Showing posts with label JunairaNassar. Show all posts
Showing posts with label JunairaNassar. Show all posts

എന്നെ പോലെ മറ്റൊരാൾ


എന്റെ ഉള്ളിൽ അവനുണ്ട്
എനിക്ക് കൂട്ടായ് ,
എന്‍റെ സന്തോഷത്തിലും ,
ദുഖത്തിലും ഇടകലർന്നു
അവൻ എന്‍റെ ഉള്ളിൽ ജീവിക്കുന്നു..
അമ്മയോട് കയർക്കുമ്പോൾ
എന്നെ തടയാനും
എന്‍റെ തെറ്റുകൾ തിരുത്താനും
എന്‍റെ കണ്ണുകൾ നിറഞ്ഞാൽ
അവ തുടക്കു എന്ന് പറയാനും
അവനുണ്ട്...
കണ്ണാടിക്കു മുന്നിൽ നിൽകുമ്പോൾ
എന്നെ പുകഴ്ത്താനും ,
കളിയാക്കാനും അവൻ കേമനാണ്
ഗാഢ നിദ്രയിലേക്ക് ഞാൻ വഴുതി വീഴുമ്പോൾ എന്‍റെ സ്വപ്‌നങ്ങൾ യാഥാർത്ഥമാകും വിധം
കാണിച്ചു തരും..
ഒരു നാൾ മരണം എന്റെ പടിവാതിലിൽ വന്നെത്തിയാൽ ,
അവൻ എന്താകുമെന്ന് അറിയില്ല
അവനില്ലെങ്കിൽ ഞാനില്ല
എനിക്ക് കൂട്ടായ്‌ അവനും
അവനു കൂട്ടായ് ഞാനും മാത്രം...
(നമ്മുടെ എല്ലാവരുടെയും ഉള്ളിൽ അവൻ ഉണ്ടാകും നമ്മുടെ നന്മയ്കും തിന്മയ്ക്കുമൊപ്പം അവൻ കൂട്ടുണ്ടാകും )
By: 
ജുനൈറ നാസർ

മൗനം


എന്‍റെ വാക്കുകൾ നിന്നെ
വേദനിപ്പിച്ചെങ്കിൽ..
ഞാനവയ്ക്കു വിലങ്ങു 
കൊടുക്കാം
എന്‍റെ ശകാരം നിന്നിൽ
കോപം ജനിപ്പിച്ചെങ്കിൽ..
നിന്‍റെ പോരായ്മകൾ പറഞ്ഞു
നിന്നെ മടുപ്പിക്കുന്നുവെങ്കിൽ..
നീയെന്ന എന്റെ സന്തോഷത്തിനു
വേണ്ടി ഞാൻ മൗനിയാകാം.
നിന്‍റെ മനസ്സിനെ മുറിവേൽപിക്കാൻ
ഇനി ഞാൻ വരില്ല
നിന്‍റെ നിശബ്‌ദത എന്നെ
ഏകാന്തമാക്കി....
എന്‍റെ വാക്കുകൾ നിശ്ചലമായി
ഒരു നാൾ ഞാനെന്ന
മൗനം
ഈ ലോകത്തു നിന്ന് വിട
പറയുകയാണേൽ....
കണ്ണീരിൽ കുതിർന്ന കണ്ണുമായ്
നീ തിരിച്ചു വരരുത്.


Junaira Nasser

അകന്നു പോയ ഓണദിനം...


പൊന്നോണ പുലരികൾ തിരുമുറ്റത്തെത്തമ്പോൾ
എൻ കൂടെ വരുമോ നീ
ഒരു നുള്ളു പൂ പറിക്കാൻ 
കാടും മേടുമെല്ലാം
പൂത്തുലഞ്ഞു നിൽകുമ്പോൾ
ഞാനും കൂട്ടരും
ഓണപാട്ടും പാടി വരും
തുമ്പയും തെച്ചിയും
പൂത്തുലഞ്ഞു നിൽകുമ്പോൾ
വാടാമല്ലികൾ നാണത്താൽ മുഖം തുടുത്തു
വയലോര കാഴ്ചയായി
വരികൾ മാടി വിളിച്ചു
മുറ്റം നിറയെ നാം പൂക്കളമിട്ടു രസിച്ചു
ഊഞ്ഞലാടുവാൻ കൂട്ടരും വന്നണഞ്ഞു
അത്തപ്പൂക്കളം കാണുവാനായി
മാവേലി മന്നൻ വന്നണഞ്ഞു
പച്ചടി കിച്ചടി അവിയലും തോരനും
സദ്യയിൽ എന്നും കേമനായി
പുലികളി വടംവലി തിരുവാതിരയും
എന്നും ഓണക്കളികളായി.


By: 
ജുനൈറ നാസർ

നഷ്‌ടമായ എൻ സൗഹൃദം...


മതിൽകെട്ടുകളില്ലാത്ത ജാതി മത 
നിറ വ്യത്യാസമില്ലാത്ത 
നാം നെയ്തെടുത്ത നമ്മുടെ 
സൗഹൃദം ഏതു
സാഗരത്തിലാണ് മാഞ്ഞത്....!
ഇരുട്ടിലെ തേങ്ങലായ്
എൻ മൗനമായ്
ആത്മാവിനെ മുറിപ്പെടുത്തുകയാണ്
നിൻ സൗഹൃദം.....
ഇടനാഴിയിലെവിടെയോ നഷ്‌ടമായ
നാം കെട്ടുറപ്പിച്ച സൗഹൃദം
ഒരു നുള്ളു കരടിനാൽ
അയഞ്ഞു പോകവേ
ഇരുട്ടിൻ മറവിൽ ഞാൻ
കാത്തിരിപ്പു...
വറ്റിയ കണ്ണീർ ചാലുപോൽ...
ഉറവയില്ലാ തരിശു ഭൂമി പോൽ...
ഇന്നും എൻ ഹൃദയം തേങ്ങുകയായ്.!!


By: 
ജുനൈറ നാസർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo