Slider

പ്ലീസ്

0

കരുതാത്തവൻ പൊരുതണം
കഴുത്തുഞെരിച്ച,ല്ലേൽ
കൊല്ലുമീ ലോകം 
കനകം കൊണ്ടുവരുന്നവർക്കല്ലേ സമ്മാനം !
എന്നൊടൊത്തെൻ
ബാല്യത്തിലിത്തിരിക്കാലം
കൂടെപ്പാർത്തിട്ടു
കടന്നു കളഞ്ഞൊരാൾ
ഇപ്പോൾ ചങ്ങാത്തം
കൂടുവാനെത്തുന്നു
കൂടുവാനെത്തുന്നു
വീർപ്പുമുട്ടിച്ചു സ്‌നേഹം നടിക്കുന്നു
ചിരിക്കാൻകഴിയുന്നില്ല
കരഞ്ഞാൽ ഭീരു
ഓടി രക്ഷപെടാമെന്നുവെച്ചാൽ
വിടില്ലവൻ വിരുതൻ
ജീവൻ കൊരുത്തെടുക്കാൻ പ്രാപ്തൻ !
ആരാധകർ അവന,നവധി
ആധി മാത്രം തിരികെ ത്തരുന്നവൻ,അവൻ
അവനാരെന്നാരറിയുന്നു?
വിശ്വസിച്ചുപോകും ചതുരനാണവ-
നഭിനയത്തിൽ
ചതിച്ചാണെങ്കിലും ചവച്ചരച്ചാണെങ്കിലും
അവനു കുടിക്കാൻ നീരുവേണം
അതിനൊരു കരിമ്പിൻ കഷണമാകണം ഞാൻ !

By 
Varghese Kurathikadu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo