നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീജനാലകളും വാതിലും ചേർത്തടയ്ക്കുമ്പോഴൊക്കെ
നീ മനം കൊട്ടിയടച്ചെന്നെ
തനിച്ചാക്കിയ
നിമിഷമോർമ്മയിൽ വരും...!
കരിമ്പാറക്കൂട്ടങ്ങൾ
നിന്റെ ഹൃദയത്തെയോർമ്മിപ്പിക്കുന്നു !!.
വിരിയില്ലൊരിക്കലുമെന്ന്
മിഴിയമർത്തിയടച്ച
മൊട്ടായിരുന്നെന്റെ പ്രണയം!
നീ നനുത്ത കാറ്റായ് മുട്ടിയുരുമ്മിയുരുമ്മി
എന്റെ പ്രണയദളങ്ങൾ വിരിയിച്ചു...!
നീ ജയിച്ചു,..!
അല്ല, എന്റെ തോൽവ്വിക്ക് നീ തറക്കല്ലിടുകയായിരുന്നു..
വൈകി...‌..അറിയാൻ..!
ഞാനൊരു പെണ്ണ്,
പെണ്ണായ് പിറന്നതിൽ പെരുമയുള്ളവൾ..!
അങ്ങനെയുള്ളൊരു ഉശിരിനെ
നീയൊരു വെറും പെണ്ണാക്കി..!
വെറും...!!
കടന്നു കളഞ്ഞവനേ.. പ്രിയനേ...!
നിനക്കായ് മനം
പൂഴിയാക്കിയവൾ ഞാൻ
നോവാതെ നീയെന്നിൽ വച്ച ചുവടുകൾക്കെത്ര പെട്ടന്നാണ്
അമർത്തിച്ചവിട്ടലിന്റെ
ഭാവം കൈവന്നത് !!
നേടില്ലിനിയൊന്നും ഞാൻ…
നഷ്ട്ടങ്ങളെന്റെ നേട്ടത്തെ റാഞ്ചാൻ പമ്മിപ്പതിയിരിപ്പുണ്ട്..!
നിന്റെ കാൽപ്പാടുകൾ
ഇന്നെന്നിൽ ഉണങ്ങാത്ത മുറിവാണ്..!
നിന്നോർമ്മകൾ
എന്നിലിരുന്ന് നിണം വാർക്കുന്നത്
എനിക്ക് സഹിക്കാനാകുന്നില്ല, !
ഞാനെന്ന പഴന്തുണി കീറി
എന്നിലെ നീയെന്ന
മുറിവിനെ ഞാൻ കെട്ടി വരിയട്ടെ.!
നിന്നെ
നനയാതിരിക്കാനെനിക്ക് കഴിയില്ല,
വേണമെങ്കിൽ നിനക്ക്
പെയ്യാതിരിക്കാം..!

By: Syam Varkkala

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot