Slider

കുട്ടനാട്ടിൽ നിന്ന്

0
Image may contain: 1 person, closeup and outdoor
അത്തം പത്തിനു പൊന്നോണത്തിനൊ-
രെത്തും പിടിയും കിട്ടുന്നില്ലാ,
വിത്തുമെടുത്തു കഴിച്ചുംപോയി
മൊത്തം കലവറ ശൂന്യവുമായി...
മുത്തശ്ശിക്കൊരു മുണ്ടുകൊടുക്കാ-
നിത്തരുണത്തില്‍ പണവുമതില്ലാ...
ഒത്തൊരു പൂക്കളമുറ്റം തീര്‍ക്കാ-
നിത്തിരി മണ്ണും കൈവശമില്ലാ.....
കത്തുകൊടുത്തുവിടേണം പാതാ-
ളത്തിൽ വസിക്കും മാവേലിക്കായ്‌,
ഇത്തവണയ്ക്കു വരേണ്ടാ, ഞങ്ങള-
ടുത്തൊരു കൊല്ലം അടിപൊളിയാക്കാം..

Hari Menon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo