Slider

കാണാക്കാഴ്ചകൾ, തേടി (കഥാ മത്സരം 2017 )

0
_
'* കഥാ മത്സരം 2017 _
കാണാക്കാഴ്ചകൾ, തേടി ---
=============
കഥാകൃത്ത് വളരെ അസ്വസ്ഥനായിരുന്നു,
അയാൾ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു, ഇടയ്ക്കിടെ കട്ടിലിൽ നിന്നെഴുന്നേറ്റ് മേശപ്പുറത്തിരിക്കുന്ന കുപ്പി വെളളം വായിലേക്ക് കമിഴ്ത്തും, ജനലിന്റെ കർട്ടൻ മാറ്റി പുറത്തേക്കും നോക്കി നില്ക്കും,
നീണ്ട താടിരോമങ്ങളിലൂടെ വിരലുകളോടിച്ച് ചിന്താദീതനായി റൂമിലൂടെ ഉലാത്തും,
ഇല്ല, ഒരാശയവും കിട്ടുന്നില്ല,
കഥാക്യത്ത് മെല്ല സ്വന്തം മനസിലേക്ക് നോക്കി,
അവിടെ, തന്റെ പഴയ രചനയിൽ ജനിച്ച കഥാപാത്രങ്ങളോടൊപ്പം മനസ് ഉറങ്ങുകയാണ്,
ഭാവനയും, ആശയവും ഇല്ലാത്ത ലോകത്ത് മനസ് ഉറങ്ങുവാൻ തുടങ്ങീട്ട് ദിവസങ്ങളേറെയായി, ഇങ്ങനെ പോയാൽ തന്റെ സാഹിത്യഭാവി ഇരുളടയും സാഹിത്യലോകം തന്നെ വിസ്മരിക്കും, കുടുംമ്പം പോലും ഉപേക്ഷിച്ച് താൻ ഈ നഗരത്തിൽ ചേക്കേറീട്ട് മാസങ്ങളായി,
ഇല്ല,
പാടില്ല
ആശയം കണ്ടെത്തണം , എഴുത്തിൽ സ്ഫോടനം നടത്തണം, ഉറങ്ങി കിടന്ന മനസിനെ കഥാക്യത്ത് എഴുന്നേല്പ്പിക്കാൻ ശ്രമിച്ചു,
_'*ഉണരു, മനസേ ഉണരു,
കാണാത്ത കാഴ്ചകൾക്കപ്പുറത്തെ
കേൾക്കാത്ത ദീനരോദനങ്ങളുടെ കണ്ണുനീര് കുടിപ്പിച്ച് ഞാനെന്റെ തൂലികയുടെ വിശപ്പടക്കട്ടെ , ഉണരു മനസേ, ഉണരു, !!
പലവട്ടം ആവർത്തിച്ചപ്പോൾ മനസെണീറ്റു,
_'*എന്താണ് സർ, ?
എത്ര ദിവസമായി നീ ഉറങ്ങാൻ തുടങ്ങീട്ട് ഈയുളളവനെ കുറിച്ച് ഒരു ചിന്തയുമില്ലേ നിനക്ക് ?? കഥാക്യത്ത് ചോദിച്ചു, !
_'*സർ, ശ്രമിക്കാത്തതാണോ, ആശയങ്ങൾ കിട്ടേണ്ടേ, ??
നോക്കു മിസ്റ്റർ ,ആശയങ്ങൾ നമ്മെ തേടി വരില്ല, നാം ആശയങ്ങളെ തേടി അലയണം, അതുകൊണ്ട് നീ ഉടനെ പുറപ്പെടണം , ഈ നഗരത്തിന്റെ മുക്കിലും മൂലയിലും അന്വേഷിക്കണം,, വ്യത്യസ്ഥമായ ഒരു ആശയവുമായി വരണം, എന്താ നീ തയ്യാറല്ലേ ???
_'*
_'സർ, ലേശം മദ്യം കഴിച്ചാൽ ?? മടിച്ച് മടിച്ച് മനസ് ചോദിച്ചു, !
_'* ദാ, നോക്ക് മദ്യത്തിന്റെ മാസ്മരിക ലഹരിയിൽ മദ്യപാനം തകർത്ത ദാമ്പത്യബന്ധങ്ങളുടെ ധാരാളം കഥകൾ എഴുതി യവനാ ഞാൻ, പക്ഷേ, ഇന്ന് മദ്യമില്ലാത്ത ഒരവസ്ഥയിൽ നിന്ന് കൊണ്ട് എനിക്കെഴുതണം, പ്രിയപ്പെട്ട മനസേ
മനസുണ്ടെങ്കിൽ മാർഗവുമുണ്ടെന്നല്ലേ ??
ഓകെ സർ ,ഞാൻ പുറപ്പെടാം,_'*
_'*വേഗം ചെല്ലു, ദാ, ഈ ഒളി ക്യാമറയും കരുതിക്കോളു, !!!
മനസ് റൂമിൽ നിന്ന്
റോഡിലേക്കിറങ്ങി, നഗരത്തിന്റെ തിരക്കിലേക്ക് ലയിച്ചു,
കാഴ്ചകൾക്കപ്പുറത്തെ കാണാകാഴ്ചകൾ തേടി മനസ് അലയവെ,
ആരോ ഒരാൾ വിളിച്ച് പറയുന്നത് കേട്ടു
അറിഞ്ഞില്ലേ, പ്രശസ്ഥ കഥാക്യത്ത്
ലോഡ്ജിൽ മരിച്ച് കിടക്കുന്നു
ഹ്യദയസ്തംഭനമായിരുന്നത്രേ
കേട്ടവർ കേട്ടവർ സംഭവ സ്ഥലത്തേക്ക് കുതിച്ചു,
ആരാണ് ആ പ്രശസ്ത കഥാക്യത്ത് ???
ഒളി ക്യാമറുയുമായി മനസും പാഞ്ഞു,
ലോഡ്ജിലെ
ആൾക്കൂട്ടത്തിനിടയിൽ മനസ് കണ്ടു ആ കഥാക്യത്തിനെ ., തന്നിൽ നിന്ന് വേർപ്പെട്ട് നിശ്ചലമായ ആ ശരീരം,
മനസ് ഭൂമിയിൽ ഉപേക്ഷിച്ച് ശരീരവുമായി കഥാകൃത്ത് വിടപറഞ്ഞു,
കഥാകൃത്ത് മരിച്ചെന്ന് ലോകം
വിധിച്ചാലും ,
പുതിയ ആശയങ്ങൾ തേടി അവന്റെ മനസിപ്പോഴും അലയുന്നു, ഗ്രമങ്ങളിലേയും നഗരങ്ങളിലേയും, കാണാ കാഴ്ചകളും
തേടി =======!!!!!
Shoukath Maitheen. Kuwaith.(idukky)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo