നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാര്യ

Image may contain: 1 person, sunglasses, selfie and closeup

നാല് ദിവസമായി അവളെ ഞാൻ വിളിച്ചിട്ടില്ല
ചെറിയ ഒരു സൗന്ദര്യ പിണക്കം മാത്രം ഒരു മെസേജ് പോലും ഇല്ല എന്നത് ചുരുക്കം
ഞാൻ വിളിച്ചാൽ ഫോൺ എടുക്കാൻ നേരമില്ല .
ചോദിച്ചാൽ വീട്ടുജോലി തിരക്കിൽ ആണെന്ന് അവസാനമായി സംസാരിച്ചപ്പോൾ ദേശ്യത്തോടെ ഉച്ചത്തിൽ സംസാരിച്ചു അന്ന് മുതൽ ഇത് വരെ ഞങ്ങൾ പിണക്കത്തിലാണ്
തിരിച്ചു വിളിക്കുമോ..? നോക്കാം...
നേരം സാധ്യയായിട്ടും ഞാനും അവളും വിളിച്ചില്ല
ഇത്രക്ക് അധികം കൂടി പോയോ? ഞാൻ പറഞ്ഞത്
ഞാനൊരു ഭർത്താവല്ലേ... എനെറ് ജോലി തിരക്കിനിടയിൽ നിന്നും കിട്ടുന്ന സമയങ്ങളിലാണ് ഞാൻ വിളിക്കുന്നത് എന്നിട്ടും എന്തേ ... മനസ്സിലാകാത്തത്
ജോലി കഴിഞ്ഞ് റൂമിൽ എത്തിയ നേരം ഞാൻ മൊബൈൽ എടുത്ത് വിളിക്കാൻ നോക്കി
ഫോൺഎടുക്കുന്നില്ല നാട്ടിൽ സമയം പതിനൊന്ന് കഴിഞ്ഞു
ചിലപ്പോൾ ഉറങ്ങിയതാകാം .... എന്ന് ഞാൻ കരുതി
ഫെസ്ബുക്കിൽ ചുമ്മാ കയറിയപ്പോൾ ഒരു റിക്കൊസ്റ്റ് വന്നിരിക്കുന്നു
പേര് ഫിദ '
ആരാ ഇത് ചിലപ്പോൾ ഫേക് ആയിരിക്കാം..
. അസപ്റ്റ് ചെയ്യാതിരിക്കുന്നതാകാംനല്ലത് എന്ന് ഞാൻ ചിന്തിച്ചു
എങ്കിലും സംശയം അടങ്ങുന്നില്ല
പ്രൊഫൈൽ ഞാൻ പരിശോധിച്ചു ഞാൻ അറിയുന്ന ആരും തന്നെ കൂട്ടുകാരല്ല
സ്ഥലം എറണാകുളം
എന്താണ് സംഭവിക്കുക എന്നറിയാനുള്ള ആകാംശയിൽ ഞാനവളെ ഫ്രണ്ടാക്കി
നേരം പുലർന്നു ഇൻബോക്സിൽ ഒരു പാട് മെസേജ്
ഞാൻ ഒരോന്നും വായിക്കാൻ തുടങ്ങി
ഹായ് എന്താ വിശേഷം സുഖമല്ലേ'' ''
ഞാൻ നിങ്ങളുടെ ഫോട്ടോകളും പാട്ടുകളും രചനകളും എല്ലാം കാണാറുണ്ട് കേൾക്കാറുണ്ട് വായിക്കുന്നുണ്ട് എല്ലാം അടിപൊളി എനിക്ക് ഇഷ്ടമായി
അത് കൊണ്ടാണ് ഞാൻ റി കൊസ്റ്റ് അയച്ചത് ഫ്രീ ആകുമ്പോൾ മറുപടി തരണേ.'' ഇഷ്ടത്തോടെ ഫിദ
ശരീരമാകെ ഒരു വിറയൽ ആരാകും ഇത് കള്ളമോ? സത്യമോ? എങ്ങനെ തിരിച്ചറിയും
ഓൺലൈനിൽ കണ്ട നേരം ഞാനും ചാറ്റ് ചെയ്യാൻ തുടങ്ങി
എവിടെയാ... വീട് എറണാകുളം
കഥകൾ വായിക്കാറുണ്ടല്ലേ... ചുമ്മാ.''ഒരോന്നും എഴുതും അത്രയേ ... ഉള്ളൂ
നിങ്ങൾ സൂപ്പർ അല്ലേ... മുത്താണ് പൊന്നാണ്
ആണോ? എന്നെ ഇഷ്ടമാണോ? ആ ഇഷ്ടമായത് കൊണ്ടല്ലേ '' ഞാൻ മെസേജ് അയച്ചത്
ഒരു കാര്യം പറയട്ടെ ഞാൻ എങ്ങനെ വിശ്വസിക്കും നിന്നെ
നമ്പർ തരാൻ ' പറ്റുമോ? ഒന്ന് സംസാരിക്കണം
നമ്പറോ ... അതൊന്നും പറ്റില്ല
മെസഞ്ചറിൽ വിളിക്കാലോ? രാത്രിയിൽ വിളിച്ചോളൂ......
എങ്കിൽ വാട്സപ്പ് തരാൻ പറ്റുമോ? ഇല്ലാട്ടോ.
അത് പ്രശ്നമാ.... എന്റെ കെട്ടിയോൻ ഏത് സമയവും ഓൺലൈൻ ഉണ്ടാകും:
ആഹാ കെട്ടിയതാണോ? എന്നിട്ടാണോ? എന്നോട് പ്രണയം
നിങ്ങളും കെട്ടിയതല്ലേ.. '' പ്രണയിക്കുന്നത് ഇത്രയും തെറ്റാണോ?
എന്റെ ഭർത്താവിന് എന്നോട് സ്നേഹമില്ല എപ്പോഴും ജോലി തന്നെ എന്നാലോ? എത് നേരവും ഓൺലൈനിൽ
ഞാൻ മെസേജ് അയച്ചാൽ മറുപടിഇല്ല
ദിവസത്തിൽ രണ്ട് തവണ ചിലപ്പോൾ വിളിക്കും..
എങ്കിലും സ്നേഹത്തോടെ നാല് വർത്തമാനം പറയില്ല'' ഇഷ്ടത്തോടെ മുത്തെ, പൊന്നെ, കരളെ ഒരു വാക്കു പോലും
നിശ്ചയം കഴിഞ്ഞ ദിവസം മുതൽ കല്യാണം വരെ എന്നെ ഉറക്കിയിട്ടില്ല ഏത് നേരവും ഈ കുറുകൽ തന്നെ എന്ത് രസമായിരുന്നു അന്നെല്ലാം ഞാൻ ആഗ്രഹിച്ച വിളികൾ ഫോണിലൂടെയുള്ള മുത്തം തരൽ വികാര പരിതരായി ഓഹ് പ്രത്യേകതരം അനുഭൂതിയായിരുന്നു
കല്യാണം കഴിഞ്ഞ് ഒരു വർഷം വരെ എന്നോട് സ്നേഹമായിരുന്നു
ഇപ്പോൾ സ്നേഹം ഉണ്ടെങ്കിലും പ്രകടിപ്പിക്കുന്നില്ല പിന്നെ എന്തിനാ ഭർത്താവ്
അതിനാൽ വാട്സപ്പ് വേണ്ട മെസഞ്ചറിൽ രാത്രി വിളിച്ചോളൂ ഞാൻ സംസാരിക്കാം മറ്റുള്ള സമയങ്ങളിൽ മെസേജ് അയക്കൂ ...''
ഞാൻ ഭാര്യയെ ഓർക്കാതെ അവളെ ഓർത്ത് പോയി
അവളുടെ മെസേജുകൾക്കായി ഒരോ മിനിറ്റിലും ഫോണിൽ തന്നെ ഒന്ന് പെട്ടന്ന് രാത്രിയായെങ്കിൽ എന്നാഗ്രഹിച്ചു പോയി
ജോലിയിൽ ശ്രദധയില്ലാതെയായി ഏത് സമയവുംഫോണിൽ നോക്കി ഇരിപ്പായി
രാത്രി പത്ത് മണിയായപ്പോൾ അവൾ ഹായ് എന്ന് അയച്ചു
ഉടനെ തന്നെ മെസഞ്ചറിൽ വിളിച്ചു:
ഹലോ? പുതപ്പിനടിയിലെ ശബ്ദത്തിൽ അവളും ഹായ് പറഞ്ഞൂ :
എന്താ മുത്തേ കിടന്നോ? ഭക്ഷണം കഴിച്ചോ?
ആ കിടന്നു
മോൻ മോൾ ഉറങ്ങിയിട്ടില്ല അതാ..'' പതിയെ സംസാരിക്കുന്നത്
ഞാനൊരു മുത്തം തരട്ടെ ''
തന്നോളൂ
എന്നും പറഞ്ഞ് അവൾ നിർത്താതെ പൊട്ടി കരഞ്ഞു: ''
അഞ്ച് മിനിറ്റോളം നീണ്ട കരച്ചിലിനൊടുവിൽ പറഞ്ഞു എനെറ് ഭർത്താവ് എന്നെവിളിക്കാത്ത
ഞാൻ കൊതിച്ച വാക്കുകളാണ് നിങ്ങളിൽ നിന്ന് വന്നത് ... സന്തോഷം അടക്കാൻ കഴിയുന്നില്ല.''എനിക്ക് ''ഇനി നാളെ വിളിക്കു......
ഇരുന്ന ഇരുപ്പിൽ ഞാൻ ആലോചിച്ചു
അവളുടെ വിരഹ കണ്ണീർ കഥകളിൽ അവളുടെ ഭർത്താവിനെ പോലെ ഞാനും എന്റെ ഭാര്യയെ സ്നേഹിക്കുന്നില്ല എന്നിട്ടും അവൾ ഇവളെ പോലെ ഒരാളെ തേടി പോയിട്ടില്ല എന്നിട്ടും ഞാൻ എന്ത് കൊണ്ട് ഭാര്യയെ സ്നേഹിച്ചില്ല മുത്തം കൊടുത്തില്ല സ്നേഹത്തോടെ സംസാരിച്ചിട്ടില്ല എന്ത് ഭർത്താവാണ് ഞാനും എന്ന് ചിന്തിച്ച് പോയി
അടുത്ത ദിവസം കാമുകിയെക്കാൾ മുന്നെ ഭാര്യയെ വിളിച്ചപ്പോൾ ആദ്യറിങ്ങിൽ അവൾ എടുത്തു സംസാരിച്ചു:
എന്താ... ഇക്കാ... ഇത്രയും ദിവസമായി വിളിക്കാതിരുന്നത്
ഒന്നുമില്ല മുത്തേ .........
നിനക്കറിയാലോ? ദേശ്യം വന്നാൽ എന്റെ സ്വഭാവം
ഇനിമുതൽ എന്റെ മുത്തിനെ മതിയാവോളം സ്നേഹിച്ച് സ്നേഹിച്ച് കൊല്ലും ഞാൻ ,പോരെ
പിണക്കം ഇനി നമ്മളിൽ ഉണ്ടാവരുത് കേട്ടാ..'' മോളെ ഞാൻ പത്ത് മിനിറ്റ് കഴിഞ്ഞിട്ടു വിളിക്കാട്ടോ '''
എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തതിന് ശേഷം കണ്ണീരോടെ സന്തോഷത്തോടെ
ഞാനറിയാതെ അവളുടെ ഫെസ്ബുക്ക് അക്കൗണ്ട് അവൾ ഡിലീറ്റ് ചെയ്തു ....... .ശുഭം
എല്ലാം സാങ്കൽപ്പികം മാത്രം ഇന്ന് നടന്ന് കൊണ്ടിരിക്കുന്ന കഥകളിൽ ചിലതു മാത്രം
സ്നേഹിക്കുക പരിപാലിക്കുക കാമുകിയേക്കാൾ ഭാര്യയെ 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot