
°°°°°°°°°°°°°°°°°°°°°
ഉത്സവപ്പറമ്പിലെ ബലൂണുകളെ പോലെ
നിരവധി നിറങ്ങളിൽ,
അനേകം രൂപങ്ങളിൽ
ഊതി വീർപ്പിച്ച
എന്റെ സ്വപ്‌നങ്ങൾ..
കാണികൾക്കായൊരുക്കിയ
വെറും കാഴ്ചകളായി
കാറ്റിലാടി നിൽക്കേ,
ചെറിയൊരു ശബ്ദത്തോടെ
പൊട്ടിത്തെറിച്ചില്ലാതാകുന്ന
പാഴ്ജന്മങ്ങൾ ...
വെറും കാഴ്ചകളായി
കാറ്റിലാടി നിൽക്കേ,
ചെറിയൊരു ശബ്ദത്തോടെ
പൊട്ടിത്തെറിച്ചില്ലാതാകുന്ന
പാഴ്ജന്മങ്ങൾ ...
ഒരു നിമിഷം പോലും കാത്തു നിൽക്കാതെ
മറ്റു കാഴ്ചകൾ തേടുന്ന കാണികൾ..
ചിതറിപ്പോയ ജീവിതം,
പെറുക്കിക്കൂട്ടുവാൻ പോലും
ശക്തിയില്ലാതെ ഞാനും...
മറ്റു കാഴ്ചകൾ തേടുന്ന കാണികൾ..
ചിതറിപ്പോയ ജീവിതം,
പെറുക്കിക്കൂട്ടുവാൻ പോലും
ശക്തിയില്ലാതെ ഞാനും...
😔😔😔😔😕😕😕
--സായ് ശങ്കർ മുതുവറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക