നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൻ അനാഥൻ


അവൻ അനാഥൻ
അബദ്ധത്തിൽ രൂപം കൊണ്ടതാവാം
അത് അവൻറെ തെറ്റായിരുന്നില്ല 
പിറന്നത് അച്ഛനില്ലാതെയല്ല
തെരുവിലെത്തിയത് അമ്മയില്ലാഞ്ഞിട്ടല്ല
മാനം കാക്കാൻ ഉപേക്ഷിച്ചതാവാം
തന്തയില്ലാത്തവൻ
തള്ളയില്ലാത്തവൻ
ആരുടെയോ സുഖം തേടിയുള്ള യാത്രയിൽ
അറിയാതെ പിറന്നുപോയത്
അവൻറെ കുറ്റമല്ല
ഭിക്ഷാപാത്രവുമായി നാടുത്തേണ്ടുന്നവൻ
വഴിയോരങ്ങളിൽ
പട്ടിയെയും പൂച്ചയെയും
ചുറ്റുമുള്ള മനുഷ്യരെയും
സ്നേഹിച്ചും വെറുത്തും കഴിയുന്നവൻ
അവരും അനാഥരായിരുന്നു
അമ്പലങ്ങളുടെ മതിലിനുള്ളിലും പുറത്തും
പള്ളികളുടെ മതിലിനുള്ളിലും പുറത്തും
അവൻറെ ഭിക്ഷാപാത്രത്തിൽ
നാണയമെറിഞ്ഞവർക്കിടയിൽ
ഒരുപക്ഷേ
അവൻറെ അച്ഛനുണ്ടായിരിക്കാം
അവൻറെ അമ്മയുണ്ടായിരിക്കാം
പോയ മാനം തെരുവിലുപേക്ഷിച്ച്‌
പുതിയ മാനങ്ങൾ തേടുന്നവർ
കാപട്യങ്ങളുടെ ലോകത്ത്
അവനൊരു പേരുണ്ട്
തന്തയില്ലാത്തവൻ
തള്ളയില്ലാത്തവൻ
തന്തയും തള്ളയുമില്ലാത്തവൻ
ഇവിടത്തെ നിയമപാലകർ
അവനു നൽകിയ മനോഹരമായ പേര്
(ഈ തെരുവുകളിൽ
നഷ്ടപ്പെട്ട മാനങ്ങളുടെ എണ്ണം കൂടിവരുന്നത്
പുരോഗതിയുടെ അടയാളമാവാം)

By: 
Siraj Sarangapani

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot