Slider

കുറ്റം

0



പെണ്ണിനെ എനിക്കത്രക്ക് ഇഷ്ടമായില്ല.ആകപ്പാടെയൊരു അലമ്പ് സാധനം"
പെണ്ണിനെ കണ്ടിട്ടുവന്ന് അഖിൽ കുറ്റം കണ്ടെത്താൻ തുടങ്ങി. ഒരു വർഷത്തിനിടയിൽ കുറെയെണ്ണത്തിനെ കണ്ടു എന്തെങ്കിലും കുറ്റം പറഞ്ഞു വിവാഹം മുടക്കുകയാണ് അഖിലിന്റെ സ്വഭാവം.
"എന്റെ വിവാഹം ആരും നടത്തി തരുന്നില്ലെന്ന് പറഞ്ഞു നീ നെഞ്ചത്തിട്ടടിയും നിലവിളിയും ആയിരുന്നില്ലെ.അച്ഛൻ കണ്ടെത്തണ്ടാ ഞാൻ തന്നെ കണ്ടെത്താമെന്നും പറഞ്ഞതും നീ തന്നെ. എന്തെങ്കിലും കുറ്റം പറഞ്ഞു അത് മുടക്കുന്നതും നീ"
അച്ഛൻ ആകെ കലിപ്പിലായി.രംഗം പന്തിയല്ലെന്ന് കണ്ട് അഖിൽ മെല്ലെ വലിയാനൊരു ശ്രമം നടത്തി..
"ഇരിക്കടാ അവിടെ. എവിടെ മുങ്ങുന്നെ.ഇനിയൊരു പെണ്ണിനെ ഞങ്ങൾ തന്നെ കണ്ടുവെച്ചോളാം.എന്റെ മോൻ വന്ന് താലി കെട്ടിയാൽ മതി. ഉടക്ക് പറഞ്ഞാൽ എന്നോളം വളർന്നവനാണെന്നൊന്നും നോക്കില്ല അടിച്ചു കരണം പുകക്കും"
അച്ഛൻ അവസാനത്തെ ആണിയുമടിച്ചതോടെ അവൻ എരിപിരി കൊണ്ടു.പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന സ്വഭാവമാണ് അച്ഛന്റെത്....
"ഇശ്വരാ..പ്രണയിച്ചവൾ തന്നെ കൊല്ലും മറ്റൊരുത്തിയെ കെട്ടിയാൽ.എന്തൊക്കെ പറഞ്ഞിട്ടു ഒപ്പിച്ചെടുത്തതാ.ദാ ഇപ്പോൾ അവസാനം എല്ലാം കുളമായി...
അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് അവനൊരു നിമിഷം ആഗ്രഹിച്ചു പോയി.എന്തും തുറന്നു പറയാമായിരുന്നു.ആദ്യമൊക്കെ എതിർപ്പ് പറഞ്ഞാലും അവസാനം അമ്മ മകന്റെ ഇഷ്ടത്തിനു കൂടെ നിൽക്കും.അതാണ് അമ്മ മനസ്സ്....
പത്തു വർഷം മുമ്പ് ക്യാൻസർ വന്ന് അമ്മ മരിച്ചു. ജീവിച്ചിരുന്ന സമയത്തും അമ്മയെ താൻ അനുസരിച്ചിരുന്നില്ല.തറുതല പറയും.അച്ഛനോട് പറഞ്ഞു ഭയപ്പെടുത്തുമെന്ന് പറയുമെങ്കിലും ഒന്നും അറിയിക്കില്ല.അച്ഛനെ വലിയ പേടിയാണ് അന്നുമിന്നും.കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറഞ്ഞതെത്ര സത്യം....
നിജി പല പ്രാവശ്യം വിളിച്ചെങ്കിലും അഖിൽ ഫോണെടുത്തില്ല.അവളോട് പറയാൻ വാക്കുകൾ ഇല്ല.വിരസമായി അന്നൊരു ദിവസം കൂടി കടന്നു പോയി....
" ടാ..കുളിച്ചൊരുങ്ങി വാ.അമ്പലത്തിലൊക്കെ ഒന്നു പോയി തൊഴുത് വരാം.. "
അച്ഛന്റെ ആഞ്ജ ശിരസ്സാവഹിച്ച് അഖിൽ റെഡിയായി വന്നു.കാറിൽ ഇരുവരും ക്ഷേത്രത്തിലെത്തി...
ശ്രീകോവിലിനു മുമ്പിൽ മറ്റൊരു ദേവിയായി നിജി നിൽക്കുന്നത് കണ്ട് അവൻ പതറിപ്പോയി. കണ്ണുകൾ അടച്ചുള്ള നിൽപ്പാണ്.കേരളീയ വേഷത്തിൽ ആൾ വളരെ സുന്ദരിയാണ്.ആരും കൊതിയോടെയൊന്ന് നോക്കിപ്പോകും.....
പെട്ടെന്ന് തൊഴുതിറങ്ങാൻ അഖിൽ ധൃതി കൂട്ടിയെങ്കിലും അച്ഛൻ മെല്ലെപ്പോക്ക് നയം തുടർന്നു. നിജി മുഖമുയർത്തി നോക്കിയത് അഖിലിന്റെ മുഖത്താണ്.അവന്റെ മുഖം ആകെ വിളറിപ്പോയി.പക്ഷേ അവൾ കണ്ടഭാവം നടിച്ചില്ല....
കാറിനടുത്തേക്ക് നിജി വരുന്നത് കണ്ട് അഖിൽ ശക്തമായി നടുങ്ങി.കൂടെ അച്ഛൻ ഉള്ളതിനാൽ അവൻ ഭയന്നു.
"നിനക്ക് ഈ പെൺകുട്ടിയെ അറിയാമോ?"
അച്ഛന്റെ സ്വരത്തിലെ ഭീഷണി അവൻ തിരിച്ചറിഞ്ഞു.എന്തു മറുപടി പറയണം.അറിയാമെന്ന് പറഞ്ഞാൽ അച്ഛൻ തകർക്കും.അറിയില്ലെന്ന് പറഞ്ഞാൽ അവളും...
"എനിക്ക് അറിയില്ല..."
നിജി ശക്തമായി നടുങ്ങി....
"കഷ്ടം.. സ്നേഹിച്ച പെൺകുട്ടിയെ അറിയില്ലെന്ന് പറയാൻ നിനക്ക് എങ്ങനെ കഴിഞ്ഞു. ഹൃദയം തുറന്നു സ്നേഹിക്കുന്നത് വേർപിരിയാനല്ല അവർ തമ്മിലൊന്നാകാനാണ്..."
അച്ഛന്റെ ശബ്ദം ഇടറിയത് അഖിൽ തിരിച്ചറിഞ്ഞു.
"ഞാൻ എങ്ങനെ ഇവളെ അറിയുമെന്ന് നീ വിചാരിക്കുന്നുണ്ടാകും.നിനക്ക് നട്ടെല്ല് ഇല്ലാത്ത കൊണ്ട് ഈ കുട്ടി എന്നെക്കണ്ട് എല്ലാ വിവരങ്ങളും പറഞ്ഞു. എന്നിട്ടും എന്റെ മകൻ എന്റെ മുമ്പിൽ മനസ്സ് തുറന്നില്ലല്ലൊ.അതാണൊരു സങ്കടം. സത്യാവസ്ഥ അറിയാനാണ് ഞാൻ നിന്നെയിവിടെ കൂട്ടിക്കൊണ്ട് വന്നത്.."
"അച്ഛാ എന്നോട് ക്ഷമിക്കണം. അച്ഛൻ ഇതൊക്കെ അറിഞ്ഞാൽ എങ്ങനെ ഉൾക്കൊള്ളുമെന്ന് അറിയില്ലായിരുന്നു.അതുകൊണ്ട് ആണ് ഞാൻ....."
"മക്കളുടെ സന്തോഷം എനിക്ക് നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ പിന്നെയെന്തിനാടാ അച്ഛനായി ഇരിക്കുന്നത്. ക്ഷമ പറയണ്ടത് എന്നോടല്ല.ഇവളോടാണ്..."
നിജിയെ ചേർത്തു പിടിച്ചു അച്ഛൻ പറഞ്ഞു..
"എന്നോടാരും ക്ഷമ പറയണ്ട.ബന്ധങ്ങളുടെ പേരിൽ എന്നെ ഒഴിവാക്കിയ ഇയാളെ എനിക്ക് വേണ്ട.ഒരു സങ്കടമേയുള്ളൂ എനിക്ക് ഈ അച്ഛന്റെ മകളായി പിറക്കാൻ കഴിഞ്ഞില്ലല്ലോയെന്ന്.."
നിജിയെ അച്ഛൻ ചേർത്തു പിടിച്ചു..
"നീയെന്റെ മകൾ തന്നെയാണ്... എന്റെ മകനോട് ഒരുപ്രാവശ്യം ക്ഷമിച്ചു കൂടെ..."
"അച്ഛൻ ക്ഷമ പറയരുത്. അവനെ അങ്ങനെ വിടാതെ മര്യാദ പഠിപ്പിക്കടീന്ന് ആഞ്ജാപിച്ചാൽ മതീട്ടാ..."
"ശരി...എങ്കിൽ അച്ഛൻ ആഞ്ജാപിച്ചിരിക്കുന്നു..."
"തന്നെ അങ്ങനെ വെറുതെ വിടാൻ എനിക്കൊരു ഉദ്ദേശവുമില്ല.എന്തായാലും നനഞ്ഞു ഇനി കുളിച്ച് കയറുക തന്നെ..."
ചിരിയോടെ നിജിയത് പറഞ്ഞു തീരുമ്പഴേക്കും അഖിലിന്റ കയ്യിൽ അവളുടെ കരങ്ങൾ അച്ഛൻ ചേർത്തു വെച്ചു...
"ടീ മോളേ പിടിവിടാതെ മുറിക്കി പിടിച്ചോണേ ചിലപ്പോൾ ഇവൻ മുങ്ങിയാലൊ..."
അച്ഛന്റെ നർമ്മം ആസ്വദിച്ചു നിജി പുഞ്ചിരിച്ചു കൊണ്ടിരുന്നു.....
എഴുതിയത് :- രേവതീ രേവതീ രേവതീ രേവതീ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo