്ലേ "
ഞാൻ പോയില്ല ...ഞാൻ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ എനിക്ക് ലീവ് തരും അല്ലെങ്കിൽ അവർ എവിടെയെങ്കിലും പോവുകയാണെങ്കിൽ എന്നോട് വീട്ടിൽ പോയ് കൊള്ളാൻ പറയും അപ്പൊ ഞാൻ ഈ ബാഗുമായി ഇറങ്ങും .ബസിൽ കയറും .എങ്ങോട്ടെങ്കിലും ടിക്കറ് എടുക്കും ..അവിടെ നിന്നും തിരിച്ചും .അല്ലാതെ എന്താ ചെയ്യാ ..ഒറ്റക്കിരിക്കാൻ പേടിയാ ...റൂം എടുക്കാനും പറ്റില്ല ..ഇപ്പൊ അത്ര ദിവസം വേണമെങ്കിലും ..കഴിയാൻ എനിക്ക് പറ്റും .."
ഞാൻ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത് .....നെഞ്ചിലെ മിടിപ്പ് നില്കുന്നപോലെ ഒരു തോന്നൽ .....ഒരു വർഷത്തെ .ജീവിതത്തെ കുറിച്ച് അവൾ തുറന്നു പറഞ്ഞു ...അവളെ ചുഷണം ചെയ്ത ആളുകൾ ..ചെയ്ത വഴികൾ അവളുടെ നിസ്സഹായാവസ്ഥ ...അതിൽ നിയമ പാലകരും ഉണ്ടെന്ന് അറിഞ്ഞപ്പോൾ ..ദേഷ്യം അല്ല എനിക്ക് തോന്നിയത് വെറുപ്പാണ് ...എന്നോട് തന്നെ സമൂഹത്തോട് തന്നെ
എല്ലാം കേട്ട് ...ഞാൻ കരഞ്ഞു ...മടി കൂടാതെ തന്നെ ..
"എനിക്ക് അഞ്ചുമണി ആവുമ്പൊ തേവരെയുള്ള വീട്ടിൽ എത്തണം ... അഞ്ചുമണിയാകുബോ എത്താനാണ് അവർ പറഞ്ഞത് "....അവൾ തന്നെയാണ് സംസാരം ..വീണ്ടും ആരംഭിച്ചത്
അവളോട് യാത്ര പറഞ്ഞു പോരുമ്പോൾ .മനസ്സിൽ നിറയെ ...എന്തൊക്കയോ കുറ്റ ബോധം ആയിരുന്നു ,.ദിവസങ്ങൾ പിന്നെയും കടന്നുപോയി ..ഒരു കണ്ണുനീർ സിനിമ കണ്ടപോലെ ഞാൻ അതെല്ലാം മറന്നു ..നമ്മുടെ ഏറ്റവും വലിയ ഗുണം അതാണല്ലോ ....
ഒരു മൂന്നു മാസം കഴിഞ്ഞു കാണും ..അവൾ വീണ്ടും വിളിച്ചു ..ഞാൻ കോട്ടയത്ത് ഉണ്ടെന്നു പറഞ്ഞായിരുന്നു വിളിച്ചത് ..ഞാൻ അവളെ പോയി കണ്ടു ...ഇളം നില ചുരിദാറു ധരിച്ചു ആ പഴയ ബാഗുമായി നിൽക്കുന്നു ,..
"നീ എന്താ ഇവിടെ ..."..ഞാൻ ചോദിച്ചു .."
ഞാൻ കാഞ്ഞിരപ്പള്ളിയിൽ ...ഒരു വീട്ടിലേക്ക് വന്നതാ ..കുട്ടിയെ നോക്കാനാണ് ..അവര് കുറച്ചു മുന്നേ വിളിച്ചു ഇന്നു വരണ്ട നാളെ രാവിലെ വന്നാൽ മതിയെന്ന് ..അപ്പോഴാ ചേട്ടനെ ഓർത്തെ ..ബുദ്ധിമുട്ടിക്കണ്ടാ എന്നുകരുതിയിട്ടാണ് ആദ്യമേ വിളിക്കാഞ്ഞേ ..."
"അപ്പൊ ഇന്ന് രാത്രിയല്ലേ നമുക്ക് ശരിയാക്കാം .."..ഞാൻ അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞെങ്കിലും എന്തുചെയ്യണമെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല ...
എന്റെ റൂമിൽ ..സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് അവിടേക്ക് വിളിക്കാൻ പറ്റുമായിരുന്നില്ല ...ഞാൻ എന്റെ സുഹൃത്തായ ..ഫാത്തിമയെ വിളിച്ചു കാര്യം പറഞ്ഞു ..കുറച്ചു കഴിഞ്ഞപ്പോൾ അവൾ വന്നു ...
"നീ ..എനിക്ക് ഒരു ഉപകാരം ചെയ്യണം ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിൽ ഇവളെ ഒരു ദിവസം താമസിപ്പിക്കണം "...ഞാൻ പറഞ്ഞു ..
അങ്ങനെ അവളെയും കൂട്ടി ഫാത്തിമ രണ്ടു സ്ഥലങ്ങളിൽ പോയി ..പക്ഷെ ഒരു ദിവസത്തേക്ക് ആയതുകൊണ്ട് എവിടെയും ..ശരിയായില്ല ..അപ്പോഴാണ് ഫാത്തിമ മറ്റൊരു വഴി പറഞ്ഞത്
"ഇന്നൊരു ദിവസത്തെ കാര്യമല്ലേ ..ഇവൾ എന്റെ വീട്ടിൽ നിൽക്കട്ടെ ..."...എനിക്ക് അതിൽ കൂടുതൽ സന്തോഷം വേറെ ഇല്ലായിരുന്നു ...അവളെ ഫാത്തിമയുടെ കൂടെ വിട്ടു ....
അന്നു രാത്രി ഒൻപതു മണി ആയിക്കാണും ഫാത്തിമ എന്നെ വിളിച്ചു ..വിളിയിൽ വലിയ പരിഭ്രമം ഉണ്ടായിരുന്നു ..
."നീ ഒന്ന് അത്യാവശ്യമായി വീട്ടിലേക്കു വരണം "..വേറെ ഒന്നും പറയാതെ അവൾ ഫോൺ കട്ട് ചെയ്‌തു ....
ഞാൻ ..വണ്ടിയെടുത് ഫാത്തിമയുടെ വീട്ടിൽ എത്തി .ഫാത്തിമ റൂമിലേക്ക് കൊണ്ടുപോയി ..അവിടെ കണ്ട കാഴ്ച്ച .എന്നെ ശരിക്കും ഞെട്ടിച്ചു ...രക്തത്തിൽ കുളിച്ചു അവൾ കിടക്കുന്നു ...മൂക്കിൽ നിന്നും രക്തം ഒഴുകി വരുന്നുണ്ട് ഫാത്തിമ ഒരു ഓട്ടോ വിളിച്ചു തന്നു ..ഞാൻ അവളെയും പൊക്കിയെടുത്തു ഓട്ടോയിൽ കയറി ....
അവളെ മടിയിൽ കിടത്തി ...തലയിൽ തോലോടവേ ...അവൾ അബോധാവസ്ഥയിൽ .എന്റെ കൈ പിടിച്ചു നെഞ്ചോട് ചേർത്തു ....ആ നിമിഷം എനിക്കൊരുകുഞ്ഞനിയത്തി ജനിക്കുകയായിരുന്നു
..രക്തം കണ്ടാൽ വിറയ്ക്കുന്ന ..അറക്കുന്ന ഞാൻ .അവളുടെ രക്തം ..എന്റെ കൈകളിലും .വസ്ത്രങ്ങളിലും പറ്റിച്ചേർന്നു കിടന്നെങ്കിലും ...ഒരിക്കൽ പോലും ..എനിക്ക് ..അങ്ങനെയൊന്നനും തോന്നിയില്ല ...കോട്ടയത്തെ പ്രമുഖ സ്വാകാര്യ ആശുപത്രിയിലേക്ക് ആണ് ഞങ്ങൾ പോയത് ..എത്തിയുടനെ ..അവളെ icu വിലേക്കു മാറ്റി ...
ഒരു ആഴ്ച്ച അവൾ അവിടെ കിടന്നു ..രണ്ടു ദിവസം icu ബാക്കിയുള്ള ദിവസം ദിവസം വാർഡിൽ ..പറയാനും ചോദിക്കാനും ആരും ഉണ്ടായിരുന്നില്ല ...അതുകൊണ്ടുതന്നെ ഞാൻ ലീവ് എടുത്തു ,.അവളെ പരിചരിക്കുന്നതിൽ ഒരു പാട് പരിധി ഉണ്ടായിരുന്നെങ്കിലും ..സ്വന്തം അനിയത്തിയെ പരിചരിക്കുന്നപോലെ ഞാൻ നോക്കി
.വാർഡിൽ ആണെങ്കിലും അവൾക്കു അതൊരു പുതിയ അനുഭവമായിരുന്നു ...ഞാൻ ഒരു തവണ ആപ്പിൾ വാങ്ങി കൊടുത്തപ്പോൾ അവൾ കാണിച്ച കൗതുകം ..ജീവിതത്തിൽ ഒരു തവണയേ അത് കഴിച്ചിട്ടുള്ളു എന്നു പറഞ്ഞപ്പോൾ ...ഞാൻ അത്രയും കാലം ജീവിച്ച ആർഭാട ജീവിതത്തെ പറ്റിയാണ് ഞാൻ ചിന്തിച്ചത് ...
അന്നുമതൽ ഞാൻ എന്നെകൊണ്ട് കഴിയുവുന്ന രീതിയിൽ ഞാൻ ..അവളെ സന്തോഷിപ്പിച്ചു ...പുതിയ ഡ്രസ്സ് എടുത്തു ...ഒരു വാച്ചു വാങ്ങി ...ഒരു തരാം കടം വിട്ടൽ ആയിരുന്നു ..എനിക്കതെല്ലാം ..
ആ സന്തോഷത്തിന് ഒരു പരിധി ഉണ്ടായിരുന്നു .അവളുടെ ..ടെസ്റ്റ് റിപ്പോർട്ട് വന്നയുടനെ ഡോക്ടർ എന്നെ വിളിപ്പിച്ചു ...ഒരു സർജറി വേണമെന്ന് പറഞ്ഞു . .അവിടെയാണെങ്കിൽ ..രണ്ടു ലക്ഷത്തോളം ചെലവ് വരും അതുകൊണ്ട് ..പണം പ്രശ്നമാണെങ്കിൽ മെഡിക്കൽ കോളേജിൽ പോവുന്നതായിരിക്കും നല്ലത് എന്നുപറഞ്ഞു
ഞാൻ ..എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങി ..അവിടെ തന്നെ ഇരുപത്തിഅയ്യായിരത്തോളം രൂപ ചിലവായി കഴിഞ്ഞിരുന്നു ...അവളോട് സംസാരിച്ചപ്പോൾ അവളും പറഞ്ഞു മെഡിക്കൽ കോളേജിൽ കാണിക്കാം എന്ന് ..
അങ്ങനെ ഒരു മാസത്തിനുളിൽ തന്നെ കാണിക്കാം എന്നും അതുവരെ നീ എവിടെയെങ്കിലും തൽകാലം നിൽക്കണം എന്നും ഞാൻ നിർദ്ദേശിച്ചു ...അങ്ങനെയാണ്‌ അന്ന് ഞങ്ങൾ പിരിഞ്ഞത് ....
ഒരു മാസം കഴിഞ്ഞിട്ടും അവൾ വിളിച്ചില്ല ...എനിക്ക് അങ്ങോട്ട് വിളിക്കാൻ തോന്നിയില്ല ...അതിന്റെ പുറകെ നടക്കാൻ ഒരു മടി ...വന്നു തുടങ്ങിയിരുന്നു ...
ഞാൻ എന്തിനാ വേണ്ടാത്ത പണിക്ക് പോവുന്നെ എന്നൊരു ധാരണ എന്നിലും കടന്നുകൂടി ...രണ്ടു മാസം കഴിഞ്ഞു കാണും ...അവൾ എന്നെ വിളിച്ചു ...ഞാൻ അല്പം തിരക്കിലായതുകൊണ്ട് ..പിന്നെ വിളിക്കാം എന്നു പറഞ്ഞു കട്ട് ചെയ്തു ...പിന്നെ വിളിച്ചതുമില്ല ...
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അറിയാത്ത നമ്പറിൽ നിന്നും ഒരു കാൾ വന്നു ..എടുത്തപ്പോൾ അവളായിരുന്നു ...എന്നെ അത്യവശ്യമായി കാണണം എന്നു പറഞ്ഞു ...എറണാകുളം സൗത്ത് റെയിവേ സ്റ്റേഷനിൽ ...ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണി ആവുമ്പോൾ വരാമോ എന്നു ചോദിച്ചു ,...ഞാൻ വരാം എന്നുപറഞ്ഞു ...അങ്ങനെ ശനിയാഴ്ച്ച ഞാൻ അവിടെയെത്തി ,... ഞാൻ വാങ്ങിക്കൊടുത്ത ചുരിദാർ ധരിച്ചുകൊണ്ട് അവൾ അവിടെ നിൽപ്പുണ്ടായിരുന്നു ..കുറച്ചു നേരം തമ്മിൽ നോക്കിയ ശേഷം അവൾ പറഞ്ഞു .
.."ഞാൻ ഒരാളെ പരിചയപെട്ടു ..ഒരു ചേച്ചി ..ഞങ്ങൾ ഒരു പാട് സംസാരിച്ചു ..എന്റെ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു ..ചേച്ചി എന്റെ ഹോസ്പിറ്റൽ കാര്യങ്ങൾ എല്ലാം നോക്കിക്കൊള്ളാം എന്നു പറഞ്ഞു ..പക്ഷെ അവരുടെ കൂടെ പോവണം ഗോവക്ക് .
.."എന്തിനാണ് "എന്നു ചേച്ചി തുറന്നു പറഞ്ഞിട്ടുണ്ട്...ഏതെങ്കിലും റോഡിൽ കിടന്നു മരിക്കുന്നതിനേക്കാളും നല്ലതല്ലേ ..ഒന്നുമില്ലെങ്കിലും .ഭക്ഷണം കിട്ടുമല്ലോ ..എന്റെ കയ്യിൽ ഉള്ളത് ഒന്നുമാത്രമേ ഉള്ളു .ഇ ശരീരം ..അത് നൽകിയാൽ ..ജീവിക്കാം ..".എനിക്ക് ജീവിക്കണം ..."...
അവൾ കരഞ്ഞുകൊണ്ട് ..എന്നെ കെട്ടിപിടിച്ചു ....ഞാൻ പതർച്ചയോടെ ഒന്നും മിണ്ടാതെ അങ്ങനെ നിന്നു ...
കുറച്ചു സമയം കഴിഞ്ഞപ്പോൾ ...ഒരു ട്രെയിൻ വന്നു നിന്നു ..."ഞാൻ ഇതിൽ പോവുകയാണ് ..ചേച്ചി ഇതിൽ ഉണ്ടാവും "...അവൾ പറഞ്ഞു ...അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല ...
അവൾ ബാഗുമെടുത്തു നടന്നകന്നു ...കുറച്ചു ചെന്ന് തിരിഞ്ഞു നിന്നു ..."എന്നോടെ പോവേണ്ട എന്നു പറഞ്ഞൂകൂടെ എന്ന രീതിയിൽ" ....ഞാൻ മെല്ലെ തല കുനിച്ചു ...ഞാൻ ഇടം കണ്ണിലൂടെ ..നോക്കുമ്പോൾ ..അവൾ ഓരോ അടി നടക്കുമ്പോഴും തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ..
അവൾ പറയാതെ പറയുന്നുണ്ടായിരുന്നു ..എന്നെ ഒന്ന് തിരിച്ചു വിളിക്കു എന്ന് ....
.
സ്നേഹപൂർവം sanju calicut

ഇളയന്നൂർ കാവിലെ നാഗയക്ഷി ഭാഗം 12



അമ്മാളു കട്ടിലിൽ നിന്നും എഴുനേറ്റു എന്റെ നേരെ കുതിക്കാൻ ശ്രമിക്കുന്നു, അവളുടെ കണ്ണുകളിലെ സ്നേഹം മാഞ്ഞു ..പകയുടെ കനലുകൾ എരിയുന്നുണ്ടായിരുന്നു ...ചുവന്നു തുടുത്ത കണ്ണുകളിൽ നിന്നും നോട്ടം പിൻവലിച്ചു കൊണ്ട് ഞാൻ വാതിലിലൂടെ പുറത്തേക്കു കാലെടുത്തു വെച്ചു ..ശരീരം പാതി പുറത്തു എത്തിയപ്പോഴേക്കും അവൾ അരികിൽ എത്തിയിരുന്നു ..
എന്റെ തോളിൽ പിടിച്ചു, ഒരു പാവയെപോലെ തുക്കിയെടുക്കുന്ന ലാഘവത്തോടെ അവൾ എന്നെ ആകെത്തേക്കു എറിഞ്ഞു ..ഞാൻ കട്ടിലിന്റെ അരികിൽ നിലത്തടിച്ചു അടിച്ചു വീണു ..എല്ലുകൾ നുറുങ്ങിയപോലെ പോലെ എനിക്ക് തോന്നി ശരീരം മുഴുവൻ ..അസഹനീയമായ വേദന .ഞാൻ നിലത്തു മലർന്നു കിടന്നുകൊണ്ട് അങ്ങനെ കുറച്ചു നേരം കിടന്നു ..
അപ്പോഴാണ് ഞാൻ അത് കണ്ടത് എന്റെ നേരെ ..മച്ചിന്റെ മുകളിൽ അള്ളി പിടിച്ചുകൊണ്ടു അമ്മാളു എന്നെ തന്നെ നോക്കുന്നു ..അവൾ അവിടെ നിന്ന് എന്റെ ശരീരത്തിലേക്ക് കുതിക്കാൻ ആണ് പരിപാടിയെന്ന് എനിക്ക് തോന്നി ..ഞാൻ ഇടം കണ്ണിട്ടു വാതിലിന്റെ നേർക്ക് നോക്കി ..അത് അടഞ്ഞു കിടക്കുന്നേയുള്ളു ഒരു പക്ഷെ തള്ളിയാൽ തുറക്കാവുന്ന രീതിയിൽ ആണ് അത് ..
ഞാൻ കിടന്ന സ്ഥലത്തുനിന്നു എഴുനേറ്റു ഒറ്റ കുതിപ്പിൽ വാതിലിന്റെ അരികിലെത്തി ..പിന്നെ വാതിൽ തള്ളി തുറന്നുകൊണ്ടു വരാന്തയിലേക്ക് ചാടി ..എല്ലാം നിമിഷങ്ങൾക്ക് കൊണ്ട് കഴിഞ്ഞിരുന്നു ..വരാന്തയിൽ നിന്നും ചുമർ പിടിച്ചുകൊണ്ടു ഞാൻ എഴുനേറ്റു ..പിന്നെ വാതിലിന്റെ അടുത്തേക്ക് നടന്നു ..
അമ്മാളു അവിടെ നിൽക്കുണ്ടായിരുന്നു ...അവളുടെ കണ്ണുകളിലെ ചുവപ്പു അപ്രത്യക്ഷമായിരുന്നു, ദയനീയമായി അവൾ എന്നെ നോക്കി ..പിന്നെ അകത്തേക്ക് വരാൻ വേണ്ടി എന്റെ നേർക്ക് കൈ നീട്ടി ..എന്റെ മനസ്സു ഒരു നിമിഷം പിടഞ്ഞു ..എന്നെ കൊല്ലാൻ നോക്കിയിട്ടും എന്തോ എനിക്ക് അമ്മാളുവിനോട് ദേഷ്യം തോന്നുന്നില്ല ..വീണ്ടും അകത്തേക്ക് കയറിയാലോ എന്നടക്കം മനസ്സിൽ തോന്നിപോയി ,
"അമ്മാളു ഞാൻ അഞ്ചാമൻ ആയിരിക്കില്ല ..എന്നെ കൊന്നിട്ട് അവരുടെ പ്രണയം നടക്കില്ല ..അയാളുടെ ശരീരം ഞാൻ നശിപ്പിക്കും .." ഞാൻ മെല്ലെ തിരിഞ്ഞു നടന്നു ..ഞാൻ രണ്ടുമൂന്നു അടി നടന്നതും വാതിൽ അടയുന്ന ശബ്ദം ഞാൻ കേട്ടു ..
അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇനിയെന്ത് എന്ന ആലോചന ആയിരുന്നു എന്റെയുള്ളിൽ ..മുന്നിൽ രണ്ടു വഴികൾ ആണ് ഉള്ളത് ...നേരം പുലരുന്നവരെ എങ്ങനെയെങ്കിലും അവിടെ കഴിച്ചുകൂട്ടുക ..അല്ലെങ്കിൽ തിരുമേനിയുടെ ശരീരം കണ്ടെത്തി നശിപ്പിക്കുക ..
ഒടുവിൽ ഞാൻ അത് തീരുമാനിച്ചു ...രാമഭദ്രൻ നമ്പുതിരിയുടെ ശരീരം കണ്ടെത്താൻ ..പക്ഷെ നിലവറക്കുള്ളിൽ കയറി കണ്ടെത്തുക എന്നത് പ്രയാസമേറിയ കാര്യമാണ് ..എതിർക്കാൻ ഉണ്ണിമയായും നാഗയക്ഷിയും ..പിന്നെ ഇതുവരെ കാണാത്ത രാമഭദ്രൻ ..നമ്പുതിരിയും ..ഞാൻ വരാന്തയിൽ അൽപ നേരം നിന്നു ..
ഞാൻ ജനലിലൂടെ പുറത്തേക്കു നോക്കി ..നിലാവിൽ കുളിച്ചു കിടക്കുകയാണ് മുഴുവൻ പ്രദേശവും ..ഞാൻ ജനലിലൂടെ ആകാശത്തേക്ക് നോക്കി ..ചന്ദ്രൻ നിലാവ് പൊഴിച്ചുകൊണ്ടു എന്നെ നോക്കി ചിരിക്കുന്നു ..അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് ..ഒരു കൂട്ടം കരി മേഘങ്ങൾ ചന്ദ്രനെ പൊതിയാൻ പോവുകയാണ് ..എന്റെയുള്ളിൽ അപകടം മണത്തു ..നിലാവില്ലെങ്കിൽ അമ്മാളു പൂർവ്വ ശക്തിയോടെ എന്നെ ഇല്ലാതാക്കും ..
ഞാൻ ആലോചിച്ചു കഴിയുന്നതിനു മുന്നേ ചന്ദ്രനെ കരിമേഘങ്ങൾ വിഴുങ്ങിയിരുന്നു ..ഞാൻ നോക്കി നിൽക്കെ വാതിലുകളൂം ജനലുകളും ഒരു മുഴക്കത്തോടെ തുറന്നു ..
അവൾ എതു വഴി വരുമെന്ന് അറിയാതെ ഞാൻ ജനലിലേക്കും വാതിലിന്റെ എടുത്തേക്കും മാറി മാറി നോക്കി
അപ്പോഴാണ് ഞാൻ അത് കണ്ടത് .. കാല് വാതിലിന്റെ പടിയിൽ തട്ടി പാദസ്വരത്തിന്റെ ശബ്ദം കേൾപ്പിച്ചുകൊണ്ടു അമ്മാളു വാതിലിന്റെ അടുത്ത് നിൽക്കുന്നു ..
ഞാൻ നോക്കി നിൽക്കെ അവൾ വീണ്ടും ശബ്ദം ഉണ്ടാക്കി .."ചിലും ചിലും ..ശബ്ദം .അലകളായി .അവിടെയൊക്കെ വ്യാപിച്ചു ..
അവൾ മെല്ലെ എന്റെയടുത്തേക്കു ഒരു സ്റ്റെപ് വെച്ചു ..അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് ..അവളുടെ ഒരു കൈ പുറകിലേക്ക് വെച്ചിരിക്കുകയാണ് ..അതിൽ എന്തോ ഉണ്ടെന്നു എനിക്ക് തോന്നി ..ഞാൻ മെല്ലെ ഒരടി പിന്നോട്ട് വെച്ചു ..അവൾ വീണ്ടും കാല് നിലത്തു തട്ടി ശബ്ദം ഉണ്ടാക്കി ..
എന്റെ നോട്ടം അവളുടെ കൈകളിലേക്ക് ആണെന്ന് അവൾക്കു തോന്നിയപ്പോൾ അവൾ മെല്ലെ കൈ പുറത്തടുത്തു ..വളഞ്ഞ ഒരു മാൻകൊമ്പ് എന്തോ ഒന്ന് ..
ഒരു പക്ഷെ അമ്മാളുവിന്റെ ശരീരത്തിൽ മുറിവുണ്ടി കൊല്ലാൻ ഉപയോഗിച്ച എന്തെങ്കിലും ആയിരിക്കണം ഞാൻ ഊഹിച്ചു ..
"എന്താണ് നിന്റെ കയ്യിൽ ..നീ എന്നെ കൊല്ലാൻ പോവുകയാണോ ..ഞാൻ നിനക്ക് വേണ്ടിയല്ലേ അയാളുടെ ശരീരം നശിപ്പിക്കാൻ എന്നു പറഞ്ഞെ .."
അവൾ മറുപടിയൊന്നും പറഞ്ഞില്ല ..പകരം ..കാലുകൾ നിലത്തു നൃത്തം വെക്കുന്നപോലെ ചവിട്ടി ശബ്ദം ഉണ്ടാക്കി ..അവളുടെ കാലുകളുടെ വേഗത കുടും തോറും അവളുടെ കണ്ണുകൾ കൂടുതൽ രക്ത നിറമായി മാറുകയായിരുന്നു ..പ്രതികാര ദാഹിയെപോലെ അവൾ ഉറഞ്ഞു തുള്ളികൊണ്ടു എന്റെ നേരെ പാഞ്ഞെടുത്തു
ഞാൻ ചാടി മറ്റൊരു ഭാഗത്തേക്ക് മാറിയതുകൊണ്ടു കുത്തു എനിക്ക് ശരിക്കും പറ്റിയില്ല ..പക്ഷെ കൈത്തണ്ടയിൽ ഒരു മുറിവ് സമ്മാനിച്ചുകൊണ്ടാണ് അത് പോയത് ..അവൾ അല്പം മാറി കൊണ്ട് തിരിഞ്ഞു ..ഇനി എനിക്ക് രക്ഷപെടാൻ പറ്റില്ല എന്നെനിക്കു തോന്നി ..അവൾ എന്റെ നേരെ മെല്ലെ നടന്നടുത്തു ..അപ്പോഴാണ് കാർമേഘം ചന്ദ്രനെ വിട്ടു മാറിയത് ..നിലാവ് മനയിലെ വരാന്തയിലേക്ക് എന്റെയും അവളുടെയും ഇടയിലേക്ക് ലക്ഷ്മണ രേഖ പോലെ നിന്നു ...അവൾ പെട്ടന്ന് വായുവിൽ അലിഞ്ഞു ഇല്ലാതെ ആയി .
.പിന്നെ ജനലുകളും വാതിലുകളും അടഞ്ഞു ..ഞാൻ ദിര്ഘ നിശാസം എടുത്തുകൊണ്ടു ജനലിന്റെ അടുത്ത് നിന്നു ,
പുക വലിക്കുവാൻ മനസ്സിൽ ഒരു ആഗ്രഹം ..നല്ല ടെൻഷൻ ഉണ്ടാകുബോൾ റിലാക്സ് ആവാൻ ഒരു പക്ഷെ ഉപകരിക്കും എന്നൊരു തോന്നൽ ..ഞാൻ പോക്കറ്റിൽ നിന്നും Davidoff ന്റെ പാക്കറ്റ് എടുത്തു ..അപ്പോഴാണ് മനസ്സിലായത് വെള്ളത്തിൽ വീണപ്പോൾ അതെല്ലാം നാശമായി പോയി .. എന്ന് ..ഞാൻ അത് വരാന്തയിലേക്ക് വലിച്ചെറിഞ്ഞു ചിന്തയിൽ മുഴുകി ..
പെട്ടാണ് ആരോ അലറി കരയുന്ന ശബ്ദം ഞാൻ കേട്ടത് ..ഞാൻ ഭീതിയോടെ ചുറ്റും നോക്കി ..ഒന്നും കാണാൻ കഴിഞ്ഞില്ല ..എന്തയാലും അധിക നേരം അങ്ങനെ നിൽക്കുന്നത് പന്തിയല്ല എന്നെനിക്കു തോന്നി .നിലവറക്കുള്ളിൽ കയറുവാൻ വെളിച്ചം വേണം ..
ഞാൻ മെല്ലെ മുന്നോട്ട് നടന്നു ..ഉള്ളിൽ എന്തെങ്കിലും വിളക്ക് കാണാതിരിക്കില്ല എന്നെനിക്കു ഉറപ്പായിരുന്നു രണ്ടാമത്തെ മുറിയുടെ വാതിൽ തുറന്നു ഞാൻ ആകെത്തേക്കു നോക്കി ..ഒന്നും കാണുന്നില്ല ..ഞാൻ പോക്കറ്റിൽ നിന്നും സിഗാർലൈറ്റ് കത്തിച്ചുകൊണ്ടു ചുറ്റും നോക്കി പ്രതീക്ഷിച്ചപോലെ ഒരു വിളക്ക് പൊടി പിടിച്ചു കിടക്കുന്നുണ്ടായിരുന്നു ..ഞാൻ അതുമായി വരാന്തയിലേക്ക് ഇറങ്ങി ..നോക്കിയപ്പോൾ എണ്ണ ഉപയോഗിച്ച് കത്തിക്കുന്ന വിളക്കാണ് ..പക്ഷെ കത്തിക്കാൻ സാധിക്കാത്ത നിലയിൽ കേടുവന്നിട്ടുണ്ട് ..കൂടാതെ തിരിയും ഇല്ല ..
.പെട്ടന്നാണ് ഒരു ആശയം എനിക്ക് തോന്നിയത് ..ഞാൻ എന്റെ ഷർട്ട് അഴിച്ചു ..പിന്നെ അത് പല കഷ്ണങ്ങൾ ആയി കീറി ..പിന്നെ നിലത്തു കിടക്കുന്ന മരക്ഷണം എടുത്തുകൊണ്ടു അതിൽ ചുറ്റി ..പിന്നെ വിളക്കിലെ എണ്ണ അതിൽ ഒഴിച്ചു ..ഒരു പന്തം പോലെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആയി,ഞാൻ സിഗാർ ലൈറ്റ് ഉപയോഗിച്ച് മെല്ലെ അത് കത്തിച്ചു ..അതിൽ തി ആളി പടർന്നു ..
ഞാൻ വെളിച്ചവുമായി അകത്തേക്ക് നടന്നു ..നിലവറ കണ്ടെത്തുവാൻ അല്പം പ്രയാസം ആണ് ..എന്നാലും ഒരു ഏകദേശ ഊഹം വെച്ച് ഞാൻ നടന്നു ..പെട്ടന്നാണ് ഒരു ചുവന്ന പട്ടു ധരിച്ച ആരോ ഒരാൾ ഒരു മിന്നായം പോലെ എന്റെ മുന്നിലൂടെ കടന്നു പോയത് ..ഞാൻ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി ..ഞാൻ അത് പോയ വഴിയേ ഓടി ..അത് ഏതൊക്കെയോ വഴിയിലൂടെ കുതിച്ചപ്പോൾ പുറകെ പോകാതിരിക്കാൻ എനിക്ക് സാധിച്ചില്ല
അല്പം കഴിഞ്ഞപ്പോൾ അത് ഒരു മുറിയുടെ അടുത്ത് നിന്നു ..ഞാൻ അരികിൽ എത്തനായതും അത് മുറിയുടെ അകത്തേക്ക് കടന്നു ..ഞാനും മുറിയുടെ ഉള്ളിലേക്ക് കടന്നു ..അതിനകത്തു കടന്നപ്പോഴാണ് അത് നിലവറയിലേക്കു ഇറങ്ങാൻ ഉള്ള വഴിയാണെന്ന് മനസ്സിലായത് ..ഞാൻ മെല്ലെ അതിനടുത്തേക്കു നടന്നു ..
നെഞ്ചിടിപ്പോടെ ഞാൻ താഴേക്കു നോക്കി ..ഹൃദയം വല്ലാതെ വേഗത്തിൽ ആണ് മിടിക്കുന്നത് ..കൈകൾ ചെറുതായി വിറക്കാൻ തുടങ്ങിയിരിക്കുന്നു ..ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നൽ ..
അവസാനം ..ഞാൻ മെല്ലെ പടികൾ ഇറങ്ങി .ഇറങ്ങി ചെന്നപ്പോൾ ഒരു വാതിൽ കണ്ടു ..അതിൽ മുഴുവൻ എന്തൊക്കയോ വലിച്ചു കെട്ടിയിരിക്കുന്നു ..എന്തോ രക്ഷ പോലെ .ഞാൻ വാതിൽ ശരിക്കും ഒന്ന് പരിശോധിച്ചു താക്കോൽ ഇല്ലാതെ തുറക്കാൻ പ്രയാസം ആണ് ..ഞാൻ ശങ്കിച്ചു നിന്നപ്പോഴാണ് ..എന്തോ ഒന്ന് എന്റെ ശരീരത്തിലേക്ക് വീണത് ..ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ആരോ നടന്നു മറയുന്നത് ഞാൻ കണ്ടു
ഞാൻ നിലത്തേക്ക് നോക്കിയപ്പോൾ ഒരു വലിയ താക്കോൽ ..ഞാൻ അത് കുനിഞെടുത്തു ..ആരായിരിക്കും എനിക്ക് താക്കോൽ തന്നിട്ടുണ്ടാവുക ..ഞാൻ ഒരു പടി മുകളിയ്ക്കു കയറി നോക്കിയെങ്കിലും ആരെയും കണ്ടില്ല
ഞാൻ തിരിച്ചു ഇറങ്ങി ..താക്കോൽ മെല്ലെ താക്കോൽ പഴുതിലേക്ക് വെച്ചു ..അതിൽ വെച്ച് മെല്ലെ തിരിച്ചതും .ഒരു കാറ്റ് എന്നെ തഴുകികൊണ്ട് കടന്നു പോയി.
.ഞാൻ വീണ്ടും ഒന്നുകൂടി തിരിച്ചു .മനയുടെ പുറത്തുനിന്നും എന്തൊക്കയോ ശബ്ധങ്ങൾ കേൾക്കാൻ തുടങ്ങി .ഞാൻ മെല്ലെ കാതോർത്തു ..മൃഗങ്ങൾ എല്ലാം എന്തോകണ്ടു ഭയന്നപോലെ ശബ്ദം ഉണ്ടാക്കുന്നു ..എന്തോ വലിയത് സംഭവിക്കാൻ ഉള്ളപ്പോൾ ആണ് മൃഗങ്ങൾ ഇങ്ങനെ കരയുക എന്നു ഞാൻ കേട്ടിട്ടുണ്ട് ..
ഞാൻ താക്കോൽ ഒന്ന് കുടി തിരിച്ചു ..പെട്ടന്നാണ് മനയുടെ എവിടെനിന്നോ ഒരു അലർച്ച ഞാൻ കേട്ടത് ..അത് പിന്നെ കരച്ചിലായി മാറി ...ഞാൻ താക്കോലിൽ നിന്നും കൈ എടുത്തുകൊണ്ടു വിറച്ചുകൊണ്ട് അങ്ങനെ നിന്നു ..
അവസാനം എന്തും വരട്ടെയെന്നു കരുതി ഞാൻ വാതിൽആകെത്തേക്കു തള്ളി തുറന്നു ...
അകത്തുനിന്നും ഒരു രൂക്ഷ ഗന്ധം പുറത്തേക്കു വ്യാപിച്ചു .ഞാൻ കുറച്ചു സമയം അവിടെ തന്നെ നിന്നു .പിന്നെ പന്തം ആകെത്തേക്കു നീട്ടി പിടിച്ചുകൊണ്ടു അകത്തേക്ക് കയറി ..
നിലവറ എന്നു പറഞ്ഞപ്പോൾ ഒരു ചെറിയ മുറിയാണ് ഞാൻ പ്രതീക്ഷിച്ചത് ..പക്ഷെ അകത്തേക്ക് കടന്നപ്പോഴാണ് അത് തികച്ചും വിശാലമായതാണെന്നു മനസ്സിലായത് ..ഞാൻ പേടിയോടെ മെല്ലെ മുന്നോട്ടു നടന്നു ..അപ്പോഴാണ് ഞാൻ ചുമരിൽ ഒരു വിളക്ക് കണ്ടത് ..ഞാൻ മെല്ലെ അതിന്റെ അടുത്തേക്ക് നടന്നുകൊണ്ടു അതിലേക്കു എന്റെ കയ്യിലെ തി കൊളുത്തി .ഒന്ന് ..മടിച്ചിട്ടാണെങ്കിലും അത് മെല്ലെ കത്താൻ തുടങ്ങി ..നിലവറയിലെ ഇരുട്ട് മെല്ലെ മെല്ലെ പിൻവലിയാൻ തുടങ്ങി ..
.എവിടെയാണ് തിരുമേനിയുടെ ശരീരം കിടക്കുന്നത് ..രണ്ടു തലമുറ എന്നാൽ ഏകദേശം നൂറു വര്ഷം മുൻപാണ് അയാൾ മരിച്ചത് ..അതുകൊണ്ടു തന്നെ ശരീരം ഉണ്ടാവില്ല ..അതെല്ലാം ജീർണ്ണിച്ച വെറും ആസ്ഥി മാത്രമേ കാണാൻ വഴിയുള്ളു ..പക്ഷെ അമ്മാളു പറഞ്ഞത് ..അയാളുടെ തല അറുത്തു മാറ്റണം എന്നാണ് .അത് എങ്ങനെ എന്നു മനസ്സിലാകുന്നില്ല ..ഒരു പക്ഷെ അസ്ഥിയാണെങ്കിലും തല ഉടലിൽ നിന്നും വേർപെടുത്താൻ ആവും ...
.അപ്പോഴാണ് ഒരു ടക് ടക് ശബ്ദം ഞാൻ കേട്ടത് ..നോക്കിയപ്പോൾ പത്തായം ഒരു വലിയ പെട്ടി അതിന്റെ ഉള്ളിൽ നിന്നാണ് ശബ്ദം കേൾക്കുന്നത് ..അതിനടുത്തേക്കു ഞാൻ മെല്ലെ നടന്നു..അതിന്റെ മുടി കിടന്നു വിറക്കുന്നു ..ആരോ ഉള്ളിൽ നിന്നും ശ്കതമായി തള്ളുന്നുണ്ട് ...അത് കാരണം ആണ് അതിന്റെ മുടി കിടന്നു വിറക്കുന്നത് ...
തുടരും
സ്നേഹപൂർവം sanju calicut

ഇളയന്നൂർ കാവിലെ നാഗയക്ഷി ഭാഗം 11



ഞാൻ ഞെട്ടലോടെ ചാടി എഴുനേറ്റു ..കട്ടിലിനു കുറച്ചു അകലേക്ക് മാറി നിന്നു .പെട്ടന്ന് നിലവിളക്കിലെ തീ അണഞ്ഞു ..ചുറ്റും ഇരുട്ട് ..ഞാൻ മുറിയുടെ ഒരു ഭാഗത്തുള്ള ജനലിന്റെ അടുത്തേക്ക് തപ്പി നടന്നു ..പിന്നെ ജനൽ മെല്ലെ തുറന്നു ..നിലാവ് മെല്ലെ മുറിയിലേക്ക് എത്തി .അപ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത് ..
കട്ടിലിൽ ..ഒരു അസ്ഥികൂടം ..ഇരിക്കുന്നു ..കട്ടിലിൽ ചാരി കിടക്കുന്നപോലെയാണ് അത് കിടക്കുന്നത് ..പെട്ടന്ന് അതിന്റെ തല എന്റെ നേരെ തിരിഞ്ഞു
"ജനൽ അടക്കു.." .ആരോ ചെവിയിൽ പറയുന്നപോലെ എനിക്ക് തോന്നി ..
ഞാൻ അല്പം ശങ്കിച്ചു നിന്നെങ്കിലും ..പിന്നെ മെല്ലെ ജനൽ കുട്ടിയടച്ചു ..മുറിയിൽ വീണ്ടും ഇരുട്ട് നിറഞ്ഞു എന്നെ അത്ഭുതപെടുത്തികൊണ്ട് നിലവിളക്ക് വീണ്ടും കത്തി ..നിലവിളക്കിലെ പ്രകാശം മുറിയിൽ നിറഞ്ഞു ,
ഞാൻ കട്ടിലിലേക്ക് നോട്ടം പായിച്ചപ്പോൾ അവിടെ ഒന്നും ഉണ്ടായിരുന്നില്ല ..ഞാൻ ചുറ്റും കണ്ണുകൾ ഓടിച്ചു .എവിടെയും അമ്മാളുവിനെ കാണാനില്ല ,അപ്പോഴാണ് ആരോ പുറകിൽ ഉള്ളപോലെ എനിക്ക് തോന്നിയത്,
എന്റെ ചുമലിൽ കൈ വെച്ചുകൊണ്ട് അമ്മാളു എന്നെ മെല്ലെ എന്നോട് ചേർന്ന് നിന്നു ..അമ്മാളുവിന്റെ പെരുമാറ്റത്തിൽ എനിക്കെന്തോ ഒരു അസ്വാഭാവികത തോന്നിതുടങ്ങി ..ഞാൻ കൈ തട്ടി മാറ്റിക്കൊണ്ട് തിരിഞ്ഞുകൊണ്ടു പുറകോട്ടു മാറി ,
അവൾ പുഞ്ചിരിച്ചുകൊണ്ട് ..എന്റെയടുത്തേക്കു മെല്ലെ നടന്നു ..ഞാൻ വീണ്ടും വീണ്ടും പുറകോട്ട് മാറിക്കൊണ്ടേ ഇരുന്നു ,അവസാനം കട്ടിൽ ചെന്ന് മുട്ടിയപ്പോൾ ഞാൻ നിന്നു ..അവൾ കട്ടിലിൽ ഇരിക്കുവാൻ എന്നോട് ആംഗ്യം കാണിച്ചു .
"നിങ്ങൾ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നെ ..ഞാൻ നിങ്ങളോടു ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ " ഞാൻ ദയനീയതയോടെ അമ്മാളുവിനെ നോക്കി പറഞ്ഞു
"ഞാൻ ഇയാളെ ഉപ്രദ്രവിക്കുക അല്ലല്ലോ ...സ്നേഹിക്കുക അല്ലെ .."
"അല്ല ..എനിക്ക് നിങ്ങൾ ഉപദ്രവിക്കാൻ പോകുന്നതായി ആണ് തോന്നുന്നത് "
അവൾ പൊട്ടിച്ചിരിച്ചു ..പെട്ടന്ന് ആരോ എന്നെ ബലമായി തള്ളിയപോലെ ഞാൻ കട്ടിലിലേക്ക് വീണു ..പിന്നെ എന്റെ ശരീരം വലിച്ചുയർത്തി നേരെത്തെ അമ്മാളുവിനെ അസ്ഥികൂടം കിടന്നപോലെ ..കട്ടിലിൽ ഇരിക്കുന്നപോലെ പിടിച്ചു വെച്ചു .എന്റെ കൈകൾ രണ്ടും രണ്ടു ഭാഗത്തേക്കായി ആരോ വലിച്ചു പിടിച്ചിരുന്നു
പെട്ടന്ന് ..ഒരു ചങ്ങല നിലത്തുനിന്നും പാമ്പിനെ പോലെ ഇഴഞ്ഞു കട്ടിലിലൂടെ വന്ന് എന്റെ കാലുകളെ ചുറ്റാൻ തുടങ്ങി ..അമ്മാളു എന്റെ അരികിലേക്കു നടന്നുവന്നു ..പിന്നെ അവളുടെ നെറ്റി എന്റെ നെറ്റിയിൽ ചേർത്തുകൊണ്ട് പറഞ്ഞു ..
"എന്നെ എങ്ങനെയാണ് കൊന്നതെന്ന് കാണണ്ടേ "
"ദാ ഇങ്ങനെ ..കട്ടിലിൽ കെട്ടിയിട്ടു .കുറച്ചു ദിവസം, പിന്നെ ഒരു കത്തി കൊണ്ട് ..ശരീരത്തിൽ കുറെ മുറിവുണ്ടാക്കി ..ശരീരത്തിലെ ഓരോ മുറിവിൽ നിന്നും രക്തം വാർന്നുകൊണ്ടേ ഇരുന്നു "
ഞാൻ താഴേക്കു നോക്കിയപ്പോൾ മുറിയിലെ തറയിൽ രക്തം കെട്ടി കിടക്കുന്നു ..
അവൾ തുടർന്നു ..
"അങ്ങനെ രക്തം വാർന്നു ഞാൻ ഇ മുറിയിൽ കിടന്നു മരിച്ചു ..എനിക്കായി കുട്ടിനുണ്ടായത് കത്തിച്ചു വെച്ച നിലവിളക്കു മാത്രം .."
അയാളുടെ ക്രൂരമായ കൊലപാതകത്തിന്റെ കഥ കേട്ട് ഞാൻ നടുങ്ങി ..എന്റെ ഗതിയും ഇതുപോലെ ആണോ എന്നുള്ള ഭയവും എന്റെയുള്ളിൽ നിറഞ്ഞു ..
"എന്നെയെന്തിനാണ് ഉപദ്രവിക്കുന്നെ എല്ലാം അയാൾ അല്ലെ ചെയ്തത് .."ഞാൻ അമ്മാളുവിനെ നോക്കി ..
അവൾ പെട്ടന്ന് എങ്ങോട്ടോ മറഞ്ഞു ..പിന്നെ നോക്കിയപ്പോൾ അവൾ ഉണ്ട് അരികിൽ കിടക്കുന്നു,
അവൾ തിരിഞ്ഞു കിടന്നുകൊണ്ട് എന്നെ നോക്കി ...പിന്നെ ശരീരത്തിലൂടെ വിരലുകൾ ഓടിച്ചുകൊണ്ടു പറഞ്ഞു
"ഞാൻ നിന്നെ രക്ഷിക്കുക അല്ലെ ചെയ്യുന്നത് ..നീ പുറത്തിറങ്ങിയാൽ നീ കൊല്ലപ്പെടും .."
"ഇല്ല ..എനിക്ക് നാഗയക്ഷിയും രാമഭദ്രൻ നമ്പുതിരിയും ഒന്നായി ചേരുന്നത് ഇല്ലാതാക്കാൻ സാധിക്കും ..ഞാൻ പോയി നിലവറയിൽ നിന്നും അയാളുടെ ശരീരം നശിപ്പിക്കും .."
അവൾ എന്റെ വീര വാദം കേട്ട് പൊട്ടിച്ചിരിച്ചു ..."അയാൾ ക്രൂരനാണ് നിനക്ക് സാധിക്കില്ല അതിന് ..നിനക്ക് എന്റെ കൂടെ ഇവിടെ കഴിയാം എനിക്ക് കൂട്ടായി ."
അവളുടെ ഉള്ളിലെ ആഗ്രഹം എനിക്ക് അപ്പോഴാണ് മനസ്സിലായത് ..ഞാനും അവളെ പോലെ ഇവിടെ കിടന്നു മരിക്കണം ..ഒരു പ്രതികാരം തന്നെ
എങ്ങനെ രക്ഷപെടും എന്ന ചിന്ത ..ഉള്ളിലെത്തിയപ്പോഴാണ് എനിക്ക് അത് ഓർമ്മ വന്നത് ..ഞാൻ ജനൽ തുറന്നപ്പോൾ അമ്മാളു വെറും ആസ്ഥിപഞ്ജരം ആയിരുന്നു എന്നത് ..
"ശരി ..ഞാൻ ഇവിടെ കഴിയാം ..പക്ഷെ എന്റെ കൈകൾ എന്തിനാണ് ആരാണ് പിടിച്ചു വലിച്ചു ഇരിക്കുന്നത് ..എന്റെ കാലിലെ ചങ്ങല പോരെ .."ഞാൻ അമ്മാളുവിന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു ..
ഞാൻ വിചാരിച്ചപോലെ എന്റെ കൈകൾ അയഞ്ഞു ..പക്ഷെ കാലിലെ കുരുക്ക് ഒന്നുകൂടെ മുറുകി ..ഞാൻ സർവ്വ ശക്തിയും ഉപയോഗിച്ച് ..കട്ടിലിൽ നിന്നും നിലത്തേക്ക് കൈ കുത്തി ചാടി ..പിന്നെ ജനൽ നോക്കി കൊണ്ട് അതിനു നേരെ ഉരുണ്ടു ..എല്ലാം നിമിഷങ്ങൾകൊണ്ട് കഴിഞ്ഞിരുന്നു..
ജനലിന്റെ ചുമർ തട്ടിയപ്പോൾ ..പിടഞ്ഞുകൊണ്ട് എഴുനേറ്റു ..കാലിൽ ചങ്ങല മുറുക്കിയത് കൊണ്ട് ബാലൻസ് തെറ്റി വീഴാൻ ശ്രമിക്കുന്നുണ്ടായിരുന്നു ..എങ്കിലും ജനൽ പിടിച്ചുകൊണ്ടു എഴുന്നേറ്റ് ..ഒരു കൈകൊണ്ടു ജനൽ പാളി തുറന്നപ്പോഴേക്കും അവളുടെ കൈകൾ എന്റെ കഴുത്തിന് അടുത്ത് എത്തിയിരുന്നു ..
നിലാവ് അവളുടെ കൈകളിൽ അടിച്ചപ്പോൾ ..അത് അതിലെ മാംസം ഇല്ലാതെയായി ..അത് വെറും അസ്ഥിയായി മാറി ..ഞാൻ രണ്ടു ജനൽ പാളികളും തുറന്നു ..നിലാവ് കുറച്ചുകൂടെ അകത്തേക്ക് കയറി ..ഞാൻ വീണ്ടും അമ്മാളുവിനെ നോക്കിയപ്പോൾ അവൾ ഉണ്ട് പഴയപോലെ കട്ടിലിൽ ഇരിക്കുന്നു .വെറും അസ്ഥികൂടമായി ..
ഞാൻ നിലത്തിരുന്നുകൊണ്ട് കാലിലെ ചങ്ങല അഴിച്ചു ..ചങ്ങല അഴിച്ചുകൊണ്ടു മെല്ലെ എഴുനേറ്റു നിന്നപ്പോഴാണ് ..ശ്കതമായ കാറ്റ് ജനൽ വഴി അടിച്ചു തുടങ്ങിയത് ..പെട്ടന്ന് ഒരു ജനൽ പാളി അടഞ്ഞു ..ഞാൻ ബലം പ്രയോഗിച്ചു തുറക്കാൻ ശ്രമിച്ചപ്പോൾ നടക്കുന്നില്ല ..എനിക്ക് അപകടം മണത്തു ..
കാറ്റിൽ മറ്റേതും കുടി അടഞ്ഞാൽ ഇനി ഒരിക്കലും പുറത്തുകടക്കാൻ സാധിച്ചെന്നു വരില്ല ..ഞാൻ വാതിലിന്റെ അടുത്തേക്ക് ഓടി ..വാതിൽ അടഞ്ഞു കിടക്കുകയാണ് ..തുറക്കാൻ സാധിക്കുന്നില്ല ..ഞാൻ ബലം പ്രയോഗിച്ചു .വാതിൽ തുറന്നു ..അപ്പോഴാണ് ..കാറ്റിൽ ജനലിന്റെ മറ്റേ പാളി കുടി അടഞ്ഞത് ...
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നിലവിളക്കു കത്തിയിരിക്കുന്നു ..അമ്മാളു കട്ടിലിൽ നിന്നും എഴുനേറ്റു എന്റെ നേരെ കുതിക്കാൻ ശ്രമിക്കുന്നു അവളുടെ കണ്ണുകളിലെ സ്നേഹം മാഞ്ഞു ..പകയുടെ കനലുകൾ എരിയുന്നുണ്ടായിരുന്നു ...ചുവന്നു തുടുത്ത കണ്ണുകളിൽ നിന്നും നോട്ടം പിൻവലിച്ചു കൊണ്ട് ഞാൻ വാതിലിലൂടെ പുറത്തേക്കു കാലെടുത്തു വെച്ചു ..ശരീരം പാതി പുറത്തു എത്തിയപ്പോഴേക്കും അവൾ അരികിൽ എത്തിയിരുന്നു ..
തുടരും
സ്നേഹപൂർവം sanju calicut

ഇളയന്നൂർ കാവിലെ നാഗയക്ഷി ..10



കടവാതിലുകൾ ശരീരത്തിൽ വന്നിരുന്നു .ശരീരം ..മുഴുവൻ പൊതിഞ്ഞപോലെ ..മുഖം ഒഴിച്ച് ബാക്കിയുള്ള എല്ലാ ഭാഗത്തും അത് ഇരിക്കുന്നുണ്ടായിരുന്നു ..
നെറ്റി പൊട്ടിയൊഴുക്കിയ രക്തം കണ്ണിലെ കാഴ്ച ചെറുതായി മറച്ചെങ്കിലും ...അത് ഞാൻ കണ്ടു ..നീളമുള്ള മുടി മുന്നിലേക്ക് ഇട്ടുകൊണ്ട് ...അടിവെച്ചു അടിവെച്ചു നടന്നു വരുന്ന ഉണ്ണിമായയെ .
ഉണ്ണിമായ മെല്ലെ എന്റയടുത്തേക്കു നടന്നെടുത്തു ..പിന്നെ എന്റെ തലയുടെ അരികിൽ ഇരുന്നു,..അവൾ നീണ്ട നഖം കൊണ്ട് ..എന്റെ നെറ്റിയിലൂടെ ഒന്ന് വരഞ്ഞു
നെറ്റി പൊട്ടി രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു ..അവളുടെ കണ്ണുകളുടെ നിറം കടും ചുവപ്പായി മാറുന്നത് കണ്ടു ..അവൾ തല താഴ്ത്തികൊണ്ടു നീളമേറിയ ചുവന്ന നാവുകൊണ്ട് നെറ്റിയിലെ രക്തത്തിൽ തൊട്ടു,പിന്നെ നെറ്റിയിലെ മുഴുവൻ രക്തവും നാവുപയോഗിച്ചു വടിച്ചെടുത്തു ,ദാഹം മാറാത്തപോലെ നീളമുള്ള നാവ് ഇളക്കികൊണ്ട് അവൾ എന്നെ നോക്കി ..
"എന്നെ കൊല്ലരുത് .."..ഞാൻ വിറയാർന്ന ശബ്‌ദത്തോടെ പറഞ്ഞൊപ്പിച്ചു .
അവൾ ഒന്നും പറഞ്ഞില്ല .കുറച്ചു നേരം തീക്ഷ്ണമായി എന്നെ നോക്കി നിന്നു ,പിന്നെ മെല്ലെ എഴുനേറ്റു തിരിഞ്ഞു നിന്നു ..പെട്ടന്ന് എന്നെ പൊതിഞ്ഞ കടവാതിലുകൾ എന്നെ വിട്ടു പറന്നുയർന്നു .ശരീരം മുഴുവൻ വല്ലാത്ത നീറ്റൽ ..ഞാൻ മെല്ലെ എഴുനേറ്റിരുന്നു ..
ഞാൻ നോക്കി നിൽക്കെ അവൾ ഇരുട്ടിൽ അലിഞ്ഞു ഇല്ലാതെ ആയി ...
പെട്ടന്നാണ് ..പുറകിൽ നിന്നും ഒരു ശബ്ദം കേട്ടത് ..നോക്കിയപ്പോൾ അവിടെ നിൽക്കുന്നു അവൾ ...ഞാൻ മെല്ലെ അവിടേക്കു തിരിഞ്ഞു ..
"കൊല്ലില്ല .പക്ഷെ അനുസരിക്കണം ..." അവൾ മെല്ലെ പറഞ്ഞു
ഞാൻ തലകുലുക്കി ..പിന്നെ കണ്ണുകൾകൊണ്ട് ചുറ്റും നോക്കി ..രക്ഷപെടാൻ എന്തെങ്കിലും ഒരു വഴി ..അതാണ് ഞാൻ കണ്ണുകൾ കൊണ്ട് അനേഷിച്ചുകൊണ്ടിരുന്നത് .
പക്ഷെ ..മുന്നിൽ രക്ഷപെടാൻ പറ്റിയ ഒന്നും കാണുന്നില്ല,..ഓടിയാലോ എന്നു മനസ്സിൽ തോന്നിയെങ്കിലും എങ്ങോട്ട് ഓടുമെന്ന കാര്യത്തിൽ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല ..മരണം അത് ഉറപ്പാണ് എങ്കിലും അവസാന ശ്രമം എന്ന നിലക്ക് ഓടി രക്ഷപെടാൻ തന്നെ ഞാൻ തീരുമാനിച്ചു ,
പുറത്തേക്കുള്ള വഴിയിൽ ആണ് ഉണ്ണിമായ നിൽക്കുന്നത് ..പിന്നെയുള്ള വഴി കിടക്കുന്ന ഇടനാഴി വഴി അകത്തേക്ക് ഓടുകയാണ് ..ഉണ്ണിമായ എന്നിലുള്ള ശ്രദ്ധ മാറ്റിയതും ഞാൻ അകത്തേക്ക് ഓടി ...കുറച്ചു ദുരം ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ തന്നെയുണ്ട് ..പെട്ടന്നാണ് എന്തിലോ തട്ടി തെറിച്ചു ദൂരേക്ക്‌ വീണത് .എന്തിലാണ് തട്ടിയെന്ന് നോക്കിയപ്പോൾ ഒന്നും കാണാൻ ഉണ്ടായിരുന്നില്ല ..
വീണ സ്ഥലത്തു കിടന്നുകൊണ്ട് ഞാൻ അവളെ നോക്കി ..അവൾ ഉണ്ട് അരികിലേക്ക് വരുന്നു..അവൾ നടക്കുക ആയിരുന്നില്ല ..കാറ്റിൽ അപ്പുപ്പൻ താടി പാറി പറക്കുന്ന പോലെ ..ഇടനാഴിയിലെ ചുമരുകളിൽ കൈകൾ അമർത്തികൊണ്ടു കൈകൾ നിവർത്തികൊണ്ടു പറക്കുക ആയിരുന്നു ..
ഞാൻ പിടഞ്ഞു എഴുനേറ്റുകൊണ്ടു ഓടി ..ഇടനാഴിയിൽ നിന്നും വലിയ ഒരു അകത്തേക്ക് കയറി ..അകത്തു കയറി നോക്കിയപ്പോൾ ചുറ്റും കുറെ വാതിൽ അതിൽ എതു വാതിൽ വഴിയാണ് പുറത്തു കടക്കേണ്ടത് എന്നൊരു നിശ്ചയവും ഉണ്ടായിരുന്നില്ല ..എങ്കിലും നേരെ മുന്നിൽ കാണുന്ന വാതിലിന്റെ അടുത്തേക്കു ഞാൻ ഓടി ..
വാതിൽ തള്ളി തുറന്നു .അതിലൂടെ പുറത്തു കടന്നപ്പോൾ വീണ്ടും ഒരു ഇടനാഴി,..അതിലൂടെ ഓടി ചെന്നപ്പോൾ ആണ് അറിയുന്നത് ആ വഴി അവിടെ അവസാനിച്ചു എന്ന് ..ഞാൻ ഒരു നടുക്കത്തോടെ തിരിഞ്ഞു നിന്നു .പിന്നെ ശ്വാസം അടക്കി പിടിച്ചു തിരിച്ചു നടന്നു ..പക്ഷെ ഞാൻ പ്രതീക്ഷിച്ചപോലെ അവൾ ഇടനാഴിയിൽ എത്തിയിരുന്നു ..ഞാൻ ഇടനാഴിയിലെ ഒരു മുറിയുടെ വാതിൽ പിടിച്ചു അകത്തേക്ക് തള്ളി നോക്കി ."തുറക്കുന്നില്ല ".അത് അടഞ്ഞു കിടക്കുകയാണ് ..
ആ ഇടനാഴിയിൽ ഒരു മുറി കൂടെയുണ്ട് ..പക്ഷെ അത് അവൾ നിൽക്കുന്നതിന്റെ തൊട്ടടുത്താണ് ..ഞാൻ വിയർത്തു കുളിച്ചു ..അവൾ എന്റെ അടുത്തേക്ക് നടന്നടുത്തു ..അവളുടെ കണ്ണുകളിൽ പക കനലായി ഇരിയുന്നുണ്ടായിരുന്നു ..
പെട്ടന്നാണ് എന്റെ അരികിൽ ഉണ്ടായിരുന്നു മുറിയുടെ കതക് തുറന്നത് ..അതിൽ നിന്നും ചെറിയ പ്രകാശം പുറത്തേക്കു വന്നു ..ഞാൻ നോക്കിയപ്പോൾ ഒരു പ്രായമുള്ള മുത്തശ്ശി നിൽക്കുന്നു ..
"പേടിക്കണ്ട മോൻ വേഗം അകത്തേക്ക് കയറിക്കോ ..".അവർ എന്നെ നോക്കി പറഞ്ഞു
പറഞ്ഞു തീരുന്നതിനു മുന്നേ ഞാൻ അകത്തു കയറി ..ഞാൻ അകത്തു കയറിയതും അവർ വാതിൽ ചേർത്തടച്ചു വാതിലിന്റെ കുറ്റിയിട്ടു ,
"മോൻ ഇരിക്കൂ .." അവർ കട്ടിൽ ചുണ്ടിക്കാണ്ടികൊണ്ട് പറഞ്ഞു ..
ഞാൻ കട്ടിലിൽ ചെന്നിരുന്നു ..മുറിയിൽ ഒരു നിലവിളക്കു കൊളുത്തി വെച്ചിട്ടുണ്ട് ..അതിന്റെ പ്രകാശത്തിൽ എനിക്ക് അവരുടെ മുഖം വ്യക്തമായി കാണാം .അവിടെ ഒരു മനുഷ്യജീവൻ ഉണ്ടാകാനുള്ള ഒരു സാഹചര്യവും ഇല്ലന്ന് എനിക്ക് അറിയാം ..അതുകൊണ്ടു തന്നെ ഞാൻ അവരെ അടിമുടി ഒന്ന് നോക്കി
"എനിക്ക് അറിയാമായിരുന്നു ..ഒരാൾ വരുമെന്ന് .." അവർ എന്നെ നോക്കി പറഞ്ഞു
"മനസ്സിലായില്ല ..ഞാൻ വരുമെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം "
"പൂരം നക്ഷത്രം ..ഗന്ധർവ യാമത്തിൽ ജനനം അല്ലെ "
"നാള് അത് തന്നെ ആണ് ..പക്ഷെ ജനിച്ചത് ഏതു യാമത്തിൽ ആണെന്ന് അറിയില്ല "
അല്ല ഞാൻ ഒന്ന് ചോദിച്ചോട്ടെ ..ഇവിടെ എന്താണ് സംഭവിക്കുന്നത് ..എനിക്ക് ഒന്നും മനസ്സിലാകുന്നില്ല .എന്നെ എന്തിനാണ് അവരൊക്കെ കൊല്ലാൻ ശ്രമിക്കുന്നത് അതും അറിയില്ല ..ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരിടത്ത് എത്തുമെന്ന് വിചാരിച്ചില്ല ..ഇവിടെ വന്നത് മുതൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയില്ല '
ഞാൻ നിസ്സാഹയതയോടെ അവരെ നോക്കി ...
അവർ ..മെല്ലെ നടന്നുകൊണ്ടു നിലത്തുള്ള ഒരടി വലുപ്പമുള്ള പലകയുടെ മുകളിൽ ഇരുന്നു ..പിന്നെ ചുളിവ് വീണ കാലുകൾ നിവർത്തി വെച്ചുകൊണ്ട് പറഞ്ഞു ..
"ഇതാണ് ഇളയന്നൂർ മന ..ഇവിടെ രണ്ടു തലമുറകൾക്കു മുൻപ് ഇവിടെ രാമഭദ്രൻ നമ്പുതിരി ..എന്നൊരാൾ ജീവിച്ചിരുന്നു ..ബ്രാഹ്മണൻ ആയിരുന്നെങ്കിലും പ്രവൃത്തികൊണ്ടു അങ്ങനെ ഒന്നും ആയിരുന്നില്ല ..അയാൾക്ക് ഒരു പ്രണയം തോന്നി ..ഇവിടുത്തെ കാവിലെ നാഗയക്ഷിയോട് ..പക്ഷെ ഒരു മനുഷ്യന് നാഗയക്ഷിയെ പ്രണയിക്കാൻ സാധ്യമല്ല ...അതിനുള്ള വഴിയായി ആണ് ദൈവവിധി വിട്ടു ..അയാൾ മറ്റുള്ള വഴികൾ തേടിയത്
പൂരം നക്ഷത്രത്തിൽ ഗന്ധർവ്വയാമത്തിൽ ജനിച്ച നാലുപേരെ പേരെ അയാൾക്ക്‌ വേണമായിരുന്നു ..അതിനായി അയാൾ ആദ്യം വകവരുത്തിയത് ..അയാളുടെ മുറപ്പെണ്ണിനെ..പക്ഷെ കൊലപാതകത്തിൽ അയാൾക്ക്‌ അബദ്ധം പറ്റി ..അമ്മാളു എന്ന മുറപ്പെണ്ണിന്റെ കൈകൊണ്ടു ആയാളും കൊല്ലപെട്ടു ..
"എന്നിട്ട് ..."ഞാൻ കണ്ണ് തള്ളിക്കൊണ്ട് ചോദിച്ചു ..
അയാളുടെ ആഗ്രഹം പൂർത്തിയാകാതെ ..മരിക്കുന്നതിന് മുന്നേ അയാൾ ഒരു കാര്യം ചെയ്തിരുന്നു .അയാളുടെ ശരീരം ആരും നശിപ്പിക്കാതിരിക്കാൻ നിലവറയിലെ ഒരു അറയിൽ കയറിയാണ് അകത്തു നിന്നും പൂട്ടിയാണ് മരണം വരിച്ചത് ..
"ശരി ..പക്ഷെ ബാക്കിയുള്ളത് ഒന്നും മനസ്സിലായില്ല ..അയാൾ മരിച്ചെങ്കിൽ പിന്നെ എന്തിനാ മറ്റുള്ളവരെ ഉപ്രദ്രവിക്കുന്നെ "
മുത്തശ്ശി ...വെളുത്ത മുടിയിഴകൾ നെറ്റിയിൽ നിന്നും വകഞ്ഞു മാറ്റിക്കൊണ്ട് പറഞ്ഞു
"നാഗയക്ഷി ..ആഗ്രഹം വിട്ടില്ല ...അയാൾക്ക്‌ വേണ്ടിയാണ് ഉണ്ണിമായയെയും അവളുടെ അമ്മാവനെയും കൊന്നത് "
"അതിന് ഉണ്ണിമായ ആത്മഹത്യാ ചെയ്തതല്ലേ "
"അല്ല .അവൾക്കു ദംശനം ഏറ്റു അവൾ ഇവിടെ വെച്ച് തന്നെ മരിച്ചിരുന്നു ..അവളുടെ ശരീരത്തിൽ പ്രവേശിച്ചു അവിടെപ്പോയി ആത്മഹത്യ ചെയ്തെന്നു വരുത്തിയതും നാഗയക്ഷിയാണ് "
ഞാൻ വിശ്വാസം വരാതെ അവരെ നോക്കി .
"നിന്നെ ..ഇല്ലാതാക്കിയാൽ അയാൾക്ക്‌ നാലുപേരെ കിട്ടും ..അതോടെ നാഗയക്ഷിയുടെ പ്രണയം സഫലമാകും ."
"ശരി ..പക്ഷെ ഉണ്ണിമായ എന്തിനാ എന്നെ കൊല്ലാൻ നോക്കുന്നത് ..അവൾ ഒരു പാവം അല്ലെ പിന്നെ എങ്ങനെ ഇത്ര ദുഷ്ടയായി "
"ഉണ്ണിമായ മരിക്കുമ്പോൾ അവളുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ ഉണ്ടായിരുന്നു ..അതാണ്"
"അത് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി ..ഉണ്ണിമായ ഗർഭിണി ആയിരുന്നുപോലും ..വിവാഹം കഴിക്കാത്ത അവൾ എങ്ങനെ ..."
"ഉണ്ണിമായ വിവാഹം കഴിയാത്ത പെൺകുട്ടി അല്ലെ ..അവൾ എങ്ങനെ "ഞാൻ നെറ്റി ചുളിച്ചുകൊണ്ടു അവരെ നോക്കി ..
"നിനക്ക് അറിയാവുന്നവ ആരെങ്കിലും ആവും ..അതിനു ഉത്തരവാദി "
"ഉണ്ണി ...എന്റെ മനസ്സിൽ അവന്റെ മുഖം ഓടിയെത്തി ..അതെ അവൻ തന്നെ ."
"അതിനു ഉണ്ണിമയായയോട് ഞാൻ തെറ്റ് ഒന്നും ചെയ്തില്ലല്ലോ ..സ്നേഹിച്ചത് അവൻ ആണ് ..അവളെ കൊന്നത് ഇവിടുത്തെ നാഗയക്ഷിയാണ് .."
"നിന്നെ നാഗയക്ഷി കൊല്ലും .അതിനു മുന്നേ .നീ കൊല്ലപ്പെട്ടാൽ നാഗയക്ഷിയുടെ പ്രണയം നടക്കില്ല .ഉണ്ണിമായ ഒരിക്കലും .നാഗയക്ഷിയുടെ പ്രണയം സഫലമാകാൻ സമ്മതിക്കില്ല ...ഇനി അത് മാത്രമേ ഒരു വഴിയുള്ളു "
"എന്തു വഴി ഞാൻ മരിക്കുക എന്ന വഴിയോ ..".ഞാൻ വിറയലോടെ അവരെ നോക്കി
അവർ എന്നെ നോക്കി പല്ലിളിച്ചു..
"വേറെ ഒരു വഴിയും ഇല്ലേ ..".ഞാൻ എഴുനേറ്റു അവരുടെ മുന്നിൽ ഇരുന്നുകൊണ്ട് ചോദിച്ചു
അവർ കുറച്ചു നേരം എന്നെ നോക്കി .."ഉണ്ട് ..നീ പോയി നിലവറക്കുള്ളിൽ കിടക്കുന്ന അയാളുടെ ശരീരം നശിപ്പിക്കണം ..തലയറുത്തു .കത്തിക്കണം ..പക്ഷെ അത് എളുപ്പം അല്ല ..അത്രയ്ക്ക് ദുഷ്ടൻ ആയിരുന്നു അയാൾ ..അയാളുടെ ആത്മാവും അങ്ങനെ തന്നെ ..പിന്നെ നാഗയക്ഷി ഉണ്ണിമായ ..ഇവരൊക്കെ എതിരായി നിൽക്കും "
"അതിലും നല്ലത് മരിക്കുന്നതാണ് എന്നാണ് എനിക്കപ്പോൾ തോന്നിയത് .."
ഞാൻ കൈകൾ കുട്ടിയുരുമ്മികൊണ്ടു അവരെ ദയനീയതയോടെ നോക്കി"
അവർ മെല്ലെ എഴുനേറ്റു ..കട്ടിലിൽ ചെന്നിരുന്നു ..പിന്നെ എന്നെ അരികിലേക്ക് വിളിച്ചു ..എന്തുകൊണ്ടോ അവരോടു എനിക്ക് അല്പം അടുപ്പം തോന്നിയിരുന്നു ..കുറച്ചു സുരക്ഷിതത്വവും "
ഞാൻ മെല്ലെ എഴുനേറ്റു അവരുടെ അടുത്തെത്തി ..അവർ മടിയിലേക്കു കിടന്നുകൊള്ളാൻ പറഞ്ഞു ..അവർ പറഞ്ഞപോലെ അനുസരിക്കാൻ ആണ് എനിക്ക് തോന്നിയത് ..അവരുടെ മടിയിൽ കിടന്നുകൊണ്ട് ഞാൻ ചോദിച്ചു
."അപ്പോൾ നിങ്ങൾ ആരാണ് "
"അമ്മാളു ..അയാളുടെ മുറപ്പെണ്ണ് "
"രണ്ടു തലമുറ മുൻപ് മരിച്ച .സ്ത്രീ ..അല്ല കൊല്ലപ്പെട്ട സ്ത്രീ..എന്റെ തൊണ്ടയിലെ വെള്ളം വറ്റിപോയി..പക്ഷെ പേടി പുറത്തുകാണിക്കാതെ അവരോടു ചോദിച്ചു
"നിങ്ങൾ പ്രായമുള്ള സ്ത്രീ അല്ലെ ..അമ്മാളു മരിച്ചപ്പോൾ ചെറുപ്പം അല്ലായിരുന്നോ "
"ദാ ..ഇങ്ങനെ ആയിരുന്നു .."
അവരുടെ മുടിയിഴകൾ കറുക്കാൻ തുടങ്ങി ..നെറ്റിയിലെ ചുളിവുകൾ മാഞ്ഞു ..ശരീരം മുഴുവൻ മാറി തുടങ്ങി ...ഒന്ന് കണ്ണടച്ചു തുറക്കുമ്പോഴേക്കും ഒരു സുന്ദരിയായ പെൺകുട്ടി ആയി അവർ മാറിയിരുന്നു "
ഞാൻ ഞെട്ടലോടെ ചാടി എഴുനേറ്റു ..കട്ടിലിനു കുറച്ചു അകലേക്ക് മാറി നിന്നു .പെട്ടന്ന് നിലവിളക്കിലെ തീ അണഞ്ഞു ..ചുറ്റും ഇരുട്ട് ..ഞാൻ മുറിയുടെ ഒരു ഭാഗത്തുള്ള ജനലിന്റെ അടുത്തേക്ക് തപ്പി നടന്നു ..പിന്നെ ജനൽ മെല്ലെ തുറന്നു ..നിലാവ് മെല്ലെ മുറിയിലേക്ക് എത്തി .അപ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത് ..
കട്ടിലിൽ ..ഒരു അസ്ഥികൂടം ..ഇരിക്കുന്നു ..കട്ടിലിൽ ചാരി കിടക്കുന്നപോലെയാണ് അത് കിടക്കുന്നത് ..പെട്ടന്ന് അതിന്റെ തല എന്റെ നേരെ തിരിഞ്ഞു ..
തുടരും
സ്നേഹപൂർവം
sanju calicut

ഇളയന്നൂർ കാവിലെ നാഗയക്ഷി ഭാഗം 9



അവളുടെ കൈ തട്ടി മാറ്റി ഞാൻ കരയിലേക്ക് തിരിച്ചു നീന്താൻ ശ്രമിച്ചു ...പെട്ടന്ന് വെള്ളത്തിന്റെ ഭാവം മാറുകയായിരുന്നു ..കടലിലെന്നപോലെ ശ്കതമായ ഓളങ്ങൾ ..രൂപപെട്ടുകൊണ്ടേ ഇരുന്നു ..മുന്നോട്ടു ഒരടി നീന്താൻ ശ്രമിക്കുമ്പോഴേക്കും ..രണ്ടടി പുറകോട്ടു ആയി പോകുന്നു ..
ഞാൻ മരണം മുന്നിൽ കണ്ടു ...രക്ഷപെടാൻ ഇനി സാധിക്കില്ല .എന്നു മനസ്സിൽ തോന്നി തുടങ്ങിയെങ്കിലും ശ്രമം ഞാൻ കൈവിട്ടില്ല ..പടവുകൾ ലക്ഷ്യമാക്കി നീന്തികൊണ്ടേ ഇരുന്നു ,മരണം അടുക്കാത്തതു കൊണ്ടാവും കുളത്തിന്റെ മറ്റൊരു ഭാഗത്ത് ..ഞാൻ നീന്തിക്കയറി .
പടവുകൾ ഒരു വിധം ഓടിക്കയറി .കുളക്കടവിന്റെ മതിലിന്റെ അടുത്ത്‌ ചെന്നുനിന്നു ..കിതപ്പുകൊണ്ട് എനിക്ക് ശ്വാസം പോലും കിട്ടുന്നുണ്ടായിരുന്നില്ല ..ഞാൻ മെല്ലെ നിലത്തിരുന്നു ..ഞാൻ കുളത്തിലേക്ക് നോക്കിയപ്പോൾ ഒന്നും സംഭവിക്കാത്ത പോലെ ശാന്തമായിരുന്നു ...എല്ലാം ഒരു തോന്നലാണ് എന്നു തോന്നിക്കുംവിധം തകച്ചും ശാന്തം ..
ഞാൻ വാച്ചിലേക്ക് ..നോക്കി സമയം ഒന്നേ അമ്പത്തിയഞ്ചു ...നേരം പുലരാൻ ഇനിയും ഒരു പാട് സമയം ഉണ്ട് ഒരിടത്തു തന്നെ ഇരിക്കുന്നത് കൂടുതൽ അപകടം ആണെന്ന് എനിക്ക് തോന്നി ..ഞാൻ കയ്യിലെ ടോർച്ചു അടിച്ചു നോക്കി ..വെള്ളം കയറി അത് നാശമായിരുന്നു ..ഞാൻ അതിന്റെ മുൻഭാഗം അഴിച്ചു ..തുടച്ചു ..പിന്നെ കൈകൊണ്ടു ഒരു തട്ട് തട്ടി ..ചെറിയ മടിയോടു കുടെയാണെങ്കിലും അത് .കത്തി ..
ഞാൻ എഴുനേറ്റു ..കുളക്കടവിന്റെ വാതിൽ വഴി പുറത്തേക്കു ഇറങ്ങി ..ഉണ്ണിമായ എന്നെ പിന്തുടരുന്നുണ്ടോ എന്നൊരു സംശയം .ഞാൻ മെല്ലെ തിരിഞ്ഞു നോക്കി ...ഇല്ല ഒന്നും കാണുന്നില്ല .അതിനു ശേഷം ഞാൻ മനയുടെ മുറ്റം ലക്ഷ്യമാക്കി വേഗം നടന്നു .
എന്റെയുള്ളിൽ ഭയം നിറഞ്ഞാടുന്നുണ്ടെങ്കിലും അയാൾ പറഞ്ഞപോലെ ഉണ്ണിമയായും നാഗയക്ഷിയും തമ്മിലുള്ള ശത്രുതയുടെ കഥ അറിയുവാൻ ഉള്ളിൽ ആഗ്രഹം ഉണ്ടായിരുന്നു എന്നതാണ് സത്യം ..അയാൾ പറഞ്ഞത് അനുസരിച്ചു ..ഇവിടെ നിന്ന് എനിക്ക് അത് അറിയാൻ പറ്റും ..പക്ഷെ അത് മനയുടെ ഉള്ളിൽ നിന്നാണോ കാവിൽ നിന്നാണോ എന്നു അയാൾ പറഞ്ഞതുമില്ല ..
ഞാൻ മുറ്റത്തേക്ക് കയറി ..നേരെത്തെ പാമ്പിനെയും നായയെയും കണ്ട ഭാഗത്തേക്ക് നോക്കി ..ഭാഗ്യത്തിന് അവിടെ ഒന്നും ഉണ്ടായിരുന്നില്ല ..എങ്കിലും ഞാൻ ടോർച് തെളിച്ചു അത് ഉറപ്പുവരുത്തി ..
ഞാൻ മനയുടെ മുൻഭാഗത്തെ വാതിലിനു അടുത്തേക്ക് നടന്നു .പടികയറി .വാതിലിനടുത്തു ചെന്നു മെല്ലെ അതിലേക്കു ടോർച്ചു അടിച്ചു നോക്കി ..വലിയ നാഗരൂപം കൊത്തിവെച്ച വാതിൽ ..രണ്ടു പാളികൾ ആയിട്ടാണ് വാതിൽ ..ഒന്നിൽ നാഗത്തിന്റെ ഫണം വരുന്ന ഭാഗവും ..മറ്റേതിൽ അതിന്റെ ബാക്കിയുമാണ് ആലേഖനം ചെയ്തിരിക്കുന്നത് ..
എനിക്ക് കൗതുകമായി തോന്നിയത് ..വാതിൽ അകത്തേക്ക് തുറക്കുബോൾ നാഗത്തിന്റെ ഫണം മുറിയും .എന്നതാണ് ..പണ്ടുള്ള കൊത്തുപണി ആണെങ്കിലും അതിൽ എന്തോ ഒരു നിഗുഢത ഒളിച്ചിരിക്കുന്നതായി എനിക്ക് തോന്നി ..ഞാൻ മെല്ലെ വാതിൽ അകത്തേക്ക് തള്ളി ..ഒരു ചെറിയ അനക്കം കേട്ടു എന്നല്ലാതെ അത് തുറന്നില്ല ..അകത്തു നിന്ന് പൂട്ടിയിട്ട പോലെ ആണ് എനിക്ക് തോന്നിയത് ..ഞാൻ മെല്ലെ തിരിഞ്ഞു ..മുറ്റത്തേക്ക് നടന്നു ..ഒരു പടി ഇറങ്ങിയ സമയത്തു ..ഒരു വലിയ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ വാതിൽ ഉണ്ട് മലർക്കെ തുറന്നു കിടക്കുന്നു ..ആരോ എനിക്ക് വേണ്ടി വാതിൽ തുറന്നിരിക്കുന്നു ..
ഭയത്തോടെ ആണെങ്കിലും ഞാൻ മെല്ലെ തിരിച്ചു കയറി ..വാതിലിനു അടുത്തെത്തി ..ഉള്ളിൽ എനിക്ക് വേണ്ടി എന്റെ മരണത്തിനു വേണ്ടി കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് ഞാൻ അടിവെച്ചു നടന്നു,വാതിൽ കടന്നു ഞാൻ അകത്തേക്ക് കയറി,കയ്യിലെ ടോർച്ചു തെളിച്ചുകൊണ്ട് ചുറ്റും നോക്കി ..
പെട്ടന്ന് ഭാരമുള്ള എന്തോ ഒന്ന് തലയിൽ വന്നു വീണു ,എന്റെ തല ഒന്ന് മിന്നി ..എന്റെ കാഴ്ച മങ്ങുന്നപോലെ എനിക്ക് തോന്നി ..ഞാൻ ബോധമില്ലാതെ താഴേക്കു വീണു
പിന്നെ സംഭവിച്ചത് എന്താണ് എന്നു ശരിക്കും ഓർമയില്ല ...പക്ഷെ ചില മങ്ങിയ കാഴ്ച്ചകൾ അത് ഓർമ്മയുണ്ട് ..ആരോ ഒരു കാലിൽ പിടിച്ചതും പിന്നെ പിടിച്ചു വലിച്ചിഴച്ചു പടികൾ കയറ്റിയതും എല്ലാം..
കണ്ണ് തുറക്കുമ്പോൾ ഞാൻ ഒരു മുറിയിൽ തൂണിൽ കൈകൾ പുറകിലാക്കി ബന്ധിക്കപ്പെട്ടു ഇരിക്കുക ആയിരുന്നു ..ഞാൻ തല ഇളക്കി ചുറ്റും നോക്കി ..അൽപ സമയം കഴിഞ്ഞപ്പോഴാണ് എനിക്ക് കാര്യങ്ങൾ എല്ലാം വ്യകതമായത് ..ആരാണ് എന്തിനാണ് ചെയ്തത് ഒന്നും അറിയില്ല ..
നിലാവ് ജനൽ വഴി മുറിയിൽ എത്തുന്നുണ്ട് ,അതുകൊണ്ടു മുറി വ്യക്തമായി കാണാം,നാഗരൂപം കൊത്തിയ കുറെ തൂണുകൾ .പിന്നെ കുറച്ചു നാഗരൂപങ്ങൾ ,വലിയ മുറിയാണ് അതിൽ നടുക്കാണ് തൂൺ, ഞാൻ ചുറ്റും കണ്ണോടിച്ചു ,ആരും മുറിയിൽ ഇല്ലെന്നു എനിക്ക് മനസ്സിലായി ..
ഞാൻ രക്ഷപെടാൻ വേണ്ടി കൈകൾ വലിച്ചു നോക്കി ..കിട്ടുന്നില്ല ..പെട്ടന്നാണ് തൂണിൽ കൂടി ഒരു പാമ്പ് മെല്ലെ താഴോട്ടു ഇറങ്ങി വന്നത്,കൈകൾ പുറകിൽ ബന്ധിച്ചു വെച്ചതിനാൽ ..അനങ്ങാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ..അത് മെല്ലെ ഇഴഞ്ഞു ഇഴഞ്ഞു ..മുഖത്തിന്റെ അടുത്തെത്തി ..പിന്നെ തൂണിൽ ചുറ്റി പിടിച്ചു ..ഫണം വിടർത്തി എന്റെ മുഖത്തിനു നേർക്ക് നിന്നു ..
നാവ് മെല്ലെ പുറത്തേക്കു നീട്ടി ..സിൽകാരം പുറപ്പെടുവിച്ചുകൊണ്ട് എന്റെ കണ്ണുകളുടെ അടുത്തേക്ക് നീങ്ങി..എന്റെ ശരീരം കിടുകിടാന്നു വിറക്കാൻ തുടങ്ങി ,
അത് മെല്ലെ ഇഴഞ്ഞു താഴോട്ടിറങ്ങി എന്റെ കഴുത്തിന് ചുറ്റാൻ തുടങ്ങി ....രണ്ടു ചുറ്റ് ചുറ്റിയ ശേഷം അത് അത് അനങ്ങാതെ കഴുത്തിൽ കിടന്നു ..എനിക്ക് വല്ലാത്ത അസ്വസ്ഥത പോലെ തോന്നി ..ശ്വാസം കിട്ടാത്തപോലെ ..എപ്പോൾ വേണമെങ്കിലും ദംശിക്കുമെന്നു അറിയാം പക്ഷെ മരണത്തെ ഇങ്ങനെ മുഖാ മുഖം കണ്ടു കഴിയുന്നതിലും നല്ലത് മരിക്കുന്നതാണ് എന്നു തോന്നിപോയി ..
അല്പം കഴിഞ്ഞപ്പോൾ അത് മെല്ലെ ശരീരത്തിലൂടെ താഴോട്ട് ഇഴഞ്ഞു കൊണ്ട് ഇറങ്ങി ..പോയി .പിന്നെ അത് ഇരുട്ടിലേക്ക് ഇഴഞ്ഞു മറഞ്ഞു ..അത് ഇറങ്ങിപോയെങ്കിലും എന്റെ ശ്വാസം നേരെയാക്കാൻ പിന്നെയും സമയം എടുത്തു ..അപ്പോഴാണ് എന്റെ കൈ ബന്ധിച്ച കെട്ട് ഒന്ന് അയഞ്ഞത് ..ഞാൻ ആയാസപ്പെട്ട് കൈപ്പത്തികൊണ്ടു ബന്ധിച്ച കയറിന്റെ ഒരു ഭാഗം തപ്പിയെടുത്തു..ഒരു തടിച്ച ഭാഗം പിടിച്ചു വലിച്ചു ...കൈ അമർന്നപ്പോഴാണ് എനിക്ക് അത് ബോധ്യം ആയത് ..അത് കയറല്ല പാമ്പ് ആണെന്ന് ,ഞാൻ പിടിച്ചിരിക്കുന്നത് അതിന്റെ ഫണത്തിന്റെ മുകളിൽ ആണെന്നും ..എന്റെ കയ്യിൽ വെച്ച് അതൊന്നു പിടഞ്ഞു .പിടുത്തം വിട്ടാൽ അതിന്റെ ദംശനമേൽക്കേണ്ടി വരും എന്നുറപ്പാണ് ...അതുകൊണ്ടു ഞാൻ കൈകൊണ്ട് അമർത്തി ഞെരിച്ചു..എന്റെ കൈകളുടെ കേട്ട് നന്നായി അഴിഞ്ഞു ..ഞാൻ കൈകൾ വലിച്ചെടുത്തു .
പുറകിൽ നിന്നും കൈകൾ മുന്നോട്ടു അടുത്തപ്പോൾ എന്റെ കൈകളിൽ പിടക്കുന്ന ഒരു പമ്പായിരുന്നു ..ഞാൻ അത് മുറിയുടെ ഒരു കോണിലേക്കു വലിച്ചെറിഞ്ഞുകൊണ്ടു ചാടിയെഴുന്നേറ്റു ..ഞാൻ എവിടെയാണ് ഉള്ളതെന്ന് എനിക്ക് ഒരു ബോധ്യവും ഉണ്ടായിരുന്നില്ല ..ഞാൻ മുന്നിൽ കണ്ട വാതിൽ വഴി പുറത്തേക്കു ഓടി ..കയ്യിലുള്ള ടോർച്ചു നഷ്ടപെട്ടതുകൊണ്ടു ..ഇരുട്ടിൽ തപ്പി തടഞ്ഞാണ് ഞാൻ ഓടിയത് ..
കുറച്ചു ദൂരം ചെന്നപ്പോൾ ..ഞാൻ ഒരു ചെറിയ ഇടനാഴി കണ്ടു ..ഇടനാഴിയിലേക്ക് ഇറങ്ങി ഞാൻ ഒന്ന് നിന്നു, .പിന്നെ ജനൽ വഴി പുറത്തേക്കു നോക്കി .ഒരു ഭാഗത്തു .വിശാലമായ പറമ്പും കുറച്ചു മാറി കാടുമാണ് .ഞാൻ കണ്ടത് ..അത് കണ്ടപ്പോൾ മനയുടെ പുറകു വശം ആണെന്ന് എനിക്ക് തോന്നി ....പുറത്തു കടക്കാൻ പുറകുവശത്തെ ഏതെങ്കിലും വാതിൽ വഴി ശ്രമിക്കാം ഞാൻ മനസ്സിൽ ഉറപ്പിച്ചു ..മെല്ലെ ഇടനാഴിയിലൂടെ മെല്ലെ നടന്നു ..പെട്ടന്ന് ആരോ പുറകിൽ ഉള്ളപോലെ എനിക്ക് തോന്നി ..ഞാൻ മെല്ലെ തിരിഞ്ഞു നോക്കി ..
നോക്കിയപ്പോൾ ഉണ്ണിമായ ...എന്റെ നെഞ്ച് ഒന്ന് കിടുങ്ങി , അവൾ നീളമുള്ള മുടി മുൻഭാഗത്തേക്ക്‌ ഇട്ടുകൊണ്ട് അതിൽ മെല്ലെ തലോടിക്കൊണ്ട് എന്റെ അടുത്തേക്ക് മെല്ലെ നടന്നടുത്തു ..
അവൾ അടുത്തേക്ക് നടക്കും തോറും ഞാൻ ഓരോ അടി വീതം പുറകോട്ടു വെച്ചു ..ഓടുക എന്നല്ലാതെ ഒരു വഴിയും എന്റെ മുന്നിൽ തെളിഞ്ഞില്ല ..ഞാൻ തിരിഞ്ഞു സർവ്വ ശക്തിയും എടുത്തു ഓടി, ..
ഓടി മുന്നിൽ .കണ്ട കോവണി വഴി താഴോട്ടു ഇറങ്ങി ...അവസാന പടി എത്തുമ്പോഴേക്കും ബാലൻസ് നഷ്ടപ്പെട്ടു ഞാൻ വീണിരുന്നു ..നിലത്തു വീണെങ്കിലും കാര്യമാക്കാതെ ഞാൻ എഴുനേറ്റു ഓടി ..മുന്നിൽ കണ്ട വാതിൽ തള്ളി തുറന്നു ഞാൻ മനയുടെ പുറത്തേക്കു കടന്നതും .അത് കണ്ട് ..ഞാൻ ഞെട്ടലോടെ നിന്നുപോയി ..
ഉണ്ണിയുണ്ട് നിലത്തു കിടക്കുന്നു ..അവന്റെ ശരീരത്തിലെ മാംസം കടിച്ചുവലിച്ചു തിന്നുകൊണ്ടു ഒരു കറുത്ത വലിയ നായ അരികത്തു നില്പുണ്ട് ....അതിന്റെ വായിൽ നിന്നും രക്തം നിലത്തേക്ക് വീഴുന്നുണ്ടായിരുന്നു
എന്നെ കണ്ടതും അത് ഒന്ന് മുരണ്ടു ..ഞാൻ കാല് പുറകോട്ടു വെച്ചു ..അത് എന്റെ നേരെ കുതിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണെന്ന് എനിക്ക് തോന്നി ..ഞാൻ തിരിഞ്ഞു വന്ന വഴിയേ ഉള്ളിലേക്ക് കയറി വാതിൽ അടച്ചു .
ഇനി മുൻഭാഗത്തെ വാതിൽ അതിലൂടെ ഇറങ്ങാനേ പറ്റുകയുള്ളു..എങ്ങനെ മുൻഭാഗത്ത് എത്തും അതും ഉണ്ണിമായയും നാഗയക്ഷിയും തടസ്സങ്ങൾ ആയി നിൽക്കുമ്പോൾ ..ഞാൻ വാതിൽ ചാരി നിന്ന് കുറച്ചു സമയം ആലോചിച്ചു ..പിന്നെ വാച്ചിലേക്ക് നോക്കി ..സമയം രണ്ടേ മുപ്പത്തിയഞ്ച് ..ഇനിയും സമയം ഉണ്ട് നേരം പുലരുവാൻ ..
പെട്ടന്ന് ..എന്റെയടുത്തുകൂടി ഒരു പറ്റം കടവാതിലുകൾ പറന്നു പോയി ..പക്ഷെ അതിൽ ഒന്ന് മാത്രം ഒന്ന് പറന്നു കറങ്ങികൊണ്ട് .എന്റെ തൊട്ടു മുന്നിൽ തല കിഴായി തുങ്ങി കിടന്നു ..അതിന്റെ കണ്ണുകൾ ഇരുട്ടിലും തിളങ്ങുന്നുണ്ടായിരുന്നു ..അത് എന്നെ നോക്കി ..വായുവിൽ ഒന്നാടി ..പിന്നെ പറന്നു പോയി ..അല്പം കഴിഞ്ഞപ്പോൾ ..ഒരു വലിയ ശബ്ധം കേട്ട് നോക്കിയപ്പോൾ അതെല്ലാം കൂട്ടത്തോടെ എന്റെ നേരെ പറന്നു വരുന്നു ..
ഞാൻ മുന്നിൽ കണ്ട വഴിയിലൂടെ ഓടി ..പക്ഷെ അതിൽ നിന്നും രക്ഷപെടാൻ എനിക്ക് സാധിച്ചില്ല ..അത് കൂട്ടത്തോടെ പുറകിൽ നിന്ന് വന്നിടിച്ചു ..ഞാൻ തല തല്ലി നിലത്തേക്ക് വീണു ..നെറ്റി പൊട്ടി രക്തം വാർന്നുകൊണ്ടു ഞാൻ നിലത്തുകിടന്നു ..ഞാൻ എഴുനെൽകാൻ ശ്രമിച്ചെങ്കിലും ..നടന്നില്ല ..ഞാൻ ഒന്നുയർന്നു മലർന്നു വീണ്ടും നിലത്തേക്ക് വീണു ..
കടവാതിൽ എല്ലാം എന്റെ ശരീരത്തിൽ വന്നിരുന്നു .ശരീരം ..മുഴുവൻ പൊതിഞ്ഞപോലെ ..മുഖം ഒഴിച്ച് ബാക്കിയുള്ള എല്ലാ ഭാഗത്തും അത് ഇരിക്കുന്നുണ്ടായിരുന്നു ..
നെറ്റി പൊട്ടിയൊഴുക്കിയ രക്തം കണ്ണിലെ കാഴ്ച ചെറുതായി മറച്ചെങ്കിലും ...അത് ഞാൻ കണ്ടു ..നീളമുള്ള മുടി മുന്നിലേക്ക് ഇട്ടുകൊണ്ട് ...അടിവെച്ചു അടിവെച്ചു നടന്നു വരുന്ന ഉണ്ണിമായയെ ...
തുടരും
അടുത്തത് അവസാന ഭാഗം
സ്നേഹപൂർവം sanju calicut

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo