നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തലവേദന @ ഡെ451

Image may contain: Jolly Chakramakkil, beard
#ജോളി_ചക്രമാക്കിൽ
വിവാഹം കഴിഞ്ഞ് ആദ്യനാളുകളിലാണ്..
എണ്ണി വരുമ്പോൾ ..
452 .. ആമത്തെ ദിവസമൊ മറ്റോ ആണ് ..
തലെ ദിവസം രാത്രി .. .! day 451
കൂറ്റാ കൂരിരുട്ട് .. പുറത്ത് നിലാവ് പരന്ന് ചറപറാന്ന് ഒഴുകുന്നു ...
ശ്ശ് ച്ഛെ ... സോറി കഥ ഗതി മാറി ഒഴുകി പോയി ....
അതെ 451.. ആമത്തെ ദിവസം രാത്രി 12 മണി യ്ക്ക് .. വെറും രണ്ടു മിനിറ്റ് മാത്രം ബാക്കി
ഭയങ്കര തലവേദന ...
ഡോ .. ആ വിക്സിന്റെ ഡപ്പി എടുക്കോ ...
തലയിണ കീഴിൽ ഉണ്ടാവും..!
ല്ല .. ഞാൻ തപ്പീട്ട് ഡപ്പി മാത്രം കിട്ടീല ..
നിങ്ങളീ പാതിരാത്രിയ്ക്ക് എനിക്ക് തലവേദനയുണ്ടാക്കാതെ ആ..മേശപ്പുറത്ത് തപ്പി നോക്ക് ...
സത്യം ! നാഴികമണി അപ്പോൾ പന്ത്രണ്ടു പ്രാവശ്യം ഡാംഗ് ഡാംഗ് എന്നടിച്ച് .. പാതിരാത്രിയായെന്നു ബോദ്ധ്യപ്പെടുത്തിയ ശേഷം ,
വീണ്ടും നടക്കാൻ തുടങ്ങി...
മനസ്സില്ലാ മനസ്സോടെ ആ ഘോരാന്ധകാരത്തിൽ KSEB യെ മനസ്സോടെ പ്രാകി കൊണ്ട്
മേശപ്പുറത്ത് നിന്നും ഡപ്പി തപ്പിയെടുത്ത് തുറന്ന് ...
തലയുടെ ഇരുവശങ്ങളിലും..
പിന്നെ
ശ്വാസം കഴിക്കാനും ,..സബ് ആയി മണക്കാനും, ചീറ്റാനും ,മറ്റുമായിട്ട് ഉപയോഗിക്കുന്ന മൂക്ക് മൊത്തമായും,
ബാക്കി വന്നത് കഴുത്തിലുമൊക്കെയായി ..
ലേപനം ചെയ്ത് .. സുഖമായി കിടന്നു ..
തലവേദന മാറിക്കോളും,. ഞാൻ
പ്രാർത്ഥിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് മുഖത്തെല്ലാം അധര മുദ്രകൾ അർപ്പിച്ച് അവളും...
ഇതിനിടയിലെപ്പഴോ ഞാനും,. ഉറങ്ങി പോവുകയും .. ചെയ്തു .
.............. day 452
... കിഴക്ക് വെള്ള വെട്ടി കീറിയിട്ടോ..
ചറ ..പറാന്നോ .. പര പരാന്നോ.. നേരം അതിനു സൗകര്യമുള്ളതു പോലെയൊക്കെ അങ്ങു വെളുത്തു. ...
ദയ്യോ ... ചെകുത്താൻ ...!!...യ്യേ..യ്യോ... ക്റ്... റ് .റ് ...ഹീ ... ഹൂ.. ഹാ.. മാതാവേ ....
മാതാവിന്റെ ഹബ്ബീ .. ഔസേപ്പച്ചായോ ..?. രക്ഷിക്കണേ .!!
സ്വന്തം പെണ്ണുമ്പിള്ളയുടെ കൂവൽ ക്ഷമിക്കണം.. കാറൽ കേട്ടു.. .
മനസ്സിൽ ചാടിക്കൊണ്ട് എണീറ്റു നോക്കുമ്പോൾ ...
മുടിയെല്ലാം വിടർത്തിയിട്ട് മുഖത്ത് അവിടെയവിടെയായ് കറുത്ത ചായം തോണ്ടി തേച്ച് ,..കറു കറുത്ത ചുണ്ടും പിളർത്തി ..ഒരു ഭീകര സത്വം .. എന്നെ നോക്കി അലറുന്നു ..
കണ്ട മാത്രയിൽ മുന്നും പിന്നും നോക്കാതെ .. അടിവയറ്റിൽ കരുതിവച്ചിരുന്ന,...
ഒരൊന്നൊന്നര നിലവിളി തൊണ്ട കുഴിയിലൂടെ വായ വഴി വായുവിലേയ്ക്ക് പ്രക്ഷേപിച്ചു ..
പക്ഷെ ആരോ മ്യൂട്ട് ..
അമർത്തി വച്ചിരുന്ന കാരണം ശബ്ദം ഉണ്ടായിരുന്നില്ല ...
സൂക്ഷിച്ചു നോക്കിയപ്പോൾ ആ മുഖത്തിനു പുറകിൽ പരിചയമുള്ള ഒരു മുഖം കറുപ്പു നീക്കി. പുറത്തു വന്നു ...
നീയെന്താ 'ജി" രാവിലെ.... മനുഷ്യനെ കുരങ്ങുകളിപ്പിക്കയാണോ ...
കുരങ്ങല്ല കരിങ്കൊ..ര..ങ്ങ് ...
ഒരു കണ്ണാടിയെടുത്ത് നീട്ടികൊണ്ട് അവൾ കരിംച്ചുണ്ടുകൾ കൂർപ്പിച്ചു കാണിച്ചു ....
യ്യോ ... ഇപ്പോളൊരു. നിലവിളി, ശബ്ദത്തിന്റെ അകമ്പടിയോടെ എന്റെ തൊണ്ടക്കുഴിയിൽ നിന്നും
പുറത്തു വന്നു...
പൊതു മൂത്രപ്പുരയുടെ ചുവരിൽ കരിക്കട്ട വെച്ചു കോറിവരച്ചതു പോലെ .. ഒരു മുഖം എന്നെ നോക്കി പല്ലിളിച്ചു ...
പടിയിറങ്ങിപ്പോയ തലവേദന ഓടി വന്ന് മണ്ടയ്ക്കകത്ത് കയറിയിരുപ്പായി ...
കൈ നീട്ടി തലയിണയുടെ അടിയിൽ നിന്നും വിക്സിന്റെ ഡപ്പി പുറത്തെടുത്തപ്പോൾ അതും കറുത്തിരിക്കുന്നു ...
നൊ .!!. ..ഹൊ .. മനുഷ്യാ ...?!!
എന്റെ "ജായീ കാജലി "ന്റെ കൺമഷിയാണോ
വിക്സാണെന്നും പറഞ്ഞ് തേച്ചോണ്ടിരുന്നത് ...
ഡപ്പി... റാഞ്ചിയെടുത്ത് തുറന്നു നോക്കി ദേഷ്യത്തോടെ ..
അവൾ പിറുപിറുത്തു
ഇക്കൊല്ലം മുഴുവൻ തേയ്ക്കാനുള്ളത് ഉണ്ടായിരുന്നു
മൊത്തം കാലിയാക്കിയിട്ടുണ്ട് ..!!
ഡോ ... അതേ ..
എനിക്ക് ,,ഇന്നലെ ,ഇടയ്ക്കിടയ്ക്ക് "തലവേദന " വന്നായിരുന്നു ....
(കഴിഞ്ഞു )
28 - Aug - 2018
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot