Slider

മദ്ധ്യവേനൽ

0



For more click- http://www.nallezhuth.com

മദ്ധ്യവേനൽ അവധിക്ക് കളിച്ചു കഴിഞ്ഞ ക്ഷീണത്തിൽ ഞങ്ങൾ മരത്തിൻെറ ചുവട്ടിൽ ഇരിക്കമ്പോഴാണ് അയാൾ ഗേറ്റു കടന്ന് വന്നത്,17 കുടുംബങ്ങൾ ഉൾപ്പെടുന്ന ആ ക്വാട്ടേഴ്സിലേക്ക്.കയ്യിലൊരു സഞ്ചിയും തൂക്കി,മറുകയ്യിൽ ഒരു വടിയും കുത്തിയാണ് അയാൾ നടന്നിരുന്നത്.വടികുത്തി നടക്കാൻ മാത്രം പരിതാപകരമായിരുന്നില്ലനടത്തം.

ഓരോ വീട്ടിലും കയറി അയാൾ ഭിക്ഷ ചോദിക്കുന്നുണ്ട്.ഞാൻ വെളളം കുടിക്കാനായി എൻെറ വീട്ടിലേക്ക് നടന്നു.അപ്പോൾ അയാൾ എന്നെ നോക്കി ചിരിച്ചു.ഒരു വരിയിൽ പത്തു വീടും,അതിനുനേരെ അഭിമുഖമായി ഏഴുവീടും അടങ്ങുന്നതാണ് ആ ക്വാട്ടേഴ്സ്.അതിലെ ഏറ്റവും അറ്റത്തായിരുന്നു എൻെറ വീട്.ഞാൻ വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മ അടുത്ത വീട്ടിലെ ആൻറിയോട് സംസാരിക്കുന്നുണ്ട്.ഞാൻ അകത്തു കയറി വെളളം കുടിക്കുമ്പോൾ അമ്മ പുറത്തു നിന്നും വിളിച്ചു പറഞ്ഞു ആ ടിന്നിൽ ചില്ലറ പെെസയുണ്ട് അതിൽ നിന്നും 50പെെസ ഇങ്ങെടുത്തോ.

ഞാൻ പെെസയും കൊണ്ട് വരുമ്പോൾ അയാൾ മുറ്റത്ത് നിൽപ്പുണ്ട്.ആപെെസ അയാളുടെ കയ്യിൽ കൊടുത്ത് തിരിഞ്ഞു നടക്കുമ്പോൾ അയാൾ എന്നോട്"മോളെ എനിക്ക് ഒരു ഗ്ളാസ് വെളളം തരുമോ എനിക്കു എന്നു ചോദിച്ചു.ഞാൻ അകത്തു പോയി വെളളം കൊണ്ടു കൊടുത്തു.ഗ്ളാസ് തിരികെ തരുമ്പോൾ എൻെറ പേരെന്താ എന്നും,എത്രയിലാ പഠിക്കുന്നേ എന്നൊക്കെ ചോദിച്ചു. ഞാൻ മറുപടി കൊടുത്തു കഴിഞ്ഞിട്ടും അയാൾ പോകാതെ എന്നെ നോക്കി നിന്നു.അമ്മ വന്ന് അയാളോട് ദേഷ്യപ്പെട്ടു.പെെസയും വെളളവും കിട്ടിയില്ലേ ഇനി ഇയാളു പോയെ.മതി ഇവിടെ ഇരുന്നത്.

അയാൾ അതു കേൾക്കാത്ത പോലെ എന്നെ തന്നെ നോക്കിയിരുന്നു.അമ്മക്കു പേടിയായി.നീ അകത്തേക്ക് പോയെ എന്നും പറഞ്ഞ് എന്നോട് ദേഷ്യപ്പെട്ടു.ഞാൻ അകത്തേക്ക് തിരിഞ്ഞതും അയാൾ മോളെ ഒന്നു നിന്നേ എന്നും പറഞ്ഞു കയ്യിലെ സഞ്ചിയിലേക്ക് കയ്യിട്ടു.ഞാൻ കൗതുകത്തോടെ അയാളുടെ കയ്യിലേക്ക് നോക്കി.അതൊരു ഫോട്ടോ ആയിരുന്നു. ഞാൻ നിങ്ങളുടെ മകളെ തട്ടിയെടുക്കാൻ വന്നതല്ല കേട്ടൊ.ഈ കൊച്ചിനെ കണ്ടപ്പൊ ഞാൻ എൻെറ മോളെ ഒാർത്തു.അവൾ ജീവനോടെ ഇല്ല ഇപ്പൊ.അതും പറഞ്ഞു ആ ഫോട്ടോ അമ്മക്കു നേരെ നീട്ടി.ഞാനും ആഫോട്ടോയിലേക്ക് ഏന്തി വലിഞ്ഞു നോക്കി.അച്ഛൻ, അമ്മ,രണ്ടു മക്കൾ അടങ്ങിയ ഒരു കുടുംബഫോട്ടോ.അത്യാവശ്യം സാമ്പത്തികമുള്ള കുടുംബമെന്ന് തോന്നി. മകൾക്ക് ക്യാൻസറായിരുന്നു.രക്ഷപ്പെടുത്താൻ പറ്റിയില്ല.ഒരുപാട് പെെസ ചിലവാക്കി എന്നിട്ടും...പറഞ്ഞു വന്നത് മുഴുവനാക്കാനാകാതെ അയാളുടെ ഒച്ച അടഞ്ഞു.ആ വേദന ഭാര്യയ്ക്കു താങ്ങാനായില്ല.അവളും ഒപ്പം പോയി.ഇപ്പൊ മറ്റേ മോൾക്കും അതു തന്നെ..അയാൾ വേദനയോടെ ചിരിച്ചു. അമ്മ വേദനയോടെ അയാളെ നോക്കി.അകത്തു പോയി 50 രൂപ കയ്യിൽ കൊടുത്തു.അയാൾ അപ്പോഴും എന്നെ നോക്കി നിൽക്കുവായിരുന്നു.പിന്നീട് ഒരുഗ്ളാസ് വെളളം കൂടി എൻെറ കയ്യിൽ നിന്നും വാങ്ങി കുടിച്ചു.ഞാൻ കരഞ്ഞു കൊണ്ടായിരുന്നു അ ഗ്ളാസ് തിരികെ വാങ്ങിയത്.അയാൾ പതിയെ അവിടെ നിന്നും തിരിഞ്ഞു നടന്നു.തോളിൽ കിടന്ന തോർത്തുകൊണ്ട് കണ്ണുകൾ ഒപ്പുന്നുണ്ടായിരുന്നു.ഞാൻ അയാളുടെ പിന്നാലെ ഒാടി ചെന്ന് കയ്യിൽ കരുതി വെച്ചിരുന്ന പത്തുരൂപ നോട്ട് ആ കയ്യിൽ വെച്ചു കൊടുത്തു.വീട്ടിൽ വിരുന്നു വന്ന മാമൻ മിഠായി വാങ്ങാൻ തന്ന പെെസ ആയിരുന്നു. അതു വാങ്ങുമ്പോൾ അയാൾ ഒന്നു തേങ്ങി.ഞാനും....

By: MiniManiyan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo