Slider

പുഴ

0
Image may contain: 1 person, closeup

.......
പുഴ ഒരു നിവേദനവുമായ് ചെന്നതാണ്
വഴികളെല്ലാം ആരോ കെട്ടിയടച്ചത്രെ.... I
ഒഴുകാനൊരു നീർച്ചാലിടമെങ്കിലും......
കവിളൊട്ടി എല്ലുന്തി ജരാനര ബാധിച്ച്
പുഴ പിന്നെയും പിന്നെയും വൃദ്ധയായി..
വറ്റിച്ചുണക്കി മണ്ണിട്ടൊരുക്കി
മൈൽകുറ്റി നാട്ടി പുരോഗതിയ്ക്കായ്..
ദാഹജലത്തിനായ് കേഴുന്ന നാടിനായ്
വരൾച്ചാകെടുതികൾ ചർച്ച ചെയ്തു ..
തണുത്ത മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും
അക്കങ്ങൾ മിക്കതും കൈകൊടുത്തു..
ഉള്ളെരിയുന്ന പുഴയുടെ ഗദ്ഗദം
ഒരു ചുടു തേങ്ങലായ് അലയടിച്ചു..
വേരറ്റുവീണൊരാ മാമരച്ചില്ലയിൽ
കാറ്റ് നയിച്ചൊരാ സഖ്യമുണ്ടായ്..
ശിരഛേദമേറ്റൊരാ കുന്നും മലകളും
മുഖം മുറിഞ്ഞാറ്റിയ കൊടുമുടിശൃംഗവും
ആകാശ താരക വൃന്ദങ്ങളൊക്കെയും
അന്ന് ആ സഖ്യത്തിന് കക്ഷി ചേർന്നു ..
ദു:ഖങ്ങളെല്ലാം കഴുകി ഒഴിച്ചവൾ
പെരുമഴക്കാലമായ് പെയ്തിറങ്ങി ..
നഷ്ടങ്ങളെല്ലാം തിരികെയെടുത്തവൾ
പൊട്ടിച്ചിരിച്ച് പരന്നൊഴുകി.........
കൈകൾ വിരിച്ച് വിരിമാറിലേയ്ക്കെന്നും
സ്വാഗതമോതി കടൽ പറഞ്ഞു ,
കൊല്ലുവാനാകില്ല നിന്നെ ഒരിക്കലും
എന്നിൽ ജലമുള്ള കാലത്തോളം..
അധികാര പാമര വർഗ്ഗങ്ങളൊക്കെയും
തീ കാഞ്ഞിരുന്നിപ്പോൾ ചർച്ചയാണ് ..
ചർച്ചയ്ക്കിടയ്ക്കിടെ ആരോ പുലമ്പുന്നു
നശിച്ച മഴ......ഇതൊരു നശിച്ച മഴയെന്ന്...
................................... ഷീബാ വിലാസിനി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo