
ഓണമായിരുന്നിന്നലേ
പൊന്നോണമായിരുന്നു...ഓണപ്പൂക്കളം തീർത്തതില്ല ഞാൻ
ഓണസദ്യയും ഒരുക്കിയില്ല ഞാൻ
കോടി ഞാനുടുത്തതില്ല
ഞാനോണപ്പാട്ടു പാടിയില്ലൂ
യലാട്ടവുമൊഴിച്ചു നിർത്തി ഞാൻ.
ഞാനോണപ്പാട്ടു പാടിയില്ലൂ
യലാട്ടവുമൊഴിച്ചു നിർത്തി ഞാൻ.
ആനന്ദാരവമില്ല ലോകരിൽ.
മത്തിളകിപ്പൊട്ടി വന്നോരു
മേഘമാരിയിൽ മുങ്ങിയമരുമ്പോൾ
മത്തിളകിപ്പൊട്ടി വന്നോരു
മേഘമാരിയിൽ മുങ്ങിയമരുമ്പോൾ
മൃത്യു മേയും മനസ്സുമായ് മമ -
സോദരർ ആധിപുൽകവേ..
വേർപ്പു മണികൾ അന്യമാകുന്ന
പുതുജീവിതം, ഇനിയുമെങ്ങനെ.?
സോദരർ ആധിപുൽകവേ..
വേർപ്പു മണികൾ അന്യമാകുന്ന
പുതുജീവിതം, ഇനിയുമെങ്ങനെ.?
ചൂടുവിട്ടകന്ന പൈതലിൻ
ഓർമ്മയിൽ ചുരന്ന മാറിടം..
നെഞ്ചുപൊട്ടിയാർത്തു കേഴുന്നു
അമ്മമാരാം ജീവച്ഛവങ്ങളും.
ഓർമ്മയിൽ ചുരന്ന മാറിടം..
നെഞ്ചുപൊട്ടിയാർത്തു കേഴുന്നു
അമ്മമാരാം ജീവച്ഛവങ്ങളും.
പൊട്ടിയ കളിപ്പാട്ടം കൈയ്യേന്തി
കുഞ്ഞുമാലാഖയൊന്നു തേങ്ങുന്നു
നിദ്രവെടിഞ്ഞക്ഷരങ്ങളെ
ചേർത്തുതീർത്ത പത്രങ്ങളേനോക്കി
യൗവനം നെടുവീർപ്പയക്കുന്നു.
കുഞ്ഞുമാലാഖയൊന്നു തേങ്ങുന്നു
നിദ്രവെടിഞ്ഞക്ഷരങ്ങളെ
ചേർത്തുതീർത്ത പത്രങ്ങളേനോക്കി
യൗവനം നെടുവീർപ്പയക്കുന്നു.
പാതിവഴിയിൽ കരിഞ്ഞ ജീവന്റെ
കിനാക്കളീ മണ്ണിലനാഥമാകവേ,
പൊന്നോണമേ നിന്നേ
വരവേൽക്കുന്നതെങ്ങനേ ..!.!
കിനാക്കളീ മണ്ണിലനാഥമാകവേ,
പൊന്നോണമേ നിന്നേ
വരവേൽക്കുന്നതെങ്ങനേ ..!.!
- ബിന്ദു സുന്ദർ -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക