Slider

" കുഞ്ഞിരാമൻ "

0

കുഞ്ഞിരാമനെ അറിയാത്തവരായി ആ നാട്ടിൽ ആരും ഉണ്ടായിരുന്നില്ല, ' അറിഞ്ഞവരായിട്ടും,
മങ്കരയിലെ പ്രഭാതങ്ങൾ കുഞ്ഞിരാമന്റെ തുകൂടിയായിരുന്നു,
മങ്കര,
മലയും, പുഴയും, വയലും സമൃദ്ധി നൽകിയ കടത്തനാടൻ ഗ്രാമം,
പ്രകൃതിയും മനുഷ്യനും പക്ഷിലദാതികളും സ്നേഹത്തോടെ ഐക്യത്തോടെ ജീവിച്ച ഒരു മഴക്കാലത്ത് തന്റെ ജാനകിയെ ചേർത്ത് പിടിച്ച് ഒടിഞ്ഞു തൂങ്ങിയ ഒരു കുടയുമായ് പുഴ കടന്നെത്തിയ അഭയാർത്ഥി,
അന്നു മുതൽ തുടങ്ങുന്നു മങ്കരയും കുഞ്ഞിരാമനും തമ്മിലുള്ള ബന്ധം,
വന്ന നാൾ മുതൽ തന്റെ പീടിക ചായ്പിൽ കുഞ്ഞിരാമന് കിടക്കാൻ ഇട മൊരുക്കിയ അസ്സൂട്ടിയുമായുളള ബന്ധം,
പിന്നെ മങ്കരയിലെ കുഞ്ഞുകുട്ടികൾ മുതൽ പ്രായം ചെന്നവർ വരേയായിട്ടുള്ള ബന്ധം:
എന്ത് ജോലിയും ഉൽസാഹത്തോടെയും ആത്മാർത്തമായും ചെയ്യുന്ന കുഞ്ഞിരാമനെ പെട്ടന്നു തന്നെ അവിടെ വേരുറപ്പിച്ചു,
തന്റെ ഉറ്റ ചങ്ങാതിയായി മാറിയ കുഞ്ഞിരാമനും കുടുബത്തിനും പുഴക്കരയിൽ അസ്സൂട്ടിയുടെ നേതൃത്വത്തിൽ സ്ഥലവും വീടും ആയി,
മങ്കരയേയും തുറയൂരിനേയും വിഭജിക്കുന്ന കുറ്റ്യാടിപ്പുഴ,
ഈ കരകളെ ഒരുമിപ്പിക്കുന്ന കുഞ്ഞാമുവിന്റെ കടത്ത് തോണി, കടവിനോട് ചേർന്ന് അസ്സൂട്ടിയുടെ കട,
കടയുടെ ഒരു ഭാഗം ഒരു ചെറിയ ഹോട്ടലുപോലെയാണ്, രാവിലെയും വൈകീട്ടും ചായയും ചില്ലറകടികളും, മറ്റൊരു ഭാഗം പലചരക്ക്, ഓലമേഞ്ഞ മങ്കരയുടെ ആസ്ഥാനം,
മഴക്കാലമായാൽ കുറ്റ്യാടിപുഴക്ക് ഒരു പ്രത്യേക ഭംഗിയാണ്, മഞ്ഞയും ചുവപ്പും കലർന്ന പുഴവെള്ളം യൗവനം തുളുമ്പി നിൽകുന്ന വായാടിയായ നാട്ടു പെണ്ണിനെ പോലെ കല പലാ ചിലച്ച് കൊണ്ട് ഒഴുകി പോകുന്നത് നോക്കി നിന്നു പോകും,
കുറ്റ്യാടി പുഴയും കാലവും ചേർന്ന് അറബികടലിന്റെ തിരമാലകളായി പരിണമിക്കാൻ തുടങ്ങി ,
അസ്സൂട്ടിയുടെ ഭാര്യ ജമീല മറിയത്തിനെ പ്രസവിച്ചു ,ആദ്യത്തെ കുഞ്ഞ് പ്രസവത്തിൽ മരിച്ച ശേഷം വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷo ജനിച്ചതാണ് മറയത്ത്,
മക്കളില്ലാത്ത കുഞ്ഞിരാമനും ജാനകിക്കും അവൾ മകളായ്, മങ്കരയിൽ അവൾ വളരാൻ തുടങ്ങി ,
കുറ്റ്യാടി പുഴ നിറഞ്ഞും മെലിഞ്ഞും വർഷങ്ങൾ രണ്ട് കടന്നു പോയി - - - - - -
മീനമാസത്തിലെ തീ കാറ്റ് മങ്കരയിലെ വയിലേ ലകളെ ഉണക്കി കൊണ്ട് ചൂളം വിളിച്ചെത്തി,
കുറ്റ്യാടി പുഴയിൽ പൂഴി വാരുന്ന ജോലിക്കായ് തെക്കുന്നിന്ന് ചിലർ പുഴ കടന്നെത്തി ,ആദ്യമാദ്യം വന്നു പോയ്കൊണ്ടിരുന്നവർ പതിയെ അവിടെ വാടക വീട്ടിൽ താമസവുമാക്കി,
വൈകുന്നേരങ്ങളിൽ നേരമ്പോക്കിന് വീട്ടിൽ ചീട്ട് കളി ആരഭിച്ച അവരുടെ കൂടെ മങ്കരയിൽ നിന്നും ഏതാനും പേരും കൂടി,
നാട്ടു നൻമയുടെ വിശുദ്ധിയിൽ ആദ്യമായ് വീണ പുഴുകുത്തായിരുന്നു അത്, പിന്നീട് മദ്യവും മറ്റും മങ്കരയിലേക്ക് കടന്നു വന്നു,
മാസങ്ങൾ അതികംവേണ്ടി വന്നില്ല മങ്കരയുടെ മുഖം പതിയെ മാറാൻ തുടങ്ങി,
അങ്ങനെയിരിക്കെ ഒരു സായന്തനത്തിൽ കടത്ത് കഴിഞ്ഞ് കുഞ്ഞാമുവും ഏതാനും പേരും ചീട്ടുകളി കാണാനായ് അവിടെ എത്തി, കളിയിലെ പണത്തെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു,
പെട്ടന്നു തന്നെ വിഷയം വർഗീയവൽക്കരിക്കപ്പെട്ടു, ജനങ്ങൾ രണ്ട് വിഭാഗമായി തിരിഞ്ഞ് ആക്രമണങ്ങളും കൊലവിളികളും തുടങ്ങി,
മീന മാസത്തിലെ കാറ്റിൽ മങ്കരയിലെ മനസ്സുകളിൽ വർഗീയത എന്ന കാറ്റ് വീശി തുടങ്ങി,
തീ ഊതി കത്തിക്കാൻ പുഴ കടന്ന് ആളുകൾ മങ്കരയിൽ എത്തി തുടങ്ങി,
ഇന്നലകളിൽ പ്രകൃതി സൗന്ദര്യത്താൽ തലയുയർത്തി നിന്ന മങ്കരയിൽ ഇന്ന് കാക്കകൾ പോലും കരയാൻ മടിച്ചു,
മങ്കരക്കുപരിചിതമല്ലാത്ത മുഖങ്ങൾ എങ്ങു നോക്കിയാലും നിറഞ്ഞു തുടങ്ങി,
ദിവസങ്ങൾ ഏറെ കഴിഞ്ഞില്ല കുറ്റ്യാടി പുഴയിൽ ചോരയൊഴുകി,
അസ്സൂട്ടിയുടെ കട അഗ്നിക്കിരയായി, ധാരാളംവീടുകൾ കൊള്ളയടിക്കപെട്ടു,
പതിയെ മങ്കരക്കാർക്ക് അവരുടെ നാട് കൈവിട്ട് പോവുകയിയിരുന്നു, ഒപ്പം സ്നേഹവും ---
പലരും ജീവനും വാരിപ്പിടിച്ച് പുഴ കടന്നു,
കൂട്ടത്തിൽ അസ്സൂട്ടിയും തന്റെ മകളെയും ഭാര്യയേയും കൂട്ടി പുഴ കടന്നു,
നിരവധിജീവനുകളും സ്വത്തും സമ്പാദ്യങ്ങളും സ്വപ്നങ്ങളും എരിച്ചു കളഞ്ഞ കലാപം അടങ്ങി,
മങ്കര ഇപ്പോൾ ശാന്തമാണ്, സർക്കാരിന്റെ പുറമ്പോക്ക് ഭൂമി പോലെ, സ്മശാനം പോലെ പ്രകൃതി പോലും കൈവിട്ട അവസ്ഥയായി:..
തനിക്ക് ജീവിതം തന്ന അസ്സൂട്ടിയില്ലാത്ത മങ്കരയിൽ കുഞ്ഞിരാമൻ പിന്നെയും ജീവിച്ചു,
പല രാത്രികളിലും ഉറക്കമില്ലാതെ ഇന്നലെകളെ ഓർത്ത് കണ്ണുനീർ വാർത്തിട്ടുണ്ട് കുഞ്ഞിരാമനും ജാനകിയും,
അവർക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല,
എല്ലാമെല്ലാം കൈവിട്ട് പോയിരുന്നു, യാന്ത്രികമായി ജീവിതം മറ്റാരോ നയിച്ച നാളുകളെ ഓർത്ത് പരിതപിക്കാൻ മാത്രം ..
ചോരയുടെയും കണ്ണീരിന്റെയും കഥകൾക്ക് സാക്ഷിയായി കുറ്റ്യാടി പുഴ ഒഴുകി കൊണ്ടിരുന്നു,
വർഷങ്ങൾ കൊഴിഞ്ഞ് പോയി -
മങ്കരക്കും തുറയൂരിനും ഇടയിൽ പാലം പണി തുടങ്ങി, ഇരുകരകളും ചേരാൻ ഒരുങ്ങി എങ്കിലും മനുഷ്യമനസ്സുകളിൽ ഉണ്ടായ മുറിവുകൾ ഉണക്കാൻ പാലത്തിന് കഴിയുമോ...?
മകരമാസത്തിലെ മഞ്ഞ് വീഴാൻ തുടങ്ങിയ ഒരു സന്ധ്യാേനരത്ത് കുഞ്ഞിരാമൻ വീടിന്റെ ഉമ്മറക്കോലയിൽ പുഴയിലേക്ക് നോക്കിയിരുന്നു, അരികിലായ് ജാനകിയും,
പുഴക്കക്കരേ നിന്നും നേർത്ത ശബ്ദത്തിൽ മാപ്പിള പാട്ട് കേൾക്കാമായിരുന്നു, രണ്ട് പേരും ഒന്നും മിണ്ടാതെ അൽപ നേരം അങ്ങനെയിരുന്നു,
മൗനം അവസാനിപ്പിച്ച് കൊണ്ട് ജാനകി പറഞ്ഞു,
: ഇങ്ങള് പോണം, ഞമ്മളെ മോളാത്, ഒളകല്യാണാ ഇന്ന്, വി ളി ക്യാൻ പറ്റാത്തത് കൊണ്ടാകും ഓല് വരാഞ്ഞത്, ഇങ്ങളെന്തായാലും പോണം'
: അല്ലെണേ ...... എന്നാലും ഞാൻ പോയാ ഓല്....?
: ഓല് കേറ്റീ കില്ലേ ഇങ്ങളിങ്ങ് പോരി, എന്നാലും പോണം, എന്റെ ഒരു മനസമാധാനത്തിന് ,
: ഇനിക്കറഞ്ഞൂട ഞാനെങ്ങനെയാ ഇവിടെ ഇരിക്കി ന ത്ന്ന്; ഒളഞമ്മള് എപ്പം കണ്ടതാ- ഉമ്മാ ഉമ്മാന്ന് ബിളിച്ച് ഇന്റെ ബയ്യേ നടനതെല്ലാം ഇന്നല കഴിഞ്ഞ പോലെണ്ട്,
ഓളിന്ന് കല്യാണ പെണ്ണായി,
നമ്മള് ഒന്നിച്ചായിരുന്നേ നമ്മള് നിന്ന് നടത്തി കൊടുകണ്ടകല്യാണാ ,ഇതിപ്പം വിളിക്കാണ്ട് അന്യനപ്പോലെ...... കുഞ്ഞിരാമന്റെ തൊണ്ട ഇടറി തുടങ്ങി, ആശ്വസിപ്പിക്കാൻ ജാനകിക്കും വാക്കുകൾ ഇല്ലാതായി,
: നീ ആ കുപ്പായവും ടോർച്ചും ഇങ്ങെടുക്ക്, ഞാൻ പോയി നോക്കട്ടെ, ഏറെ ആഗ്രഹത്തോടെയും അതിലേറെ മടിച്ചും കുഞ്ഞിരാമൻ കുറ്റ്യാടി പുഴയിലെ ഓളങ്ങളെ വകഞ്ഞു മാറ്റി അക്കരക്ക് തോണി തുഴഞ്ഞു,
ഒരു കൊച്ചു കുഞ്ഞിനെ താലോലിക്കുന്ന പോലെ കുഞ്ഞിരാമനേയും തോണിയേയും കുറ്റ്യാടി പുഴ കരയിലേക്ക് ഒഴുക്കി കൊണ്ടുപോയി.....
ഒരു പക്ഷേ ഈ നിമിഷം ഏറ്റവും ആശിച്ചതും പുഴ തന്നെയായിരിക്കും :- '
പുഴ കടന്ന് കുഞ്ഞിരാമൻ നടന്ന് തുടങ്ങി, പാട്ടിന്റെ ശബ്ദം കൂടി കൂടി വന്നു, കഞ്ഞിരാമന്റെ നെഞ്ചിടിപ്പും,
ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച കല്യാണ വീട്,
ആളുകൾ വന്നുകൊണ്ടിരിക്കുന്നു, കാറുകളുംബൈക്കുകളും വഴിയുടെ ഇരുവശത്തായ് നിരന്നു കിടക്കുന്നു,
കുഞ്ഞിരാമൻ ആളുകൾക്കിടയിലൂടെ പതിയെ നടന്നു,
വീട്ടമ്മറ്റത്ത് നിന്ന് വരുന്നവരേ കൈ കൊടുത്ത് പന്തലിലേക്ക് സ്വീകരിക്കുന്ന തിരക്കിലാണ് അസ്സൂട്ടി,
കുഞ്ഞിരാമൻ അസ്സൂട്ടിയുടെ അരികിൽ എത്തി,
കണ്ണുകൾ തമ്മിൽ അൽപ നേരം അങ്ങനെ നോക്കി നിന്നു,
മൗനം..
അസ്സൂട്ടി കുഞ്ഞിരാമനെ ചേർത്ത് പിടിച്ച്, രണ്ട് പേരുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നു,
അവിടെ അലിഞ്ഞ് തീർന്നത് മനുഷ്യത്തത്തിന് മുകളിൽ മതങ്ങൾ തീർക്കാൻ ശ്രമിച്ച മതിൽ കെട്ടുകൾ ആയിരുന്നു,
മനസ്സ് മനസ്സിനെ തിരിച്ചറിയുന്ന നിമിഷം,
ഈ ലോകം അവരുടെ ആലിംഗനത്തിൽ ഒന്നു ചേർന്ന പോലെ....
ചുറ്റിലും കൂടി നിന്നവർ നോക്കി നിൽക്കുന്നതിനിടയിലൂടെ അസ്സൂട്ടി കുഞ്ഞിരാമനെ ചേർത്ത് പിടിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി,
നാളെ രാവിലെ തന്നെ ജാനകിയേയു കൂട്ടി വരാം എന്ന ഉറപ്പിൽ മറിയത്തിന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച് പറഞ്ഞ് പിടയിറങ്ങി പോകുമ്പോൾ ഒരു പാട് നിറഞ്ഞ കണ്ണുകൾ കുഞ്ഞിരാമനെ പിന്തുടരുന്നുണ്ടായിരുന്നു,
' ..... ടോർച്ചിന്റെ ഇത്തിരിവെട്ടത്തെ പൂനിലാവുദിച്ചു നിൽക്കുന്ന പോലെയായി കുഞ്ഞിരാമന് തോന്നി: '....
അയാൾ സ്വയം പറഞ്ഞു:
ഈ ഭൂമിയിലെ എല്ലാ മനുഷ്യരും നല്ലവരാണ്: '..
''''....... ഹരിമേലടി '- ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo