Showing posts with label SheebaVilasini. Show all posts
Showing posts with label SheebaVilasini. Show all posts

ലൈസൻസ് | Sheeba Vilasini

 ചേട്ടാ നേരത്തേ വരണേ..'
'എന്തിനാ ?'
' എനിക്ക് മാവേലി സ്‌റ്റോറിൽ പോണം , ബാഗ് തയ്പ്പിക്കണം ,ലീനേടെ വീട്ടിൽ പോണം .....'
'പിന്നേ.... ഓസിന് ലിഫ്റ്റടിച്ച് നീ അങ്ങനെ സുഖിക്കണ്ട .ഏതെങ്കിലും വണ്ടിയിൽ കേറി പോകാൻ നോക്ക്'
എനിക്കിതു തന്നെ വരണം. എന്തുമാത്രം ആലോചന വന്നതാ. എല്ലാം റിജെക്റ്റ് ചെയ്ത് ഇവനെ തന്നെ കെട്ടിയ എന്നോട് തന്നെയിത് പറയണം. അന്ന് രാത്രിയിൽ ഊണുമേശയ്ക്കരികിൽ ഗൗരവമേറിയ ഒരു ചർച്ച നടന്നു. ഡ്രൈവിങ് പOനം. പണ്ടെങ്ങാണ്ട് സൈക്കിൾ ചവിട്ടി എന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ഞാൻ മേശപ്പുറത്തുവെച്ചു .
ഇപ്പോൾ വരും പരിപാടിയ്ക്കിടയിൽ തടസ്സം എന്ന് ചിന്തിച്ച് താടിയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ദേ വരുന്നു തീരുമാനം . 'ആദ്യം ടൂവീലറ് പഠിക്ക് .എന്നിട്ട് കാറും പഠിക്കാം...'
ദൈവമേ ,ഇയാള് എന്റെ ഭർത്താവ് തന്നല്ലെ!!! എന്തുകാര്യത്തിനും നോ പറയുന്ന ഈ മനുഷ്യനിതെന്തു പറ്റി....
വണ്ടി പഠനം കാണുന്ന ആരും പറയും, എന്തു നല്ല പൊരുത്തമുള്ള ഭാര്യയും ഭർത്താവും... പക്ഷെ സത്യം എവിടെ കിടക്കുന്നു....
'അല്ല ചേട്ടാ ഈ ക്ലച്ചും ബ്രേക്കും ഒക്കെ എവിടാ ?'
'ക്ലച്ച് നിന്റെ.....'
' അയ്യോ വേണ്ട ഞാൻ ഊഹിച്ചോളാം....'
എർണാകുളം കഴിഞ്ഞാൽ ട്രാഫിക്ക് ജാം ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന നാടാണ് ആലപ്പുഴ. ടൗണിലേയ്ക്ക് ഇറങ്ങിയതോടെ എന്റെ ആവേശമെല്ലാം തണുക്കാൻ തുടങ്ങി.
ശവക്കോട്ടപ്പാലം, കണ്ണൻ വർക്കിപ്പാലം, ഇരുമ്പുപാലം, കല്ലുപാലം, വൈ എം സി എ പാലം, മട്ടാഞ്ചേരി പ്പാലം ,കോടതിപ്പാലം , മുപ്പാലം , തുണിപൊക്കിപ്പാലം , പോപ്പിപ്പാലം തുടങ്ങി പാലങ്ങളായ പാലങ്ങളിലെല്ലാം ജാം .അതിനിടയിൽ മുടിയന്മാരായ ഫ്രീക്കന്മാരുടെ മരണപ്പാച്ചിലും ....
' നീ എന്നാ ലേണേഴ്സിനു പോകുന്നെ ?'
' അല്ല ചേട്ടാ... അതേ... ഒറ്റയ്ക്ക് വണ്ടിയോടിച്ചിട്ട് ഒരു രസമില്ല. എനിക്കിങ്ങനെ നിന്റെ പുറകിൽ ഇരുന്ന് അരയിൽ കൂടി ചുറ്റിപ്പിടിച്ച് കഥയൊക്കെ പറഞ്ഞ് പോകുന്നതാ ഇഷ്ടം. അതാ അതിന്റൊരു രസം. അതു കൊണ്ട് ഞാൻ വണ്ടി പഠനം നിർത്തി'
'എടീ നീയൊക്കെ ആ പാഞ്ചാലിയെ കണ്ടു പഠിക്ക് '
'ഏത് പാഞ്ചാലി ?
' കുന്തീടെ മരുമോള് .അല്ലാതാര്..... '
'ങേ.. അതിന് അവരെന്നാ റിക്രിയേഷൻ ഗ്രൗണ്ടിൽ ഡ്രൈവിങ് പഠിക്കാൻ വന്നെ?'
'റിക്രിയേഷൻ ഗ്രൗണ്ടിലെ കാര്യമല്ലെടി. മറ്റേത്....'
' മറ്റേതോ !!!! ഏത് അഞ്ച് ഭർത്താക്കന്മാരോ.....'
എന്നാലും അവരെങ്ങനെ ഈ അഞ്ചു പേരെ.... ആവശ്യമില്ലാത്തതൊക്കെ ആലോചിക്കുന്നതിനിടയിൽ തലയ്ക്കിട്ടൊരു തട്ട്.
'എടീ .. അവര് മുടി അഴിച്ചിട്ട് എന്തോ ശപഥം ചെയ്തില്ലെ ...അതു പോലെ പെണ്ണുങ്ങളായാൽ ഒരു കാര്യം തീരുമാനിച്ചാൽ ഉറപ്പു വേണമെന്ന് '
'ഓ.... അതു ശരി... അങ്ങനെ....'
പാഞ്ചാലിക്കവിടെ മുടിയും അഴിച്ചിട്ടിരിക്കാം. ഞാനെങ്ങാനും മുടി അഴിച്ചിട്ട് ചോറിലോ കറിയിലോ വല്ലതും വീണാൽ അതു മതി പിന്നെ.... അല്ലങ്കിൽ തന്നെ അഴിച്ചിടാൻ മുടി എവിടെ... സ്കൂളിൽ പഠിച്ചിരുന്നപ്പോൾ രണ്ടായിട്ട് പിന്നി ചന്തി വരെ കിടന്ന മുടിയെല്ലാം അവള് കണ്ടം തുണ്ടം വെട്ടിമുറിച്ച് കളഞ്ഞെന്നും പറഞ്ഞ് കാണുമ്പഴെല്ലാം അമ്മയുടെ വഴക്ക് വേറെ .അതിനിടയിലാ ഒരു ശപഥം ... എനിക്ക് പഠിക്കണ്ട...
ലൈസൻസിനു വേണ്ടി 'ഓസ്റ്റിൻ' എന്ന ഡ്രൈവിങ് സ്കൂളിൽ ഞാനും ശിഷ്യപ്പെട്ടു .ഡ്രൈവിങ്ങ് മാഷിന് എന്റെ കാര്യത്തിൽ ഒരു സംശയവുമില്ല. ട്രയലൊക്കെ കിറുകൃത്യം .
നീളൻ ക്യൂവിന്റെ ഒരു കണ്ണിയായി ഞാനും നിന്നും .ലൈസൻസ് എന്ന മോഹപ്പക്ഷിയെ കൂട്ടിലടയ്ക്കാൻ എല്ലാരും തയാറായി നിൽക്കുകയാണ്.അപ്പുറവും ഇപ്പുറവും നിൽക്കുന്നവർക്കെല്ലാം ഭയങ്കര ടെൻഷൻ. എന്തിനാണ് ഇതിനും മാത്രം... സകല ഊടുവഴിയിലും വണ്ടിയോടിക്കുന്ന എനിക്കെന്ത് ടെൻഷൻ.... എന്റെ ഊഴമെത്തി .സ്കൂട്ടർ സ്റ്റാർട്ട്... പറഞ്ഞു തീരുന്നതിനകം വളച്ചു തിരിച്ച് ഞാൻ വെളിയിൽ... ഇത്ര പെട്ടെന്നോ!!!! ഉടനെ മാഷ് ഒരു ചോദ്യം' എന്ത് പണിയാ കൊച്ചെ ഇത്... ഒര്കമ്പി വെളിയിൽ കളഞ്ഞോ?'
'യ്യോ.... ഞാനെടുത്തത് എട്ട് അല്ലായിരുന്നോ ?'
ആമ ജയിച്ചതും മുയല് തോറ്റതും എന്തുകൊണ്ടാണന്ന് ഇപ്പോൾഎനിക്ക് ശരിക്കും മനസ്സിലായി.
''കളഭം തരാം ഭഗവാനെൻ മനസ്സും തരാം......' ബാഗിൽ കിടന്ന് മൊബൈൽ അങ്ങനെ പാടി തകർക്കുകയാണ്.
'ഹലോ എന്താ ചേട്ടാ...'
'എല്ലാരും എട്ട് എടുത്തപ്പോൾ നീയെന്താടി ഏഴ് എടുത്തത് ....' അനുബന്ധമായി ആലപ്പുഴ മുഴുവൻ കുലുങ്ങുന്ന മാതിരി ചിരിയും...
അന്നു രാത്രി ഊണുമേശയ്ക്കരികിൽ ഞാൻ പതിവിൽ കൂടുതൽ വിനീതമായി.മക്കളാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം കണ്ടില്ലെ അച്ഛനൊപ്പമിരുന്ന് ആസ്വദിച്ച് ചിരിക്കുന്നത്...
അങ്ങനെ രണ്ടാം ചാൻസും എത്തി. ദൈവമേ.. ഇതും കൂടി കിട്ടിയില്ലെങ്കിൽ നാടുവിടുന്നതായിരിക്കും ഉത്തമം. അല്ല വീട്ടിൽ ഇമ്മാതിരി ആൾക്കാർ ഉണ്ടെങ്കിൽ ആരായാലും കള്ളവണ്ടി കേറി പോകും...... പടിഞ്ഞാറുനിന്ന് കടലിന്റെ ഇരമ്പം കിഴക്ക് ട്രെയിന്റെ ,അതുക്കും മേലെയായി എന്റെ ഹൃദയം.... ഉള്ളം കയ്യൊക്കെ ആകെ വിയർത്തു നനഞ്ഞു. ടെൻഷൻ കാരണം ഒരു കുപ്പിവെള്ളം തീർന്നു.അടുത്തു നിന്ന ചെറുക്ക നോട് ചോദിച്ചപ്പോൾ ഒരു ചെറിയ കുപ്പി നീട്ടി.' കോളയാ ചേച്ചി' .... കോളയെങ്കിൽ കോള .അതു മുഴുവൻ കുടിച്ചു '
' സെക്കന്റ് ചാൻസാ അല്ലേ?'പോലീസുകാരൻ എന്റെ പേപ്പർ നോക്കിയിട്ട് സാധാരണ പോലെ ഒരു ചോദ്യം. മറുപടിയല്ല ,മനസ്സമാധാനത്തിനായി വിനയാന്വിതയായി ഞാൻ ചോദിച്ചു .. 'സർ ഈ എട്ടു തന്നെ എടുക്കണമെന്ന് എന്താ ഇത്ര നിർബന്ധം ' ?
'ഒരു നിർബന്ധവുമില്ല.തനിക്കിഷ്ടമില്ലങ്കിൽ വേണ്ട രണ്ട് നാല് എടുത്താലും മതി. എന്നിട്ട് വണ്ടിയുമായിട്ട് വീട്ടിൽ ഇരുന്നോ.' പോലീസുകാരന്റെ ചിരിയോടെയുള്ള മറുപടി.....
ശ്ശൊ.... ചോദിക്കണ്ടായിരുന്നു....
എട്ട്... എട്ട്.... എന്ന മന്ത്രോച്ചാരണത്തോടെ ഞാൻ സ്കൂട്ടർ വാങ്ങി .എന്ത് സംഭവിച്ചു എന്നറിയില്ല പിന്നെ കേട്ടത് കൺഗ്രാജുലേഷനാണ് .
'കൊച്ച് പൊയ്ക്കോ .ഞാൻ അവനെ വിളിച്ചു പറഞ്ഞോളാം..' മാഷിന് ഭയങ്കര സന്തോഷം .
അയ്യടാ അതുവേണ്ട ഞാൻ തന്നെ ആദ്യം വിളിച്ചു പറയും.
'ഹലോ ... ചേട്ടാ കിട്ടി കിട്ടി എട്ടുകിട്ടി .'
'അതിനിപ്പൊ എന്താ.. ഒരു നൂറു കൂട്ടം തിരക്കിനിടയിലാ അവൾടൊരെട്ട്... വെച്ചിട്ട് പോയേ..'
എന്തെല്ലാം പ്രതീക്ഷയായിരുന്നു ബ്രൂഫിയയിൽ കേറി ഫ്രൂഡ് സലാഡ്, കട്ടൻ സ്റ്റാളിന്ന് മസാലചായ വിത്ത്....
അല്ലങ്കിലും മനുഷ്യർ ഇങ്ങനെയാണ് നമുക്കൊര് വീഴ്ച വന്നാൽ സമയം ഉണ്ടാക്കി ഫോൺ വിളിച്ചെങ്കിലും കളിയാക്കും .ഒരു നേട്ടം വന്നാലോ കേൾക്കാനൊട്ടു സമയോമില്ല.
Written by Sheeba Vilasini

പുഴ

Image may contain: 1 person, closeup

.......
പുഴ ഒരു നിവേദനവുമായ് ചെന്നതാണ്
വഴികളെല്ലാം ആരോ കെട്ടിയടച്ചത്രെ.... I
ഒഴുകാനൊരു നീർച്ചാലിടമെങ്കിലും......
കവിളൊട്ടി എല്ലുന്തി ജരാനര ബാധിച്ച്
പുഴ പിന്നെയും പിന്നെയും വൃദ്ധയായി..
വറ്റിച്ചുണക്കി മണ്ണിട്ടൊരുക്കി
മൈൽകുറ്റി നാട്ടി പുരോഗതിയ്ക്കായ്..
ദാഹജലത്തിനായ് കേഴുന്ന നാടിനായ്
വരൾച്ചാകെടുതികൾ ചർച്ച ചെയ്തു ..
തണുത്ത മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും
അക്കങ്ങൾ മിക്കതും കൈകൊടുത്തു..
ഉള്ളെരിയുന്ന പുഴയുടെ ഗദ്ഗദം
ഒരു ചുടു തേങ്ങലായ് അലയടിച്ചു..
വേരറ്റുവീണൊരാ മാമരച്ചില്ലയിൽ
കാറ്റ് നയിച്ചൊരാ സഖ്യമുണ്ടായ്..
ശിരഛേദമേറ്റൊരാ കുന്നും മലകളും
മുഖം മുറിഞ്ഞാറ്റിയ കൊടുമുടിശൃംഗവും
ആകാശ താരക വൃന്ദങ്ങളൊക്കെയും
അന്ന് ആ സഖ്യത്തിന് കക്ഷി ചേർന്നു ..
ദു:ഖങ്ങളെല്ലാം കഴുകി ഒഴിച്ചവൾ
പെരുമഴക്കാലമായ് പെയ്തിറങ്ങി ..
നഷ്ടങ്ങളെല്ലാം തിരികെയെടുത്തവൾ
പൊട്ടിച്ചിരിച്ച് പരന്നൊഴുകി.........
കൈകൾ വിരിച്ച് വിരിമാറിലേയ്ക്കെന്നും
സ്വാഗതമോതി കടൽ പറഞ്ഞു ,
കൊല്ലുവാനാകില്ല നിന്നെ ഒരിക്കലും
എന്നിൽ ജലമുള്ള കാലത്തോളം..
അധികാര പാമര വർഗ്ഗങ്ങളൊക്കെയും
തീ കാഞ്ഞിരുന്നിപ്പോൾ ചർച്ചയാണ് ..
ചർച്ചയ്ക്കിടയ്ക്കിടെ ആരോ പുലമ്പുന്നു
നശിച്ച മഴ......ഇതൊരു നശിച്ച മഴയെന്ന്...
................................... ഷീബാ വിലാസിനി.

കല്‌പവൃക്ഷം

Image may contain: 1 person, closeup
...................
ജനലിൽ ആരോ തട്ടുന്നതു പോലൊരു ഒച്ച കേട്ടാണ് ഉണർന്നത് .തോന്നിയതാണോ.......?
അല്ല.......!
കരിയിലകൾ ഞെരിഞ്ഞമരുന്നു...
ദൈവമേ ഇതാര്.......!
ആനകുത്തിയാലും അറിയാത്ത പരുവത്തിൽ ഉറങ്ങുന്ന ഭർത്താവിനെ ഒന്നു നോക്കി .
ദേ...... പിന്നേം.... പച്ചക്കറി തോട്ടത്തിൽ ചെറിയ കമ്പുകൾ ഒടിയുന്ന ശബ്ദം...
' ചേട്ടാ ചേട്ടാ ഒന്നെണീറ്റേ....
' ഉം......???'
' പുറത്ത്..... '
'ഹ.... എന്റെ പുറത്തല്ലന്ന് വീടിനു പുറത്ത്....'
'ആരാ.....? നിന്റെ നായരാ.....?
' ഓ...... നിങ്ങള് പിന്നാരാ.....?'
എന്റെ വെപ്രാളവും അടക്കം പറച്ചിലും എല്ലാം കണ്ടതോടെ പുള്ളിക്കാരനും ഒന്നു ശ്രദ്ധിച്ചു .
'ശരിയാണല്ലോടി.......'
അതുവരെ ഉറങ്ങിക്കിടന്ന മനുഷ്യനാണെന്നു പറയില്ല . അങ്കം വെട്ടാൻ പോകുന്ന ചേകവരെ പോലെ....മുണ്ടൊക്കെ മുറുക്കിയുടുത്ത്, നെഞ്ചും വിരിച്ച് ദേ.......
'നിങ്ങളിതെങ്ങോട്ടാ.....? വല്ല കള്ളന്മാരും ആണെങ്കിൽ കത്തിയോ കമ്പിയോ ഒക്കെ കാണും...'
ഒരു ഭാവഭേദവുമില്ലാതെ കതകും വലിച്ചു തുറന്ന് ടോർച്ചും തെളിച്ച് ആളിറങ്ങി .ഒരു ധൈര്യത്തിന് ഞാനും കൂടെ തന്നെ നിന്നു ..... ആർക്കു ധൈര്യം....? എനിക്ക്....
കള്ളനേക്കാൾ വലിയ ശല്യം ഞാനാണന്നു മനസ്സിലായതോടെ എന്നെ വലിച്ച് അകത്ത് കയറ്റി കതകും അടച്ചു. എന്തു ചെയ്യണമെന്നറിയാത്ത ഞാൻ കണ്ണു രണ്ടും പുറത്തേയ്ക്കിട്ട് , ജനലിൽ തൂക്കിയിട്ട മാതിരി നിന്നു . ഫോണെടുത്ത് കയ്യിൽ പിടിച്ചു .ഇനി എങ്ങാനം പോലീസിനെ വിളിക്കേണ്ടി വന്നാലോ.........
പെട്ടെന്ന് അപ്പുറത്തുന്ന് ഒരൊച്ച .
' കള്ളനെ കിട്ടിയെടീ........
ഇത്ര പെട്ടന്നൊ.....? കതകും വലിച്ചു തുറന്ന് ഓടിച്ചാടി ചെന്നപ്പഴോ......! ഒരു കയറിൽ പിടിച്ച് വലിച്ച് കൊണ്ടു വരുന്നു.....
'ദൈവമേ...... ഇത് കത്രീനാമ്മച്ചീടെ പശു വല്ലിയോ ....? ഇവളെന്താ ഇവിടെ ?
വേലി ചാടിയവളെ നിനക്ക് വെച്ചിട്ടുണ്ടെടി എന്ന മട്ടിൽ ,പേരമരത്തിൽ അടുപ്പിച്ച് കെട്ടി.
'അല്ല ചേട്ടാ, എന്നിട്ട് ഇവളെന്താ ഇതുവരെ ഒന്ന് ഒച്ച പോലും വെച്ചില്ലല്ലൊ.......'
' ഒച്ചവെയ്ക്കാൻ സമയം കിട്ടിക്കാണില്ല. നിന്റെ പച്ചക്കറി മുഴുവൻ തിന്നു തീരണ്ടെ .....'
ഗോമാതാവാണത്രെ ഗോമാതാവ്... എന്റെ പച്ചക്കറി മുഴുവൻ കുംഭ നിറച്ച് അടിച്ചു കേറ്റി തലയും കുലുക്കി നിൽക്കുന്നു.....
അധ്വാനം മുഴുവൻ ഒറ്റ രാത്രി കൊണ്ട് ഇല്ലാതായ തീരാ ദു:ഖത്തിൽ ഇരിക്കുന്ന എന്റെ സങ്കടത്തിൽ പങ്കു ചേരുന്നതിനു പകരം , അതിയാൽ എന്റെ നേർക്കൊരു ചോദ്യം.........
'വെളിയിൽ ശബ്ദം കേട്ടപ്പോൾ നീയെന്തിനാ എന്നെ വിളിച്ചത് .....? ഒറ്റയ്ക്കങ്ങു കതകു തുറന്ന് നോക്കിയാൽ പോരായിരുന്നോ .....?'
ഇതെന്തൊരു മനുഷ്യനാണ് എന്ന മട്ടിൽ കണ്ണും മിഴിച്ചിരിക്കുന്ന എന്നെ കണ്ടിട്ടും നിർത്താൻ ഒരു ഭാവവുമില്ല....
'അല്ലങ്കിൽ നീ വലിയ സ്ത്രീ ശാക്തീകരണവും തന്റേടവും ധൈര്യവുമൊക്കെയാണല്ലൊ.....'
ശ്ശെടാ... പാതിരാത്രിയിൽ ഇയാള് കത്തിക്കയറുകയാണല്ലൊ ....വാക്ദേവതേ.... സരസ്വതീ.... എന്റെ നാവിൻതുമ്പിൽ ഒന്നു വിളയാടിയേക്കണേ.....
കിട്ടി.... 'ദേ.... നിങ്ങള് അങ്ങനെയങ്ങ് പെണ്ണുങ്ങളെ താറടിക്കാൻ നോക്കണ്ട.... പാതിരാത്രിയിൽ മോട്ടിക്കാൻ ഇറങ്ങുന്നതാരാ.....? ഞങ്ങൾ പെണ്ണുങ്ങളൊന്നുമല്ലല്ലൊ ? കരിയും തേച്ച് ബ്ലാക്ക്മാനെന്നും പറഞ്ഞ് ഇറങ്ങുന്നതാരാ ?പോത്തിന്റെ കാലും കെട്ടി പൊയ് ക്കാലും വെച്ച് തട്ടിപ്പിനിറങ്ങുന്നതാരാ.......? നിങ്ങൾടെ വർഗ്ഗം..... ട്രെയിനിലോ ബസ്സിലോ കയറിയാലും പേടിക്കണം ..... ബസ്സിനകത്താണേൽ കുത്ത്, തോണ്ട്, തടവ്..... ആരാ ഇതെല്ലാം ........? പിന്നെ കുറെ പീഢനവീരന്മാരും . ്തിന്നു കൊഴുക്കുവല്ലെ കുറെയെണ്ണം ..പെണ്ണുടലും വെച്ച് നടക്കാൻ വയ്യെന്നായി..... കായിക ബലം കൂടുതലാണന്നുള്ള അഹമ്മതി.... അതുകൊണ്ട് സ്വന്തം വർഗ്ഗത്തിന് നാണക്കേടുണ്ടാക്കുന്ന ഇമ്മാതിരി അവന്മാരെ കൈകാര്യം ചെയ്യണ്ടതും ,പ്രതിരോധിക്കേണ്ടതും നിങ്ങൾ പുരുഷന്മാരുടെ ഉത്തരവാദിത്വമാ.... '
ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി വിജയശ്രീലാളിതയായി ഞാനൊന്ന് നോക്കി....
പക്ഷെ...... ആരോടാ........ ദേ വരുന്നു മറുപടി പ്രസംഗം ....
'എടീ ,നല്ല പുരുഷന്മാരെന്നു പറഞ്ഞാലേ കല്പവൃക്ഷമാ ....കല്പവൃക്ഷം.... എന്നിട്ട് നീയൊക്കെ ചെയ്യുന്നതെന്താ ?അതിന്റെ മണ്ടേലോട്ടങ്ങ് വലിഞ്ഞു കേറും . എന്നിട്ട് , ഓലേം ,മടലും ,കൊതുമ്പും തുടങ്ങി സകല കുലയും വെട്ടിയിറക്കും. പോരാത്തതിന് നല്ല മുഴുത്ത കരിക്കും വെട്ടിക്കുടിക്കും .... എന്നിട്ട് ,അതിന്റെ തണലുപറ്റി കീഴിൽ കേറി നിന്ന് മേലോട്ട് നോക്കി ഒരു പറച്ചിലുണ്ട് .... "ഈ തെങ്ങ് അത്ര പോരാ... " എന്ന് .പിന്നെ, നീ നേരത്തെ പറഞ്ഞ പീഢനക്കാർ അവനെയൊക്കെ ആരാടി ആണായിട്ട് കൂട്ടുന്നെ ?ഒരു മാതിരി മണ്ഡരി ബാധിച്ച തെങ്ങ്. സ്വന്തമായിട്ടും പ്രയോജനമില്ല, മറ്റുള്ളവർക്കും പ്രയോജനമില്ല. ഇല്ലന്നു മാത്രമല്ല സകല തെങ്ങുകൾക്കും ഉപദ്രവവും .... ഇതിനെയൊക്കെ കടയോടെ വെട്ടണം.അല്ലങ്കിൽ നല്ല വീര്യം കൂടിയ വിഷം അടിക്കണം .സ്വയമേ തന്നെ പൊടിഞ്ഞ് തീർന്നോളും...'
കർത്താവ് ഈശോമിശിഹായേ ,കാര്യങ്ങളെല്ലാം കയ്യിന്ന് പോയല്ലോ എന്ന മട്ടിൽ ഞാൻ നീട്ടി നിവർന്നു കിടന്നു.
' അതു ശരി, നീ സുഖിച്ചു കിടക്കുവാ .... കതകു പോലും അടയ്ക്കാതെ.....?'
' ഓ... എന്ത് കതകടയ്ക്കാൻ ? നിങ്ങളിവിടെ നിൽക്കുവല്ലെ പിന്നെ ഞാനെന്തു പേടിക്കൽ .....? നിങ്ങളെ പോലെ നെഞ്ചുറപ്പുള്ള ഭർത്താക്കന്മാർ കൂടെയുണ്ടെങ്കിൽ ഞങ്ങൾ പെണ്ണുങ്ങൾ ഏതു പള്ളിപ്പറമ്പിൽ വേണേലും സമാധാനമായിട്ട് കിടന്നുറങ്ങും ... അങ്ങനൊക്കെ വെച്ചു നോക്കുമ്പോൾ ,നിങ്ങൾ ആണുങ്ങൾ ഒരു സംഭവം തന്നയാണേ........'
'നീ ഇപ്പൊ എന്താ പറഞ്ഞത് ?അതൊന്നൂടെ പറഞ്ഞെ ഞാനൊന്ന് റെക്കോഡ് ചെയ്യട്ടെ..... '
' എന്ത് കാര്യത്തിന്.......?
' ഇപ്പൊ റെക്കോഡ് ചെയ്തില്ലങ്കിൽ നാളെ നേരം വെളുക്കുമ്പോൾ നീയിതു മാറ്റി പറയും .നിന്റെ ശാക്തീകരണം കേട്ട് കേട്ട് ഞാൻ തോറ്റ് തുന്നംപാടുമല്ലൊ ,അന്നേരം ഒരാശ്വാസത്തിന് ഇട്ട് കേൾക്കാനെങ്കിലും...............'
പുരികം വളച്ച്, ചുണ്ടും വക്രിച്ച് പുശ്ച ഭാവത്തിൽ ഇരിക്കുന്ന എന്റെ മുഖം പിടിച്ചുയർത്തി ദേ വരുന്നു ശരിക്കുള്ള ഡയലോഗ്......
'എടി ഭാര്യേ ,ഈ പെണ്ണെന്നു പറയുന്ന വർഗ്ഗം ഇല്ലങ്കിലേ ഞങ്ങളീ പ്രണയ മഴയൊക്കെ എവിടെ കൊണ്ടുപോയി പെയ്യിക്കും ?,ആരോട് പോയി സൗഹൃദപ്പെടും ? ഒന്നുമല്ലേലും മനസ്സറിഞ്ഞൊന്ന് വഴക്കുണ്ടാക്കണമെങ്കിലും നീയൊക്കെ തന്നെ വേണ്ടേ .... തലയെടുപ്പോടെ ,ഇങ്ങനൊരു ജന്മം കിട്ടണമെങ്കിലും പെമ്പ്രന്നോളേ നിങ്ങൾ കനിയണം ....... അങ്ങനെ നോക്കുമ്പോൾ സ്ത്രീയെ ,നീയാണ് ശരിക്കുള്ള സംഭവം ..... '
എന്നാലും എത്രയോ ദിവസം ഞാൻ ഘോര ഘോരം കണ്Oക്ഷോഭം നടത്തിയിട്ടും നയാപൈസയ്ക്കു സമ്മതിച്ചു തരാത്ത കാര്യം പാതിരാത്രിയിൽ ദേ പുല്ല് പോലെ നിന്നു പറയുന്നു. .... എന്നാലും ഒരു പശുവിന്റെ കയറിൽ പിടിച്ചാൽ ഇത്രയും വലിയ വെളിപാടുണ്ടാവുമോ ന്റെ കർത്താവേ..........!!!!
എന്റെ ഡയറിത്താളിൽ ഹൃദയ ലിപികളാൽ ഞാൻ കുറിച്ചിട്ടു " പുരുഷനെന്നാൽ പ്രണയമാണ്. സ്നേഹമാണ് . സൗഹൃദമാണ് .കരുതലാണ് .സർവ്വോപരി പടർന്നു പന്തലിച്ചു നിൽക്കുന്ന വാത്സല്യമാണ്.......... ഞാൻ അടുത്തറിഞ്ഞ പുരുഷന്മാർ ഇതിൽ ഓരോന്നുമാണ് .........."

കുട

കുട
......
'ഞാൻ നിങ്ങളുമായിട്ട് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കൽ നിർത്തി.'
നല്ല വെള്ള പേപ്പറിൽ കറുത്ത മാർക്കർ കൊണ്ട് കുറച്ച് വലുപ്പത്തിൽ തന്നെ എഴുതി ഊണുമേശയ്ക്കു മുകളിൽ വെച്ചു. എന്നിട്ട് വന്ന് റ്റി.വി ഓൺ ചെയ്തപ്പോഴോ ,നീലകണ്ഠൻ ഭാനുമതിയെ ഭീഷണിപ്പെടുത്തി ഡാൻസു ചെയ്യിക്കുന്നു -
' ടീ എന്തായിത് .... പുതിയ തൊടുകറിയാണോ......?'
മുഖമുയർത്തി നോക്കിയ എന്റെ നേരെ ഒരു പേപ്പർ നീണ്ടു വരുന്നു.
' ഇത് ഞാൻ അവിടെ വെച്ചതല്ലെ ....?'
'അതാ ചോദിച്ചത് പുതിയ തൊടുകറിയാണോന്ന് ...'
"ജയിച്ചു അല്ലെ.....? നിങ്ങളാരാ പേരുകേട്ടച്ഛന്റെ പേരു കേട്ട മകൻ .ഞാനോ നിസ്സാരയായൊരു പെണ്ണ്......"
'കേട്ടല്ലൊ ... നീയൊക്കെ ഇത്രയേ ഉള്ളു..... ഇത് ചുരുട്ടി ഏതെങ്കിലും പ്രാവിന്റെ കാലിൽ കെട്ടി ആർക്കെങ്കിലും കൊടുത്തയയ്ക്ക്..... അവൾടൊരു കുറിപ്പടി .....'
എന്റെ നയപ്രഖ്യാപനം ചുരുട്ടിക്കൂട്ടി ഒരേറ് .എന്നിട്ടൊരു പുച്ഛഭാവവും .
" എന്നാൽ എന്റെ ഉള്ളിലുമുണ്ട് ചെറിയ ചില ജയങ്ങൾ ആഗ്രഹിക്കുന്നൊരു മനസ്സ് .അതിനെ എനിക്ക് തൃപ്തിപ്പെടുത്തിയേ മതിയാകു..... "
' ദേ.... നീലകണ്ഠാ ശരിക്കും ചെവിതുറന്ന് കേൾക്ക് പെണ്ണുങ്ങടെ ഡയലോഗ് ..'
' നീ ചിലങ്ക ഊരി എറിയുന്നോ ,ഭക്ഷണം കഴിക്കാൻ വരുന്നോ ....?
ജോലിയെല്ലാം ഒതുക്കി സ്വസ്തമായിട്ടൊന്നു പിണങ്ങിയിരിക്കാമെന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല. അല്ലങ്കിലും ഈ ആണുങ്ങൾ ഇങ്ങനെയാണ് ,പിണങ്ങിയാലും വിടില്ല. നേരിട്ട് ചോദിക്കാൻ പറ്റിയില്ലങ്കിൽ പിള്ളേരെ വിടും ,അതെവിടെ ഇതെവിടെ ലതെവിടെ എന്നൊക്കെ ചോദിച്ച് ...
ഒരു കുട പോയതിനും മാത്രമുള്ള വഴക്കാണോ പറഞ്ഞു കൂട്ടിയത് മുഴുവൻ. മനസ്സാക്ഷിയില്ലാത്ത കുട ,ഞാനെന്തുമാത്രം സ്നേഹിച്ചതാ... ഒന്നു കൈമാറുക പോലും ചെയ്യാതെ ,സ്നേഹിച്ച് ഓമനിച്ച് ബാഗിൽ തന്നെ വെച്ച് കൊണ്ടു നടന്നതാ എന്നിട്ടോ...... എന്റെ കണ്ണൊന്ന് തെറ്റിയപ്പോൾ ഒരക്ഷരം ഉരിയാടാതെ ആരുടെയോ കൂടെ പൊയ്ക്കളഞ്ഞു. ....
' ഒരു കുടയോ .......?'
' രണ്ട്.........'
' രണ്ടോ.........?'
' നാലെണ്ണം .പിന്നൊരു പഴയതും.... അതിത്ര വലിയൊരു സംഖ്യയാണോ .....? '
' അതു ശരി..... ഇവിടുത്തെ കുടയെല്ലാം കൊണ്ട് കളഞ്ഞത് പോരാഞ്ഞിട്ട് ആ ബിന്ദുവിന്റെ കുടയും കളഞ്ഞേക്കുന്നു....... '
' ഓ.......... കളഞ്ഞു കളഞ്ഞുന്ന് എന്തിനാ പറയുന്നത് ..... പോയി അങ്ങനെയും ഒരു വാക്ക് മലയാളത്തിലുണ്ട്. '
' മലയാളത്തിലെ വാക്കെല്ലാം നീയിന്ന് എന്നെ കൊണ്ട് പറയിക്കും .... '
ശ്ശൊ..... ആ ഭാനുമതിക്ക് ഊരി എറിയാൻ ചിലങ്കയെങ്കിലുമുണ്ട് .ഞാനിതെന്ത്.........
അല്ലങ്കിലും ചിലരങ്ങനാ നമ്മൾ എത്ര സ്നേഹിച്ചാലും കൂടെ നിൽക്കില്ല .മറുകണ്ടം ചാടും .പോകുന്നവർക്കങ്ങ് പോയാൽ മതി. മാനനഷ്ടം ,ധനനഷ്ടം തുടങ്ങിയ മഹാമാരി മുഴുവൻ ബാക്കിയുള്ളവർക്കും . എന്നാലും ആ ബിന്ദുചേച്ചിടെ കുട എവിടെ പോയി............. .കാനറാ ബാങ്കു വരെ ഞാൻ എത്തുന്നു.... കുട മടക്കുന്നു..... പിന്നെന്തു സംഭവിച്ചു !!!!!!
'അവിടുത്തെ സി സി ടി വി യിൽ ഒന്നു നോക്കാരുന്നു.......'
' അവിടുത്തെ മാത്രമാക്കണ്ട അങ്ങോട്ട് പോകുന്ന വഴീലെല്ലാം ക്യാമറയുണ്ട് . അതും കൂടി പരിശോധിക്ക് ......'
ശ്ശെടാ.... ഇയാളെന്തൊരു മനുഷ്യനാണ് .... ഭാര്യയ്ക്ക് ഒരാവശ്യം വരുമ്പോൾ കൂടെ നിൽക്കണ്ടെ ....
'സത്യത്തിൽ നിങ്ങള് എന്റെ ഭർത്താവാണോ... അതോ ആ കുടയുടെ ഭർത്താവാണോ ? '
ബാങ്കിൽ വിളിച്ചു ചോദിച്ചപ്പോൾ ഒരു മനസ്സാക്ഷിയുമില്ലാത്ത മറുപടി. അങ്ങനൊരു കുട അവിടെ കിട്ടിയിട്ടില്ലത്രെ ...
' നിങ്ങടെ ബാങ്കാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം ഒരു ശ്രദ്ധയുമില്ല.. ഇനി കുട വാങ്ങുമ്പോൾ ഞാൻ അതിൽ പേരും അഡ്രസ്സും എഴുതി വെയ്ക്കും .നോക്കിക്കോ.......'
' ഒരു മൊബൈൽ കൂടി വാങ്ങി കൊടുക്ക് കളഞ്ഞിട്ട് വരുമ്പോൾ അത് നിന്നെ വിളിച്ചോളും ....'
' ദേ..... പിന്നെയും...... കളഞ്ഞൂന്നല്ല . പോയെന്നു പറ......'
ദിവസങ്ങൾ പലതു കഴിഞ്ഞു ... തിരികെ വരുമെന്നുള്ള എല്ലാ പ്രതീക്ഷയും സ്വാഹാ..... എത്രയെന്നു വെച്ചാ മുങ്ങി നടക്കുന്നത്. പുതിയ കുടയായതുകൊണ്ട് വേറെ വാങ്ങി കൊടുക്കാതെ തരമില്ല. നല്ല ഒന്ന് രണ്ട് ബുക്ക് വാങ്ങാനുള്ള കാശാണ് മനസ്സാക്ഷിയില്ലാത്ത കുട കാരണം എനിക്ക് നഷ്ടപ്പെടാൻ പോകുന്നത് .
അങ്ങനെ ഒരു വൈകുന്നേരം , പതിവില്ലാതെ കണവൻ ഒരു കുടയൊക്കെചൂടി കയറി വരുന്നു.
' ഇത്..........??????'
' ങാ..... ഇതു തന്നെ........ അത്.......'
' ശ്ശൊ സമാധാനമായി...'
ബാഗ് തുറന്ന് വേറൊരു പുതിയ കുടയെടുത്ത് എന്റെ വിരലിൽ തൂക്കി ......
' എന്തിനാന്നേ.... വാങ്ങണ്ടായിരുന്നു....... ഞാനിനിയും കൊണ്ട് കളഞ്ഞാലോ.......?'
'സാരമില്ലെടി നമുക്ക് വേറെ വാങ്ങാന്ന്....... പിന്നേ കളഞ്ഞു എന്നു പറയരുത്...... പോയി........'
'മോനേ........ നീലകണ്ഠാ..... '

Sheeba

ഞായർ

ഞായർ
.........
'ടിയേ രാവിലെ കഴിക്കാനെന്തുവാ ?'
'പുട്ട്... '
'പുട്ടോ....?'
' ങാ..... '
'കറി.....?'
പറഞ്ഞ പോലെ കറി വേണമല്ലൊ.... കുറച്ചു ദിവസം മുൻപ് ഞാലിപ്പൂവന്റെ ഒരു കുല വെട്ടി ചാക്കിൽ കയറ്റിയിരുന്നു. രണ്ടു ദിവസം മുൻപ് നോക്കിയപ്പോഴും , പഴുക്കാനോ.... അതിന് വേറെ ആളെ നോക്കെടേയ് എന്ന മട്ടിൽ മുഖം കറുപ്പിച്ച് ഇരിക്കുന്നു .ഇന്നെങ്കിലും പീതാംബരധാരി ആയോ എന്തോ.....
' പഴം.....'
' ഞായറാഴ്ചയായിട്ട് രാവിലെ ഇവിടാർക്കും ഇഷ്ടമില്ലാത്ത സാധനം .. പുട്ടും പഴവും .... നീ ഇന്നലെ അങ്ങനെയല്ലല്ലൊ പറഞ്ഞത് . ബൂരിയും കുറുമയും ഉണ്ടാക്കും എന്നല്ലെ ....'
'ഓ.... അതോ..... അത്.... ഇന്നലെ ബീച്ചിലും കടൽപ്പാലത്തിലുമൊക്കെ കറങ്ങി തിരിഞ്ഞു വന്ന റൊമാന്റിക് മൂഡിൽ ചുമ്മാ ഒരു പ്രസ്ഥാവന ഇറക്കിയതല്ലെ ....'
' തലവഴിയെ ഷീറ്റും മൂടിക്കിടന്ന് അവൾടൊരു പ്രസ്ഥാവന . സൂര്യൻ ഉദിച്ച് ഉച്ചിയിലായി ... നീ കിടന്നോ....'
ഓ ... ഈ സൂര്യന്റെ ഒരു കാര്യം... ഇതിയാന് സൺഡേം മൺഡേം ഒന്നുമില്ലേ.....
'അതേ ,ആറു ദിവസം ജോലി ചെയ്തവന് ഒരു ദിവസം വിശ്രമിക്കാം എന്നാ മഹത് വചനം. '
'മഹത് വചനമൊക്കെ ശരിയാ.. അത് നിന്നെ പോലെ പുട്ടും പഴവും ഉണ്ടാക്കുന്നവരെ ഉദ്യേശിച്ചല്ല..
എടീ, നിന്റമ്മ ഏഴര നാഴിക വെളുപ്പിനെ ഉണരുന്ന ഒരാളല്ലെ ... എന്നിട്ട് ഹരിനാമകീർത്തനവും ആദിത്യ സ്തുതിയും ഒക്കെ ആയിട്ട് മൊത്തത്തിൽ ഒരു ഭക്തിമയമാണ്. .. സത്യത്തിൽ നീ അവരുടെ മോളു തന്നാണോ ....'
അതു ശരി രാവിലെ നമ്മുടെ അസ്തിത്വത്തിൽ തൊട്ടാണ് കളി ......' അവരുടെ മോളാന്നും പറഞ്ഞല്ലെ എന്നെ രണ്ടു കയ്യു നീട്ടി വാങ്ങിക്കൊണ്ടുവന്നെ... എന്നിട്ടിപ്പോൾ DNA ടെസ്റ്റിനു വരുന്നോ ......?
ആ പരമശിവനെ പോലെ ഒരാളെ കെട്ടിയാൽ മതിയായിരുന്നു. അങ്ങേരെ പോലൊരു സോഷ്യലിസ്റ്റ് ലോകത്ത് വേറെ ആരുണ്ട് .... മാലേം കമ്മലും ഒന്നുമല്ല ,പാതിമെയ്യാ കൊടുത്തത് ... പാതിമെയ്........
'പാതിമെയ് കൊടുക്കണമെങ്കിലേ ,കൂടെ ഇരിക്കുന്നത് പാർവ്വതി ആയിരിക്കണം ... അല്ലാതെ ശൂർപ്പണഖയ്ക്ക് ആരാ പാതിമെയ് കൊടുക്കുന്നത് ....കൊടുക്കില്ലന്നു മാത്രമല്ല ,കയ്യിലിരിക്കുന്നത് എന്തെങ്കിലുമൊക്കെ പോകുകയും ചെയ്യും....'
'എന്റെ ഭർത്താവേ ,മനുഷ്യന്റെ അമിതമായ കാമക്രോധത്തെ ഇല്ലായ്മ ചെയ്യണം എന്നതിന്റെ പ്രതീകമാണ് ശൂർപ്പണഖാ ഛേദം... മനസ്സിലായോ....'
വേദസാരം ഉപദേശിച്ചിട്ട് , നീക്കി മാറ്റിയ ഷീറ്റ് വീണ്ടും തല വഴിയെ പുതച്ച് അലസമായൊരു മയക്കത്തിലേയ്ക്ക് ഞാൻ ചുരുണ്ടുകൂടി .
'അവൾടൊരു വേദാന്തം ' അതും പറഞ്ഞ് തല വഴി പുതച്ചിരുന്ന ഷീറ്റ് വലിച്ചെടുത്ത് ചുരുട്ടി കൂട്ടി ഒരേറ്. അലോസരത്തിൽ പ്രതിഷേധിച്ച് മുഖവും വീർപ്പിച്ച് എഴുന്നേറ്റ എന്റെ നേർക്ക് Think Positively എന്നെഴുതിയ വെള്ള നിറത്തിലുള്ള വലിയ കപ്പിൽ അടിച്ചു പതപ്പിച്ച നല്ല ആവി പറക്കുന്ന ചായ ,കറുത്ത രോമങ്ങൾ നിറഞ്ഞ് മനോഹരമായ കയ്യാൽ നീണ്ടു വരുന്നു .
ജടയും പാമ്പും പുലിതോലും ഒന്നും കാണുന്നില്ലല്ലൊ .. ഏതായാലും പരമശിവനല്ല......
'അതേ, ബൂരിയ്ക്കുള്ള മാവ് കുഴച്ച് വെച്ചിട്ടുണ്ട് , കുറുമയ്ക്കുള്ളതെല്ലാം അരിഞ്ഞും...... ഭവതി തിരുവുള്ളമുണ്ടായി അതൊന്നു ഉണ്ടാക്കിയിരുന്നെങ്കിൽ ഈയുള്ളവന് ഒൻപത് മണിക്കുള്ള മീറ്റിംങ്ങിന് പോകാമായിരുന്നു.
'"വിരലൊന്നില്ലങ്കിലും വീരനല്ലങ്കിലും ഭർത്താവ് നിങ്ങൾ മതി..... എനിക്ക് ഭർത്താവ്...... FM ൽ ആരോ ആർക്കോ വേണ്ടി ഡെഡിക്കേറ്റ് ചെയ്ത് തകർക്കുകയാണ് ...
' നീ പരമശിവനല്ലടാ മോനേ .... അതുക്കും മേലേ.....'
തമ്മിൽ തമ്മിൽ അൽപ്പമൊന്ന് മനസ്സിലാക്കാനും കുറച്ചൊന്ന് വളഞ്ഞു കൊടുക്കാനും നമുക്ക് കഴിഞ്ഞാൽ സ്വർഗ്ഗം തിരക്കി ആരും എങ്ങും പോകേണ്ടി വരില്ല. ചെറിയ പ്രശ്നത്തിൽ തുടങ്ങി ,പരസ്പരം വെറുത്ത് ,കോടതി വരാന്തയിലൂടെ ഇടനെഞ്ച് തകർന്ന് നിഴലായ് അകലുന്ന എത്രയെത്ര നൊമ്പരകാഴ്ചകൾ നമുക്കില്ലാതെയാക്കാം .....
ഓരോ ഭവനവും സ്വർഗ്ഗമാകട്ടെ എന്ന് ആശംസിക്കുന്നു.....
..................
ഷീബാ വിലാസിനി.

ലൈസൻസ്

Image may contain: 1 person, closeup

ചേട്ടാ നേരത്തേ വരണേ..'
'എന്തിനാ ?'
' എനിക്ക് മാവേലി സ്‌റ്റോറിൽ പോണം , ബാഗ് തയ്പ്പിക്കണം ,ലീനേടെ വീട്ടിൽ പോണം .....'
'പിന്നേ.... ഓസിന് ലിഫ്റ്റടിച്ച് അങ്ങനെ സുഖിക്കണ്ട .ഏതെങ്കിലും വണ്ടിയിൽ കേറി പോകാൻ നോക്ക്'
എനിക്കിതു തന്നെ വരണം. എന്തുമാത്രം ആലോചന വന്നതാ. എല്ലാം റിജെക്റ്റ് ചെയ്ത് ഇവനെ തന്നെ കെട്ടിയ എന്നോട് തന്നെയിത് പറയണം. അന്ന് രാത്രിയിൽ ഊണുമേശയ്ക്കരികിൽ ഗൗരവമേറിയ ഒരു ചർച്ച നടന്നു. ഡ്രൈവിങ് പOനം. പണ്ടെങ്ങാണ്ട് സൈക്കിൾ ചവിട്ടി എന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ഞാൻ മേശപ്പുറത്തുവെച്ചു .
ഇപ്പോൾ വരും പരിപാടിയ്ക്കിടയിൽ തടസ്സം എന്ന് ചിന്തിച്ച് താടിയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ദേ വരുന്നു തീരുമാനം . 'ആദ്യം ടൂവീലറ് പഠിക്ക് .എന്നിട്ട് കാറും പഠിക്കാം...'
ദൈവമേ ,ഇയാള് എന്റെ ഭർത്താവ് തന്നല്ലെ!!! എന്തുകാര്യത്തിനും നോ പറയുന്ന ഈ മനുഷ്യനിതെന്തു പറ്റി....
വണ്ടി പഠനം കാണുന്ന ആരും പറയും, എന്തു നല്ല പൊരുത്തമുള്ള ഭാര്യയും ഭർത്താവും... പക്ഷെ സത്യം എവിടെ കിടക്കുന്നു....
'അല്ല ചേട്ടാ ഈ ക്ലച്ചും ബ്രേക്കും ഒക്കെ എവിടാ ?'
'ക്ലച്ച് നിന്റെ.....'
' അയ്യോ വേണ്ട ഞാൻ ഊഹിച്ചോളാം....'
എർണാകുളം കഴിഞ്ഞാൽ ട്രാഫിക്ക് ജാം ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന നാടാണ് ആലപ്പുഴ. ടൗണിലേയ്ക്ക് ഇറങ്ങിയതോടെ എന്റെ ആവേശമെല്ലാം തണുക്കാൻ തുടങ്ങി.
ശവക്കോട്ടപ്പാലം, കണ്ണൻ വർക്കിപ്പാലം, ഇരുമ്പുപാലം, കല്ലുപാലം, വൈ എം സി എ പാലം, മട്ടാഞ്ചേരി പ്പാലം ,കോടതി പാലം തുടങ്ങി പാലങ്ങളായ പാലങ്ങളിലെല്ലാം ജാം .അതിനിടയിൽ മുടിയന്മാരായ ഫ്രീക്കന്മാരുടെ മരണപ്പാച്ചിലും ....
' നീ എന്നാ ലേണേഴ്സിനു പോകുന്നെ ?'
' അല്ല ചേട്ടാ... അതേ... ഒറ്റയ്ക്ക് വണ്ടിയോടിച്ചിട്ട് ഒരു രസമില്ല. എനിക്കിങ്ങനെ നിന്റെ പുറകിൽ ഇരുന്ന് അരയിൽ കൂടി ചുറ്റിപ്പിടിച്ച് കഥയൊക്കെ പറഞ്ഞ് പോകുന്നതാ ഇഷ്ടം. അതാ അതിന്റൊരു രസം. അതു കൊണ്ട് ഞാൻ വണ്ടി പഠനം നിർത്തി'
'എടീ നീയൊക്കെ ആ പാഞ്ചാലിയെ കണ്ടു പഠിക്ക് '
'ഏത് പാഞ്ചാലി ?
' കുന്തീടെ മരുമോള് .അല്ലാതാര്..... '
'ങേ.. അതിന് അവരെന്നാ റിക്രിയേഷൻ ഗ്രൗണ്ടിൽ ഡ്രൈവിങ് പഠിക്കാൻ വന്നെ?'
'റിക്രിയേഷൻ ഗ്രൗണ്ടിലെ കാര്യമല്ലെടി. മറ്റേത്....'
' മറ്റേതോ !!!! ഏത് അഞ്ച് ഭർത്താക്കന്മാരോ.....'
എന്നാലും അവരെങ്ങനെ ഈ അഞ്ചു പേരെ.... ആവശ്യമില്ലാത്തതൊക്കെ ആലോചിക്കുന്നതിനിടയിൽ തലയ്ക്കിട്ടൊരു തട്ട്.
'എടീ .. അവര് മുടി അഴിച്ചിട്ട് എന്തോ ശപഥം ചെയ്തില്ലെ ...അതു പോലെ പെണ്ണുങ്ങളായാൽ ഒരു കാര്യം തീരുമാനിച്ചാൽ ഉറപ്പു വേണമെന്ന് '
'ഓ.... അതു ശരി... അങ്ങനെ....'
പാഞ്ചാലിക്കവിടെ മുടിയും അഴിച്ചിട്ടിരിക്കാം. ഞാനെങ്ങാനും മുടി അഴിച്ചിട്ട് ചോറിലോ കറിയിലോ വല്ലതും വീണാൽ അതു മതി പിന്നെ.... അല്ലങ്കിൽ തന്നെ അഴിച്ചിടാൻ മുടി എവിടെ... സ്കൂളിൽ പഠിച്ചിരുന്നപ്പോൾ രണ്ടായിട്ട് പിന്നി ചന്തി വരെ കിടന്ന മുടിയെല്ലാം അവള് കണ്ടം തുണ്ടം വെട്ടിമുറിച്ച് കളഞ്ഞെന്നും പറഞ്ഞ് കാണുമ്പഴെല്ലാം അമ്മയുടെ വഴക്ക് വേറെ .അതിനിടയിലാ ഒരു ശപഥം ... എനിക്ക് പഠിക്കണ്ട...
ലൈസൻസിനു വേണ്ടി 'ഓസ്റ്റിൻ' എന്ന ഡ്രൈവിങ് സ്കൂളിൽ ഞാനും ശിഷ്യപ്പെട്ടു .ഡ്രൈവിങ്ങ് മാഷിന് എന്റെ കാര്യത്തിൽ ഒരു സംശയവുമില്ല. (Sയലൊക്കെ കിറുകൃത്യം .
നീളൻ ക്യൂവിന്റെ ഒരു കണ്ണിയായി ഞാനും നിന്നും .ലൈസൻസ് എന്ന മോഹപ്പക്ഷിയെ കൂട്ടിലടയ്ക്കാൻ എല്ലാരും തയാറായി നിൽക്കുകയാണ്.അപ്പുറവും ഇപ്പുറവും നിൽക്കുന്നവർക്കെല്ലാം ഭയങ്കര ടെൻഷൻ. എന്തിനാണ് ഇതിനും മാത്രം... സകല ഊടുവഴിയിലും വണ്ടിയോടിക്കുന്ന എനിക്കെന്ത് ടെൻഷൻ.... എന്റെ ഊഴമെത്തി .സ്കൂട്ടർ സ്റ്റാർട്ട്... പറഞ്ഞു തീരുന്നതിനകം വളച്ചു തിരിച്ച് ഞാൻ വെളിയിൽ... ഇത്ര പെട്ടെന്നോ!!!! ഉടനെ മാഷ് ഒരു ചോദ്യം' എന്ത് പണിയാ കൊച്ചെ ഇത്... ഒര്കമ്പി വെളിയിൽ കളഞ്ഞോ?'
'യ്യോ.... ഞാനെടുത്തത് എട്ട് അല്ലായിരുന്നോ ?'
ആമ ജയിച്ചതും മുയല് തോറ്റതും എന്തുകൊണ്ടാണന്ന് ഇപ്പോൾഎനിക്ക് ശരിക്കും മനസ്സിലായി.
''കളഭം തരാം ഭഗവാനെൻ മനസ്സും തരാം......' ബാഗിൽ കിടന്ന് മൊബൈൽ അങ്ങനെ പാടി തകർക്കുകയാണ്.
'ഹലോ എന്താ ചേട്ടാ...'
'എല്ലാരും എട്ട് എടുത്തപ്പോൾ നീയെന്താടി ഏഴ് എടുത്തത് ....' അനുബന്ധമായി ആലപ്പുഴ മുഴുവൻ കുലുങ്ങുന്ന മാതിരി ചിരിയും...
അന്നു രാത്രി ഊണുമേശയ്ക്കരികിൽ ഞാൻ പതിവിൽ കൂടുതൽ വിനീതമായി.മക്കളാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം കണ്ടില്ലെ അച്ഛനൊപ്പമിരുന്ന് ആസ്വദിച്ച് ചിരിക്കുന്നത്...
അങ്ങനെ രണ്ടാം ചാൻസും എത്തി. ദൈവമേ.. ഇതും കൂടി കിട്ടിയില്ലെങ്കിൽ നാടുവിടുന്നതായിരിക്കും ഉത്തമം. അല്ല വീട്ടിൽ ഇമ്മാതിരി ആൾക്കാർ ഉണ്ടെങ്കിൽ ആരായാലും കള്ളവണ്ടി കേറി പോകും...... പടിഞ്ഞാറുനിന്ന് കടലിന്റെ ഇരമ്പം കിഴക്ക് ട്രെയിന്റെ ,അതുക്കും മേലെയായി എന്റെ ഹൃദയം.... ഉള്ളം കയ്യൊക്കെ ആകെ വിയർത്തു നനഞ്ഞു. ടെൻഷൻ കാരണം ഒരു കുപ്പിവെള്ളം തീർന്നു.അടുത്തു നിന്ന ചെറുക്ക നോട് ചോദിച്ചപ്പോൾ ഒരു ചെറിയ കുപ്പി നീട്ടി.' കോളയാ ചേച്ചി' .... കോളയെങ്കിൽ കോള .അതു മുഴുവൻ കുടിച്ചു '
' സെക്കന്റ് ചാൻസാ അല്ലേ?'പോലീസുകാരൻ എന്റെ പേപ്പർ നോക്കിയിട്ട് സാധാരണ പോലെ ഒരു ചോദ്യം. മറുപടിയല്ല ,മനസ്സമാധാനത്തിനായി വിനയാന്വിതയായി ഞാൻ ചോദിച്ചു .. 'സർ ഈ എട്ടു തന്നെ എടുക്കണമെന്ന് എന്താ ഇത്ര നിർബന്ധം ' ?
'ഒരു നിർബന്ധവുമില്ല.തനിക്കിഷ്ടമില്ലങ്കിൽ വേണ്ട രണ്ട് നാല് എടുത്താലും മതി. എന്നിട്ട് വണ്ടിയുമായിട്ട് വീട്ടിൽ ഇരുന്നോ.' പോലീസുകാരന്റെ ചിരിയോടെയുള്ള മറുപടി.....
ശ്ശൊ.... ചോദിക്കണ്ടായിരുന്നു....
എട്ട്... എട്ട്.... എന്ന മന്ത്രോച്ചാരണത്തോടെ ഞാൻ സ്കൂട്ടർ വാങ്ങി .എന്ത് സംഭവിച്ചു എന്നറിയില്ല പിന്നെ കേട്ടത് കൺഗ്രാജുലേഷനാണ് .
'കൊച്ച് പൊയ്ക്കോ .ഞാൻ അവനെ വിളിച്ചു പറഞ്ഞോളാം..' മാഷിന് ഭയങ്കര സന്തോഷം .
അയ്യടാ അതുവേണ്ട ഞാൻ തന്നെ ആദ്യം വിളിച്ചു പറയും.
'ഹലോ ... ചേട്ടാ കിട്ടി കിട്ടി എട്ടുകിട്ടി .'
'അതിനിപ്പൊ എന്താ.. ഒരു നൂറു കൂട്ടം തിരക്കിനിടയിലാ അവൾടൊരെട്ട്... വെച്ചിട്ട് പോയേ..'
എന്തെല്ലാം പ്രതീക്ഷയായിരുന്നു ബ്രൂഫിയയിൽ കേറി ഫ്രൂഡ് സലാഡ്, കട്ടൻ സ്റ്റാളിന്ന് മസാലചായ വിത്ത്....
അല്ലങ്കിലും മനുഷ്യർ ഇങ്ങനെയാണ് നമുക്കൊര് വീഴ്ച വന്നാൽ സമയം ഉണ്ടാക്കി ഫോൺ വിളിച്ചെങ്കിലും കളിയാക്കും .ഒരു നേട്ടം വന്നാലോ കേൾക്കാനൊട്ടു സമയോമില്ല.

By: Sheeba Vilasini

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo