നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സഹായിക്കുവാനാരെങ്കിലും മതി


ഇനിയുമുണ്ട് ഏറെ പോകുവാൻ എൻ പ്രീയെ, 
ഇനിയും ഏറെയുണ്ട് കാതങ്ങൾ പോയീടുവാൻ...
ഒരിക്കൽ നാമൊന്നായി പിന്നിട്ട ഈ വഴി
തനിയെ താണ്ടുവാൻ ആവതില്ലാ എനിക്കിനി...
അറിയുന്നുവോ നീയീ വേദന,
കാണുന്ന്നുവോ പിടയുമീ നെഞ്ചവും,
അറിയേണ്ടതില്ലിനി ഒന്നുമേ നീയിനി,
കാണേണ്ടതില്ലിനി ഒന്നുമേ നിനക്കിനി.
വിശ്രമിച്ചീടുക എൻ തോളിലായി ഇപ്പോൾ,
വീടെത്തും വരേക്കും ആശ്വസിച്ചീടുക,
ഉച്ച വെയിലു കൊള്ളാതെ നീ ഉറങ്ങുക,
ഉണരാതെ ഈ പൊതിഞ്ഞ തഴപ്പായക്കുള്ളിൽ.
കേൾക്കുന്നുവോ ചങ്ക് തകരുമീ കരച്ചിൽ,
നോക്കു് നീ നമ്മുടെ കുഞ്ഞിനെ ഒരു നോക്കു,
ഒടുവിലായി ഒരു മുത്തം ആ നെറ്റി മേൽ നൽകി
ഒന്ന് മാറോടു ചേർത്ത് വിളിക്കു "മോളെ " എന്ന.
ആവില്ല എന്നറിയാമെങ്കിലും
നിനക്കതു ആയിരുന്നെങ്കിലെന്നു ആശിക്കുകയാണിപ്പോൾ ഞാൻ.
വെയിലേറ്റു വാടി തളർന്ന എൻ ഓമന
നിറയും മിഴിയൊപ്പി നടക്കുകയാണെനിക്കൊപ്പം.
ആവില്ല ഇനി അവൾക്കു ഒരടി പോലും നടക്കുവാൻ,
ആവില്ല ഇനിയും ഈ കുഞ്ഞുമനസ്സിനിതു താങ്ങുവാൻ..
ആരുമുണ്ടായില്ല ഒന്ന് സഹായിക്കുവാൻ,
ആരുമുണ്ടാവില്ല ഈ ദരിദ്രനൊരിക്കലും,
പൊതിഞ്ഞ തഴപ്പായിൽ നിന്നെയേന്തി ഈ വഴി
നടക്കുവാനാകും ദൈവം വിധിച്ചത്.
ദരിദ്രനെന്തു ആശുപത്രിയും, ചികിത്സയും
സഹായത്തിനു എനികെന്താണു അർഹത
വീട് വരേയ്ക്കും എത്തുമോ എന്നറിയില്ല
തളർന്നൊരീ മനസ്സും ശരീരവുമായി...
ആരോ എന്റെ ചാരത്തായി വന്നു
എന്തൊക്കെയോ ചോദിച്ചു പോയീടുന്നു..
ആരാണെന്നറിയില്ല, എന്തിനെന്നും,എന്നാൽ എൻ ദാരിദ്ര്യമൊരു ക്യാമെറയിലൊപ്പുന്നതു കാണാം;
പിന്നെ തഴപ്പായിൽ പൊതിഞ്ഞ നിന്നെയും, വേച്ചു വീഴാറായ മകളെയും..
സാരമില്ലെനിക്കിപ്പോഴത്, സഹായിക്കുവാനാരെങ്കിലും മതി....
By: 
Christina Isac Anil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot