മോനേ ഷമ്മി നീ എവിടെ പ്പോകുവാ....?
ഞാന്‍ പള്ളിയില്‍ പോകുവാ അമ്മച്ചി...
ഓഹോ ഞാനോര്‍ത്തു നീ പള്ളിയില്‍ പോകുവാണെന്ന് !!
ഷമ്മിക്ക് സംശയം ചെവിക്ക് കുഴപ്പം തനിക്കോ അതോ അമ്മച്ചിക്കോ...?
എടീ..... ജാനുവേ...
എന്തിനാ അമ്മച്ചി ഇത്ര ഉറക്കെ വിളിക്കുന്നെ ഞാന്‍ അടുക്കളയില്‍ ഉണ്ടല്ലോ..!
ജാനു കുറച്ച് ഉറക്കെത്തന്നെ പറഞ്ഞു.
ഓ.. ഞാന്‍ ഉറക്കെ വിളിച്ചതാ കുറ്റം.
നിനക്ക് ചെവികേള്‍ക്കാന്‍ പാടില്ലാത്തതുകൊണ്ടല്ലെ...
ഓഹോ.....ഇപ്പോള്‍ അങ്ങിനെയായോ...?
അമ്മച്ചിക്ക് ഉച്ചക്കെന്താ
കഞ്ഞിയാണോ..?
കഞ്ഞിയാണോ..?
അതിനിവിടെ ആര് പഞ്ഞി ചോദിച്ചു..?
ദൈവമേ...?
ഈ അമ്മച്ചിക്ക് വെടിവെച്ചാല്‍ പുകയാണല്ലോ....!
എന്നാല്‍ മിണ്ടാതിരിക്കുമോ അതുമില്ല.
അമ്മച്ചി ഷമ്മി പോയോ...
ആരാടീ... ആരാടീ...ചമ്മിപോയത് ഇയ്യിടെയായിട്ട് നിനക്ക് കൂടുന്നുണ്ട്.
അയ്യോ കുഴഞ്ഞല്ലോ...
അമ്മച്ചി ഞാന്‍ അമ്മച്ചീടെ കൊച്ചുമോന്‍ ഷമ്മിയുടെ കാര്യമാ ചോദിച്ചത്.
ങാ.. അവന്‍ പള്ളിയില്‍ പോയി...!
അമ്മച്ചീടെ കൈലി ഇങ്ങുതാ കഴുകിയിടാം..
ഒാ....കൈയ്യിലുണ്ടായിരുന്ന അമ്പതു രൂപയും കൊണ്ടാ അവന്‍ പോയത്.
അമ്മച്ചീടെ കൈയ്യിലുളളതല്ല ചോദിച്ചെ..!
കൈലിമുണ്ട് ...കൈലിമുണ്ട് നനച്ചിടാന്‍..ഹോ
അത് നീ ഇന്നലെ വരാത്തതുകൊണ്ട് ഞാന്‍തന്നെ കഴുകി.
ഉം... ശെരി
എന്നാല്‍ ഞാന്‍ ജേയ്സ്സിയെ ഒന്ന് മാറ്റി കെട്ടീട്ടു വരാം.
ഓ .....അവളും വന്നോ...?
ആര്...?
ഷമ്മിയുടെ പെണ്ണ്.. മേഴ്സ്സി
എന്‍െറ പൊന്നമ്മച്ചീ.......
മേഴ്സ്സിയല്ല...ജേയ്സ്സിപ്പശു....പൈയ്യില്ലേ..പൈ....
അവനെന്താ ഇവിടെ കാര്യം..?
അവനോട് ഈ പറമ്പിനകത്ത് കേറിയേക്കല്ലെന്നല്ലെ ഷമ്മി പറഞ്ഞിരിക്കുന്നെ.
അമ്മച്ചി ആരുടെ കാര്യമാ ഈ പറയുന്നെ.
തെക്കേലെ പൈലിയുടെ ....
എനിക്കുവയ്യ...
ദൈവമെ ഇത് കൈവിട്ടുപോയോ....!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക