Slider

തനിച്ചായവര്‍

0

അടുക്കള വാതിലു കൊളുത്തിട്ടു
മുന്നിലെ വാതിലും പൂട്ടി
കാവലായ് നിഴലിനെ നിര്‍ത്തി പടിയിറങ്ങി
തിരക്കിട്ട് നടക്കവേ നഗരത്തിരക്കില്‍
അന്നും കണ്ടു എന്നും കാണും പോലെ
കരിക്കട്ട പോലൊരു കുഞ്ഞിനെ
ഇടുപ്പില്‍ തിരുകി കൈനീട്ടുന്നൊരു പെണ്ണിനെ
പാറിപ്പറന്ന മുടികളും
തിളക്കം കെട്ട കണ്ണുകളും
വാരിച്ചുറ്റിയ പുടവയും
അവര്‍ക്കായ് കാത്തുവെച്ച പലഹാരപ്പൊതി
കൈനീട്ടി വാങ്ങുമ്പോള്‍
കുഞ്ഞിച്ചുണ്ടുകള്‍ ചിരിച്ചു
അവളുടെ വദനവും വിടര്‍ന്നു
അറിയാതെ ഞാന്‍ വീണ്ടും തിരക്കിലേക്ക്
തിരികെയെത്തുമ്പോള്‍ കണ്ട കൂട്ടം
വകഞ്ഞു മാറ്റുമ്പോള്‍ കണ്ടു
പറന്നുപാറിയ മുടിയില്‍ പറ്റിയ
ചുവന്ന ചോരത്തുള്ളികള്‍ ക്കരികെ
കരഞ്ഞുവറ്റിയ കണ്ണുമായ് കുഞ്ഞവള്‍
പയ്യാരം പറഞ്ഞവര്‍ പിരിഞ്ഞുപോയ്‌
തനിച്ചായ കുഞ്ഞിനെ തോളത്തെടുത്തിട്ട്
തിരിഞ്ഞു നടന്നു ഞാന്‍
നിഴല്‍ കാവലുള്ള വീട്ടിലേക്കു
അടുക്കള വാതില്‍ അവള്‍ക്കായ്തുറക്കാന്‍
--------------------------അനഘ രാജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo