നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തേടൽ...


സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കയ്യിലെരിയുന്ന സിഗരറ്റുമായി വിരസനായി
അയാളിരുന്നു.തോളിലെ തുകൽ സഞ്ചിയിൽ പാതിയൊഴിഞ്ഞ പുസ്തകത്താളിനുള്ളിൽ
അക്ഷരങ്ങളും തൂലികയും തളർന്നു മയങ്ങി .
ഇടയ്ക്കിടെ കടന്നു പോകുന്ന വണ്ടികൾ. .ഒറ്റപ്പെട്ടും രണ്ടായും കൂട്ടമായും നിരത്തിലൂടെ
നീങ്ങുന്ന അപരിചിതർ.
അവസാനത്തെപുകയും ഉള്ളിലേയ്ക്ക് ആഞ്ഞുവലിച്ച് ഏതോ ഒരു നിർവൃതിയിൽ അനന്തതയിലേയ്ക്ക് ഊതിപ്പറത്തി...
മുഷിഞ്ഞ വസ്ത്രം പിടിച്ചു നേരെയാക്കി
എണ്ണ വെയ്ക്കാതെ ചെമ്പിച്ച മുടി കോതിയൊതുക്കി...തോളിലെ തുകൽ ബാഗ് ഒന്നുകൂടി ഉറപ്പിച്ച് പോകാണെണീറ്റപ്പോൾ
മുന്നിൽ ആ വട്ടപ്പൊട്ട്...
സൂക്ഷിച്ച് നോക്കി. ..ഓർമ്മകളിൽപരതി നോക്കി
അതെ അതുതന്നെ. ..
നിറയെ പീലികളുള്ള വിടർന്ന കണ്ണുകൾക്കിടയിൽ....വില്ലുപോലെ വളഞ്ഞ
പുരികക്കൊടികൾക്കിടയിൽ ആരോ കുടഞ്ഞെറിഞ്ഞ ഇരുട്ടിന്റെ കറുത്ത ചായംപോൽ
ആ വട്ടപ്പൊട്ട്...ചാരുത വശ്യത ... ഭംഗി. ...ചുണ്ടിലെ ചിരി ...
ഒക്കെ അതുതന്നെ. ..
പക്ഷേ ആകണ്ണുകളിലെ പിടച്ചിൽ അതെന്താണ്?
പോകാം അവൾ
പോയേക്കാം തലയാട്ടി.
വരൂ...
നടന്നു
ഇരുട്ടിന്റെ മറവിലെ ഇഷ്ടികക്കളത്തിനുള്ളിൽ
മൺചുവരുകളുടെ ചുവന്ന വെളിച്ചത്തിൽ. ..ആദ്യമഴിഞ്ഞുവീണത് അവളുടെ മുടിയാണ്...
അയാളുടെ കണ്ണുകൾ അപ്പോഴും ആ വട്ടപ്പൊട്ടിലായിരുന്നു...അയാളെ പിടിച്ചിരുത്തിയശേഷം അവസാനമായി പഴകിമങ്ങിയ ചുവരിലെ കണ്ണാടിമേൽ
നിഴൽ കുത്തുകൾ തീർത്ത പ്രതലത്തിൽ
അവളാ വട്ടപ്പൊട്ടഴിച്ചുകുത്തി..പിന്നെ
അയാളുടെ അടുത്തുവന്നിരുന്നു രണ്ടു കൈകൊണ്ട് അയാളുടെമുഖം പിടിച്ചു നേരയാക്കി
ആ കണ്ണുകളിലേക്ക് പ്രേമപൂർവ്വം നോക്കി. ..
. ..അപ്പോളാണ് അയാൾ അവളെ കാണുന്നതുതന്നെ...തോളിൽ പതിഞ്ഞ അവളുടെ കൈ അയാൾ എടുത്തു മാറ്റി അടിമുടി ഒന്നുകൂടി നോക്കിയശേഷം ഒന്നും മിണ്ടാതെ തുകൽ സഞ്ചി യിൽനീനിനും അയാളവരെ കൂട്ടിനു വിളിച്ചു. ..
പിറന്നു വീണതു പുതിയ വരികൾ. .നിന്റെ
നിതംബങ്ങൾ ഭംഗിയുള്ളവ...പക്ഷെ
തഴുകാൻ ഞാനാഗ്രഹിച്ചില്ല
സ്വർണ്ണ വർണ്ണമുള്ള ഉദരവും കൊതിതന്നെ
പക്ഷെ അതിലേക്കുള്ള വഴിഎനിക്കറിയില്ല...
പാൽക്കുടങ്ങളും മനോഹരമാണ്.അവിടെ
എന്നോ മറഞ്ഞോരമ്മതൻസ്നേഹം പാൽ
ചുരത്തുമോ..ഇല്ല
എനിക്കു വേണ്ടത് ആ പൊട്ടാണ്...വട്ടപ്പൊട്ട്
അതെപ്പോൾ നീയഴിച്ചുവെച്ചുവോ..
അപ്പോൾ തീർന്നു നീയുംഞാനും തമ്മിലുള്ളതെന്തോ.., അത്. ഞാനിറങ്ങുന്നു...
വീണ്ടുമൊരു സിഗരറ്റ് കത്തിച്ച പുകയുമായ്..വിരസതയിലേയ്ക്ക് പുതിയ വട്ടപ്പൊട്ടുകൾ തേടി ആ ഭ്രാന്തൻ നടന്നു മറഞ്ഞു.
ബന്ധങ്ങൾ പാശങ്ങളാണോ...
കൊളുത്തി വലിക്കുമോ..

By: Lincy

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot