നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മുവിന്‍റെ പ്രണയം


Modified
ലോലന്‍മാരായ ദാമുവിനേയും കോമുവിനേയും വിഢികളാക്കിക്കൊണ്ട് അമ്മു മമ്മാലിയെ വിവാ
ഹം ചെയ്തു.
അതിനുശേഷം പിരിയിളകിയ രണ്ടുപേര്‍ക്കും
കാണുന്നവരൊക്കെ 'അമ്മു'മാരായിരുന്നു.!
അടുത്തവീട്ടിലെ നായ-ടോണിയെ കണ്ടാല്‍ പോ
ലും അമ്മുവേ..എന്നാണ് വിളിച്ചിരുന്നത്.ഒരിക്കല്‍
ദാമു..ടോണിക്കുട്ടനേം നോക്കി ഒരു റോസാപ്പൂ
കൊടുക്കാന്‍ നോക്ക്യപ്പോഴാണ് മുട്ടന്‍ കടീം കിട്ടി
യത്. കടിച്ചത് അമ്മ്വാന്നു വിചാരിച്ചിരിക്ക്യാ
ഇപ്പോഴും പാവം.!
ഏതായാലും വീട്ടുകാരോ ഒന്നും ചെയ്യുന്നില്ല..
നാട്ടുകാര്‍ ഇവറ്റകളെ രണ്ടിനേം എത്ര കണ്ട്
സഹിക്കും.?
പിഞ്ചുകുട്ടികളെപ്പോലും ഒറ്റക്ക് വീട്ടില്‍ നിര്‍ത്താ
ന്‍ പറ്റാതായി.ഇരുവര്‍ക്കും അമ്മ-പെങ്ങന്‍മ്മാരെ
തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ.!
ഇതുപോലുള്ള പ്രശ്നവും കേരളം ഇന്ന് നേരിടുന്നി
ല്ലേ..പത്രത്തിലൊക്കെ സ്ഥിരം വാര്‍ത്തയാണല്ലേ?
ഏതായാലും നാട്ടുകാര്‍ രണ്ടിനേം 'കുതിരവട്ട'
ത്തേക്ക് കൊണ്ടുപോകാനുള്ള വണ്ടിയും ഏര്‍പ്പാ
ടാക്കി.
അവിടെ കണ്ട കാഴ്ചകള്‍ പുറമെ അതീവ രസകരവും എന്നാല്‍ ഉള്ളില്‍ വിഷാദം ജനിപ്പിക്കു
ന്നതുമായിരുന്നു.നോര്‍മ്മലായ ആളുകളെയൊ
ന്നും അവിടെ ആക്കാറില്ലല്ലോ..! എന്നാല്‍ അവിട
ത്തെ 'അന്തേവാസികള്‍' കാട്ടിക്കൂട്ടുന്നത് കണ്ടാല്‍..ചെറിയൊരു നര്‍മ്മബോധമുള്ളയാള്‍
പോലും പൊട്ടിച്ചിരിക്കും.!
അതാ..തടിമാടനായ ഒരാള്‍ ദാമുവിനു നേരെ
കുതിച്ചു വരുന്നു.ഞാനോര്‍ത്തു..ദൈവമേ ഇനി
ഇവിടേം ജയിലിലെപ്പോലെ വല്ല 'നടയടീം' ഉണ്ടാവ്വ്വോ ആവോ.! ഏതായാലും അവന്‍ ഓടി
വന്ന് ദാമുവിനെത്തൊട്ട്..'തൊട്ടേ'..എന്ന് ഉച്ചത്തില്‍
പെണ്‍ശബ്ദത്തില്‍ വിളിച്ചുകൂവി,ട്ര്‍..എന്ന ശബ്ദ
മുണ്ടാക്കി തിരിഞ്ഞോടുന്നു.പുലിപോലെ വന്നു
എലിപോലെ പോയി..അല്ലേ.?ഭാഗ്യം ഒന്നും ചെയ് തില്ലല്ലോ.ആകെ പേടിച്ചുപോയി...!
ഇനിയതാ അടുത്തവന്‍.! 'ശാരദാംബരം
ചാരുചന്ദ്രികാ..എന്ന് പാടിക്കൊണ്ട് ചാന്തുപൊട്ട്
സൈ്ററലിലാണ് വരവ്.പിന്നെ പ്രാണനായകാാ...
എന്നും പാടിക്കൊണ്ട് കോമുവിനെ ഒറ്റ കെട്ടിപ്പിടു
ത്തമായിരുന്നു.!.ഒടുവില്‍ ഞാനും വണ്ടി ഡ്രൈവര്‍
ശെല്‍വനും കൂട്ടരും വളരെ പണിപ്പെട്ടാണ് രണ്ടി നേം പിടിച്ച് മാറ്റിയത്.മാറ്റുന്നതിനിടയില്‍ എനിക്ക്
പ്രാന്തന്‍റെ വക ഒരു കടീം ഫ്രീയായി കിട്ടി.
പിന്നെ പ്രാന്തന്‍റെ വക ഒരു ഡയലോഗായിരുന്നു..
'ഇരുവഞ്ഞിപ്പുഴ കാഞ്ചനക്കുള്ളതാണെങ്കി....
ഈ അറബിക്കടല് എന്‍റേതാ..'..
അപ്പോഴാണ് എരിതീയില്‍ എണ്ണയൊഴിക്കുന്നത്
പോലെ ഡ്രൈവര്‍ ശെല്‍വന്‍റെ മറു ഡയലോഗ്..
''ങ്ഹാ.ഹാ.അറബിക്കടലേ..നിന്‍റ്യല്ലടാ...നിന്‍റ്യച്ഛന്‍റതാ.''..
അതുകേട്ടതും പിന്നെയവിടെ കണ്ടത്..ഡിസ്കവറി
ചാനലില്‍ പുലി, മാന്‍പേടയെ പിടിക്കാന്‍ പോണ
പോലെ..പ്രാന്തന്‍ ശെല്‍വന്‍റെ പിറകെ ഒാടെടാ....
..ഓട്ടം. ശെല്‍വനാവട്ടെ പ്രാന്തനേക്കാള്‍ ഡബിള്‍
സ്പീഡിലോടി തല്‍ക്കാലം ഒരു ബാത്ത്റൂമിനെ
അഭയം പ്രാപിച്ചു.ഇരയെ കിട്ടാതെ പ്രാന്തന്‍
നിരാശനായി തിരിഞ്ഞോടി കോമൂന്‍റെ അരികിലെ
ത്തി..കോമൂന്‍റെ മണ്ടക്ക് ഒറ്റടീം കൊടുത്ത് ബ്ര്‍...
എന്ന് ബൈക്കോടിക്കുന്നത് പോലെശബ്ദമുണ്ടാ ക്കി ഒാടിപ്പോയി.
അപ്പോള്‍ കോമുവിന്‍റെ ദീനരോദനം..''എന്‍റ്യമ്മു
എന്നെ വിട്ട് പോയേ....''
കൂടെയുണ്ടായിരുന്ന ബീരാന്‍കക്ക് അത് തീരെ
ഇഷ്ടപ്പെട്ടില്ല..ഇങ്ങനെ മൊഴിഞ്ഞു..
''ഡാ കോമ്മ്വോ..ഇയ്യ് ഇങ്ങനെ കച്ചറാക്ക്യാല് അന്‍റെ വായില് മ്മള് തുണി കുത്തിത്തിരുകുട്ട്വോ''
ഹൊ..എന്തൊരു ലോകം..ല്ലേ.!!
മരുന്ന് കൊടുത്ത മയക്കത്തില്‍ ദാമു ഒാരോന്ന്
പുലമ്പുന്നുണ്ടായിരുന്നു.അടുത്തുള്ള നേഴ്സിനെ..
അമ്മുവായിട്ടാണ് അവന് തോന്നിയത്.ഏതായാ ലും പഹയന് ചെറിയൊരു ആശ്വാസം തോന്നിക്കാ ണണം.!
''ഇനി അമ്മ്വെന്നെ കടിക്ക്വൊ..ഒാടിക്ക്വോ..?
കടിച്ചാലേ..ഞാനിനി മിണ്ടൂല്ല്യ..റോസാപ്പൂ തരില്ല്യ..
ഒട്ടും തരില്ല്യ...''എന്നൊക്കെ പുലമ്പി മയക്കത്തി
ലായി.
അതേസമയം അപ്പുറത്തെ ബെഡില്‍ നിന്നും അര്‍ദ്ധബോധാവസ്ഥയില്‍ കോമു നേഴ്സിനേം
(അമ്മു) നോക്കി പാടുന്നുണ്ടായിരുന്നു..
'നിന്‍റെ മിഴിമുനകൊണ്ടെന്‍റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ..
നിന്‍റെ ചിരിമഴ നനഞ്ഞപ്പോള്‍ അടിമുടി ബെല്ലേ..
..ബെല്ലേ'..
പിന്നെ പുലമ്പുന്നുണ്ടായിരുന്നു..
''ഇനി അമ്മ്വെന്നെ വിട്ടുപോവ്വ്വോ..?
പോയാലേ..ഞാനിനി മിണ്ടൂല്ല്യ..ഒട്ടും മിണ്ടൂല്ല്യ''..!!
പിന്നെയ്..ഇതൊക്കെ വായിച്ച്..ഇത് വായിക്കുന്ന
ആള്‍ അധികം ചിരിക്കേണ്ട.!
മനുഷ്യന്‍റെ കാര്യാ..ഇതൊക്കെ ഒരു മൊട്ടുസൂചി
യില്‍ നിക്കുമ്പോലാ..!
നാളെ ഒരുപക്ഷേ താങ്കള്‍ക്കായാലോ..പേടിച്ചോ..
ഹ.ഹ.ഹ..!!!

By: Ashok Kumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot