(ക്യൻസർ എന്ന ശത്രുവിന് മുന്നിൽ കീഴടങ്ങേണ്ടി വന്ന എന്റെ ചോരയല്ലാത്ത കുഞ്ഞു പെങ്ങൾക്ക് )
.
----മരണത്തിനുമുന്‍പ്----
.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസഹ്യമായ വേദനയും നിരാശയും മാത്രമാണ് എന്‍റെ സ്വപ്നങ്ങളിലും വര്‍ണ്ണങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത്..മരണം എന്ന സ്നേഹിതന്‍ എന്നോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന തിരിച്ചറിവാണ് വേദനയില്‍ നിറഞ്ഞ ഈ അക്ഷരങ്ങള്‍ കുറിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്..നിങ്ങളെപ്പോലെ എനിക്കും ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. കൗമാരത്തിലേക്ക് കാലെടുത്തുവെച്ച എനിക്ക് അതിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല.എനിക്ക് ഭയത്തെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ആശങ്കയാണ്.എന്‍റെ അവസാന നിമിഷങ്ങള്‍ എങ്ങനെയാകും ,ഇനിയുള്ള ജീവിതത്തില്‍ ഞാന്‍ ആരെയൊക്കെ കാണും.മാതൃത്വത്തിന്‍റെ സ്നേഹം നുകര്‍ന്ന് കൊതിതീരാത്ത എനിക്ക് ഇനി എത്ര നാള്‍ ഈ ഭൂമിയില്‍..
.
ജന്മം കൊണ്ട് അന്ധനായവന്‍റെ സ്വര്‍ഗവും, നരകവും,സൗന്ദര്യവും,ഭീകരതയും ഇരുട്ടുമാത്രമാണ്.പക്ഷേ എനിക്കോ..?ആസ്വദിക്കാന്‍ തുടങ്ങുന്നതിനുമുന്‍പ് തീര്‍ന്നുപോയ ഒരു കവിതയാണോ എന്‍റെ ജന്മം.ആത്മഹത്യ ചെയ്യുന്നവനുപോലും ജീവിക്കാന്‍ കൊതിയുണ്ടാകും..സാഹചര്യങ്ങള്‍ അനുകൂലമാണേല്‍ ആരും മരിക്കാന്‍ ആഗ്രഹിക്കില്ല.എന്‍റെ കണ്ണുകള്‍ക്ക് അടങ്ങാത്ത കൊതിയാണ്. ഇരുട്ടിനെ അവര്‍ ഭയക്കുന്നുണ്ട്.കണ്ട് കൊതി തീരാത്ത അവരോട്
ഞാനെന്തുപറയും.സൃഷ്ടാവേ ....!
.
അസഹ്യമായ ഈ വേദനയുടെ അന്ത്യം എന്‍റെ മരണമാക്കതിരുന്നൂടെ...നിന്‍റെ തീരുമാനങ്ങള്‍ക്ക് എതിരുനില്‍ക്കാന്‍ ഞാന്‍ ആരുമല്ല.തര്‍ക്കിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുമില്ല. അപേക്ഷയാണ് നിന്‍റെ സൃഷ്ടി കൊണ്ട് സുന്ദരമായ ഈ ജന്മം കൊതിതീരുംവരെ ജീവിച്ചുതീര്‍ക്കാന്‍ ഒരു അവസരം എനിക്ക് നല്‍കിക്കൂടെ.....
.
വാക്കുകള്‍ക്ക് ഇടര്‍ച്ച വരുന്നുണ്ട്.മനസ്സ് എന്തൊക്കയോ എഴുതാന്‍ വെമ്പുന്നുമുണ്ട്...കഴിയുന്നില്ല അത് പകര്‍ത്താന്‍. ആദ്യമായാണ് ഇങ്ങനെയൊരവസ്ഥ. ഏകാന്തതയാണ് എന്നെ അലട്ടുന്നത്.എനിക്ക് ഭയമാണ് ഈ അവസ്ഥയെ. നക്ഷത്രങ്ങള്‍ എന്നോട് എന്താണ് പറയുന്നത്.ഇതെന്‍റെ അവസാനമാനെന്നോ .!മരണം എന്നെ കാത്ത്നില്‍ക്കണോ . പേമാരിക്കു മുന്‍പുള്ള ശാന്തതയാണോ ഈ ഏകാന്തത. എനിക്കെന്താ പറ്റിയത്. മനസ്സ് നിയന്ത്രണം വിട്ടുപോകുന്നപോലെ.എന്‍റെ കണ്ണുകള്‍ അടയുന്നല്ലോ..ആരെങ്കിലും എന്‍റെ അടുത്തുണ്ടോ..,ദയവു ചെയ്ത് എന്നെ രക്ഷിക്കുമോ..?എനിക്കിപ്പോള്‍ മരിക്കണ്ട...ഒരു അവസരം നല്‍കാന്‍ കഴിയോ നിങ്ങള്‍ക്ക്. ഞാന്‍ ഇപ്പോള്‍ എവിടയാ.പൂര്‍ണ്ണമായും കാഴ്ച്ച നഷ്ടപ്പെട്ട എന്‍റെ അവസ്ഥയാണോ മരണം...
.
എനിക്ക് ഇനിയും ഒരുപാട് എഴുതാനുണ്ട്. പക്ഷെ കഴിയുന്നില്ല. പ്രിയപ്പെട്ടവരേ നിങ്ങള്‍ മനസ്സിലാക്കണം എന്‍റെ അവസ്ഥ. ഇത് മരണമാണ് ആര്‍ക്കും തടസ്സം നില്‍ക്കാന്‍ കഴിയാത്ത മരണം.പൂര്‍ണ്ണമായ മരണം...................
-അവള്‍ക്കുവേണ്ടി-
.
.......അന്‍വര്‍ മൂക്കുതല........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക