
ഇന്നലെ എന്റെ സുഹൃത് 24 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തു അന്വേഷിച്ചപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് ജോലി ശരിയാകാത്തത്തിലുള്ള കാരണം കൊണ്ട് വീട്ടുകാരുടെ കുറ്റപ്പെടുത്തലും പരിഹാസവും കൊണ്ടുള്ള വിഷാദമാണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഗവണ്മെന്റ് ജോലിക്കാരായ മാതാപിതാക്കൾ ഒരു മകനും മകളും. ആർക്ക് നഷ്ട്ടപെട്ടു ? അവരവർക്ക് തന്നെ എന്തായിരിക്കും ഇതിനൊക്കെ കാരണം എന്റെ ചിന്തകൾ ഞാൻ നിങ്ങളുമായി പങ്കുവെക്കാം.
മലയാളികൾ ഓരോ നിമിഷവും സ്വാർത്ഥരായി കൊണ്ടിരിക്കുന്നു മുൻപ് ഒക്കെ നമ്മുടെ നാട്ടിൽ കൂട്ടുകുടുംബം സർവ സാധാരണയായിരുന്നതാണ്. കൂട്ടുകുടുംബങ്ങളിൽ ഇല്ലാത്തവനും ഉള്ളവനും തമ്മിൽ വേർതിരിവ് ഇല്ലായിരുന്നു. എല്ലാവരും വീട്ടിലെ കരണവരിൽ ഉള്ള തുക ഏൽപ്പിക്കും അവർ എല്ലാകാര്യവും നോക്കും ഒരാൾ എത്രയാ കൊടുത്തത് എന്നുപോലും മറ്റുള്ളവർ അറിയില്ല അതുകൊണ്ടു തന്നെ ജോലിയില്ലാത്തത് കൊണ്ടോ മറ്റ് കാരണം കൊണ്ടോ ഒന്നോ രണ്ടോ മാസം തുക ഇല്ലാതായാലും ആരും ഒന്നും അറിയില്ല വീട്ടുകാര്യങ്ങൾ ഭംഗിയായി നടക്കും.
അതുപോലെ മക്കളുടെ കല്യാണം അസുഖം എന്ത് തന്നെയായാലും ആ പങ്കുവെക്കൽ അന്ന് നടന്നിരുന്നു. കൂട്ടുകുടുംബങ്ങളിൽ ഏറ്റവും സുരക്ഷിതമായിരുന്നത് സ്ത്രീകളും കുട്ടികളും ആയിരുന്നു. ജോലി സ്ഥലങ്ങളിൽ പോയാലും പോകുന്ന ആണുങ്ങൾക്ക് വീട്ടിലുള്ളവരെ കുറിച്ച് ഒരു ടെൻഷനും ആവശ്യമില്ലായിരുന്നു. നമ്മൾ നോക്കുന്നതിനേക്കാൾ നന്നായി ചേടത്തിമാരും ചേട്ടന്മാരും അപ്പൂപ്പൻമാരും ഒക്കെ നോക്കും. അതുപോലെ വാർധ്യക്യത്തിലെ ഒറ്റപ്പെടലിൽ നിന്ന് വൃധാരായവർക്ക് ഒരു ആശ്വാസം തന്നെയായിരുന്നു വീട്ടിലെ കുട്ടികൾ. കൂട്ടുകൂടുമ്പോൾ അച്ഛനമ്മമ്മാര് അടികൊടുക്കാനോ ശാസിക്കാനോ ശ്രമിക്കുമ്പോൾ ഓടി അപ്പൂപ്പന്റെയോ അമ്മൂമ്മയുടെ ചിറകിനടിയിൽ അഭയം തേടും അവർക്ക് എന്നും സുരക്ഷിത ഇടം അവിടെയുണ്ടായിരുന്നു. അതുപോലെ കുടുംബ തർക്കങ്ങൾ പിണക്കങ്ങൾ എന്നിവർ തീർക്കുന്നതിലും ചെറുതല്ലാത്ത ഒരു സ്ഥാനം അവർ വഹിച്ചിരുന്നു.
പിന്നീട് എപ്പോളോ കാലംമാറി കഥമാറി ഓരോ മനസ്സുകളിലും സ്വാർത്ഥ കയറിക്കൂടി ഞാനും എന്റെ ഭാര്യയും മക്കളും മതി എന്ന ചിന്ത വന്നതോടെ അണുകുടുംബം പിറവികൊള്ളാൻ തുടങ്ങി ആദ്യമൊക്കെ ആസ്വാദ്യകരമായി എല്ലാവർക്കും തോന്നിയെങ്കിലും അതിന്റെ ഭവിഷ്യത്തുകൾ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു ഒരു ഗൃഹനാഥൻ ജോലിക്ക് പോയി കുടുംബം നോക്കോയിരുന്ന കാലത്തു നിന്ന് മാറി കൂടെ ഗൃഹനാഥയും പോയാലേ ഇന്ന് കഷ്ട്ടിച്ചെങ്കിലും ജീവിക്കാൻ ആകു എന്നവസ്ഥയായി. കൂട്ടുകുടുംബ വ്യവസ്ഥയിൽ കറന്റ്ബില്ല് വെള്ളത്തിന്റെ ബില്ല് ഫോണിന്റെബില്ല് അങ്ങനെയുള്ള എല്ലാ ചിലവുകളും ഒരു അച്ഛന് അഞ്ചുമക്കൾ ഉണ്ടായാൽ അവരെല്ലാം കൂടി ഷെയർ ചെയ്യുമായിരുന്നു എല്ലാവരുടെയും കൂടി ആയതിനാൽ അതിനൊക്കെ ഒരു നിയന്ത്രണവും ഉണ്ടായിരുന്നു
അണുകുടുംബത്തിലെ ഓരോ ചിലവുകളും ഒറ്റക്ക് വഹിക്കേണ്ടി വന്നപ്പോൾ സാമ്പത്തിക ഭാരംകൂടി അതിന്റെ ടെൻഷനിൽ സ്നേഹം നഷ്ടപ്പെടാൻ തുടങ്ങി എപ്പോൾ നോക്കിയാലും കണക്ക് കൂട്ടലുകൾ മാത്രം സ്വന്തം മക്കളെപ്പോലും നോക്കാൻ സമയമില്ലാത്തത്ര തിരക്ക് കുഞ്ഞുങ്ങൾഎന്തെങ്കിലും വികൃതി കാണിച്ചാൽ അച്ഛനമ്മമാർ ശിക്ഷിക്കുമ്പോൾ ഓടിയൊളിക്കാൻ അപ്പൂപ്പന്മാരുടെയും അമ്മുമ്മാരുടെയും ചിറകില്ലാതായി ഭാര്യയും ഭർത്താവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ പറഞ്ഞു തീർക്കാൻ വീട്ടിൽ മുതിർന്നവർ ഇല്ലാതായി അങ്ങനെ വിട്ടുവീഴ്ച ഇല്ലാതെ പല കുടുംബങ്ങളും തകർന്നു പലരും മാനസികമായി അകന്നു കുറച്ചുപേർ എന്താ ചെയ്യുക മക്കൾ ആയിപ്പോയില്ലേ എന്ന് വിചാരിച്ചു ഒരു അഡ്ജസ്റ്റ്മെൻറ്റ് ജീവിതം നയിക്കുന്നു.
അതിനിടയിൽ അവരുടെ മക്കളുടെ കഴിവോ അഭിപ്രായമോ നോക്കാതെ ബ്രോയിലർ കോഴികളെപ്പോലെ ഇറച്ചികൾക്ക് വേണ്ടി പോറ്റുന്നു. കുഞ്ഞുമനസ്സുകളെ സ്വാന്തനിപ്പിക്കാൻ ഇടമില്ലാത്ത വീട്ടിൽ അവർ വിഷാദരോഗികൾ ആയിമാറി ഇതുപോലെ ആത്മഹത്യയിൽ അഭയം തേടുന്നു. രക്ഷിതാക്കൾ എല്ലാം തിരിച്ചറിഞ്ഞു തിരുത്താൻ ശ്രമിക്കുമ്പോഴേക്കും എല്ലാം അസ്തമിച്ചിട്ടുണ്ടാകും ഇത് വായിക്കുന്ന ഓരോരുത്തരും ഒരു പുനർ ചിന്തനത്തിനു തയ്യാറാകണം. നമ്മൾ ഇതുവരെ ചെയ്തത് എന്താണ് അപ്പോൾ മനസ്സിലാകും തെറ്റും ശരിയും.
പ്രസവ സമയത്തു അണുകുടുംബത്തിലെ അമ്മമാർ അനുഭവിക്കുന്ന ത്യാഗം ചില്ലറയല്ല ഏതാനും മാസത്തെ റെസ്റ്റ് കഴിഞ്ഞാൽ ജോലിക്ക് പോകണം കുഞ്ഞിനെ നോക്കണം മക്കളുടെയും ഭർത്താവിന്റെയും കാര്യം നോക്കണം സഹായിക്കാൻ തയ്യാറാവാത്ത ഭർത്താവ് ആണെങ്കിൽ പിന്നെ തീർന്നു. നടുവേദന എന്നും കൂടെപിറപ്പായിരിക്കും ഇത്തരക്കാർക്ക് എന്നിട്ടും പലർക്കും ഇഷ്ടം അണുകുടുംബം തന്നെ. അത്രക്ക് സ്വാർത്ഥത മനസ്സിൽ കയറിക്കൂടിയാൽ പിന്നെ ഇതൊക്കെ തന്നെ കൂട്ടുകുടുംബം ആണെങ്കിലോ ഓർത്തു നോക്കിയിരുന്നോ വീട്ടിലെ കുഞ്ഞുമക്കൾപോലും നമ്മളെ സഹായിക്കും പല തരത്തിൽ.
അക്കാദമിക് വിദ്യാഭ്യാസമോ മികച്ച വൈറ്റ് കോളർ ജോലിയോ സാമ്പത്തിക ഭദ്രതയോ അല്ല നമുക്ക് വേണ്ടത് ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കാനുള്ള വിദ്യാഭ്യാസം ആണ് ഇന്നിന്റെ ആവശ്യം. മനസ്സമാധാനവും സ്നേഹവും ഉള്ളയിടത്തു ബാക്കി എല്ലാ സൗഭാഗ്യങ്ങളും നമ്മെ തേടിയെത്തും. ചിന്തിക്കുക മനസിലാക്കുക അതിനനുസരിച്ചു ജീവിക്കുക വിജയങ്ങൾ നമ്മെ തേടിയെത്തും.
എന്ത് രസമായിരിക്കും അല്ലെ കൂട്ടുകുടുംബം കുറെ കുട്ടികൾ ചേച്ചിമാർ ചേട്ടന്മാർ ഒത്തിരി സ്നേഹം തരാൻ മുത്തശ്ശനും മുത്തശ്ശിമാരും. അസുഖമായാൽ കരുതലോടെ കൂടെ നില്ക്കാൻ കുടുംബക്കാർ. പ്രസവം കഴിഞ്ഞു നമ്മുടെ കുഞ്ഞിനെ ഇടവേളകളിൽ എടുത്തുകൊണ്ടുപോയി നോക്കി നമുക്ക് റെസ്റ്റ് നൽകാൻ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും മക്കൾ അമ്മായിമാർ. ഇതൊക്കെയല്ലേ ഭൂമിയിലെ സ്വർഗം ഇതൊക്കെ ഉപേക്ഷിച്ചു മലയാളികൾ സ്വാർത്ഥതക്ക് പിറകെ പോയി നരക തുല്യമായ ജീവിതം നേടിയെടുക്കുന്നു. ഞാനും ഇന്ന് ആഗ്രഹിക്കുന്നു കൂട്ടുകുടുംബമാകുന്ന സ്വർഗത്തിലേക്ക് തിരികെപ്പോകാൻ…!
രേഷു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക