Showing posts with label MiniManiyan. Show all posts
Showing posts with label MiniManiyan. Show all posts

കരാട്ടെ ജാൻസി



"ജാൻസീ എടി ജാൻസിയേ..ഈ പെണ്ണിതെവിടെ പോയി കിടക്കുവാ?"
സിസിലിയേടത്തി ഒച്ചയെടുത്തു വിളിച്ചു.
"എന്നാത്തിനാ അമ്മച്ചി ഇങ്ങനെ തൊണ്ടകീറി വിളിക്കുന്നേ ഞാനീ തോട്ടത്തിൽ തന്നെയുണ്ട്."
നിവർന്നുനിന്നവൾ സിസിലിയേടത്തിയെ നോക്കി ചോദിച്ചു.
"ആ ബെസ്റ്റ് പെണ്ണുകാണാൻ വരുന്നവർക്കു മുന്നിൽ നിൽക്കാൻ പറ്റിയ കോലം തന്നെ"
ചെളി പുരണ്ട അവളുടെ പാവാടയിൽ നോക്കി സിസിലിയേടത്തി പറഞ്ഞു.
"എടി പെണ്ണേ നീ വേഗം പോയി കുളിച്ചേച്ചും വാ.സമയം 9 മണിയായി.പത്തുമണിക്ക് അവരിങ്ങെത്തും."
"ഓ ഒൻപതല്ലേ ആയുളളൂ കുറച്ചു കൂടി കഴിയട്ടെ.ഞാനീ പറിച്ചു നട്ട ചെടിക്ക് കുറച്ചു വെളളം ഒഴിക്കട്ടെ.ഈ അമ്മച്ചീടെ പാട് കണ്ടാ തോന്നും അമ്പ്പെരുന്നാള് വരുവാണെന്ന്."
"നിനക്ക് അതല്ല അതിലപ്പുറോം തോന്നും,കാരണം നിൻെറ പ്രായം അതാ.മൂന്നു പെൺമക്കളുളള ഒരമ്മയുടെ വേവലാതി അറിയണേ എൻെറ മോളും പെറണം.അന്നു നിനക്ക് മനസ്സിലാവും അമ്മച്ചീടെ വിഷമം."
"എൻെറ പൊന്നേ ഞാനൊന്നും പറഞ്ഞില്ലേ.എന്തേലും പറഞ്ഞാ അപ്പൊ തുടങ്ങും പ്രസവിച്ച കണക്കു പറയാൻ.എല്ലാ അമ്മച്ചിമാരും ഇങ്ങനെയാണോ എന്തോ"
ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞു സിസിലിയേടത്തിടെ കവിളിൽ നുളളി അവൾ.
"അപ്പോ ഞാൻ കുളിച്ചേച്ചും വരാട്ടൊ എൻെറ സിസിലിക്കൊച്ചേ."
അവൾ പോകുന്നതും നോക്കി സിസിലിയേടത്തി ആത്മഗതം നടത്തി ഇതു നടക്കണേ എൻെറ പുണ്യാളാ..
"എടി ജാൻവിയേ,ജിൻസി എവിടെ?"
"അവളു അപ്പൻെറ അടുത്തുണ്ട് എന്നാത്തിനാ അമ്മച്ചി?
"ഒന്നൂല്യ രണ്ടാളും വല്യപ്പൻെറ വീട്ടിലേക്ക് ചെല്ല്,േചച്ചിയെ പെണ്ണു കണ്ടു പോയിട്ട് വന്നാ മതി."
"അപ്പോ ഞങ്ങൾക്ക് കാണണ്ടേ ചേട്ടനെ?"
"എന്നാത്തിനാ?കെട്ടാൻ പോകുന്നവൾ കണ്ടു ഇഷ്ടപ്പെട്ടാ മതി.മൂന്നെണ്ണവും ഒരുപോലെ വളർന്നു നിൽക്കുവാ.കാണാൻ വന്ന പയ്യൻ അവസാനം നിങ്ങളെ കണ്ടിഷ്ടപ്പെട്ടാ ശരിയാവില്ല.രണ്ടും കൂടി ഇപ്പൊ തന്നെ പൊയ്ക്കോ.പോകുമ്പോ അപ്പനോട് കുറച്ചു പഴവും ബിസ്കറ്റും വാങ്ങിയേച്ചും വെക്കം വീട്ടിലോട്ട് വരാൻ പറ."
രണ്ടു പെൺമക്കളും നടന്നുപോകുന്നത് ഒരു നെടുവീർപ്പോടെ അവർ നോക്കിനിന്നു.
* * * * * * *
"ഇതാണ് പയ്യൻ,മറ്റേത് ഇവൻെറ ചങ്ങായിമാരാ." കയ്യിലൊരു പഴമെടുത്ത് കൊണ്ട് ബ്രോക്കർ സുകു പറഞ്ഞു.
"എന്താ മോൻ്റെ പേര്?
"ഡേവീസ് വീട്ടിൽ അമ്മച്ചി, ചേട്ടൻ,ചേടത്തി,രണ്ടു മക്കൾ.എനിക്ക് ടെെലിൻ്റെ പണിയാണ്."
ഒന്നും ചോദിക്കാതെ തന്നെ അവൻ അത്രയും കാര്യങ്ങൾ പറഞ്ഞു.
"നിങ്ങളു പെൺകുട്ടിയെ വിളിക്കെൻ്റെ ചേടത്തിയേ,അവരു തമ്മിൽ കണ്ടു സംസാരിക്കട്ടെ." ബ്രോക്കർ ധൃതി വെച്ചു.
ജാൻസി അവർക്കു മുന്നിലേക്ക് വന്നു.ഡേവീസ് അവളോടു പേരു ചോദിച്ചു.അവനു വേറെ ഒന്നും അറിയാനില്ലായിരുന്നു.എല്ലാം ബ്രോക്കർ പറഞ്ഞിരുന്നു.വിവരം വെെകുന്നേരം അറിയിക്കാം എന്നു പറഞ്ഞു അവർ പോയി.
വെെകീട്ടു തന്നെ അവർക്കിഷ്ടപ്പെട്ടെന്നും,ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നും അറിയിച്ചു.
അങ്ങനെ മംഗളമായി തന്നെ മിന്നുകെട്ട് നടന്നൂ അവൾ ആ വീട്ടിലേക്ക് മരുമകളായി കടന്നു വന്നു.ഡേവീസിനൊപ്പം ജീവിക്കാൻ തുടങ്ങിയപ്പോഴാണ് അയാളുടെ മദ്യപാനത്തിൻെറ വിവരം അവൾ അറിഞ്ഞത്.കുടിച്ചു വന്നാൽ അന്നു പിന്നെ തെറിപ്പാട്ടും അടിയുമാണ്.
അവളൊന്നും അപ്പനെയും അമ്മച്ചിയെയും അറിയിച്ചില്ല.ദോഷം പറയരുതല്ലോ കുടിക്കാത്ത ദിവസം അവനവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കും.പക്ഷേ കുടിക്കാത്ത ദിവസം കുറവാണെന്നു മാത്രം അവൾ പഠിച്ചപണി പതിനെട്ടും നോക്കി പക്ഷേ അവൻെറ ശീലം മാറ്റിയെടുക്കാൻ കഴിഞ്ഞില്ല.
മിന്നുകെട്ട് കഴിഞ്ഞു മാസം ആറു കഴിഞ്ഞു ജാൻസിക്ക് വിശേഷമുണ്ട്.ആ വിവരം ഡേവീസിനെ അറിയിക്കാൻ അവൾ അവൻെറ വരവും നോക്കിയിരുന്നു.
പതിവുപോലെ നാലുകാലിൽ തന്നെ അവൾക്ക് വല്ലാതെ സങ്കടം വന്നു. ഒന്നും മിണ്ടാതെ അവൾ അകത്തോട്ടു കയറി.അവളെ ചീത്തവിളിച്ചുകൊണ്ട് അവൻ അകത്തോട്ടു കയറി.
"ഇച്ചായാ നമുക്കൊരു കുഞ്ഞു പിറക്കാൻ പോകുവാ.ഇനിയെങ്കിലും ഈ കുടിയൊന്നു കുറയ്ക്കണം.നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും"
അവളതു പറഞ്ഞു കഴിഞ്ഞില്ല അപ്പോഴേക്കും അവളുടെ അടിവയർ ലക്ഷ്യമാക്കി അവൻെറ കാലുകൾ ഉയർന്നു."അവളുടൊരു കുഞ്ഞ്."
അവൾ ശരവേഗത്തിൽ ഒഴിഞ്ഞുമാറി അവനു നേരെ തിരിഞ്ഞ് രണ്ടു കയ്യും ചേർത്ത് അവൻെറ ഇരു ചെകിടും ചേർത്തടച്ച് ഒന്നു പൊട്ടിച്ചു.ഒരു നിമിഷം തൻെറ ചെവിയിലൂടെ ട്രയിൻ ഓടുന്നതായും,ജാൻസി നക്ഷത്രകൂട്ടങ്ങൾക്കിടയിൽ നിൽക്കുന്നതും അവൻ കണ്ടു.
രാവിലെ ജാൻസി ഡേവീസിന് ചായ കൊണ്ടു വരുമ്പോൾ അവൻ ഉണർന്നിരുന്നു.
"ഇന്നലെ നടന്നത് വല്ലതും ഇച്ചായന് ഓർമ്മയുണ്ടോ?"
മറുപടി പറയാതെ അവൻ തല കുമ്പിട്ടിരുന്നു.
"ഇച്ചായാ ഏതൊരു പെണ്ണിനെപ്പോലെയും എനിക്കുമുണ്ടായിരുന്നു കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ.ഒരുപെണ്ണിൻെറ കഴുത്തിൽ താലി വീഴുന്ന നേരം അവൾ കാണുന്ന സ്വപ്നമുണ്ട്,ഒരു കുഞ്ഞിനെ എൻെറ ആ സ്വപ്നത്തിനു നേരെയാ ഇന്നലെ നിങ്ങളീ കാലുപൊക്കിയത്.അതു നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. ഇന്നലെ ഇവിടെ നടന്നത് നമ്മൾ മാത്രമേ അറിഞ്ഞിട്ടുളളൂ.ഇനിയും ഇതു തുടരാനാണ് ഭാവമെങ്കിൽ അതു നടക്കില്ല."
നിങ്ങൾ കുടിച്ചോ പക്ഷേ ഇങ്ങനെ നശിക്കുന്നതെന്തിനാ?അവൾ കണ്ണുനീരോടെ ചോദിച്ചു കൊണ്ട് മുറിവിട്ടു പുറത്തേക്ക് പോയി.
സ്വന്തം കുഞ്ഞിനെ കൊല്ലാൻ നോക്കിയ മഹാപാപി,അവന് സ്വയം വെറുപ്പ് തോന്നി. ഒരു കടുകുമണിയോളം ചെറുതായ പോലെ തോന്നി.
ഇന്നു ജാൻസിയുടെ ഡെലിവറിയാണ്.ഒരു വെരുകിനെപ്പോലെ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.പ്രാർത്ഥനയോടെ.
ജാൻസിടെ കൂടെ ആരാ വന്നിരിക്കുന്നെ.
അവൻ വേഗം സിസ്റ്റിനടുത്തേക്ക് ചെന്നു.
ജാൻസി പ്രസവിച്ചു,പെൺകുഞ്ഞാ.അവൻ കയ്യിലേക്ക് ആ കുഞ്ഞിനെ ഏറ്റു വാങ്ങി.അവൻെറ കണ്ണുനീർതുളളികൾ ആ കുഞ്ഞു പാദത്തിൽ ഇറ്റു വീണപ്പോൾ കുഞ്ഞ് ചുണ്ടു പിളർത്തി കരയാൻ ആരംഭിച്ചു.അവനത് നിർവൃതിയോടെ നോക്കി നിന്നു.
മിനിമണിയൻ.

മദ്ധ്യവേനൽ




For more click- http://www.nallezhuth.com

മദ്ധ്യവേനൽ അവധിക്ക് കളിച്ചു കഴിഞ്ഞ ക്ഷീണത്തിൽ ഞങ്ങൾ മരത്തിൻെറ ചുവട്ടിൽ ഇരിക്കമ്പോഴാണ് അയാൾ ഗേറ്റു കടന്ന് വന്നത്,17 കുടുംബങ്ങൾ ഉൾപ്പെടുന്ന ആ ക്വാട്ടേഴ്സിലേക്ക്.കയ്യിലൊരു സഞ്ചിയും തൂക്കി,മറുകയ്യിൽ ഒരു വടിയും കുത്തിയാണ് അയാൾ നടന്നിരുന്നത്.വടികുത്തി നടക്കാൻ മാത്രം പരിതാപകരമായിരുന്നില്ലനടത്തം.

ഓരോ വീട്ടിലും കയറി അയാൾ ഭിക്ഷ ചോദിക്കുന്നുണ്ട്.ഞാൻ വെളളം കുടിക്കാനായി എൻെറ വീട്ടിലേക്ക് നടന്നു.അപ്പോൾ അയാൾ എന്നെ നോക്കി ചിരിച്ചു.ഒരു വരിയിൽ പത്തു വീടും,അതിനുനേരെ അഭിമുഖമായി ഏഴുവീടും അടങ്ങുന്നതാണ് ആ ക്വാട്ടേഴ്സ്.അതിലെ ഏറ്റവും അറ്റത്തായിരുന്നു എൻെറ വീട്.ഞാൻ വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മ അടുത്ത വീട്ടിലെ ആൻറിയോട് സംസാരിക്കുന്നുണ്ട്.ഞാൻ അകത്തു കയറി വെളളം കുടിക്കുമ്പോൾ അമ്മ പുറത്തു നിന്നും വിളിച്ചു പറഞ്ഞു ആ ടിന്നിൽ ചില്ലറ പെെസയുണ്ട് അതിൽ നിന്നും 50പെെസ ഇങ്ങെടുത്തോ.

ഞാൻ പെെസയും കൊണ്ട് വരുമ്പോൾ അയാൾ മുറ്റത്ത് നിൽപ്പുണ്ട്.ആപെെസ അയാളുടെ കയ്യിൽ കൊടുത്ത് തിരിഞ്ഞു നടക്കുമ്പോൾ അയാൾ എന്നോട്"മോളെ എനിക്ക് ഒരു ഗ്ളാസ് വെളളം തരുമോ എനിക്കു എന്നു ചോദിച്ചു.ഞാൻ അകത്തു പോയി വെളളം കൊണ്ടു കൊടുത്തു.ഗ്ളാസ് തിരികെ തരുമ്പോൾ എൻെറ പേരെന്താ എന്നും,എത്രയിലാ പഠിക്കുന്നേ എന്നൊക്കെ ചോദിച്ചു. ഞാൻ മറുപടി കൊടുത്തു കഴിഞ്ഞിട്ടും അയാൾ പോകാതെ എന്നെ നോക്കി നിന്നു.അമ്മ വന്ന് അയാളോട് ദേഷ്യപ്പെട്ടു.പെെസയും വെളളവും കിട്ടിയില്ലേ ഇനി ഇയാളു പോയെ.മതി ഇവിടെ ഇരുന്നത്.

അയാൾ അതു കേൾക്കാത്ത പോലെ എന്നെ തന്നെ നോക്കിയിരുന്നു.അമ്മക്കു പേടിയായി.നീ അകത്തേക്ക് പോയെ എന്നും പറഞ്ഞ് എന്നോട് ദേഷ്യപ്പെട്ടു.ഞാൻ അകത്തേക്ക് തിരിഞ്ഞതും അയാൾ മോളെ ഒന്നു നിന്നേ എന്നും പറഞ്ഞു കയ്യിലെ സഞ്ചിയിലേക്ക് കയ്യിട്ടു.ഞാൻ കൗതുകത്തോടെ അയാളുടെ കയ്യിലേക്ക് നോക്കി.അതൊരു ഫോട്ടോ ആയിരുന്നു. ഞാൻ നിങ്ങളുടെ മകളെ തട്ടിയെടുക്കാൻ വന്നതല്ല കേട്ടൊ.ഈ കൊച്ചിനെ കണ്ടപ്പൊ ഞാൻ എൻെറ മോളെ ഒാർത്തു.അവൾ ജീവനോടെ ഇല്ല ഇപ്പൊ.അതും പറഞ്ഞു ആ ഫോട്ടോ അമ്മക്കു നേരെ നീട്ടി.ഞാനും ആഫോട്ടോയിലേക്ക് ഏന്തി വലിഞ്ഞു നോക്കി.അച്ഛൻ, അമ്മ,രണ്ടു മക്കൾ അടങ്ങിയ ഒരു കുടുംബഫോട്ടോ.അത്യാവശ്യം സാമ്പത്തികമുള്ള കുടുംബമെന്ന് തോന്നി. മകൾക്ക് ക്യാൻസറായിരുന്നു.രക്ഷപ്പെടുത്താൻ പറ്റിയില്ല.ഒരുപാട് പെെസ ചിലവാക്കി എന്നിട്ടും...പറഞ്ഞു വന്നത് മുഴുവനാക്കാനാകാതെ അയാളുടെ ഒച്ച അടഞ്ഞു.ആ വേദന ഭാര്യയ്ക്കു താങ്ങാനായില്ല.അവളും ഒപ്പം പോയി.ഇപ്പൊ മറ്റേ മോൾക്കും അതു തന്നെ..അയാൾ വേദനയോടെ ചിരിച്ചു. അമ്മ വേദനയോടെ അയാളെ നോക്കി.അകത്തു പോയി 50 രൂപ കയ്യിൽ കൊടുത്തു.അയാൾ അപ്പോഴും എന്നെ നോക്കി നിൽക്കുവായിരുന്നു.പിന്നീട് ഒരുഗ്ളാസ് വെളളം കൂടി എൻെറ കയ്യിൽ നിന്നും വാങ്ങി കുടിച്ചു.ഞാൻ കരഞ്ഞു കൊണ്ടായിരുന്നു അ ഗ്ളാസ് തിരികെ വാങ്ങിയത്.അയാൾ പതിയെ അവിടെ നിന്നും തിരിഞ്ഞു നടന്നു.തോളിൽ കിടന്ന തോർത്തുകൊണ്ട് കണ്ണുകൾ ഒപ്പുന്നുണ്ടായിരുന്നു.ഞാൻ അയാളുടെ പിന്നാലെ ഒാടി ചെന്ന് കയ്യിൽ കരുതി വെച്ചിരുന്ന പത്തുരൂപ നോട്ട് ആ കയ്യിൽ വെച്ചു കൊടുത്തു.വീട്ടിൽ വിരുന്നു വന്ന മാമൻ മിഠായി വാങ്ങാൻ തന്ന പെെസ ആയിരുന്നു. അതു വാങ്ങുമ്പോൾ അയാൾ ഒന്നു തേങ്ങി.ഞാനും....

By: MiniManiyan

എൻെറ ചെവി


ഡോക്ടർ എൻെറ ചെവി പരിശോധിക്കുകയാണ്.ടോർച്ച് അടിച്ച് ചെവിയുടെ ഉളളിലേക്ക് നോക്കി.അമ്മ ഡോക്ടറെ നോക്കി നിൽക്കുന്നുണ്ട്.നിങ്ങൾക് എത്ര മക്കളുണ്ട്?ഡോക്ടർ ചോദിച്ചു.
ഈ ഒരു മോളെ ഉളളൂ.അമ്മ പറഞ്ഞു.അ തു പറയുമ്പോഴേക്കും അമ്മയുടെ ശബ്ദം ഇടറിയിരുന്നു.
എൻെറ മോൾക്ക് എന്താ ഡോക്ടറെ?
ഒന്നുമില്ല,വിഷമിക്കാതിരിക്കൂ.നിങ്ങളുടെ മകളുടെ കേൾവി നഷ്ടപ്പെടും.കേൾവി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.
അമ്മ കരയാൻ തുടങ്ങി.അമ്മായി ആശ്വസിപ്പിക്കുന്നുണ്ട്..ഞാൻ ആകെ ഞെട്ടി ഇരിക്കുവാ
അമ്മ എൻെറ കയ്യിൽ പിടിച്ച് പുറത്തേക്ക് ഇറങ്ങി.അമ്മ എൻെറ കയ്യിലെ പിടി വിടാതെ നടന്നു റോഡിലൂടെ,കരഞ്ഞു കൊണ്ട്.ചേച്ചി വിഷമിക്കല്ലേ.നമുക്ക് വേറെ ഡോക്ടറെ കാണാം.
അമ്മ കരയുന്നത് തുടർന്നു...ഇടയ്ക്ക് എന്നോടു ചോദിച്ചു അമ്മ പറയുന്നത് മോൾക്ക് കേൾക്കാമോ?
ഞാൻ ഉവ്വെന്ന് തലയാട്ടി.ഇനി താൻ പറയുന്നത് മകൾക്ക് കേൾക്കില്ലെന്ന ഒാർമ്മയിൽ എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു..എനിക്കും കരച്ചിൽ വന്നു.
വീട്ടിൽ എത്തിയിട്ടും അമ്മ എന്നെ വിട്ടു മാറിയില്ല.പറയുന്നത് കേൾക്കുന്നില്ലേ എന്ന ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു.
എനിക്കും ആകെ പേടിയായി...
ഇപ്പെ ആ ഡോക്ടർ എവിടെയാണൊ എന്തൊ....
ആ ഞാനാ ഇന്ന് ഹെഡ്സെററ് വെച്ചു വസീഗരാ...പാട്ടു കേൾക്കുന്നത്...

By: 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo