Showing posts with label ShajiVallath. Show all posts
Showing posts with label ShajiVallath. Show all posts

ചൂണ്ട

Image may contain: one or more people, beard, sunglasses and closeup

രചന: ഷാജി വല്ലത്ത്
"ദൈവമേ..ഇന്ന് കുറെ..നല്ല മുഴുത്ത..
മീനുകൾ.. കിട്ടണെ...!"
കേശുമൂപ്പൻ..മനസിൽ ഉരുവിട്ടുകൊണ്ടു
ഇര കോർത്ത ചൂണ്ടനാര്.. വായുവിൽ കറക്കി കുളത്തിന്റെ അകലേക്കെറിഞ്ഞു....
ഇര ക്കെട്ടിയ നാരിന്റെ അറ്റത്തുള്ള കൊളുത്ത് ഈയ്യക്കട്ടയോട്കൂടി..വെള്ളത്തിലേക്ക് നിർഭയമില്ലാതെ ചെന്നു പതിച്ചു ചെറു ഓളങ്ങൾ
അകന്നുമാറി...
കേശുമൂപ്പനെ കണ്ടാൽ ഒരു അറുവത് വയസു തോന്നിക്കും കറുത്ത മെല്ലിച്ച കവിളൊട്ടി
പകുതി മുക്കാലും നരച്ച തലമുടിയും.
എപ്പോഴും കൂടപ്പിറപ്പു പോലെ ചുണ്ടിലെരിയുന്ന ബീഡി കാണാം...വേറെ ദുശീലങ്ങളില്ല..
ചൂണ്ടകണ..കുളത്തിന്റെ തിണ്ടിൽ കുത്തിവച്ചു
കുന്തു കാലിലിരുന്നു കെശുമൂപ്പൻ അരയിൽ നിന്നും ബീഡിയും തീപ്പട്ടിയും എടുത്തു.. ഒരു ബീഡിയെടുത്തു തന്റെ കറുത്ത
ചുണ്ടിൽ തിരുകി കയറ്റി കടിച്ചുപിടിച്ചു...
തീപ്പട്ടിയിൽ നിന്നൊരു കൊള്ളിയെടുത്തു..
തീപ്പെട്ടിയുടെ മരുന്നു പ്രതലത്തിൽ അൽപ്പം ശക്തിത്തിയായി ഒന്നു കുത്തി ഉരതി..
ഒരുമിന്നാൽ പിണർപോലെ..ചെറിയ പെട്ടിയിൽ നിന്നും തീ അടർന്നു വീണു..പിന്നെ അതൊരു ചെറിയ തീഗോളമായി രൂപാന്തരമായി കൊള്ളിയെ വിഴുങ്ങി....
എത്ര പെട്ടന്നു ഒരു തീപ്പൊരി.. ഉണ്ടായത്..
മനുഷ്യന്റെ മനസിലും ഇതുപോലെ തന്നെയല്ലേ
തീപ്പൊരികൾ..ചിന്നിചിതറുന്നത്.
കെടാൻ പറ്റാത്തപ്പോലെ ആളികത്തണത്..?
കേശുമൂപ്പൻ ഓർത്തു...
ബീഡിത്തലക്കു കൊള്ളിയുടെ തീനാളം എത്തുമ്പോഴേക്കും..ഒരു ഉഷ്ണക്കാറ്റ് വീശിയടിച്ച് അതിനെ കെടുത്തിപോയി..
കേശുമൂപ്പൻ കരിഞ്ഞ കൊള്ളിദൂരെക്കെറിഞ്ഞു.
മനസും അങ്ങനെത്തന്നെ..തീ കേട്ടാലും കരിഞ്ഞുത്തന്നെ കിടക്കും..
അടുത്ത ക്കൊള്ളിയെടുത്തു കത്തിച്ചു..കാറ്റു വന്നു കെടാതിരിക്കാൻ കൈകൾ കൂമ്പിപ്പിടിച്ചു..
തീ അതിന്റെ ഇരയെ ആവാഹിച്ചു അകത്തെടുത്തു ഒരു കാന്തം പോലെ..
ബീഡിയുടെ അറ്റത്തു കത്തിയ തീ ചെറുതായോന്നു ആളീക്കെട്ടു ഒരു കനൽ ചാരമായി.പുകഞ്ഞുകൊണ്ടിരുന്നു...
കേശുമൂപ്പൻ ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു. ഒട്ടിയ കവിൾ ഒന്നുകൂടി ഉള്ളിലേക്ക് കുഴിഞ്ഞു..
ബീഡിതലയിലൂടെ..തീനാളത്തെ ധ്വംസമായ് മെതിച്ചുകൊണ്ട് ഉള്ളിലേക്ക്..കുറെ പുകചുരുളുകളായ് കേശുമൂപ്പന്റെ വായ്ക്കുള്ളിൽ നിറഞ്ഞു..
കേശുമൂപ്പൻ ഒന്നു ഇരുത്തിവലിച്ചു..വായിൽ വീർപ്പുമുട്ടികിടന്ന..പുക ചുരുളുകളെ.
.വായിലൂടെയും നാസദ്വാരത്തിലൂടെ പുറത്തേക്കു ഊതിതള്ളി....
സ്വതന്ത്രമായ പുകചുരുളുകൾ..വായുവിൽ
പേരറിയാത്ത ചിത്രങ്ങൾ വരച്ചു...
വടക്കുനിന്നും വന്ന കുസൃതികാറ്റ അതിനെ മായ്ച്ചു കളഞ്ഞു..
കേശുമൂപ്പൻ കുളത്തിലിട്ട ചൂണ്ടക്കണ അൽപ്പം എടുത്തുയർത്തിനോക്കി...
..ഇല്ലാ.ഒരനക്കവുമില്ലാല്ലോ...? .മനസു പിറുപിറുത്തു...
നിരാശയിൽ നിന്നും ഒരു പ്രതീക്ഷയിലേക്കു കേശുമൂപ്പൻ വീണ്ടും ചൂണ്ട കറക്കിയേറിഞ്ഞു..
അല്ലങ്കിലും മനുഷ്യൻ ചൂണ്ടയിട്ട് കാത്തിരിക്കല്ലേ
ഓരോ പ്രതീക്ഷയും കൈപ്പിടിയിലാക്കാൻ..
കുളം..വളരെ വലുതാണ്..
വരാലും..പിലോപ്പിയായും കരിമീനും
പള്ളത്തിയും..മുശുവും..കരിപ്പിടിയും. പരലുകളും..എന്തിനു..മനുഷ്യന്റെ കഫം തിന്നുന്ന തുപ്പലുകുടിയനും..പൂചൂട്ടി വരെയുണ്ട്
ആ പെരും കുളത്തിൽ..
പോരാത്തതിന് നീർക്കോലിയും ചേരയും തവളയും ആമയും കുളക്കോഴിയും
..ഇടക്കൊക്കെ ഒരു ചെറിയ തമ്മിൽതല്ലോഴിച്ചാൽ..സസുഖം സൗഹൃദപരമായ ജീവിതം..
കേശുമൂപ്പൻ..അടുത്തിടെ കണ്ടുപിടിച്ച..ഒരു കുളമാണിത്..ഏതോ വഴിക്കുപോയ കേശു കണ്ടു..മുകളിലേക്ക് വന്നു വെട്ടിക്കളിച്ചു..
മൂങ്ങാൻകുഴിയിടുന്ന നല്ല മുഴുത്ത
വരാലും മുശുവും..
ചൂണ്ട പോലെയാണ് പ്രതീക്ഷകൾ..മനുഷ്യൻ..
നേടിയെടുക്കാൻവേണ്ടി..കാത്തിരിക്കുന്ന ഒരു
വികാരം അതാണ് പ്രതീക്ഷ..കേശു അതു അനുഭവവിക്കുന്നത് തന്റെ ഭാര്യ നാരായണിക്കു വേണ്ടി ആയതുകൊണ്ട് ലവലേശം വിഷമമില്ല..
"നാരായനിക്കിന്നു..ഉച്ചയ്ക്ക് മീൻചാർകൂട്ടി..
ചോരുണ്ണാണ് പറ്റുവാവോ..?"
കേശുമൂപ്പൻ മനസിൽ ഗദ്ഗദം പൂണ്ടു..
നാരായണി കേശുമൂപ്പന്റെ ഭാര്യയാണ്..
ഭാര്യാന്നു വെച്ചാ കെശൂമൂപ്പന് ജീവനും..
ഇടക്ക് ഒരാഗ്രഹം പറയും കുളമീൻ ചാർക്കൂട്ടാൻ
ഇതേ വരേക്കും നാരായണിക്കത് താൻ സാധിച്ചു കൊടുത്തിട്ടുണ്ട്..
സാധാരണ മീൻ കിട്ടിയാൽ ഷാപ്പിൽ കൊടുത്തു കാശുവാങ്ങും അതാണ് പതിവ്..
പോരാൻ നേരം തന്നോട് നാരായണി ചോദിച്ചതാ..
"അല്ല..മൂപ്പ ഇനീങ്ങാനാ മുളകിട്ടാ വരുത്തരച്ചാ..?"
ഞാൻ ചൂണ്ട ചുരണ്ടി ചുറ്റുനിടക്കു മറുപടി കൊടുത്തു..
"അതിപ്പോ..നിന്റെ ഏനത്തിനങ് വെച്ചോളണ്ടീ..
നീ എങ്ങനെ വെച്ചാലും നാക്കിന്‌ നല്ല രുചിയല്ലേ...!"
അതുപറഞ്ഞു ..ഏറുക്കണ്ണിട്ടൊരു ചിരി ചിരിച്ചു..
"ഓ..പിന്നെ..നിങ്ങളൊരു തമാശ.."
നാരായണി..കെശൂന്റെ കവിളിൽ ഒരു നുള്ളുകൊടുത്തു..
"ഇന്നെന്താ വരാലോ..അതോ..മുഷോ..."
..നാരായണി അറിയാനുള്ള ആകാംഷ നിലനിർത്തി..
"അറിയത്തില്ല..നാരായണീ..കുളത്തീന്റെ അകത്തു കിടക്കണ മീനിന്റെ കാര്യം ഞാനെങ്ങനെ പറയണേ.."
.കേശുമൂപ്പൻ കൈമലർത്തി
എന്തായാലും..ഞാൻ കൊണ്ടുവരും..നിന്റെ പൂതി ഞാൻ നടത്തിത്തരും...ഉറപ്പ് .."
കേശുമൂപ്പൻ.ഒരു പ്രതീക്ഷ നൽകിയാണ് പോന്നത്
"വരാലാണങ്ങി..മുളകിടാം..മുശുവാങ്ങി..
വറുത്തരക്കാം.... എന്തേ.."
നാരായണി കണ്ണുകളിൽ തിളക്കംകൂട്ടി
മൊഴിഞ്ഞു്..
നാരാണിയുടെ കുളമീൻ കറിയുടെ കൈപ്പുണ്യം
കേശൂമൂപ്പനു നല്ലോണം അറിയാം..
മൺചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു ചെറിയ സവാള മൂപ്പിച്ഛ്. വെളുത്തുള്ളിയും ചേർത്തു മുളകുപൊടി അതിലിട്ട് മൂപ്പിച്ഛ് വെള്ളമൊഴിച്ചു കുടംപുളിയും പച്ചമുളകും ചേർത്ത് തിളയ്ക്കുമ്പോൾ മീൻകഷ്‌ണങ്ങൾ അതിലിക്കിട്ടു വറ്റിക്കും..വറ്റി നെയ്യ് തെളിഞ്ഞുക്കഴിയുമ്പോൾ.
.അതിലേക്ക് വെളിച്ചെണ്ണയിൽ ഉലുവയും
ചെറു ഉള്ളിയും വറ്റല്മുളകും വേപ്പിലയും മൂപ്പിച്ചോഴിചു കേശുവിന്റെ മുമ്പിലെ പാത്രത്തിലേക്ക് നാരായണിയുടെ പ്രണയവും
ചേർത്തു വിളമ്പുമ്പോൾ...കേശുമൂപ്പൻ കുറുകി ത്തെളിഞ്ഞ ആവി പറക്കണ ചുക ചുക ചാറിൽനിന്ന് വറ്റൽ മുളകിന്റെ ഉള്ളിലെ ചാറ് മീന്റെ പുറത്തേക്ക് പീഞ്ഞൊഴിക്കും അതിൽ നിന്ന് രണ്ടു വിരൽകൊണ്ട് ഒരു കഷ്‌ണമെടുത്തു പിച്ചി വായിൽ വെച്ചു ചുണ്ടമർത്തിപ്പിടിച്ചു വിരൽ ഒരു വലി വലിച്ചു എരിവും പുളിയും രുചിച്ചു കണ്ണുകൾ ഇരുകിയടച്ചു നാക്കുകൊണ്ടു"ഠൊ"എന്നൊരു ശബ്ദതമുണ്ടാക്കും...!
എന്നിട്ട് നാരായിനിയുടെ കവിളിൽ സ്നേഹത്തോടെ നുള്ളും..അതാണ് പതിവ്...
വർഷങ്ങൾക്കു മുൻപ് ഒരു രാത്രി കെശൂന്റെ കൂടെ..ഒളിച്ചോടിപൊന്നതാണ് നാരായണി..ഇവിടെ കുട്ടനാട്ടിൽ കുടിയേറിയിട്ട് വർഷങ്ങളായി..
അന്ന് വലിയ വിപ്പ്ളവം സൃഷ്ട്ടിച്ച പ്രേമമായിരുന്നു..കേശുമൂപ്പനും നാരായണീയും..
മേഴ്ജാതിക്കാരിയെ പ്രണയിച്ചതിനു കേശുമൂപ്പന് ഭേദ്യവും ഊരുവിലക്കും ഭീഷണിയും..!
നാരായണിക്കു വീട്ടുത്തടങ്ങൾ ...!
പിന്നെ..എങ്ങാനോ പുറത്തുചാടി നാരായണി
കേശുമൂപ്പന്റെ കൂടെ തോണിയിൽ.. ഇവടെക്കെത്തി..പിന്നെ അവരങ്ങോട്ട് പോയിട്ടില്ല..
രണ്ടു പെൺ മക്കളുണ്ട് അവരെ കെട്ടിച്ചയച്ചു..
ഇടക്ക് വന്നുപോകും..എന്നാലും അവരുടെ അന്നത്തെ പ്രണയം ഇപ്പോഴുമുണ്ട് രണ്ടുപർക്കും..
കേശുമൂപ്പൻ ചൂണ്ടയുടെ അറ്റമെടുത്തു നോക്കി
ഒന്നും കൊത്തിയിട്ടില്ല..പ്രതീക്ഷയോടെ പലതവണ മാറിയിട്ട് നോക്കി...
ആകാശത്തു സൂര്യൻ ഉച്ചസ്ത്തതി യിലെത്തി വെയിലിന് കടുപ്പമേറിയിരിക്കുന്നു..
കുടിലിൽ കാത്തിരിക്കുന്ന പ്രണനിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തനിക്കു
കഴില്ലെ എന്ന ചിന്ത അയാളുടെ മനസിനെ
അലട്ടി വീണ്ടും ചൂണ്ട എറിഞ്ഞു കേശുമൂപ്പൻ കാത്തിരുന്നു..കിട്ടുമെന്നുള്ള പ്രതീക്ഷയോടെ..
പ്രതീക്ഷ..അതാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നതെന്നു കേശുവിന് തോന്നി
എന്തിനും ഏതിനും പ്രതീക്ഷ..
കാമുകിക്ക് കാമുകനോട്
ഭാര്യക്ക് ഭർത്താവിനോട്
മാതാപിതാക്കൾക്ക് മക്കളോട്
രാഷ്ട്രീയക്കാരന് അണികളോട് ജനങ്ങൾക്ക് മന്ത്രിമാരോട്..അങ്ങനെ ഒരോരുത്തരും ഒരു ചൂണ്ടപ്പോലെ പ്രതീക്ഷയാണ്..
ഇന്ന് കിട്ടും നാളെ നാളെ കിട്ടും എന്നുള്ള പ്രതീക്ഷ...കേശുമൂപ്പന്റെ ചിന്താ മണ്ഡലങ്ങൾ
സൂര്യ താപത്തിൽ വിയർപ്പു തുള്ളിയായി ഉരുകി ഒലിച്ചു...
കേശുമൂപ്പൻ കൈപള്ള.. കണ്ണിനു മീതേവെച്ചു..ആകാശത്തേക്ക് നോക്കി..സമയം
ഒരുപാടായി.. ഇനി ഇന്ന് ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല....
തന്റെ നാരായണിക്കു കൊടുത്ത വാക്ക് ഇവിടെ പാലിക്കാതെ പോകുന്നു..കേശു മനസിൽ ഘനീഭവിച്ച നിരാശയെ ഒരു തുള്ളി
കണ്ണീരായ് കണ്ണുകളിൽ ഉറഞ്ഞുകൂടി.
ഇനി ഇന്ന് മതി...നിന്നിട്ട് കാര്യമില്ല..
മനസ് ചഞ്ചലമായ പിറുപിറുത്തുകൊണ്ടു
ചൂണ്ടക്കണ എടുത്തുപൊക്കി..
.എങ്കിലും ഒരു ചെറിയ കണിക പ്രതീക്ഷയോടെ ..ഒന്നുകൂടി കേശു വെള്ളത്തിലേക്ക് നോക്കി..
പെട്ടെന്ന് ചൂണ്ടക്കണ കയ്യിൽക്കിടന്നു ഒന്നാഞ്ഞു വെട്ടി..കണ കയ്യിൽ നിന്ന് തെറിച്ചുവീണു..
ഒരു നിമിഷം കേശു നിശ്‌ചമാഎങ്കിലും
പെട്ടെന്ന് ചൂണ്ടക്കണ കയ്യിലെടുത്തു ആഞ്ഞു
വലിച്ചു..
ചൂണ്ട നാര്.. വെള്ളത്തിൽ കിടന്നു വെട്ടിപുളഞ്ഞു
ചൂണ്ടക്കണ വളഞ്ഞു...!!
കേശുമൂപ്പൻ..ചൂണ്ടനാര് ആഞ്ഞു വലിച്ചു കാരയോടടുപ്പ്പിച്ചുക്കൊണ്ടിരുന്നു..
മീൻ അതിന്റെ രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ
തലങ്ങും വിലങ്ങും പിടഞ്ഞു
.വെള്ള തുള്ളികൾ വലിയഗോളങ്ങളായി..
മുകളിലേക്കുയർന്നു പൊങ്ങി.ഓളങ്ങൾ വലിയ
തിരമാലപോലെ അകന്നുമാറി..
ചൂണ്ട നാര് കേശുമൂപ്പന്റെ കൈവെള്ളയിലിരുന്നു
മുറുകി ചുവന്നു..കരയിലേക്കടുത്ത മീൻ രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ വെട്ടിപ്പിടഞ്ഞു മണ്ണും ചെളിയും കലർന്ന വെള്ളം കേശുവിന്റെ ശരീരത്തെക്കു മുഖത്തേക്കും തെറിച്ചു..
കേശു ചൂണ്ടനാര് പിടിച്ച് രണ്ടു കൈക്കൊണ്ടും പൊക്കി മീനിനെ കരയിലേക്കിട്ടു..!
മണ്ണിൽ പിടഞ്ഞു പുളഞ്ഞുകൊണ്ടിരുന്ന മീനിനെ കണ്ടു കേശുമൂപ്പന്റെ കണ്ണുകൾ തിളങ്ങി.
കറുത്തു തടിച്ച കൈമുട്ടിനേത്രോളമുള്ള
ഒരു വലിയ വരാൽ...
ശുഭം...!

പാഠപുസ്തകം

Image may contain: 1 person

രചന: ഷാജി വല്ലത്ത്
ടിം..ടിം..
ഓഫീസ് റൂമിന്റെ വരാന്തയിലെ തൂക്കിയിട്ട ഇരുമ്പു കട്ടയിൽയിൽ നിന്നു രണ്ടാമത്തെ
ബെല്ല് ഒരു മുഴക്കമായി അമ്മുവിന്റെ..
ചെവിയിൽ വന്നു പതിച്ചു..
അൽപ്പം കഴിഞ്ഞു പച്ചയിൽ ചുകന്ന പുള്ളികുത്തുള്ള സാരിത്തല ആട്ടി
ഒരു കാറ്റ് പോലെ സ്മിത ടീച്ചർ...
ക്ളാസ്മുറിയിലേക്കു കേറിവന്നപ്പോൾ കുട്ടികളുടെ കലപില ശബ്‌ദം നിലച്ചു
ഒരു മഴ തോർന്നു പെയതൊഴിഞ്ഞ പോലെയായി.ക്ലാസ് റൂം..
"ഗുഡ്മോർണിങ് ടീച്ചർ.."
ഒരു ഒഴുക്കുപോലെ എല്ലാവരുടെയും സ്വരം
ഒരേപോലെ ക്ലാസ്റൂമിൽ പ്രതിധ്വനിച്ചു
"ഗുഡ്മോർണിങ്.."
ടീച്ചർ ഹാജർപട്ടികയെടുത്തു ഓരോരുത്തരുടെ പേര് വിളിച്ചു..
"രാജു..."
"ഹാജർ.."
"ഷെഫീഖ്.."
"ഹാജർ.."
പുഴയിലെ ഓളങ്ങൾ പോലെ ഒഴുകി ഒഴുകി
ചോദ്യം അമ്മുവിന്റെ അടുത്തുമെത്തി..
"അമ്മു.."
"ഹാജർ.."
അമ്മു ഹാജർ പറഞ്ഞു ബെഞ്ചിലിരുന്നെങ്കിലും മനസ് ഒരു പേടിയുടെ മാറാപ്പിലായിരുന്നു..
"എല്ലാവരും ഇന്നലെ പഠിച്ചുകൊണ്ടു വരാൻ പറഞ്ഞതു പഠിച്ചു വന്നോ...?"
ഹാജറെടുത്തുകഴിഞ്ഞ ടീച്ചറുടെ ചോദ്യത്തിനു അവിടെയും ഇവിടെയുമായി "ആ" എന്ന ഉത്തരങ്ങൾ കുമിള പോലെ പൊന്തിവന്നു..
അമ്മു ആ എന്നു പറഞ്ഞില്ല..
മലയാളം പാഠപുസ്തകം ഇല്ലാതെ ഞാനെങ്ങനാ പഠിക്കുക..!ഞാനെങ്ങനെ ആ എന്നു പറയുക.എന്നു അമ്മു ചിന്തിച്ചത്
ഇന്നലെ ടീച്ചർ പാഠമെടുക്കുമ്പോൾ അടുത്തിരിക്കുന്ന ബിന്ദുവിന്റെ പുസ്തകത്തിലേക്ക് അമ്മു എത്തിനോക്കി
അവൾ കാണിച്ചു തരാതെ പുസ്തകം അപ്പുറത്തേക്ക് നീക്കി,അമ്മു കാണാതിരിക്കാൻ കൈകൊണ്ടു മറ പിടിച്ചു..
കുശുമ്പത്തി..അമ്മു മനസ്സിലോർത്തു..
അമ്മു ബിന്ദുവിനെ ദയനീയമായി നോക്കിയെങ്കിലും ബിന്ദു കണ്ടഭാവം നടിച്ചില്ല..
"മലയാളത്തിന്റെ ഉപത്ഞാതാവ് ആരാണ്..?..രാജി പറയൂ..."
മുൻപിലെ ബെഞ്ചിലിരുന്ന രാജിയോടായിരുന്നു ചോദ്യം...
ക്ലാസ് റൂമിലെ നിശ്ശബ്ദതയിലും അവിടെ
ഇവിടേം ചില മുറു മുറുപ്പുകൾ കേൾക്കാം..
ചിലരുടെ മുഖത്ത് അറിയാമെന്നുള്ള ഭാവം
ചിലരുടെ മുഖത്ത് അങ്കലാപ്പുകളും പേടിയും മിന്നി മറഞ്ഞു...
പക്ഷെ രാജി കണ്ണുകൾ ചുവപ്പിച്ചു മൂക്കുകൾ വിറച്ചു മിണ്ടാതെ ഡെസ്ക്കിൽ വിരൽ കൊണ്ട് ചിത്രം വരച്ചു നിന്നു..
സ്മിത ടീച്ചർ തടിച്ച ചൂരൽ കൈവെള്ളയിൽ തെരു പിടിപ്പിച്ചു പുറത്തെ വെയിലിന്റെ പ്രകാശമേറ്റ ചൂരലിലെ എണ്ണ കറുപ്പ് തിളങ്ങി നിന്നു..
"ഉം..വേഗം പറയൂ.."
രാജി ഉത്തരം പറയാതെ സ്മിത ടീച്ചറുടെ മുഖത്തേക്ക് കണ്ണും നട്ട് മിണ്ടാതെ നിന്നു..
ഇടക്ക് പേടിയോടെ ചൂരൽ വടിയിലേക്ക് നോട്ടമെറിഞ്ഞു..
രാജിയുടെ പേടിയേക്കാൾ അമ്മുവിന്റെ മനസ്സിലായിരുന്നു വേവലാതികൾ മുഴുവനും..
അടുത്തത് താനാവും എന്നുള്ള തോന്നൽ എന്നോടാവും ചോദ്യം..
മലയാള പാഠപുസ്തകം ഇല്ലാത്തതുകൊണ്ട് പഠിക്കാനും പറ്റിയിട്ടിട്ടില്ല..രണ്ടുമൂന്നു തവണയായി ടീച്ചറോട് പറയുന്നത് പുസ്‌തകമില്ലന്ന്.ഇക്കൊല്ലം കഴിയാറായി ഇനിയെന്നാണാവോ 'അമ്മ പുസ്തകം വാങ്ങി തരാ..?
പുതിയ പുസ്തകത്തിനു നല്ല മണമാണെന്നു ബിന്ദു ഒരീസം പറഞ്ഞു..
അവൾ ഇടക്ക് പുസ്തകത്തിലേക്കു മുഖം പൂഴ്ത്തി ഗാഢമായി മണം ആസ്വദിക്കുന്നതു കാണാം..എങ്ങനെയായിരിക്കും ആ മണം..?
അമ്മു ആലോചിച്ചു നോക്കി..
അമ്മയോട് എന്നും പറയും മലയാളവും കണക്കും ഇൻഗ്ലിഷും സാമൂഹ്യവും പാഠപുസ്തകം ഇല്ലെന്നും വാങ്ങിക്കണമെന്നും..
വീടിന്റെ പുറകിലുള്ള അസ്‌നാർ ഹാജിടെ നീണ്ടുപരന്നു കിടക്കുന്ന തോടും ചിറയും ഒരുമിച്ചു ചേർന്ന പറമ്പിലെ അന്ന് കേറിയ തേങ്ങകൾ പെറുക്കി കൂട്ടി... വിയർത്തൊഴുകി.. മെലിഞ്ഞൊട്ടിയ ആവി ശരീരവുമായി കേറി വരുന്ന അമ്മയുടെ മുൻപിലേക്ക് അമ്മു പരാതിപ്പെട്ടി തുറന്നിടും അതു കേട്ടു അമ്മ ഒന്നു പുഞ്ചിരിക്കും..
പിന്നെ തലയിൽ മടക്കി കെട്ടിയ തോർത്തു ചെമ്മാടഴിച്ചു.. കഴുത്തിലും കയ്യിലേയും വിയർപ്പുതുള്ളിയെയും തുടച്ചെടുത്തു മൺങ്കലത്തിലെ ആവിയാറ്റിയ കഞ്ഞിവെള്ളമെടുത്തു ദാഹമകറ്റുമ്പോഴും അമ്മുവിന്റെ വായിൽ നിന്ന് പല തവണ ചോദ്യങ്ങൾ നിർത്താതെ ചിണുങ്ങി വീണട്ടുണ്ടാവും...
"അമ്മേ..എനിക്ക് ബുക്ക് വാങ്ങിത്താ അമ്മേ."എന്ന്..
"അതിനെന്താ അമ്മച്ചി വാങ്ങി തരാട്ടോ.."
അതും പറഞ്ഞു 'അമ്മ അമ്മൂന്റെ താടിയിൽപ്പിടിച്ചു ഒരു ഉമ്മയെടുത്ത് ചുണ്ടിൽ വെക്കും...
പിന്നെ ചാണകം മെഴുകിയ തറയിലിരുന്നു അമ്മൂനെ പിടിച്ചു മടിയിലിരുത്തി..തലയിലെ മുടി വകഞ്ഞു മാറ്റി..പേൻ കിള്ളി നോക്കും
അപ്പോൾ അമ്മയുടെ വിയർപ്പിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയിട്ടുണ്ടാകും..
"ഈ പെണ്ണിന്റെ തലയിൽ വെറും ചടയാണ്..
ശരിക്കും താളിയിട്ടു തല തേച്ചു കുളിക്കാഞ്ഞിട്ടാണ്.."
എന്നു പറഞ്ഞു മാറോടണച്ചു.. വിരലുകൊണ്ട് മുടിയിഴകൾ ഒരുവലിവലിച്ചു.
.രണ്ടു തള്ളവിരലിന്റെ നഖംകൊണ്ടു... അമർത്തി പല്ലുകൾക്കിടയിലൂടെ ".സ്സ്" എന്ന ശബ്ദമുണ്ടാക്കും..
അപ്പോൾ ചെവിയുടെ അരികിലായി..ഠോ.. എന്നൊരു ചെറിയ ശബ്‌ദം കേൾക്കാം
ഒരു പേനിന്റെ ജീവൻ അമ്മയുടെ നഖങ്ങളിൽ ഞെരിഞമർന്ന ശബ്‌ദം..
അമ്മ വിരലുകൾ കൊണ്ടു ഓരോ മുടിയിഴകളും പരതി ഓരോ വലിവലികുമ്പഴും അമ്മൂന്റെ തലയിൽ സൂചികുത്തുപോലെ വേദന വരും..
കുതറി മാറാൻ ശ്രമിക്കുമ്പോഴെല്ലാം 'അമ്മ കൂടുതൽ മാറോടണച്ചുപിടിക്കും..
"അമ്മേ എന്നാ പുസ്തകം വാങ്ങാ..?"
അമ്മൂ പിന്നേം തല വെട്ടിച്ചു ചോദിച്ചു..
"അമ്മു..അനങ്ങല്ലേ. ദേ.. ഒരു മുഴുത്ത പേൻ..."
നിധി കണ്ടപോലെ അമ്മയുടെ കണ്ണുകൾ തിളങ്ങും എന്നിട്ട് മുടിഇഴ വലിച്ചെടുത്ത്
വീണ്ടും തലയിൽ നഖം കുത്തിയമരുമ്പോൾ
.വീണ്ടും ചെവിക്കരികിൽ "ഠോ" എന്ന ചെറിയ ശബ്‌ദം കേൾക്കാം..
പുസ്തകമില്ലാതെ പഠിക്കാൻ.. പറ്റാത്തതുകൊണ്ടു ഇടക്ക് കിട്ടുന്ന തല്ലിന്റെ വേദന മനസിലേക്ക് ഓടിയെത്തി അമ്മു വീണ്ടും ചിണുങ്ങി..
"അമ്മേ പുസ്തകമില്ലാതെ ചെന്നാൽ ടീച്ചർ തല്ലും.."
അതു കേട്ട് അമ്മയൊന്നു നെടുവീർപ്പിട്ടു..
"അമ്മ ഹാജിനോട് കുറച്ചു പൈസ കടം ചോദിചട്ടുണ്ട് കിട്ടിയാൽ വേഗം വാങ്ങി തരാട്ടോ.."
അമ്മ പേൻ കിള്ളികൊണ്ടു പറഞ്ഞു..
'"അമ്മ എപ്പോഴും പറയും ഇങ്ങനെ എന്നിട്ട് വാങ്ങി തരൂല..കണ്മഷി തീർന്നിട്ടുതന്നെ വാങ്ങി തന്നട്ടില്ല.."
അമ്മു സങ്കടംപോലെ പറഞ്ഞു..
"ഇല്ല ഇപ്രാവശ്യം കാശ് കിട്ടിയാ പുസ്തകവും ചാന്തും കണ്മഷിയും പൊട്ടും കരിവളയും ഒക്കെ വാങ്ങിത്തരാട്ടോ എന്റെ കുട്ടിക്ക്.."
അതു പറയുമ്പോഴും അമ്മയുടെ.. കണ്ണുകളിൽ അമ്മൂന്റെ സങ്കടങ്ങളുടെ.. നീർച്ചുഴികളിൽ പെട്ടപോലെ കണ്ണുനീർ പൊടിഞ്ഞു തുടങ്ങിയിരുന്നു..
രാവിലെ സ്‌കൂളിലേക്ക് പോരുമ്പോൾ 'അമ്മ കറി വെക്കുന്ന ചെറിയ മൺചട്ടിയെടുത്തു ചെറിയ ഓട്ടു മണ്ണെണ്ണ വിളക്ക് കത്തിച്ചു എന്നിട്ട് മുനിഞ്ഞു കത്തുന്ന തീനാളത്തിനു മുകളിൽ ചട്ടിയുടെ അടിവശം അൽപ്പനേരം പിടിച്ചു...
ചട്ടിക്കടിയിൽ വട്ടത്തിൽ ഒരു കറുത്തപാട്..
രൂപപ്പെട്ടു..പിന്നെ ചൂണ്ടുവിരലിന്റെ.. തുമ്പുകൊണ്ട്‌ അമർത്തിയെടുത്തു.. അമ്മൂന്റെ പുരികവും കണ്ണും എഴുതി..
"ഇപ്പ നല്ല ഭംഗിയുണ്ട് എന്റെ അമ്മൂനെ കാണാൻ..കണ്മഷിയെക്കാൾ നല്ലത് ഇതാ"
ചെറ്റോലയിൽ തിരുക്കിവെച്ച പൊട്ടു കഷ്ണത്തിന്റെ കണ്ണാടിയിൽ അമ്മൂന്റെ
പകുതി മുഖം തെളിഞ്ഞു..
'അമ്മ പറഞ്ഞതു ശരിയാണെന്ന് അമ്മൂനും തോന്നി..കണ്മഷിയെക്കാൾ ഭംഗിയുണ്ട് ഈ കരികൊണ്ട് കണ്ണെഴുതിയത്തിന്..!
പക്ക്ഷെ മലയാള പാഠപുസ്തകം പഠിക്കാത്തതിനു ഇന്ന് കിട്ടുന്ന തല്ല് ആലോചിച്ചപ്പോൾ കണ്ണാടിയിലെ പകുതി മുഖത്തിന്റെ തെളിച്ചം മാഞ്ഞു...
"അമ്മു പറയൂ..!"
ടീച്ചറുടെ ചോദ്യം ഒരു പച്ചോല കീറിയ ശബ്ദംപോലെ ചെവിട്ടിൽ വന്നലച്ചപ്പോൾ അമ്മു ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നു..!
ഇപ്പോൾ ചോദ്യം മാറിയിരിക്കുന്നു..
"എഴുത്തച്ഛൻ ആരിൽ നിന്നാണ് അക്ഷരങ്ങളെ കുറിച്ചു മനസിലാക്കിയത്..?"
അമ്മു മെല്ലെ എഴുനേറ്റു..
അപ്പുറം രാജി അടി കൊണ്ടു ഏങ്ങി കരയുന്നു...
പലരുടെയും മുഖത്ത് പേടി നിഴലിച്ചിരുന്നു..
നിശ്ശബ്ദതയിലും എവിടന്നൊക്കെയോ തേങ്ങലുകൾ അന്തരീഷത്തിൽ മുഴങ്ങുന്നുണ്ട്..
"ഉം..വേഗം പറയൂ.."
അമ്മു ഭയപ്പാടോടെ നരച്ച ഉടുപ്പിന്റെ കൊന്തലകൾ പിടിച്ചു രണ്ടു കൈകൊണ്ടും നെരിച്ചു നെരിപിരി കൊണ്ടു..
ചൂരൽവടി കയ്യിൽ തിരുകി ടീച്ചർ അടുത്തേക്ക് വന്നു..
"അറിയില്ലേ..??"
ടീച്ചർ കണ്ണുകൾ ഉരുട്ടി..
ചോദ്യംആവർത്തിച്ചു..
അമ്മൂന്റെ ചുണ്ടുകൾ വിറച്ചു വിതുമ്പി കണ്ണിൽ കൊഴുത്ത കണ്ണീർ ഉരുണ്ടർന്നു വീണു..
" ഉം..കൈ നീട്ടൂ.."
ടീച്ചർ ആജ്ഞാപിച്ചു..അമ്മു കൈ നീട്ടാതെ
മടിച്ചു മടിച്ചു വിതുമ്പി വിറച്ചു ചൂരലിലേക്കു നോട്ടമെറിഞ്ഞു..
"ഉം..കൈ നീട്ടാൻ.."
ഒരു സംഹാര രുദ്രിണിയെ പോലെ ടീച്ചർ ആക്രോശിച്ചപ്പോൾ അമ്മു ഞെട്ടി തെറിച്ചു പെട്ടെന്ന് കൈ ടീച്ചർക്ക് നേരെ നീട്ടി..
"പഠിച്ചുകൊണ്ടുവരാൻ പറഞ്ഞാൽ... കേൾക്കൂലല്ലേ..?"
തടിച്ച ചൂരൽ വായുവിൽ ശക്തിയായി
ഉയർന്നു താന്നു..അമ്മൂന്റെ കൈവെള്ളയിൽ പതിഞ്ഞു..
"അമ്മേ..!!"
അമ്മൂന്റെ തോണ്ടാകുഴിയിൽ നിന്നും ഒരു ആർത്തുനാദം പുറത്തേക്കൊഴുകി..
കൈവെള്ളയിൽ പതിച്ച ചൂരലിലെ അടിയുടെ നീറ്റൽ ശരീരമാകെ പടർന്നു..
രണ്ടുമൂന്നു തവണ ചൂരൽ വായുവിൽ ശക്തിയായി ഉയർന്നു താന്നു..
അമ്മു വേദനകൊണ്ട് പുളഞ്ഞു..
"അമ്മേ..ആ.."
ആ വിളി അമ്മുവിന്റെ വലിയ വായിലെ കരച്ചലിലിൽ മുങ്ങിപ്പോയി..
കൈവെള്ളയിലേറ്റ ചുവന്ന പാടിനെക്കാളും മനസിലേറ്റ വേദനയായിരുന്നു..
"'അമ്മ പുസ്തകം വാങ്ങി തന്നിരുനെങ്കിൽ എനിക്ക് തല്ലു കിട്ടിലായിരുന്നു.."
ബെഞ്ചിലിരുന്നു തേങ്ങി കരയുമ്പോഴും മനസ് പരിതപിച്ചുകൊണ്ടിരുന്നു..
നീറി പുകഞ്ഞു വിറച്ചു കൊണ്ടിരുന്ന കൈവെള്ളയിലെ ചുവന്ന ചൂരൽ പാടിലേക്കു നോക്കി അമ്മു തേങ്ങി കരഞ്ഞു..
രാവിലെ ചട്ടിയിലെ കരികൊണ്ടെഴുതിയ
കൺപീലികൾ കണ്ണീരിൽ നനഞ്ഞുകുതിർന്നു അമ്മുവിന്റെ കവിളിലൂടെ പടർന്നൊഴുകി കൈത്തണ്ടയിൽ വീണലിഞ്ഞുകൊണ്ടിരുന്നു...
ശുഭം...!!

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo