Showing posts with label Mohammed Ashraf. Show all posts
Showing posts with label Mohammed Ashraf. Show all posts

രണ്ടാനമ്മ......

രണ്ടാനമ്മ......
"അയാളുടെ ഭാര്യ രോഗം വന്നു മരിച്ചതാണ്...നല്ല കുടുംബമാണ്...
"രണ്ടു ചെറിയ പെൺകുട്ടികൾ ...ആ കുട്ടികളെ നോക്കാൻ തന്നെയാണ് അയാൾ രണ്ടാമത് ഒന്നിനെ കുറിച്ച് ആലോചിക്കുന്നത്.".
"പക്ഷെ ..അയാൾക്കും മോനെ അങ്ങോട്ട് കൊണ്ട് പോകുന്നതിനോട് താൽപ്പര്യമില്ല."
..
..
"വേണ്ട ..എനിക്ക് അങ്ങനെ ഒരു ജീവിതം വേണ്ട ."..
അവളുടെതുത് പതിവ് മറുപടി തന്നെയായിരുന്നു.
"മോളെ.....മുൻപ് വന്ന എല്ലാ ആലോചനകളും ഇങ്ങനെ തന്നെ അല്ലെ മുടങ്ങിയത്...നീ ഇപ്പോഴും ചെറുപ്പാ....ഇപ്പൊ ഞാനുണ്ട്..എന്നാലും എത്ര കാലം?...
"പിന്നെ ...മോനെ ആലോചിച്ച് ആണെങ്കിൽ ഓൻ അത്ര ചെറുത് ഒന്നും അല്ലല്ലോ....അഞ്ചു വയസ്സ് ആയില്ലേ..ഓനെ ഞാൻ നോക്കിക്കൊള്ളും..അല്ലെങ്കിലും ഓനു നിന്നെ ക്കാളും എന്നെ അല്ലെ വേണ്ടത്..."
ഉമ്മയുടെയും അമ്മാവൻ മാരുടെയും നിർബന്ധത്തിനു മുന്നിൽ അവൾ പാതി മനസ്സോടെ ആണ്സമ്മതം മൂളിയത്.
..
...
പ്ലസ് ടു കഴിഞ്ഞ പ്പോഴാണ് ആ ആലോചന വന്നത്.കേട്ടറിഞ്ഞ ദുബായ് സ്വപ്നങ്ങൾക്ക് നിറമേകിയ ആ ദാമ്പത്യം ഒന്നര മാസമേ നില നിന്നുള്ളൂ.. ....ദുബായിലേക്ക് തിരിച്ചു പറന്ന തന്റെ സ്വപ്‌നങ്ങൾ ഒരു കറുത്ത പെട്ടിയായ് തിരിച്ചു വന്നപ്പോഴേക്കും അവൾ എട്ടുമാസം ഗർഭിണി ആയിരുന്നു.
..
ഒരു കുഞ്ഞിന് ജീവൻ കൊടുത്തത് പോലും തിരിച്ചറിയാതെ മരവിച്ച് പോയ അവൾ, തന്റെ മാറിടം ചുരത്തിയ അമൃത് നൊട്ടി കുടിച്ച് അവൻ മുഖത്ത് നോക്കി ചിരിച്ചപ്പോൾ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ച്‌ നടന്നു
......
സ്വപ്‌നങ്ങൾ എല്ലാം വര്ഷങ്ങള്ക്കു മുൻപ് പൂത്തു കരിഞ്ഞു ഉണങ്ങിപ്പോയഅവൾക്കു അതൊരു വിവാഹ വീട് ആണെന്ന് തോന്നിയിരുന്നില്ല. .എങ്കിലും വീട്ടിൽ വന്നു പോകുന്ന എല്ലാവരേയും ഒന്ന് കണ്ടു എന്ന് വരുത്തി ഇടയ്ക്കു തന്റെ മുറിയിലെത്തി കണ്ണ് തുടച്ചു കൊണ്ടിരുന്ന അവ ളുടെ അടുത്തേക്ക് മോൻ ഓടിവന്നു...
"ഉമ്മാ.....ഉമ്മ നാളെ അങ്ങ് പോകോ?.....
കുട്ടികളൊക്കെ പറയുന്നു ഉമ്മനാളെ ഇന്നാള് വന്ന അയാളുടെ വീട്ടിലേക്കു പോകും...പിന്നെ വരൂല എന്നൊക്കെ..
..ഉമ്മാക് അവിടെ വേറെ കുട്ടികളുണ്ട്...എന്നൊക്കെ..സത്യണോ...?
"ഇല്ലെടാ......ഉമ്മ പോയിട്ട് മോനെ കാണാൻ ഇടയ്ക്കു ഇങ്ങു വരും....മോൻ പോയി കളിച്ചോ....
..
ഉമ്മാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ....'ഞാനും..ഞാനും....നാളെ ഉമ്മാന്റെ കൂടെ പോരട്ടെ..."
."ഉമ്മാ കരയണ്ട....ഞാൻ പോരുന്നില്ല..."പൊട്ടി കരഞ്ഞു പോയ ആ ഉമ്മയുടെ കണ്ണ് നീര് തുടച്ചു കൊണ്ട്അവൻ കളിച്ചു കൊണ്ടിരുന്ന കൂട്ട് കാരുടെ അടുത്തേക്ക് തിരിഞ്ഞോടി...
....
വിവാഹ ശേഷം ആദ്യമായി അവളുടെ വീട്ടിലേക്കു വിരുന്നു വന്നതാണ് അവർ..നാലഞ്ചു ദിവസംകാണാതിരുന്ന ഉമ്മയെ കണ്ടതിനേക്കാൾ അവനു സന്തോഷം ഉമ്മയുടെ കൂടെ വന്ന ഉമ്മയുടെ "പുതിയ കുട്ടികളെ" കണ്ടപ്പോഴാണ് .പെട്ടെന്ന് തന്നെ കൂട്ടുകാർ ആയി തീർന്ന അവർക്കു അവൻ ഇക്കാക്ക ആയി മാറുകയായിരുന്നു.
.....
"കുട്ടികൾ ഉറങ്ങിയോ..അവർ എവിടെ കിടന്നു.?..
"അവര് മൂന്ന് പേരും ഒന്നിച്ച കിടക്കുന്നെ...
മൂന്ന് പേരും പെട്ടെന്ന് അടുത്തു".....അയാളുടെ ചോദ്യത്തിന് അവൾ ഉത്തരം നൽകി.
"ഞാൻ ഒരു കാര്യം പറയട്ടെ.....
നാലഞ്ചു ദിവസം കൊണ്ട് എന്റെ മക്കൾ നിന്റെയും കൂടെ ആയി മാറി...അവർ നിന്നെ ഉമ്മാ എന്ന് വിളിച്ച് തുടങ്ങി..."
"പിന്നെ ..നാളെ പോകുമ്പോൾ മോനെയും അങ്ങ് കൂട്ടാം...ഞാൻ ആദ്യമേ കരുതിയതാ...പിന്നെ നീ വീട്ടിൽ വന്നു മക്കളെ ഒന്ന് പരിചയം ആകട്ടെ ..അല്ലെങ്കിൽ ചിലപ്പോൾ നിന്റെ ശ്രെദ്ധ അവനിൽ മാത്രം ആകും എന്ന് കരുതിയാ ...എനിക്ക് മനസ്സിലാകും നിന്റെ വേദന..ഞാനും ചറുപ്പത്തിലെ ഉപ്പ നഷ്ട്ട പ്പെട്ടവനാ..".
ആ വാക്കുകൾ ചൊരിഞ്ഞ കുളിർ മഴയിൽ അവളുടെ കരിഞ്ഞു പോയ സ്വപ്‌നങ്ങൾ പുനർജ്ജനിക്കുക ആയിരുന്നു..
ഒപ്പം അയാളുടെയും...!!😍😍😍😍😍
😍😍
Muhamad Ashraf

സായിപ്പിന് പറ്റിയ അമളി...


സായിപ്പിന് പറ്റിയ അമളി...
..
പതിവിലും കുറച്ച് വൈകി ഓഫീസിൽ എത്തിയ ഒരു ദിവസം .പൂട്ടി കിടക്കുന്ന എന്റെ റൂമിന്റെ മുന്നിൽ ഒരു ആൾകൂട്ടം..അടുത്ത റൂമിലെ സായിപ്പ് , ഒപ്പം സെക്യോരിറ്റിക്കാരനും വേറെ ഓഫീസ് ബോയിയും മറ്റും..അവര് താക്കോല് മാറി മാറി ഇ ട്ടു തിരിക്കുന്നു ..തള്ളി നോക്കുന്നു...വീണ്ടും വീണ്ടും നോക്കിയിട്ടും വാതില് തുറക്കുന്നില്ല.....
എന്താ പ്രശനം..?
.
വാതില് തുറക്കുന്നില്ല..അത് തന്നെ..
.
"ഒന്ന് മാറി നിന്നെ... ഞാനിപ്പം ശെരി ആക്കി തരാം"...
..
ഞാൻ എന്റെ കീ ചെയിനിലെ താക്കോൽ ഇട്ടു വാതിൽ തുറന്നു...
എല്ലാവരും എന്നെ അത്ഭുതത്തോടെ നോക്കുന്നു..
"ഇതെന്റെ റൂം ആണ്..".
..
സംഭവം പാവം സായിപ്പിനോട് റൂം മാറിയത് ആണ് ..അയാളുടെതു അടുത്ത മുറി ആണ്. രാവിലെ വന്ന മുതൽ അയാളുടെ കയ്യിലുള്ള താക്കോൽ ഇട്ടു എന്റെ മുറി തുറക്കാൻ നോക്കുന്നു....നടക്കാതെ ആയപ്പോൾ എല്ലാവരേയും വിളിച്ച് വരുത്തിയത് ആയിരുന്നു...
..
ഏറ്റവും വലിയ ട്വിസ്റ്റ് റൂമിന്റെ മുൻപിൽ വെണ്ടയ്ക്ക അകഷരതത്തിൽ എന്റെ പേര് എഴുതി വെച്ചിട്ടുണ്ടായിരുന്നു എന്നതായിരുന്നു..



Mohammed Ashraf


DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo