Slider

രഹസ്യം

0

"കെട്ടിയവനായ നിന്റെ പുറകെ ഒപ്പമെത്താൻ പണിപ്പെട്ടുകൊണ്ട് ഏങ്ങിവലിഞ്ഞു നടക്കുമ്പോൾ എനിക്കെന്തോ കയറിന്റെ വലിവിനോപ്പം കഴുത്ത് നീട്ടി, ഏങ്ങിവലിഞ്ഞു നീങ്ങുന്ന പശുവിനെ ഓർമ്മ വരുന്നു " അവൾ കളിവാക്കു പറഞ്ഞു  " നീ അങ്ങനെ പുറകെ അണഞ്ഞു നടക്കുമ്പോൾ നുകം കഴുത്തിൽ കെട്ടിയ ഒരു കാളയാണ് ഞാനെന്ന് എനിക്കും തോന്നാറുണ്ട് . ഉഴവുകാരന്റെ ചാട്ടയുടെ മൂളൽ പോലെ നിന്റെ ശബ്ദം എന്നെ ഭയപ്പെടുത്തുന്നു. " അവനും വിട്ടില്ല. " ആരോ കഴുത്തിൽ കെട്ടിയ കയറും നുകവും പേറുന്നവരാണ് നാമെല്ലാം "കുറെക്കൂടി ചേർന്നു കിടന്നു കൊണ്ട് അവർ അന്യോന്യം കാതിൽ രഹസ്യം പറഞ്ഞു

By : Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo