കരിന്തിരി കത്തി അണഞ്ഞൊരു
നിലവിളക്കിന്നരുകില്‍
കരഞ്ഞു തളര്‍ന്നൊരു കുഞ്ഞുറങ്ങി
ഉമ്മറപ്പടിചാരി ദൂരേക്ക് മിഴിനീട്ടി
ഉണ്ണാതുറങ്ങാതെ ഞാനിരുന്നു
നിലവിളക്കിന്നരുകില്‍
കരഞ്ഞു തളര്‍ന്നൊരു കുഞ്ഞുറങ്ങി
ഉമ്മറപ്പടിചാരി ദൂരേക്ക് മിഴിനീട്ടി
ഉണ്ണാതുറങ്ങാതെ ഞാനിരുന്നു
മുന്നില്‍നിറയുന്ന നറു നിലാവില്‍
കണ്‍കളില്‍ തെളിയുന്നു
കണ്ടുമറന്ന ചില ചിത്രങ്ങള്‍
കണ്‍കളില്‍ തെളിയുന്നു
കണ്ടുമറന്ന ചില ചിത്രങ്ങള്‍
മധുവിധു രാവുകളുടെ മണം മങ്ങിയപ്പോള്‍
മകള്‍ക്കൊപ്പമെന്‍ അടിവയറിടിഞ്ഞപ്പോള്‍
മുഖകാന്തി തെല്ലൊന്നുടഞ്ഞപ്പോള്‍
മറ്റൊരു മുഖം തേടി അവന്‍ പോയതും
തിരശ്ശീലയിലെന്നപോല്‍ ഒന്നൊന്നായ്
മനസ്സില്‍ മിന്നി മറയുന്നു
മകള്‍ക്കൊപ്പമെന്‍ അടിവയറിടിഞ്ഞപ്പോള്‍
മുഖകാന്തി തെല്ലൊന്നുടഞ്ഞപ്പോള്‍
മറ്റൊരു മുഖം തേടി അവന്‍ പോയതും
തിരശ്ശീലയിലെന്നപോല്‍ ഒന്നൊന്നായ്
മനസ്സില്‍ മിന്നി മറയുന്നു
നിനക്കു ചുംബിക്കാന്‍
മദ്യ ചഷകങ്ങളുണ്ട്
വാരിപ്പുണരുവാന്‍ മദിരാക്ഷിമാരുണ്ട്
അച്ഛനെ തേടി തളര്‍ന്നുറങ്ങുന്ന
കുഞ്ഞുപൈതലിനെ കെട്ടിപ്പിടിച്ചു ഞാന്‍
എത്ര ഇരവുകള്‍ തള്ളി നീക്കി.
മദ്യ ചഷകങ്ങളുണ്ട്
വാരിപ്പുണരുവാന്‍ മദിരാക്ഷിമാരുണ്ട്
അച്ഛനെ തേടി തളര്‍ന്നുറങ്ങുന്ന
കുഞ്ഞുപൈതലിനെ കെട്ടിപ്പിടിച്ചു ഞാന്‍
എത്ര ഇരവുകള്‍ തള്ളി നീക്കി.
കാലമൊരു കാവലായ് നിന്നെ തരുമ്പോള്‍
കനവിലും നിനച്ചില്ല നിന്‍ മനം മാറ്റം
കാല്‍പ്പെരുവിരലുകള്‍ കൂട്ടിക്കെട്ടും വരെ
കാത്തിരിക്കും ഞാന്‍ നിന്നെ
എന്നെ തിരിച്ചറിയുന്നതും നിനച്ച്
--------------------അനഘ രാജ്
കനവിലും നിനച്ചില്ല നിന്‍ മനം മാറ്റം
കാല്‍പ്പെരുവിരലുകള്‍ കൂട്ടിക്കെട്ടും വരെ
കാത്തിരിക്കും ഞാന്‍ നിന്നെ
എന്നെ തിരിച്ചറിയുന്നതും നിനച്ച്
--------------------അനഘ രാജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക