
എഫ്ബിയിൽ എന്തൊ പോസ്റ്റിടനുള്ള ഒരു ആലോചനയിലായിരുന്നു ഞാൻ, അപ്പോഴായിരുന്നു എനിക്കവന്റെ കോളു വന്നതു, ഫോൺ എടുത്തപാടെ പതിവു ശൈലിയിലുള്ള അതേ ചോദ്യം ഞാൻ തട്ടി വിട്ടു എന്തുവാടേയ്, ഡീ നീ നിന്റെ പ്രോഫൈൽ പിക്ച്ചർ മാറ്റിയാരുന്നല്ലേ പതിവിൽ നിന്നു വിവരീതമായ അവന്റെ ആ ചോദ്യം എന്നെ ഒന്നു ആശ്ചര്യത്തിലാഴ്ത്തി, അതെ മാറ്റി എന്താടാ എന്താ കാര്യം ഉത്കണ്ഡയോടെ ഞാനവനോടു ചോദിച്ചു, എഡീ മഹാബോറു പിക്കാണേഡി വേഗം ഡിപി ചെയ്ഞ്ചുചെയ്യു അവൻമാരൊക്കെ മുട്ടൻ ട്രോളാ ഇവിടെ ഇരുന്നു അവൻ അങ്ങനെ പറഞപ്പോ ആകെ ഒരു കൺഫ്യൂഷൻ വളരെ കഷ്ടപ്പെട്ടു എടുത്തൊരു സെൽഫി ആയിരുന്നു നല്ലവണ്ണം എഡിറ്റും ചെയ്താണു പോസ്റ്റു ചെയ്തെ എല്ലാരും നല്ല കമന്റും ലൈക്കും ഒക്കെ തരുകയും ചെയ്തു എന്നാലും ഇവനെന്താ ഇങ്ങനെ പറയുന്നേ എന്തുവാ ഡാ എന്തുവാ കാര്യം എനിക്കു ഒരു കുഴപ്പം തോന്നുന്നില്ല നിനക്കു വട്ടാ നല്ല പിക്ച്ചറാണു എന്നെ സമാധാനിക്കാനെന്നവണ്ണം കുറെ മറുപടി ഞാൻ അവനോടു പറഞ്ഞു, നീ നിന്റെ ഇഷ്ടം പോലെ ചെയ്യ് എനിക്ക് തോന്നിയ കാര്യം ഞാൻ വിളിച്ചു പറഞ്ഞു എന്നെ ഉള്ളു ഇനി എല്ലാം നിന്റെ ഇഷ്ടം എന്ന് പറഞ്ഞ് അവൻ കോള് കട്ട് ചെയ്തു, എനിക്കു എന്തു ചെയ്യണമെന്നറിയില്ലാരുന്നു. ഞാൻ ആ പിക്ക് തന്നെ പിന്നെ എടുത്തു സൂം ചെയ്തു നോക്കുകയും ചെയ്തു കൊണ്ടിരുന്നു സമയം കളഞ്ഞു, ഒടുവിൽ ഞാൻ ആ പിക്ക് ഡീലിറ്റ് ചെയ്തു പഴയ പിക്ച്ചർ തന്നെ പ്രോഫൈൽ പിക്ച്ചർ ആക്കി, കുറച്ചു നേരം കഴിഞ്ഞു അവന്റെ കോളു വന്നു, ഞാൻ എടുത്തില്ല പിന്നെയും അവൻ വിളിച്ചുകൊണ്ടിരുന്നു, ശല്യം സഹിക്കവയ്യാതെ കോളു ഞാൻ അറ്റന്റെ ചെയ്തു, ഇനി നിനക്കു എന്തു വേണം എന്റെ മനസമാധാനം കളഞ്ഞപ്പോ നിനക്കു തൃപ്തി ആയല്ലോ അവൻ ഒരു അക്ഷരം പോലും മറുപടി പറായതെ പൊട്ടിച്ചിരിച്ചു, കൂടുതൽ ഇളിക്കല്ലേ നീയ് ഞാൻ ദേഷ്യം കടുപ്പിച്ചു, ഡാ ഞാൻ പറയുന്നത് നീ സമാധാനത്തോടെ ഒന്നു കേൾക്കു അവൻ പറഞ്ഞു, നീ എന്തിനാടീ ആ പിക്ച്ചർ ഡീലീറ്റ് ചെയ്തെ നല്ല പിക്ച്ചർ ആയിരുന്നല്ലോ അവന്റെ ആ ചോദ്യം എന്നെ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിച്ചു യൂ........ ഞാൻ അലറി ഹേയ് സ്റ്റോപ്പ് എനിക്കു പറയാനുള്ളതു മുഴുവിപ്പിച്ചിട്ടു നീ എന്തു വേണേലും പറഞ്ഞോ അവൻ പറഞ്ഞു, ശരിയാണ് ഞാൻ തന്നെയാ നിന്നോടു പറഞ്ഞേ ആ പിക്ക് കൊള്ളില്ലാന്നും ചെയ്ഞ്ച് ചെയ്യണമെന്നു അതു കേട്ടതും നീ ആ പിക്ക് ഡിലീറ്റ് ചെയ്തു ഞാനൊന്നു ചോദിക്കട്ടെ നാളെ ഞാൻ അല്ലങ്കിൽ മറ്റൊരാൾ നിന്റെ മുഖം അറുബോറാ എന്നു പറഞ്ഞു പരിഹസിച്ചാൽ നീ നാളെ തല വെട്ടി കളയുമോ അതൊ മുഖം മുഴുവനും മൂടി പറുത ഇട്ടു കൊണ്ടു നടക്കുമോ അതൊ പ്ലാസ്റ്റിക്ക് സർജറി ചെയ്തു മുഖത്തിന്റെ ഷേപ്പ് മാറ്റുമോ, അവന്റെ ആ ചോദ്യങ്ങൾക്കു മുന്നിൽ എനിക്ക് ശരിയായ ഉത്തരമൊന്നുമില്ലാരുന്നു എന്തൊക്കെയൊ ദേഷ്യത്തോടെ ഞാൻ വിളിച്ചു പറഞ്ഞു, പക്ഷേ അതൊന്നു കേക്കാതെ അവൻ തുടർന്നു പറഞ്ഞു മറ്റുള്ളോരു നിന്നെ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നോ അതു പോലെ നീ ആവനല്ല ശ്രമിക്കേണ്ടെ എന്താണൊ നീ അങ്ങനെ ആവുക അതാണു മറ്റുള്ളവർ കാണേണ്ടേ ആരുടെ എങ്കിലും തോന്നലിനൊ അഭിപ്രായങ്ങൾക്കോ വേണ്ടി മാറ്റി വയ്ക്കപ്പെടാനുള്ളതല്ല നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അവരൊക്കെ തരം അനുസരിച്ചു വർത്തമാനങ്ങൾ പറയും അതനുസരിച്ച് നമ്മൾ മാറികൊണ്ടെ ഇരിക്കും. നി എന്താണൊ അതാണു മറ്റുള്ളവർ കാണേണ്ടതും അറിയേണ്ടതും, അവൻ പറഞ്ഞു നിർത്തി, ആഹാ ഭയങ്കര ഫിലോസഫി ആണല്ലോ മോനെ ഇന്നു ഇതൊക്കെ ഇപ്പോൾ എവിടുന്നു കിട്ടി ഞാൻ ചോദിച്ചു. കുറച്ചു മുമ്പെ കിട്ടിയതാ, എന്നാ പിന്നെ അതു നിന്നിൽ പരീക്ഷിക്കാം എന്നു വിചാരിച്ചു അത്രേ ഉള്ളു എന്നു പറഞ്ഞു അവൻ പിന്നെ ചിരിച്ചു. ഒരു നിമിഷം ഞാനൊന്നു നിശബ്ദത പാലിച്ചു കാരണം അവൻ പറഞ്ഞതിൽ എന്തോ കാര്യം ഉള്ളതുപോലെ???..........
Np.സത്യം പറഞ്ഞാ ഈ കഥ എഴുതാൻ തോന്നിട്ടു ആദ്യം വേണ്ടന്നു വയ്ക്കുകയായിരുന്നു പക്ഷേ കഥയിലേ ആശയം എന്നെ വീണ്ടു വീണ്ടും ഈ കഥ എഴുതാൻ പ്രേരിപ്പിച്ചു കൊണ്ടെ ഇരുന്നു...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക