Slider

പാഠ്യേതരം

0

മൊട്ടക്കുന്നിൻ്റെ താഴെ
പകുതിയുമിലകൾ
പോയ പാരമ്പര്യത്തിൻ
പാലച്ചോട്ടിൽ
പുലർച്ചെ
തറപറയെഴുതാൻ
വന്നു സൂര്യൻ പതുക്കെ
കാറ്റും
തെറ്റാതെ പാടി
ജനഗണമന തൻ
ജന്മ ദു:ഖച്ചുരുക്കം
ഒന്നാം പാഠത്തിലപ്പോൾ
ഒരു വരിയിടറിത്തേങ്ങി
ശ്വാസം വലിച്ചു
ഓങ്കാരം
കൊണ്ടു വിശ്വം
മുഴുവനുമിതളാർന്നെന്ന
സൂക്തം ശ്രവിക്കാൻ
ഓടിപ്പാഞ്ഞെത്തിടുമ്പോൾ
പഴയൊരു
മുനയില്ലാത്ത പെൻസിൽ
തിരഞ്ഞും
വീഴും ചോക്കേറുകൊണ്ടിട്ടലസതയകലെ
പ്പോകയാൽ ഭീതിയാലേ
നേരം പോയെന്നു
ചൊല്ലി
ചിറകു കുടയുവാൻ
പോരു തുഞ്ചൻ്റെ തത്തേ
നീറും ചോരച്ചുവപ്പിൻ
യവനിക തിരനോട്ടം
നടത്തുന്ന
ക്ലാസിൽ
പച്ചപ്പാതാള ഭൂതം
പടവുകൾ
കയറിത്തീ ചുരത്തുന്നുവെങ്കിൽ
നീയോർമിക്കുന്ന
ബാല്യം
മറവിയിലിരുളിൽ
താഴ്ന്നുപോവട്ടെ
പിന്നെ
നേരിന്നാദ്യാക്ഷരത്തിൻ
നിലവിളിയറിയാൻ
ചേർത്തെടുത്തോളുകണ്ണീർ
By: 
Sreeni Tunery
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo