Slider

ക്രിസ്തു ചിരിച്ചതുപോലെ

0



മദർ എന്നൊരാളിനെ
മാത്രമേ വിളിക്കുന്നു
മാനവകുലമൊന്നായ് 
അമ്മയാം തെരേസയെ
ജീവിക്കും ക്രിസ്തുവെന്നു
പേരു കേട്ടവൾ ,ജീവൻ
ഹോമിച്ചു പാവങ്ങളെ
പാലിക്കാൻ,വളർത്തുവാൻ
കുഷ്ഠരോഗികൾ ,കൊടും -
വിശപ്പി ന്നടിമകൾ ,
സർവവും നഷ്ടപ്പെട്ട
നിസ്വരാ, മനാഥകൾ!
തെരുവിൽ നായ്ക്കൾക്കൊപ്പം
ഭക്ഷണം തിരയുന്ന
കുഞ്ഞുങ്ങൾ ക്കഭയമായ്
മാറിയാ മടിത്തട്ട്
ഹൃദയം ദൈവത്തിങ്ക -
ലർപ്പിച്ചാ മഹാസാധ്വി
മധുര സ്മിതം ,ചുണ്ടി -
ലഭയ സ്വരം ജപം
ഇത്തര മൊരാത്മാവു
വസിക്കുമാ ഗാത്രത്തിൽ
ക്രിസ്തുവല്ലാ തൊന്നുമേ
ഇരിക്കി ല്ലൊരിക്കലും
സിന്ധുവെപുല്കാൻ ദ്രുത -
മൊഴുകും നദിപോലെ
കർമ്മ വിശുദ്ധി ദീക്ഷി
ച്ചെത്ര നീ ചെറുതായി!
ചെറുതിൻ കണികയായ്
മുറിഞ്ഞു മുറിഞ്ഞു നീ
പങ്കിട്ടു തീർന്നു സ്വയം
ബലിയായിജ്വലിക്കുമ്പോൾ
ഇവിടെ കൊടുങ്കാട്ടിൽ
നിൽക്കുന്നു ഞാനത്ഭുതം
കൂറി,നിൻ ചിരി കണ്ടു
ക്രിസ്തുവിൻ ചിരിപോലെ!
താവക പദങ്ങളിലൊന്നു
തൊട്ടെന്നാലതു -
ക്രിസ്തുവിൻ പാദങ്ങളെ
തൊട്ടതിൻ മട്ടാണല്ലൊ
ശാന്തിയും സഹനവും
പകരും വിശുദ്ധിയിൽ
നാളെ നീ കരേറുമ്പോൾ
ഞങ്ങൾക്കു പ്രാർത്ഥിക്കുവാൻ
മുട്ടു കുത്തീടാമല്ലോ
സ്മരിച്ചു വാഴ്ത്താമല്ലോ
By: 
Varghese Kurathikadu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo