Slider

മുദ്രാലംകൃതം

0
Image may contain: Jolly Chakramakkil, beard

 ജോളി_ചക്രമാക്കിൽ
മുദ്രകളാണ്.. പലപ്പോഴും ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് തോന്നിയിട്ടുണ്ടെനിക്ക് ..
ചിലപ്പോൾ കൈ മുദ്രകളാവാം ..
ചിലപ്പോൾ കഥകളി മുദ്രകളാവാം ...
തപാൽ മുദ്രകളാവാം ...
പാദമുദ്രകളാവാം...
എന്തു തന്നെയായാലും ..
വന്നു വന്ന് ഈ ഇമോജികളുടെ തിരുമുറ്റത്ത് വന്നു ചേർന്നപ്പോൾ ... ആകപ്പാടെ
കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ ..
വികാരങ്ങളെ പങ്കു വയ്ക്കാൻ
ഒരു വിരൽ തുമ്പു സ്പർശം മാത്രം മതിയെന്നായി ...
അതും
ചടുല വേഗത്തിൽ കാണാമറയത്തിരിക്കുന്നവരുടെ
അടുത്ത് വിക്ഷേപിക്കുന്നതിനു
ആയാസമൊട്ടും ഇന്നില്ലാതെയുമായി ..
സ്മൈലീസ് എന്നു പറയുന്ന.. പ്രാകൃതമായ ഒരേർപ്പാടായിരുന്നു പണ്ട് ..
ചില കുത്തും.കോമയുമൊക്കെയായി
ഗുഹാ ചിത്ര ലിഖിതങ്ങളെ വെല്ലുന്ന തരത്തിലുള്ളവ ...
അതു പഠിച്ചെടുക്കുന്നതിനേക്കാൾ ഭേദവും മെച്ചവും വല്ല റേഡിയോ ഓഫീസേർസ് കോഴ്സിനും ചേർന്ന് മോഴ്സ് കോഡ് പഠിച്ചെടുക്കുന്നതാണ്. ..
അങ്ങിനെയിരിക്കെയാണ് ..
മഞ്ഞ ലഡ്ഡുവിന്റെ പുറത്ത് ചില വരകളും കുത്തുകളുമൊക്കെയായ് ഒരു പാട് ,വികാരം, വിചാരം, ഒക്കെ ഉൾകൊള്ളുന്ന ഇമോജികളുടെ..വരവ്
പിന്നെ ഒരു പാട് ചിത്രലിഖിതങ്ങളും .
എന്തു തന്നെയായാലും എന്താണ്, ഈ ഈമോജി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നൊരു നിഘണ്ടുവും പിന്നീട് വന്നു
..
അത് നിലവിൽ വരുന്നതിനു മുൻപ്..
എന്റെ മനസ്സിൽ അവ വിരിയിച്ച ചില കാര്യങ്ങൾ ഞാൻ പങ്കുവെയ്ക്കാം ...
അങ്ങിനെ നിങ്ങൾക്കും തോന്നിയെങ്കിൽ അത് എന്റെ കുറ്റമല്ല വെറും മനോവിഭ്രാന്തി മാത്രം ..
😶... വായില്ലാ കുന്നിലപ്പൻ
😁... വപ്പ് പല്ലാണ് ..
🤔... പല്ലുതേപ്പ് with ഉമിക്കരി
😬...പല്ലുതേപ്പ് കഴിഞ്ഞ്
കണ്ണാടിയിൽ നോക്കുന്നു
😏... ടൂത്ത് പിക്കില്ലാതെ പല്ലിട
വൃത്തിയാക്കുന്നു
🤐... സിബ്ബ് ..സിബ്ബ്
😤...മൂക്കിൽ കൂടെ പുകവിട്ടു
പഠിക്കുന്നു
🤗...നയാ പെസയില്ല
😍... ചെങ്കണ്ണ് ..ആകെ പഴുത്ത്
ചീഞ്ഞിരിക്കയാണ്
😎... അടുത്ത് കണ്ണാശുപത്രിയുണ്ട്
😇... നെല്ലിക്ക തളം വച്ചിട്ടുണ്ട്
ജാഗ്രതെ
😳... ഡബിൾ ബുൾ സൈ
🤕... ആടുതോമ
👍... തളള വിരലിലെ കുഴിനഖം ..
നോക്കുന്നു..
👌... ചൊറീന്ന് കിട്ടിയ മുടി
എടുത്തുയർത്തുന്നു
🖐️... അഞ്ഞൂറിന് .. പെട്രോള്
... കൈരേഖാ ശാസ്ത്രം ..
ഭാവി ,ഭൂതം..
🙏... അളകാപുരി ബാർ
കോഴിക്കോട്
🏃....എന്നാ ഞാനങ്ങോട്ട്...
9 - Aug - 2018
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo