Slider

അനിയൻ കെട്ടിയ പെൺകുട്ടി

0


 ' ഈശ്വര ! " മടുത്തു ഇതയന്റെ അവസാനത്തെ പെണ്ണുകാണൽ " 
കൂട്ടുകാരനെ വിളിച്ചു ഫോൺ റിംഗ് ചെയ്തു. 
ടീർണ് ടീ''ർണ്. . ലക്കി 
"എന്താടാ '' "ഇന്നൊരു പെണ്ണുകാണാൻ പോകാനുണ്ട് നീ വരുമോ "
 "വയസ്സ് മുപ്പതായി പെണ്ണ് കെട്ടിയിട്ട് എനി എന്തോ കാണിക്കാ നീ " . 
കള്ളമോൻ .
ഓട്ടോ പൈസയും നല്ല ഫുഡ് വാങ്ങിച്ചു കൊടുക്കാറുണ്ട് ഞാൻ 
അതും നക്കിയേച്ചു കൊണ്ടാണ് ഒരുപുച്ഛം , , "മുകളിൽ പറഞ്ഞ വാക്ക് ഞാൻ ഉപയോഗിക്കുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാ" ' എന്തായാലും കാര്യത്തിലേക്ക് വരാം അവൻ ഓട്ടോയുമായി വീടിൻറെ മുന്നിൽ വന്നു ."ഒരുങ്ങിയത് മതി പഞ്ചസാര വെള്ളവും കുടിച്ച് എങ്ങു പോരാൻ അല്ലേ ? .അനുജൻ അപ്പോഴും ഉമ്മറക്കോലായിൽനിന്ന് ഫോണിൽ തോണ്ടി തോണ്ടി. കളിക്കുകയാണ് പണിക്കും പോവില്ല .പത്തു പൈസയുടെ ഉപകാരം അവനെക്കൊണ്ട് ഇല്ല . അച്ഛനു ചെറിയൊരു കച്ചവടമുണ്ട്. അതുകൊണ്ട് കുടുംബം അങ്ങനെ കഴിഞ്ഞു പോകുന്നു. .അവനെന്നെ ശ്രദ്ധിക്കുന്നത് കൂടിയില്ല ലക്കിയുടെ വിളികേട്ടു. " എടാ വാട" .ഞങ്ങൾ യാത്രയായി. അവളുടെ അച്ഛൻ ഞങ്ങളെ ക്ഷണിച്ചിരുത്തി. "എന്തു ചെയ്യുന്നു'' " ഞാൻ ഡ്രൈവറാണ് " ലക്കിപറഞ്ഞു . "ഇയാൾ എന്തു ചെയ്യുന്നു'' "ഞാൻ ടൈലിന്റെ പണിയാണ്'' . എൻറെ ശ്രദ്ധ മുഴുവൻ അയാളുടെ മുഖത്തായിരുന്നു ഇല്ല കുഴപ്പമില്ല മുഖഭാവം മാറിയിട്ടില്ല. ലക്കി യുടെ ചറ പറ സംസാരത്തിനിടയിൽ ഉം എന്റെ ശ്രദ്ധ അടുക്കള ഭാഗത്തായിരുന്നു . .ശിരസ്സു കുനിച്ച് മന്ദം മന്ദം നടന്നു വരുന്ന എന്റെ മന്ദാകിനിയെ കാണാൻ .എല്ലാ സോറി. കേട്ടോ അശ്വിനിയെ കാണാൻ. പതിനെട്ടു പെണ്ണുകാണൽ നടത്തിയിട്ടുണ്ട്. വിറയൽ ഇതുവരെ മാറിയിട്ടില്ല എന്നതാണ് സത്യം . .അവൾ എൻറെ മുഖത്തേക്ക് നോക്കി. നന്ദനത്തിൽ മോഹൻലാൽ ശോഭന യോടും പറയുന്നതുപോലെ. ഉണ്ണിയേട്ടാ ഉണ്ണിയേട്ടാ ഞാനേ കണ്ടുള്ളൂ .ഞാൻ മാത്രമേ കണ്ടുള്ളൂ. "എന്റെ കൃഷ്ണാ "മനസ്സിനെ തകിടംമറിക്കുന്ന ആ പുഞ്ചിരി . . അച്ഛൻ ."ചോദിക്കാനും പറയാനും വല്ലതും ഉണ്ടോ ? "ഇല്ല " "എന്നാൽ ജാതകം കൈമാറിയാൽ? . ".ജാതകം കൊണ്ടു വന്നില്ലായിരുന്നു ." "സാരമില്ല നിങ്ങളുടെ നമ്പർ തരൂ വാട്സപ്പിൽ അയച്ചു തരാം ". .എന്റെ ഫോണിലെ മെമ്മറി ഫുൾ ആയതുകൊണ്ട് പേപ്പറിൽ ആയിരുന്നു നമ്പർ വാങ്ങിയത് . .ഞങ്ങൾ യാത്രയായി. നല്ല മഴ കാരണം ചളി ഉണ്ടായിരുന്നു. ഞാനൊന്നു തെന്നിവീണു. ഫോൺ ചളിയിൽ വീണു. സാരമില്ല വീട്ടിലെത്തിയിട്ടും നന്നാക്കാം. ബറ്ററിഊരി മാറ്റു ലക്കി പറഞ്ഞു . .പിറ്റേന്ന് രാവിലെ അമ്മ ചോദിച്ചു . "എന്തായി പെണ്ണുകാണാൻ പോയിട്ട്? ."ജാതകം കൊടുക്കാൻ പറഞ്ഞിരുന്നു" "എന്റെ ഫോൺ കേടായി എന്തുചെയ്യും? ' .അനുജന്റെ ഫോണിൽ നിന്നും അയച്ചുകൊടുക്ക് .അവൻ എവിടെയോ പോയിരിക്കുന്നു. ഞാൻനോക്കട്ടെ? .അവന്റെ ഫോണിൽനിന്നും എന്റെ ജാതകം അവളുടെ ഫോണിലേക്ക് കൈമാറി. രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടും ഒരു റിപ്ലൈ ഇല്ലാത്തതു കാരണം ആ പെണ്ണുകാണലും പരാജയപ്പെട്ടതായി കണക്കാക്കി. ' എന്റെ ദൈനംദിന ജോലിയിൽ കടന്നു. ' .നാലുമാസങ്ങൾക്ക് ശേഷം ഉമ്മറക്കോലായിൽ അലസമായി ഇരിക്കുകയായിരുന്നു .ഞാൻ തരിച്ചുപോയി എനിക്കു വിശ്വസിക്കാൻ സാധിച്ചില്ല .അശ്വനിയുടെ കൈയും പിടിച്ച് അനുജൻ വീട്ടിലേക്ക് കയറി വരുന്നു!!! .അമ്മയ്ക്കുമച്ഛനും സന്തോഷമായി. എന്നാലും എനിക്ക് അറിയണമല്ലോ ഇതെങ്ങനെ സംഭവിച്ചുവെന്ന് ?ഒരിക്കൽ ഞാൻ അവളോട് തന്നെ ചോദിച്ചു .ഇതെങ്ങനെ സംഭവിച്ചു. ' ." നിങ്ങൾ എന്റെ ഫോണിലേക്ക് ജാതകം അയച്ചിരുന്നോ? "അതെ ? ."പിന്നെ എൻറെ അച്ഛനൊരു താല്പര്യക്കുറവ് ടൈലിന്റെ പണി ആയതുകാരണം." ."എങ്കിലും ഞാൻ ചിലപ്പോഴൊക്കെ ഗുഡ് മോർണിംഗ് .ഗുഡ് നൈറ്റ് എന്നിങ്ങനെയുള്ള മെസ്സേജുകൾ അയച്ചിരുന്നു " ."അതിനു റിപ്ലയും കിട്ടിയിരുന്നു " ."ഒരിക്കൽ തമ്മിൽ കാണാമോ?എന്നു ചോദിച്ചു. ഞാൻ ആ എന്നു പറഞ്ഞു ." - .തമ്മിൽ കണ്ടപ്പോഴ നിങ്ങൾ എല്ലായിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത് !". ".എങ്കിലും ഞങ്ങൾ സംസാരത്തിലൂടെ ഒരുപാട് അടുത്തിരുന്നു ."ഇപ്പോൾ എന്റെ ജീവന നിങ്ങളുടെ അനുജൻ !!. ' .എല്ലാ കാരണങ്ങൾക്കു പിറകിലും ഒരു കാര്യം ഉണ്ടാവുമെന്ന്. ശുഭാപ്തി വിശ്വാസത്തോടെ .നിർത്തട്ടെ .ചങ്കായ ചങ്ങാതിമാരെ ശുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo