എന്റെ വാക്കുകൾ നിന്നെ
വേദനിപ്പിച്ചെങ്കിൽ..
ഞാനവയ്ക്കു വിലങ്ങു
കൊടുക്കാം
എന്‍റെ ശകാരം നിന്നിൽ
കോപം ജനിപ്പിച്ചെങ്കിൽ..
നിന്‍റെ പോരായ്മകൾ പറഞ്ഞു
നിന്നെ മടുപ്പിക്കുന്നുവെങ്കിൽ..
നീയെന്ന എന്റെ സന്തോഷത്തിനു
വേണ്ടി ഞാൻ മൗനിയാകാം.
നിന്‍റെ മനസ്സിനെ മുറിവേൽപിക്കാൻ
ഇനി ഞാൻ വരില്ല
നിന്‍റെ നിശബ്‌ദത എന്നെ
ഏകാന്തമാക്കി....
എന്‍റെ വാക്കുകൾ നിശ്ചലമായി
ഒരു നാൾ ഞാനെന്ന
മൗനം
ഈ ലോകത്തു നിന്ന് വിട
പറയുകയാണേൽ....
കണ്ണീരിൽ കുതിർന്ന കണ്ണുമായ്
നീ തിരിച്ചു വരരുത്.
Junaira Nasser

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക