Slider

ദൈവവിധി

0
Image may contain: 1 person, sitting and indoor
ആശങ്കപ്പെടുന്നുണ്ട് നമ്മൾ,
ബാക്കിയായ ധനത്തിന്റെ
ഭാവിയെക്കുറിച്ചോർത്ത്.
നിരാശരാകാറുണ്ട് നമ്മൾ,
ഇനിയും വന്നു ചേർന്നിട്ടില്ലാത്ത
സമ്പന്നതയുടെ
ഭാവിയെക്കുറിച്ചോർത്ത്.
ഒരു രൂപയെങ്കിലും ഒരു രൂപ,
നിനക്കായ് ദൈവം ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ
വന്നെത്തുക തന്നെ ചെയ്യും
നിന്റെ കൈകളിൽ ഭദ്രമായി.
ഒരു രൂപയെങ്കിലും ഒരു രൂപ,
നിനക്കർഹതപ്പെട്ടതല്ലെങ്കിൽ
നഷ്ടപ്പെടുക തന്നെ ചെയ്യും
പലവിധ രൂപത്തിൽ.
ദൈവം അവനിച്ഛിക്കുന്നത്
നടപ്പിലാക്കുന്നത്,
വളരെ യുക്തിഭദ്രമായിത്തന്നെയാകുന്നു.
ഒരു നിമിഷം പോലും മുന്തിക്കുകയോ
പിന്തിക്കുകയോ ചെയ്യുകയില്ലതന്നെ.
ദൈവം അവനിച്ഛിക്കുന്നവരെ
നിഷ്കാസനം ചെയ്യുന്നു.
ഒരടയാളവും ബാക്കി വയ്ക്കാതെ.
ചിലരെ വെറുതെ വിടുകയും ചെയ്യുന്നു.
ഒരു പരിധി വരെ
ജീവിതം ആസ്വദിക്കാൻ.
ദൈവം അവനിഷ്ടപ്പെടുന്നവരെ
പെട്ടെന്ന് വിളിക്കുന്നു,
തന്റെ സാമീപ്യം അനുഭവിപ്പിക്കാൻ.
ബാക്കിയാക്കുന്നു അവരുടെ നാമങ്ങൾ
അവസാന നാൾവരെ.
പ്രകൃതിക്ഷോഭവും ദുരന്തങ്ങളുമെല്ലാം
ദൈവ ശിക്ഷയുടെ രൂപങ്ങളാണ്.
രണ്ടായ നിന്നെയിഹ ! ഒന്നാക്കി മാറ്റുവാൻ.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo