Slider

മുച്ചക്ര വണ്ടിയും മീനൂട്ടിയും

0

മീനൂട്ടിയും അച്ഛനും അമ്മയും അമ്മൂമ്മയും ഓട്ടോറിക്ഷയും അsങ്ങുന്നതായിരുന്നു അവരുടെ ലോകം .ആ കുഞ്ഞുകുടുംബത്തിൻ്റെ ഏക വരുമാനമാർഗമായിരുന്നു ഈ ഓട്ടോറിക്ഷ.മീനാക്ഷി എന്ന ഏക മകളുടെ പേരാണ് വണ്ടിക്ക്.ശിവദാസൻ്റേയും രജനിയുടേയും ഏകമകളാണ് മീനാക്ഷി. രാവിലെ തന്നെ കുട്ടികളെ പലയിടത്തു നിന്നായി കയറ്റി ശിവദാസൻ സകൂ ളിലെത്തിക്കും.കുട്ടികൾക്ക് പ്രിയപ്പെട്ട ഓട്ടോമാമൻ.പതിവുപോലെ അന്നും അയാൾ കുട്ടികളെയെല്ലാം സ്കൂളിലാക്കി, സ്കൂളിനടുത്തെ ആരിവേപ്പിൻ ചുവട്ടിൽ വിശ്രമിക്കുകയായിരുന്നു. നെഞ്ചിനകത്തുനിന്നൊരു കൊളുത്തിപ്പിടുത്തം. ആദ്യമൊന്നും കാര്യമാക്കിയില്ല. സമയം മുന്നോട്ടു പോകുന്തോറും വേദന കൂടുന്നു. എല്ലാവരുടേയും നിർബദ്ധത്തിനു വഴങ്ങി ആശുപത്രിയിൽ പോയി ഇ സി ജി എടുത്തു. കുറച്ച് വേരിയേഷൻസ് ഉണ്ട്.മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തു.കിട്ടിയ റിസൽട്ടും കടലാസുകളും മാറ്റിവച്ചു.ഈശ്വരാ ഞാൻ അഡ്മിറ്റായാൽ മീനൂട്ടിയും രജനിയും പാടുപെടും.ലോക പരിചയം ഇല്ലാത്തോളാ. പിന്നെ ൻ്റെ കുട്ടികളുടെ സ്കൂൾ പോക്കും വരവുമൊക്കെ പാടാവും. എന്താ ഇപ്പം ചെയ്യാ? ആരോടും ഒന്നും പറയാതെ അയാൾ പതിവു ജോലി തുടർന്നു. സന്ധ്യക്ക് വീട്ടിൽ ചെന്ന് കേറിയപ്പം മീനൂട്ടി പഠിക്കുന്നു. കുറച്ചു നേരം അവളെ നോക്കിയിരുന്നു.ൻ്റെ കുട്ടി പഠിച്ച് നല്ല ജോലിയൊക്കെ നേടുന്നത് കാണാൻ കഴിയുമോ.? തോന്നുന്നില്ല. പഠിക്കാൻ മിടുക്കിയാ.നഗരത്തിലെ പ്രശസ്തമായ സ്കൂളിൽ തന്നെ അവളെ ചേർക്കാൻ കഴിഞ്ഞു. കത്തിച്ചു വച്ച സന്ധ്യാ വിളക്ക് നോക്കി അയാൾ ഈശ്വരനെ വിളിച്ചു.ൻ്റെ കുട്ടിയെ കാത്തോളണേ ഈശ്വരാ --- ' iഅച്ഛനെന്താ ഇങ്ങനെ ഇരിക്കുന്നത് .ആ മോള് പഠിക്കുന്നത് നോക്കിയയാ: കയ്യിൽ കരുതിയ ചൂട് പരിപ്പുവട അയാൾ മകൾക്ക് നൽകി.രജനി അടുക്കളയിൽ തിരക്കിലാണ്.രജനി..... ഇത്തിരി ചൂട് വെള്ളം വേണം, വല്ലാത്ത ക്ഷീണം. ശരി ഏട്ടാ ഇപ്പം തരാ .അന്ന് രാത്രി അയാൾക്ക് ഉറക്കം കിട്ടുന്നില്ല. രജനി ക്ഷീണിച്ച് ഉറങ്ങുന്നു. പാവം എന്തിനും എൻ്റെ സഹായം വേണം. ഉറങ്ങുമ്പോൾ പോലും ഞാനടുത്തുണ്ടോയെന്ന് തപ്പി നോക്കിയിരിക്കും. ഇരുട്ടിനേയും പുറം ലോകത്തേയും ഭയപ്പാടോടെ കാണുന്നവൾ. ഞാനില്ലാതായാൽ ഇവളെങ്ങനെ ജീവിക്കും?ചികിത്സക്കു പോകാനുള്ള സാമ്പത്തികം ഇന്നില്ല. സ്വന്തം വീടിൻ്റെ ആധാരം അന്യനെ സഹായിക്കാൻ പണയപ്പെടുത്തിയിരിക്കുന്നു. മുന്നിൽ ശൂന്യത മാത്രം. കുടു;ബത്തിനു വേണ്ടി ഞാൻ എന്താണ് നേടിയത്. സ്നേഹസമ്പന്നയായ ഭാര്യയും പുന്നാര മകളും ആണ് തൻ്റെ ഏക സമ്പാദ്യം .......... നേരം വെളുത്ത് കുളിയും കഴിഞ്ഞ് രജനിയുടെ കൈയിൽ നിന്ന് ഒരു ചായ വാങ്ങി കുടിച്ച് ഓട്ടോയുമായി ഇറങ്ങി. പാതി വഴിയിൽ വച്ച് വേദന തുടങ്ങി. മക്കളേ മാമൻ നാളെത്തൊട്ട് ഉണ്ടാവില്ല കേട്ടോ ° ആശുപത്രിയിൽ പോകാനുണ്ട്.വീട്ടിൽ പറയണേ. വേണ്ട മാമാ - ;നാളേയും മാമൻ തന്നെ വന്നാൽ മതി .ആരിവേപ്പിൻ ചുവട്ടിലെത്തി കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വിവരം പറഞ്ഞു.. " വൈകുന്നേരം ഞാനുണ്ടാവില്ല .മെഡിക്കൽ കേളേജിൽ പോവാനുണ്ട്." തൊട്ടടുത്ത സ്കൂളിലെ കുട്ടികൾ സേവനവാരം നടത്തുന്നു.അയാളുടെ സ്നേഹസമ്പന്നമായ മനസ്സ് ആ കുഞ്ഞുങ്ങളെ സഹായിക്കാൻ മുന്നോട്ടാഞ്ഞു .. പത്തു മിനിട്ട് സമയം അയാൾ ശുചീകരണ പരിപാടിയിൽ പങ്കു ചേർന്നു. ശേഷം പ്രിയ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് തിരിച്ചു. വഴിയിൽ വച്ചു തന്നെ ചെറുതായി വേദനയുണ്ട്. ..... രജനീ .എനിക്ക് തീരെ വയ്യ. നീയെൻ്റെ കൂടെയൊന്ന് വാ.... ആശുപത്രി പോണം: അയാൾ രജനിയുടെ മടിയിൽ കിടന്നു. അയ്യോ.,,, എട്ടാ എന്താ പറ്റിയേ -:- അയാളുടെ ബോധം മറഞ്ഞു തുടങ്ങി° രജനി റോഡിലേക്ക് ഓടി ഒരു ഓട്ടോ വിളിച്ചു. ഒരു വിധം അയാളെ പൊക്കി ഓട്ടോയിലിരുത്തി -....ശിവദാസൻ ഞരങ്ങലും മൂളലും മാത്രമായി. പിന്നെ വിളിച്ചിട്ടൊന്നും വിളി കേൾക്കുന്നില്ല .രജനിക്ക് ആദിയായി.ആശുപത്രിയിൽ നേരെ കാഷ്വാലിറ്റിയിൽ ,ഡോക്ടർമാരും നഴ്സുമാരും മാറി മാറി നോക്കുന്നു: ... ഒന്നും മിണ്ടുന്നില്ല. ഡോക്ടറേ ഞാനിനി എന്താ ചെയ്യണ്ടേ? ഏത് മരുന്നാവേദന വരുമ്പം കൊടുക്കണ്ടേ? ഡോക്ടർ എന്തു പറയണം എന്നറിയാതെ അവരെ നോക്കി.മീ നാക്ഷിയുടെ സ്കൂളിലെ അധ്യാപിക അവിചാരിതമായി അവിടെയെത്തി. അവരെ കണ്ട യുടനെ ഡോക്ടർ പറഞ്ഞു.മരിച്ചിട്ടാ ഇവിടെയെത്തിയത് .ഞങ്ങൾക്ക് ഇനി ഒന്നും ചെയ്യാനില്ല. രജനി കരച്ചിലും വിളിയും തുടങ്ങി.മീ നൂൻ്റെ ടീച്ചറേ ഞാനിനി എന്താ ചെയ്യാ? ഞങ്ങൾക്ക് ഇനി ആരാ ഉള്ളത്:. അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവർ കുഴങ്ങി. നിരാലംബയായ ആ സ്ത്രീയെ സഹായിക്കാൻ ഓട്ടോറിക്ഷക്കാരും മീനൂൻ്റെ അധ്യാപികമാരും മുന്നിട്ടിറങ്ങി. മീനാക്ഷിയെ വിവരം അറിയിക്കാതെ വീട്ടിലെത്തിച്ചു, എന്നാൽ അവൾ കരഞ്ഞില്ല. അവളൊന്ന് കരഞ്ഞെങ്കിലെന്ന് എല്ലാവരും ആശിച്ചു. അച്ഛൻ്റെ ചിതയെരിയുമ്പോഴും അവൾ കരഞ്ഞില്ല. ഇനി കരയാൻ പാടില്ല. അമ്മക്ക് താനേ ഉള്ളൂ എന്ന് ആ പതിമൂന്നുകാരി മനസ്സിലാക്കിയിരിക്കുന്നു. എത്ര വേഗമാണവൾ പക്വമതിയായത്.ശിവദാസൻ്റെ വേർപാടോടെ നിശബ്ദമായ ആ വീടിൻ്റെ മുറ്റത്ത് മൂകസാക്ഷിയായി ആ മുച്ചക്ര വണ്ടി ....

By JulyVogt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo