Showing posts with label BijiThomas. Show all posts
Showing posts with label BijiThomas. Show all posts

ഷാനവാസ് നടുവിലയിൽ എഴുതിയ കുറിപ്പിനോടുള്ള പ്രതികരണം

Image may contain: 1 person, closeup



മിസ്റ്റർ ഷാനവാസ് നടുവിലയിൽ എഴുതിയ കുറിപ്പിനോടുള്ള പ്രതികരണം .........
LInk to Shanavas Naduvilayil Post
http://www.nallezhuth.com/2017/12/shanavasnaduvilayil.html

നമ്മുടെ നാട് നല്ലതാണു ..നല്ലതാക്കാം.... ഇശ്ചാശക്തി ഉണ്ടെങ്കിൽ ..
മറ്റൊരു സ്വിസ്റ്റ്ലാൻഡ് , സിഗപ്പൂർ , തായ്‌ലൻഡ് അല്ലങ്കിൽ കുറഞ്ഞതൊരു ശ്രീലങ്ക ..പക്ഷെ , നടക്കില്ല !!..
വെളുത്തേടന്റെ അലക്കു കഴിഞ്ഞിട്ടു എപ്പോഴാ രാമേശ്വരത്തിനു പോണേ !!..
ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സമന്വയമാണ് നമ്മുടെ കേരളം ..
കൂടിയാട്ടവും , കൂത്തും , തെയ്യവും , ഒപ്പനയും , മാർഗംകളിയും എന്തിന് , ചാക്യാരെ വെല്ലുന്ന കിടിലൻ മിമിക്രി യും ..പോരെ ..
സ്വാതി തിരുനാളിന്റെ നാടല്ലേ ..
കഥകളിയുടെ നാടല്ലേ നമ്മുടേത് !..
ലയത്തിൽ , താളത്തിൽ , രാഗത്തിൽ , ഭാവത്തിൽ , സ്വരമാധുര്യത്തിൽ ഇന്ദ്രിയങ്ങളുടെ കടിഞ്ഞാൺ ഏന്തിയ ഗന്ധർവ്വൻ .... നമ്മുടെ ഗാന ഗന്ധർവന്റെ നാട് ..സിംഫണിയിൽ ലോകം വാപിളർന്നാസ്വദിച്ചതല്ലെ , ആദരിച്ചതല്ലേ നമ്മുടെ എ ർ റഹ്മാനെ .........
കാടും മേടും പുഴയും കായലും കടലുമുള്ള നാട് ..
കാര്യശേഷിയും , കായികബലവുമുള്ളവരുടെ നാട് ..
എന്നിട്ടും എന്തെ നമ്മൾ ഇങ്ങനെ ?!..
ആ ..ആർക്കു ചേതം ....................അല്ലെ !!....
എല്ലായിടത്തും നമ്മൾ ശബ്ദത്തെ ഉയർത്തുന്നു !?..
ഇത് നമ്മുടെ ശീലമാണ് , സംസ്കാരമാണ്..
എയർ പോർട്ടിൽ , ബസ് സ്റ്റാൻഡിൽ , റെസ്റ്റോറന്റിൽ ഉച്ചത്തിൽ സംസാരിക്കുന്നു...
നാലാൾ കൂടുന്നിടത്തു സ്വന്തം ശബ്ദം ഉയർത്തുന്നു...
ഫോൺ ചെയുമ്പോൾ നാടുമുഴുവൻ കേൾക്കുന്നു....
ഭാര്യാഭർത്താക്കന്മാർ വഴക്കിടുമ്പോൾ അയലത്തുകാർ മുഴുവനും അറിയുന്നു....
വാഹനത്തിൽ ഇരുന്നുകൊണ്ട് , കി..കി..അടിച്ചു " കരണംപൊട്ടി " ശബ്ദം ഉണ്ടാക്കി ആനന്ദം കണ്ടത്തുന്നു ...
നേതാക്കന്മാർ മൈക്ക് " കടിച്ചുതിന്നു " ഭീകാരാന്തരീഷം സൃഷ്ഠിക്കുന്നു.....
വിദ്യാഭ്യാസത്തിന്റെ വിലയെ വെറും വാക്കിനെ ശബ്ദത്തിൽ കളിയാക്കുന്നു !..
അപ്പോൾ മറ്റെല്ലാം എന്ത് ...
ശബ്ദമല്ലേ ..... ശബ്ദമയമല്ലേ എല്ലാം ..
നിശബ്ദമായി സഹിക്കൂ...
കപട രാഷ്ടിയത്തെ എതിർക്കുന്നവരെ അരാഷ്ട്രിയർ എന്ന് മുദ്ര കുത്തും !..പ്രതികരിക്കാനനുവദിക്കില്ല !?..
മനുഷ്യൻ മനുഷ്യനെ അടക്കി ഭരിക്കാൻ ത്വരയുണ്ടായിരുന്ന കാലം മുതൽ തുടങ്ങിയതല്ലേ എതിർപ്പുകളും അതിൽനിന്നും യുദ്ധങ്ങളും , അതിനുവേണ്ടി കണ്ടുപിടുത്തങ്ങൾ ഉണ്ടായതും ... അതിൽനിന്നുമല്ലേ മനുഷ്യൻ ചൊവ്വയിലെത്തിയത് ..
എയ്‌ൻസ്റ്റൈനെയും സോക്രട്ടിസിനെയും വട്ടന്മാരെന്നു വിളിച്ചത്തല്ലേ ''ബുദ്ധിജീവികൾ'' ..... അല്ലാതെ ഞാൻ ഉപ്പുപരൽ ആണ് ഇന്നും ഉപയോഗിക്കുന്നത് എന്നും , പരുത്തിക്കും പട്ടു കൊണാനിനും പകരം പാളത്താറാണ് ഉടുക്കുന്നത് എന്നും പറഞ്ഞു പഠിപ്പിക്കുന്ന കാലഹരണപ്പെട്ട ബുദ്ധിജീവികളുള്ളടത്തോളം കാലം നമ്മൾ വികസിത അല്ല , വികസ്വര രാജ്യമായിത്തന്നെയിരിക്കും , ഒച്ചിഴയുന്ന വേഗത്തിൽ...എന്നുമാത്രം !!..
ഈ കുബുദ്ധിജീവികൾ സാധാരണക്കാരന് മനസിലാകുന്നത് മോഴിയില്ല ..
മൊഴിയില്ലല്ലോ ..മനസ്സിലായാൽ തീർന്നില്ലേ .. ( ശ്രീനിയുടെ സന്ദേശം സിനിമ ഓർമ്മവരുന്നു )
ജനാധിപത്യം നല്ലതാണ് ..ചിന്ദാശക്തിയും വിവേകവും, അനുസരണയുംമുള്ള ജനതതിക് ..
ആഗോളവത്കരണത്തെ എന്തിനെതിർക്കണം ..കൂടുതൽ കരുത്തുനേടു..
അല്ലാതെ പണ്ടുണ്ടതും പാളേതുറിയതും പറഞ്ഞു പ്രമാണി ചമഞ്ഞിട്ടു കാര്യാമില്ല . Survival of the fittest .
ഇതു പ്രകൃതി സിദ്ധാന്തമാണ് .
അല്ലാതെ എന്തിനും ഏതിനും സബ്‌സിഡിയും സംവരണവും കോടുത്ത് ഒരു വകക്ക് കൊള്ളാത്ത ജനതയെ സൃഷ്ഠിക്കരുതേ..പ്ളീസ് !!...
ലോകം ഓടുമ്പോൾ അതിനു മുൻപേ കഴിഞ്ഞില്ലങ്കിൽ , പിൻപേയെങ്കിലും ഓടണം.
ഇല്ലങ്കിൽ നമ്മൾ തുരുമ്പെടുത്തു പണ്ടാരമടങ്ങിപ്പോകും ........
പറയാനുണ്ടൊത്തിരി ..
വാൽകഷ്ണം ...
ആരും പറയാത്തത് പറയു ,ആരും കാണാത്തതു കാണു , ആരും കേൾക്കാത്തത് കേൾക്കൂ..അതിൽ മനുഷ്യന് ഉതകുന്നത് എന്തെങ്കിലും ഉണ്ടാകും ....

By: 

BIji Thomas George

ഒരു ഭാര്യാ വിലാപം

Image may contain: 1 person, smiling, closeup


പതിവിലും വിപരീതമായി സ്‌കൂട്ടറിന്റെ പിന്നിൽ അവൾ കൂടുതൽ ചേർന്നിരുന്നപ്പോൾ ഞാൻ അറിയാതെ ഗതകാല സ്മരണകൾ അയവിറക്കി കോൾമയിർ കൊണ്ടു....ഈശ്വരാ പൊലിപ്പിച്ചേക്കണേ എന്ന് ജപിച്ചു , വേണ്ടാത്തിടത്തും ബ്രെക്ക് ചവുട്ടി........................
" മതി മതി ...ബാക്കി പറയേണ്ടാ..മനസിലിയി " എന്ന് ഡോക്ട്ടർ പറഞ്ഞത്, അവൾ ഉൾക്കൊണ്ടതായിരിക്കണേ ഈശ്വരാ ...
?!..ഞാൻ മുട്ടിപ്പായി പ്രാർഥിച്ചു ....
--------------------------------------------------------------------
ഡോക്ട്ടർ..... husband ന് എന്നോട് തീരെ consideration ഇല്ല !....ഏ..ഹേ....വീട്ടിൽ വന്നാൽ ഒരു സഹായവുമില്ല !!.
പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും , പരിതാപിയായി ഞാൻ ഇരുന്നു ..
രാവിലത്തേ breakfast , മോനെ സ്‌കൂളി വിടണം , പിന്നെ,.... ഹസ്സ് canteen നീന്നു കഴിക്കുന്നത്‌കൊണ്ടു , ഉച്ചക്കുള്ളത് അത്താഴത്തിനും എടുക്കും , എനിക്കും ഒരു റസ്റ്റ് വേണ്ടേ ..
അത്താഴം കഴിഞ്ഞൊന്നു കെടക്കാന്നു വിചാരിച്ചാൽ , സ്വര്യം തരില്ല ....ഞാൻ ഉറക്ക ഗുളികയാപോലും ?!!..
അങ്ങെനെ ഇപ്പം കൊട്ടണ്ടാന്നു ഞാനും കരുതി ....
അവളുടെ തേപ്പിനു ചുടു കൂടുതലായോ എന്ന സംശയം !....
എന്റെ കണ്ണ് തള്ളിയടർന്ന് താഴെയെങ്ങാനം വീണൊന്ന് കരുതി , ഞാൻ അറിയാതെ തറയിൽ കാലുകൊണ്ട് പരതി.....
ഡോക്റ്ററുടെ ഭാവത്തിൽ ചാഞ്ചാട്ടം ലവലേശം ഇല്ല !..കൊക്കെത്ര കൊളം കണ്ടതാ ...
തല ഉയർത്തി നോക്കിയ ഡോക്റ്റർ , മുകളിൽ പറ്റിയിരിക്കുന്ന പല്ലിയെ അല്ല നോക്കുന്നത് എന്ന് , അടുത്ത ചോദ്യത്തിൽ നിന്നും എനിക്ക് മനസിലായി ..
അപ്പോൾ വീട്ടുകാര്യങ്ങളിൽ ഇദ്ദേഹം ശ്രദ്ധിക്കുന്നില്ല , എന്നല്ലേ ?..
അതെ ഡോക്റ്റർ ..
Husband എവിടെ ജോലി ചെയ്യുന്നു ? ...വില്ലേജോഫിസിൽ ..
Electricity bill , phone bill ?...അത് ചേട്ടൻ പോകും ..
കുട്ടികളുടെ fees ?...ചേട്ടൻ പോകും ..
Parents മീറ്റിംഗ് ?...അത് ചേട്ടൻ പോകും ..
വീട്ടിൽ maintenance വന്നാൽ ?...കുറച്ചൊക്കെ ചേട്ടൻ ചെയ്‌യും..
അടുക്കള തോട്ടവും മറ്റും ?...ചേട്ടൻ ചെയ്‌തോളും .
വീട്ടു സാധനങ്ങൾ , പലചരക്ക്?..അത് ചേട്ടൻ പോകും ..
എനി litigation ?..ഒരു തവണ അതിർത്തി തർക്കമുണ്ടായി , സ്റ്റേഷനിൽ ചട്ടൻ പോയി .
കുട്ടികളുടെ വിവാഹം , വിദ്യാഭ്യാസം ?..അത് ചേട്ടൻ കരുതി വെക്കും ..
ഈകുറി അദ്ദഹം താഴേക്കു നോക്കിയതിൽ എനിക്ക് വേറൊരഭിപ്പ്രായം ഇല്ലായിരുന്നു !..
വിധിയെ ഞങ്ങൾ കാതോർത്തു ..
പതിഞ്ഞ ശബ്ദത്തിൽ , ഡോക്ടറുടെ വാമൊഴി അവളോടാണെന്നു മനസിലായി ..
അപ്പോൾ മാടത്തിന് എന്താണ് പണി ?!...
അത് പിന്നെ .... cooking and .....
" മതി മതി ...ബാക്കി പറയേണ്ടാ..മനസിലിയി "...........
അല്പം കൂടി ഉഷാറാകു ...എല്ലാം ശെരിയാകും ..............
bg

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo