Slider

ജ്വാല

0
Image may contain: നിയാസ് വൈക്കം, beard, eyeglasses and closeup

===(0)===
" അച്ഛന്റെ പ്രായമുണ്ടെന്നു നോക്കില്ല..."
പോർച്ചിൽ ഇറങ്ങിയ ഉടനെ ഡ്രൈവർസൈഡിലെ ഡോർ വലിച്ചു തുറന്ന് കൈവലിച്ചൊരടി മുഖത്തു തന്നെ കൊടുത്തു ജ്വാല. പ്രായം ചുളിവ് വരച്ചു തുടങ്ങിയ അയാളുടെ കവിളിൽ നാല് വിരലുകൾ ചോരപ്പാട് തീർത്തിരിയ്ക്കുന്നു .
" ഡ്രൈവർ ഡ്രൈവറുടെ പണി ചെയ്താ മതി.
ഞാൻ എവിടെ പോകുന്നു ആരുടെ കൂടെ പോകുന്നു എന്ന് പപ്പയോടു വിളമ്പാൻ നിൽക്കണ്ട
കേട്ടോടൊ താൻ "
ഉമ്മറത്തു തന്നെ സ്ട്രക്ടറിൽ ഇരുന്നു പത്രം വായിച്ചിരുന്ന അലക്സിന് ഭൂമി കറങ്ങുന്നതു പോലെ തോന്നി. ജ്വാല ഇത്രയും ക്രൂരമായി പെരുമാറുമെന്നു അയാൾക്കും തോന്നിയില്ല.
" പപ്പ ഇനി മുതൽ ഇയാളാണെങ്കിൽ ഞാൻ കോളേജിൽ ഓട്ടോയ്ക്ക് പൊയ്ക്കോളാo. ഞാൻ എന്റെ ഫ്രണ്ടിന്റെ ബൈക്കിൽ കേറി എന്ന് വെച്ച്
ഇയാൾക്കെന്താ "
സിറ്റ് ഔട്ടിലേക്കു കയറിക്കൊണ്ട് അവൾ അലക്സിനോട് പൊട്ടിത്തെറിക്കുകയാണ് .
" മോളെ..ഇങ്ങനൊന്നും പറയരുത്. അയാളുടെ പ്രായമെങ്കിലും ഓർത്തു നീ ഒന്നടങ്ങു് കുട്ടീ. അയാൾ എന്നോട് പറഞ്ഞത് നിന്റെ നന്മയ്ക്കു വേണ്ടിയല്ലേ. "
" അല്ലെങ്കിലും എപ്പോളും പപ്പാ അയാളുടെ സൈഡാണല്ലോ.. എന്റെ വാക്കിനെന്തു സ്ഥാനം? "
" സാറേ... ദാ കാറിന്റെ താക്കോൽ,..
നാളെ മുതൽ ഞാൻ ഉണ്ടാവില്ല..."
ഡ്രൈവർ രാമൻ. അയാളുടെ കരുവാളിച്ച മുഖത്തു നോക്കി എന്ത് പറയണം എന്നറിയാതെ നിൽക്കുമ്പോൾ അയാൾ പോയിക്കഴിഞ്ഞിരുന്നു.
==============
" ഗിരി നീ എങ്ങോട്ടാണ് എന്നെ കൊണ്ടുപോകുന്നത്.? "
അപരിചിതമായ വഴികളിലൂടെ പോകുന്ന ബൈക്കിന്റെ പുറകിലിരുന്നു കൊണ്ടു ജ്വാല ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല. ബൈക്ക് റബ്ബർ മരങ്ങൾക്കിടയിലൂടെയുള്ള ചെറിയ വഴിയിലൂടെ കയറി ഒരു ചെറിയ വീടിന്റെ മുന്നിൽ നിന്നു.
" ഇതാണ് എന്റെ വീട്. "
പക്ഷെ അവിടെ ആൾപാർപ്പുള്ളതിന്റെ ലക്ഷണമൊന്നും ഇല്ല. അവൾക്കു വല്ലാതെ ഭയം തോന്നി.
" ഇവിടെ ആരും താമസിക്കുന്നില്ലേ?.. "
ഉള്ളിലെ ഭയം പുറത്തു കാണിയ്ക്കാതെ അവൾ ചോദിച്ചു.
" ഉണ്ട്. അകത്തു വരൂ... "
അവൻ കതകു തുറന്നു അകത്തു കയറി. ജ്വാലയ്ക്ക് ഭയം കൂടി കൂടി വന്നു. ഇല്ല ഇവിടാരും ഉണ്ടെന്നു തോന്നുന്നില്ല. ഇവൻ എന്നെ പറ്റിയ്ക്കുകയാണ്. ഞാൻ അകത്തു കയറിയാൽ ഇവൻ എന്നെ....
" ജ്വാലാ കയറി വരൂ... !"
പേടിച്ചു പേടിച്ചു അവൾ അകത്തു കയറി. ഭിത്തിയിൽ ഹാരം ചാർത്തപ്പെട്ട ഒരു സ്ത്രീയുടെ ഫോട്ടോ. അത് തന്റെ പ്രതിരൂപം പോലെ അവൾക്കു തോന്നി. ഗിരിയുടെ മുഖം ചുവന്നിരിയ്ക്കുന്നതു പോലെ. കണ്ണുകളിൽ വല്ലാത്ത രൗദ്രത.
" അമ്മയാണ്..."
പെട്ടെന്ന് ഗിരി കതക് അകത്തു നിന്നും ലോക്ക് ചെയ്തു. വെട്ടിത്തിരിഞ്ഞു ജ്വാലയുടെ മുഖത്ത് ഒറ്റയടി. കണ്ണിൽ കൂടി പൊന്നീച്ച പറന്നത് പോലെ തോന്നി അവൾക്ക്.
" മോനെ വേണ്ടടാ "
അകത്തെ മുറിയിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടു ജ്വാല ഞെട്ടി. ഡ്രൈവർ രാമൻ.
" നിന്നെ ഞാൻ പ്രണയിക്കുന്നു എന്ന് അച്ഛന് തോന്നിക്കാണണം. അത് അച്ഛൻ നിന്റെ പപ്പയോടു പറഞ്ഞു. അതിനു നീ കൊടുത്ത ശിക്ഷ ഒരിയ്ക്കലും ഒരു മകളും ഒരച്ഛനോടും ചെയ്യാൻ പാടില്ലാത്തതായിരുന്നു. "
അവൾക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിലും അവൾക്കൊന്നും മനസ്സിലാകുകയുമില്ല. ഗർഭിണിയാകാൻ യോഗമില്ലാതിരുന്ന അവളുടെ മമ്മയുടെ മനോനില വീണ്ടെടുക്കാൻ....
സ്ട്രക്ടറിൽ നിസ്സഹായനായി ജീവിക്കുന്ന
അവളുടെ പപ്പയ്ക്ക് വേണ്ടി....
ഇരട്ടക്കുട്ടികളിൽ ഒരാളായി പിറന്ന മകളെ
ദാനം നൽകിയ വലിയ മനുഷ്യനായ ഡ്രൈവർ രാമൻകുട്ടി എന്ന രാമനെ അവൾക്കു മനസ്സിലാകുമായിരുന്നില്ല. കാരണം അയാൾ അവൾക്ക് വെറും ഡ്രൈവർ മാത്രമായിരുന്നു.
പക്ഷെ സ്വന്തം മകൻ അവന്റെ സഹോദരിയെ പ്രണയിക്കുന്ന ദുരന്തം സംഭവിക്കാതിരിയ്ക്കാൻ
അയാൾ മനസ്സ് തുറക്കുകയായിരുന്നു മകന് മുന്നിൽ... ഗത്യന്തിരമില്ലാതെ.

Niyas Vaikkam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo