Slider

ഇവിടെയെന്തോണം.

0
...
Image may contain: 1 person, closeup
അത്തത്തിനൊത്തൊരു പൂക്കളം തീർക്കുവാൻ
ആശിച്ച പൂക്കൾ പറിച്ചു വച്ചു !
ഇന്നലെയന്തിക്കു ചാണകം കൊണ്ടമ്മ
ഈ മുറ്റമാകെ മെഴുകി വച്ചു.
ഉഷസ്സിൻ മടിത്തട്ടിലൊരു പൂക്കളം തീർത്ത്
ഊണിന്നൊരുക്കം തുടങ്ങിടുമ്പോൾ...
ഋതു മാറിവന്നതോ പടികേറിയിങ്ങെത്തി
എവിടെനിന്നീ ജലപ്രളയ മയ്യോ..!!
ഏറെ നാളായി സ്വരൂപിച്ചതൊക്കെയും
ഐശ്വര്യമേറ്റം നിറഞ്ഞ വീടും
ഒന്നുമേ ശേഷിച്ചതില്ല പേമാരിയിൽ
ഓണമുണ്ടീടുവാൻ നോവു ബാക്കി.!!
ഔചിത്യമില്ലാ മനുഷ്യ കർമ്മങ്ങളിൽ
അംബരം പൊട്ടിക്കരഞ്ഞതാവാം !
അ:പ്രതിഷേധമീ പ്രളയമാവാം!!
........ ആർസി.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo