നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭദ്ര

Image may contain: 1 person, smiling
രാവിലെ മുതൽ ഒരേ ഇരിപ്പാണ് ഇന്ദിര. നിർധന വിദ്ധ്യാർത്ഥികളെ തുടർ പഠനത്തിന് പ്രാപ്തമാക്കുന്ന സർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്ന പരിപാടിയുടെ ഭാഗമായ ജനസമ്പർക്ക പരിപാടിയിൽ രാവിലെ എട്ടു മണി മുതൽ അപേക്ഷകൾ സസൂക്ഷ്മം നിരീക്ഷിച്ച് അപേക്ഷകർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പോരായ്മകളും പരിഹരിച്ച് കൃത്യതയോടെ ഫയൽ ചെയ്യുകയായിരുന്നു ഡെപ്യൂട്ടി തഹസിൽദാർ ഇന്ദിര. ഇനി രണ്ട് മണിക്കേ സമ്പർക്ക പരിപാടിയുള്ളു. മന്ത്രിയും കളക്ടറും ഉൾപെടെ ഉന്നതർ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു.ഇന്ദിരയും സഹപ്രവർത്തകരും ഭക്ഷണത്തിനായുള്ള ടോക്കണുമായി നീങ്ങി.ഉച്ചക്ക് ശേഷമുള്ള സെഷനിലാണ് പ്രായമുള്ള ഒരച്ഛനും പതിനേഴ് വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടിയും കൂടി യെത്തിയത്.ഇരുനിറുത്തിൽ മെലിഞ്ഞ് നല്ല തിളക്കമുള്ള കണ്ണുകളോട് കൂടിയ മിടുക്കി കുട്ടി. അച്ഛനോട് ഒരോ കാര്യങ്ങളെ കുറിച്ചും വിശദീകരിച്ചാണ് അവളുടെ നിൽപ്പ്'. അവരുടെ ഊഴം എത്തിയപ്പോൾ ഇന്ദിര അപേക്ഷയും അനുബന്ധ രേഖകളും പരിശോധിച്ചു...
പെട്ടന്ന് ഇന്ദിര അൽഭുതപെട്ടു പോയി.
ഈ കുട്ടിക്കല്ലേ പoന സഹായം വേണ്ടത് '... ഇന്ദിര അച്ഛനോടായി ചോദിച്ചു.,
അല്ല ഇവളുടെ ആങ്ങളെ ചെറുക്കനു വേണ്ടിയാ.
ഇപ്പോ പത്താം തരം പാസ്സായി'...
അപ്പോൾ ഈ കുട്ടി പഠിക്കുന്നില്ലേ '.... ഇന്ദിര ഇരുവരുടെയും മുഖത്തേക്ക് നോക്കി ചോദിച്ചു.... ആ പെൺ കുട്ടി തല കുനിച്ചു നിന്നു '....
എന്താ കുട്ടിയുടെ പേര് '... ഇന്ദിര അവളുടെ തിളക്കമുള്ള കണ്ണിലേക്ക് ദൃഷ്ടിയുറപ്പിച്ച് ചോദിച്ചു..
ഭദ്ര'... അവൾ മുഖത്ത് ക്രിത്രിമമായി ചിരി വരുത്തി കൊണ്ട് മറുപടി പറഞ്ഞു..
കുട്ടി പഠിക്കുന്നില്ലേ.....?
ഇന്ദിരയുടെ ചോദ്യം... അവളെ വീണ്ടും നമ്ര മുഖിയാക്കി..
ഉവ്വ് മാഡം
അവൾ മടിച്ച് മടിച്ച് മറുപടി പറഞ്ഞു.. പ്ലസ്ടുവിന് ഫുൾ എ പ്ലസും ഉണ്ട്...
ചേട്ടൻ ഒത്തിരി തവണ എഴുതി ഇപ്പോൾ പത്താം ക്ലാസ് പാസ്സായി. അപ്പോൾ അച്ഛൻ പറഞ്ഞു.രണ്ട് പേരെയും പഠിപ്പിക്കാൻ തരമില്ല ഇനി ചേട്ടൻ പഠിക്കട്ടെ, എന്ന്. എനിക്ക് അടുത്ത ആഴ്ച മുതൽ ഒരു വസ്ത്രശാലയിൽ സെയിൽസ് ഗേളായി ജോലി ശരിയായിട്ടുണ്ട്-.
ഇന്ദിരക്ക് ദേഷ്യവും സഹതാപവും ഒരുമിച്ച് ഇരച്ചു കയറി '...
ആൺ കുട്ടികൾ പഠിച്ചാലെ കുടുംബത്തിന് കാര്യമുള്ളു... പെൺകുട്ടികൾക്ക് അത്യാവശ്യം അറിവൊക്കെ മതി അതാ നാട്ടു നടപ്പ് '.
അയാൾ ഒരു കുസലുമില്ലാതെ പറഞ്ഞു...
ആഹാ കൊള്ളാലോ കാർന്നോര്.,, ഇന്ദിര ദേഷ്യത്തിൽ തന്നെ നീരസം വാക്കുകളിലൂടെ അറിയിച്ചു.സർക്കാർ പഠന സഹായം നൽകുന്നത്ത് മിടുക്കരായ വിദ്ധ്യാർത്ഥികൾക്കാണ്, അല്ലാതെ മൂന്നും നാലും തവണ പരീക്ഷയെഴുതി കഷ്ടിച്ച് പാസ്സായി വരുന്നവർക്കല്ല.അവർ കൈതൊഴിൽ എന്തെങ്കിലും പഠിക്കട്ടെ'..
അപേക്ഷ ഭദ്രയുടെ പേരിൽ മാറ്റി തരു... അവളാണ് ഈ സഹായത്തിന് അർഹ'...
സാറേ .... അത് പിന്നെ '.... അയാളുടെ വാക്കി വിക്കിയുള്ള തടസ്സവാദഗതികളെ കയ്യുയർത്തി വിലക്കി കൊണ്ട് ഇന്ദിര തുടർന്നു.,,,.
ആണായാലുംപെണ്ണായാലും മക്കൾ നിങ്ങളുടേതല്ലേ '.... ആര് പഠിച്ചുയർന്നാലലും പുരോഗതി നിങ്ങൾക്ക് തന്നെ '. മക്കൾ തമ്മിൽ ആൺ പെൺ വേർതിരിവ് എന്തിന്...പഠന മികവ് പുലർത്തുന്നവരെ പ്രോൽസാഹപ്പിക്കലാണ് ഉത്തമരായ രക്ഷാകർത്താക്കളുടെ ഉത്തരവാദിത്വം:.
പിന്നെ ലിംഗ വിവേചനം നിയമത്തിനു മുമ്പിൽ ശിക്ഷാർഹമാണ്‌....
ഭദ്ര തിടുക്കത്തിൽ ഉൽസാഹ ഭരിതയായി ഫോം മാറ്റി എഴുതി കൊടുത്തു.
ഭദ്രഎന്നാൽ ശക്തിയുടെ പ്രതീകമാണ് '... അത് തെളിയിച്ച് കാണിക്കണം ഇന്ദിര പുഞ്ചിരിയോടെ അവളോട് പറഞ്ഞു...
മാർക്ക് ലിസ്റ്റുകളുടെ കോപ്പി നാളെ ഓഫിസിൽ എത്തിച്ചാൽ മതി.. മിടുക്കി യായി പോയി വരു'....
അവരിരുവരും ഇന്ദിരക്ക് നേരെ കൈ കൂപ്പി യാത്ര യായി.....
കുറച്ചിടെ നടന്ന് ഭദ്ര ഇന്ദിരയെ തിരിഞ്ഞ് നോക്കി '... അത് പ്രതീക്ഷിച്ചെന്ന പോലെ ഇന്ദിരയും അവളെ നോക്കി.,, ആ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നന്ദിയുടെ സ്നേഹ സ്പൂല്ലിംഗങ്ങൾ ഇന്ദിരക്ക് നേരെ അർപ്പിച്ചു'...
ഇന്ദിരയുടെ ഓർമ്മകൾ സ്വന്തം അച്ഛനിലേക്ക് ഓടിയടുത്തു... ചേട്ടനോടപ്പം
പേരമരത്തിൽ കയറി എന്നും പറഞ്ഞ് പേര വടി കൊണ്ട തന്നെ അമ്മ പൊതിരെ തല്ലിയതും അത് കണ്ട് വന്ന അച്ഛൻ അമ്മയിൽ നിന്നും വടി പിടിച്ച് വാങ്ങി ദൂരെ യെറിഞ്ഞ് അമ്മയെ കണക്കറ്റ് ശകാരിച്ചതും '.. അമ്മയെ കൂടെ സാക്ഷി നിർത്തി പല തവണ ആ മരത്തിൽ കയറ്റി ഇറക്കിയതും '... പെണ്ണിന് അതിര് കൽപ്പിക്കുന്ന അച്ഛനമ്മമാർ മക്കളോട് ക്രൂരത ചെയ്യുന്നവരെന്ന് അമ്മയെ പഠിപ്പച്ച അച്ഛൻ:.
ജിവിതത്തിൽ ആൽമ വിശ്വാസത്തോടെ മുന്നേറി പരസഹായമില്ലാതെ ജീവിതത്തെ കരുപിടിപ്പിക്കാൻ തന്നെ സഹായിച്ചത് അച്ഛന്റെ നിലപാടുകളും പിൻതാങ്ങുമായിരുന്നു..
ഭർത്താവിന്റെ വിയോഗത്തിലും രണ്ട് പെൺമക്കളെയും ഉന്നത വിദ്യഭ്യാസവും ആൽമ വിശ്വാസവും നൽകി ചിറക് വിരിക്കാൻ പ്രാപ്തമാക്കി.
മുത്ത മകൾ അനുപമ IPS ഓഫീസറാണ്.. മുന്നാം ലിംഗക്കാർ എന്ന് മുദ്രകുത്തി തീണ്ടാ പാടകലേക്ക് മാറ്റി നിർത്തിയ ട്രാൻജ്ൻ ണ്ടേഴ്സിന്റെ ഉന്നമന്നത്തിനായി പ്രവർത്തിച്ച് അവരെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയർത്തി ലോക ശ്രദ്ധ പിടിച്ച് പറ്റിയ തന്റെ മൂത്ത മകൾ ഈ നാടിന് തന്നെ അഭിമാനമായി മാറി.
രണ്ടാമത്തെ മകൾ ശ്രുതി എയർ ഫോഴ്സിൽ പൈലറ്റാണ്. രാജ്യം കാക്കാൻ പുറപ്പെട്ട പെൺകരുത്തിന്റെ മുന്നണി പോരാളികളിൽ ഒരു വൾ.ഒരു സ്ത്രീയും അമ്മയും ആയ തനിക്ക് അഭിമാനിക്കാൻ ഇതിൽ പരം വേറെന്തു വേണം -..
ലിംഗം ഭേദം കൊണ്ട് വേർതിരിക്കേണ്ടവരല്ല സ്ത്രീയും പുരുഷനും.
കഴിവൾക്കനുസരിച്ച് ഉയർന്ന് വരേണ്ടവർ മാത്രമാണ്.. കഴിവിലും പ്രാപ്തിയിലുമാണ് യോഗ്യത നിശ്ചയിക്കേണ്ടത്. ലിംഗഭേദങ്ങളിലല്ല.
മനസ്സിലെ ആകാശത്ത് ആഗ്രഹം ചിറക് വിരിക്കുമ്പോൾ കഴിവുള്ളിടത്തോളം അവർ ഉയർന്ന് പറക്കട്ടെ.അതിലാവട്ടെ ലിംഗ സമത്വം'.
സജിത്ത് മതിലകത്ത് -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot